മാറിന്റെ ആകൃതിയും നിറവ്യത്യാസവും ശ്രദ്ധിക്കണം ; സ്തനാർബുദത്തിന്റെ സൂചനകൾ എന്തെല്ലാം?


Representative Image| Photo: Canva.com

1985 മുതൽ ഒക്ടോബർ മാസം സ്തനാർബുദ അവബോധ മാസമായി ആചരിച്ചുവരുന്നു. ലോകത്ത് ഏറ്റവും കൂടുതൽ മരണത്തിന് കാരണമാകുന്ന രോഗങ്ങളിൽ ഒന്നാണ് കാൻസർ. സ്ത്രീകളെ ഏറ്റവും കൂടുതൽ ബാധിക്കുന്ന കാൻസറാണ് സ്തനാർബുദം. സ്തനാർബുദം വളരെ നേരത്തേ തന്നെ കണ്ടെത്താനും മാർ​ഗങ്ങളുണ്ട്. സ്വയം പരിശോധന, മാമോഗ്രാഫി, വിദഗ്ധ പരിശോധന എന്നിവയിലൂടെ ഇത് തിരിച്ചറിയാം.

സ്വയം പരിശോധന

20 വയസ്സു മുതൽ പരിശോധന തുടങ്ങാം. ആർത്തവം കഴിഞ്ഞ ഉടനേയുള്ള ദിവസങ്ങളിലാണ് പരിശോധിക്കേണ്ടത്. എല്ലാ മാസങ്ങളിലും ആവർത്തിക്കണം. പരിശോധനയ്ക്ക് രണ്ടു ഭാഗങ്ങളുണ്ട്.

1) കണ്ണാടിക്കു മുന്നിൽ നിന്നുകൊണ്ട് ഇരു മാറുകളും വീക്ഷിക്കുക. കണ്ണാടിയുടെ മുന്നിൽ നിന്നുകൊണ്ട് സ്തനങ്ങൾ വീക്ഷിച്ച് മൂന്നു തരത്തിൽ വേണം പരിശോധിക്കാൻ. കൈകൾ തലയ്ക്കു മുകളിൽ ഉയർത്തിപ്പിടിച്ചുകൊണ്ടും ഇടുപ്പിൽ കൈകൾ വച്ചുകൊണ്ടും അല്പം മുന്നോട്ട് ആഞ്ഞു നിൽക്കുന്ന വിധത്തിലും വേണം സ്തനങ്ങൾ വീക്ഷിക്കാൻ.

2) ഇരുമാറിലും കൈവിരലുകൾ കൊണ്ട് സ്പർശിച്ചു അവയിലെ വ്യതിയാനങ്ങൾ മനസ്സിലാക്കുക. സ്പർശനത്തിലൂടെയും മാറിലെ വ്യതിയാനങ്ങൾ മനസ്സിലാക്കണം. ഇതിനായി മലർന്നു കിടന്നതിനു ശേഷം ഇടതു കൈ തലയുടെ പിൻവശത്തായി വയ്ക്കുക. ഒപ്പം ഇടതുതോൾ ഒരു തലയണ കൊണ്ട് അല്പം ഉയർത്തി വെയ്ക്കാം. വലതു കൈവിരലുകളുടെ മധ്യഭാഗം ഉപയോഗിച്ച് ഇടതു മാറ് പരിശോധിക്കുക. മുലക്കണ്ണിന്റെ ഭാഗത്ത് തുടങ്ങി വൃത്താകൃതിയിലുള്ള ചലനത്തിലൂടെ മാറിന്റെ എല്ലാ ഭാഗവും ഒപ്പം കക്ഷവും പരിശോധിക്കുക. മറ്റേ മാറിലും ഇത് ആവർത്തിക്കണം.
സ്വയം പരിശോധന ഒരിക്കലും മാമോഗ്രാമിനു പകരമാകുന്നില്ല. എന്നാൽ ഇതിന് പ്രാധാന്യമുണ്ട്.

സ്തനാർബുദത്തിന്റെ സൂചനകൾ എന്തൊക്കെയാണ്?

മാറിന്റെ ആകൃതി, വലിപ്പം, എന്നിവയിലുള്ള മാറ്റങ്ങൾ,നിറവ്യത്യാസം, വിവിധ വലിപ്പത്തിലുള്ള മുഴകൾ, ചർമത്തിലുണ്ടാകുന്ന വ്യതിയാനങ്ങളും വ്രണങ്ങളും കുത്തുകൾ പോലുള്ള പാടുകളും. മുലക്കണ്ണ് ഉൾവലിയുക, സ്ഥാനവ്യത്യാസമുണ്ടാകുക, സ്രവങ്ങൾ വരുക, കക്ഷത്തിൽ കാണുന്ന തടിപ്പ്.

എന്താണ് മാമോഗ്രാം? എപ്പോഴാണ് ഇത് ചെയ്യേണ്ടത്?

