വേണ്ടത് ഭയമല്ല, തിരിച്ചറിവ്; സ്തനാര്‍ബുദം വരാനുള്ള സാധ്യത സ്വയം വിലയിരുത്താം


ഡോ. സഞ്ജു സിറിയക്



Representative Image | Photo: Canva.com

ഒക്ടോബർ സ്തനാർബുദ ബോധവത്കരണ മാസമായി ആചരിക്കുകയാണ്. സ്തനാർബുദം വരാനുള്ള സാധ്യത തനിക്കുണ്ടോയെന്ന് ഓരോ സ്ത്രീയും സ്വയം വിലയിരുത്തണം. അതനുസരിച്ച് ജീവിതത്തിൽ മാറ്റങ്ങൾ വരുത്തുകയും വേണം. സ്തനാർബുദത്തെ പറ്റിയും അതിന്റെ ചികിത്സാ രീതികളെ സംബന്ധിച്ചും സംസാരിക്കുകയാണ് ആലുവ രാജഗിരി ആശുപത്രിയിലെ ഓങ്കോളജിസ്റ്റ് ഡോ. സഞ്ജു സിറിയക് പണ്ടാരക്കളം. ബോധവത്കരണ പ്രചാരണത്തോടനുബന്ധിച്ചാണിത്.

സ്തനാർബുദം തടയാൻ കഴിയുമോ



അമ്മയ്ക്കോ സഹോദരിമാർക്കോ സ്തനാർബുദം വന്നവർക്ക് സ്തനാർബുദം ബാധിക്കാനുള്ള സാധ്യത കൂടുതലാണ്. പാരമ്പര്യമായി സ്തനാർബുദം വരാൻ കാരണമായേക്കാവുന്ന ജനിതക തകരാർ വഹിക്കുന്ന വ്യക്തികൾ, സ്തനത്തിന്റെ ഭാഗത്തേക്ക് റേഡിയേഷൻ ചികിത്സ സ്വീകരിച്ചവർ എന്നിവർക്കും രോഗ സാധ്യത കൂടുതലാണ്.

അർബുദം സ്ഥിരീകരിച്ചാൽ അടുത്ത നടപടി ?

സ്തനാർബുദത്തിന് ഏറ്റവും മികച്ച ചികിത്സ ഏതു സ്റ്റേജിലും ലഭ്യമാണ്. രോഗം മറ്റു ഭാഗങ്ങളിൽ പടർന്നിട്ടുണ്ടോയെന്നറിയാൻ ഡോക്ടർ ചിലപ്പോൾ സി.ടി. സ്കാനോ പെറ്റ് സി.ടി. സ്കാനോ നിർദേശിക്കും. ബയോപ്‌സി സാംപിളിൽ തന്നെ ട്യൂമറിന്റെ തരം അറിയാനുള്ള ടെസ്റ്റും നടത്തും.

ഈ ടെസ്റ്റിന്റെ അടിസ്ഥാനത്തിൽ സ്തനാർബുദത്തെ ഹോർമോൺ പോസിറ്റീവ്, ട്രിപ്പിൾ നെഗറ്റീവ്, ഹെർ 2 പോസിറ്റീവ് എന്നിങ്ങനെ മൂന്നായി തരംതിരിക്കാറുണ്ട്.

ചികിത്സ എങ്ങനെ ?

രോഗത്തിന്റെ തരവും സ്റ്റേജും അനുസരിച്ചാണ് ചികിത്സ. ചിലരെ ആദ്യംതന്നെ ശസ്ത്രക്രിയയ്ക്ക് വിധേയരാക്കും. മറ്റു ചിലർക്ക് ആദ്യം കീമോതെറാപ്പി മരുന്നുകൾ കൊടുത്ത ശേഷമാണ് ശസ്ത്രക്രിയ. രോഗം കണ്ടെത്തുമ്പോൾ തന്നെ മറ്റ് അവയവങ്ങളിലേക്ക് വ്യാപിച്ച അവസ്ഥയിലുള്ളവർക്ക് ശസ്ത്രക്രിയ ഒഴിവാക്കിയുള്ള ചികിത്സയാണ് നിർദേശിക്കുക.

ശസ്ത്രക്രിയയ്ക്കു ശേഷം കീമോതെറാപ്പി എന്തിന് ?

അവശേഷിക്കുന്ന സൂക്ഷ്മമായ കാൻസർ അണുക്കളെ ഉന്മൂലനം ചെയ്യാനാണ് ശസ്ത്രക്രിയയ്ക്കു ശേഷം കീമോതെറാപ്പി കൊടുക്കുന്നത്. ഇത് കാൻസർ ഭേദപ്പെടാനുള്ള സാധ്യത എൺപതും തൊണ്ണൂറും ശതമാനം വരെയാക്കും.

രണ്ടു സാഹചര്യങ്ങളിലാണ് റേഡിയേഷൻ കൊടുക്കുക. സ്തനങ്ങൾ നില നിർത്തിയുള്ള ശസ്ത്രക്രിയയ്ക്കു ശേഷവും കക്ഷത്തിലെ ലിംഫ് ഗ്രന്ഥിയിലേക്ക് രോഗം പടർന്നവർക്കും.

Content Highlights: breast cancer awareness


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022

Most Commented