ലളിതമായി പറഞ്ഞാൽ മാറിന്റെ എക്‌സ്‌റേയാണ് മാമോഗ്രാം. ഇതുപയോഗിച്ച് മാറിലെ കലകളെയും അതിലുണ്ടാകുന്ന വ്യതിയാനങ്ങളെയും വിശകലനം ചെയ്യാനാകും. ഒപ്പം കാൻസർ സാധ്യതകൾ കണ്ടെത്താനും കഴിയും. 40 വയസ്സു കഴിഞ്ഞാൽ വർഷം തോറും മാമോഗ്രാം ചെയ്യാവുന്നതാണ്. എന്നാൽ ഉറ്റ ബന്ധുക്കളിലോ ജനിതകപരമായ കാൻസർ സാധ്യത ടെസ്റ്റുകളിലൂടെയോ കണ്ടെത്തിയവർക്ക് നേരത്തേ തന്നെ മാമോഗ്രാം ചെയ്തുതുടങ്ങണം (25 വയസ്സു മുതൽ)

സ്തനാർബുദം പൂർണമായും ഭേദമാക്കാൻ സാധിക്കുമോ?

വളരെ നേരത്തേ കണ്ടെത്തിയാൽ സ്തനാർബുദം പൂർണമായും ചികിത്സിച്ചുഭേദമാക്കാവുന്ന രോഗമാണ്.

സ്തനസൗന്ദര്യം നിലനിർത്തിക്കൊണ്ട് തന്നെ ചികിത്സ സാധ്യമാണോ?

സ്തനസൗന്ദര്യം നിലനിർത്തിക്കൊണ്ട് തന്നെ സ്തനാർബുദ ചികിത്സ സാധ്യമാണ്. സ്തനങ്ങൾ മുഴുവൻ നീക്കം ചെയ്യാതെ അസുഖം ബാധിച്ച ഭാഗം മാത്രം നീക്കം ചെയ്യുന്നതരം സർജറികൾ (breast conservation surgey) സാധ്യമാണ്. അതിനോടൊപ്പം തന്നെ സ്തനങ്ങൾ പുനർനിർമിക്കുന്ന തരത്തിലുള്ള സർജറികളും സാധ്യമാണ്. ഇതിനായി ശരീരത്തിലെ മറ്റു ഭാഗങ്ങളിലെ കലകളോ (flap reconstruction), മറ്റു കൃത്രിമ വസ്തുക്കളോ (breast implant devices) ഉപയോഗിക്കാവുന്നതാണ്.

സ്തനാർബുദ സാധ്യത വർധിപ്പിക്കുന്ന ഘടകങ്ങൾ എന്തൊക്കെയാണ്?

അഞ്ചു മുതൽ 10 ശതമാനം വരെ ജനിതക കാരണങ്ങളാൽ ഉണ്ടാകുന്നു. ഇത് കുറഞ്ഞ പ്രായത്തിൽ തന്നെ കണ്ടുവരാറുണ്ട്. പ്രായം പ്രധാന ഘടകമാണ്. 45 വയസ്സിനു ശേഷം സ്തനാർബുദ സാധ്യത വളരെയധികം വർധിക്കുന്നു. ആർത്തവവിരാമമാകുന്നത് വരെ ഈ പ്രവണത തുടരുന്നു. സ്തനാർബുദരോഗങ്ങളിൽ സ്ത്രീ ഹോർമോണുകൾക്ക് നിർണായക പങ്കുണ്ട്. വളരെ നേരത്തെയുള്ള ആർത്തവം, വൈകിയുള്ള ആർത്തവ വിരാമം എന്നിവ പ്രതികൂലഘടങ്ങളാണ്. 35 വയസ്സിനു മുകളിലുള്ള ഗർഭ ധാരണവും പ്രസവവും പ്രതികൂല ഘടങ്ങളാണ്. ആർത്തവാനന്തരമുള്ള ഹോർമോണുകളുടെ ഉപയോഗം (hormone replacement therapy) കാൻസർ സാധ്യത കൂട്ടുന്നതായി പഠനങ്ങൾ കാണിക്കുന്നു. ആർത്തവവിരാമത്തിനു ശേഷമുള്ള അമിതവണ്ണം സ്തനാർബുദ സാധ്യത കൂട്ടുന്നു. ചികിത്സയുടെ ഭാഗമായോ അല്ലാതെയോ ചെറിയ പ്രായത്തിൽ റേഡിയേഷനു വിധേയമാകുന്നത് കാൻസർ സാധ്യത കൂട്ടുന്നു. ആഹാര രീതികളുമായി ബന്ധപ്പെട്ടുള്ള സ്തനാർബുദ സാധ്യതകൾക്ക് ശാസ്ത്രീയമായ അടിത്തറയില്ല. എന്നാൽ മദ്യപാനം സ്തനാർബുദ സാധ്യത കൂട്ടാമെന്ന് ചില പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു.

വിവരങ്ങൾക്ക് കടപ്പാട്
ഡോ.ആദർശ് ധർമരാജൻ

Content Highlights: breast cancer awareness month , breast cancer symptoms causes and treatment


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022

Most Commented