പ്രഷറിന് മരുന്ന് തുടങ്ങിയാൽ ഡോക്ടറുടെ നിർദേശം ഇല്ലാതെ നിർത്തരുത്: ശ്രദ്ധിക്കണം ഇവ


ഡോ. സൗമ്യ സത്യൻ      

Representative Image | Photo: Gettyimages.in

ഒരു ഡോക്ടർ രോഗി സംഭാഷണം.
ഡോക്ടർ: പ്രഷർ മരുന്നൊക്കെ ശരിക്കും കഴിക്കാറില്ലേ?
രോഗി: ഇല്ല ഡോക്ടറെ. തലവേദന കൂടുമ്പോൾ മാത്രമേ കഴിക്കാറുള്ളൂ.
ഡോക്ടർ: അതെന്താ? ദിവസവും ഗുളിക കഴിക്കണം എന്ന് പറഞ്ഞിട്ടില്ലേ?
രോഗി: പറഞ്ഞിരുന്നു. പക്ഷേ ആ മരുന്ന് വെറുതെ കഴിക്കുമ്പോൾ എനിക്ക് ഭയങ്കര ക്ഷീണമാണ്. എനിക്ക് അങ്ങനെ കൂടുതൽ പ്രഷർ ഒന്നുമില്ല. ഇടയ്ക്ക് ഒന്ന് രണ്ടു പ്രാവശ്യം നോക്കിയപ്പോൾ മാത്രമാണ് പ്രഷർ കൂടുതൽ കണ്ടത്.
ഡോക്ടർ: അതെങ്ങനെ മനസ്സിലാവുന്നത് പ്രഷർ കൂടുതലാണോ കുറവാണോ എന്ന്?
രോഗി: പ്രഷർ കൂടുമ്പോൾ എനിക്ക് തലവേദന ഉണ്ടാവാറുണ്ട്. അപ്പോ തലവേദന വരുന്ന ദിവസം മാത്രം ഞാൻ മരുന്നു കഴിക്കും. ഒരാഴ്ച ആയിട്ട് തലവേദന ഉണ്ട് അതുകാരണം ഞാൻ മരുന്നു കഴിക്കുന്നുണ്ട്. എന്നിട്ടും തലവേദന മാറുന്നില്ല.
ഡോക്ടർ: തലവേദന പ്രഷറിന് ഒരു സൂചന തന്നെയാണ്. പക്ഷേ ഒരുപാട് കൂടുമ്പോഴാണ് തലവേദന വരുന്നത്. ശരീരത്തിലെ ശരിക്കുമുള്ള ബ്ലഡ് പ്രഷർ 120/80 mm Hg ആണ്. അത് 140/90 ആയാലും കൂടുതൽ ആണ്. ഒരിക്കൽ മരുന്നു തുടങ്ങി അത് കഴിച്ചു കൊണ്ടിരിക്കുമ്പോൾ നിങ്ങളുടെ പ്രഷർ നോർമൽ ആയിരിക്കും. എന്നു കരുതി നോർമൽ ആയതുകൊണ്ട് മരുന്ന് നിർത്തണം എന്നല്ല. ചില രോഗികൾക്ക് പ്രഷർ ഒരുപാട് കൂടുമ്പോൾ മാത്രമാണ് ആണ് തലവേദന ഛർദ്ദി, ക്ഷീണം എന്നിവ ഉണ്ടാക്കുന്നത്. അവരുടെ പ്രഷർ 120/ 80 ൽ നിന്നും അല്പം കൂടിയാൽ ഈ സൂചനകൾ ഉണ്ടാവണമെന്നില്ല. എന്നാൽ കുറേ കാലം പ്രഷർ ശരീരത്തിൽ കൂടി നിന്നാൽ ഹൃദയസംബന്ധമായ അസുഖങ്ങൾക്കും സ്‌ട്രോക്കിനും ഒരു കാരണമായേക്കാം. കാഴ്ചശക്തി നഷ്ടപ്പെടാനും കാരണമായേക്കാം. അതുകൊണ്ടുതന്നെ എന്നെ പരിശോധിക്കുമ്പോൾ പ്രഷർ നോർമൽ ആണെന്ന് കരുതി മരുന്ന് നിർത്തരുത്. പ്രഷറിന് മരുന്ന് കഴിക്കാൻ തലവേദന വരുന്നതുവരെ കാത്തു നിൽക്കുന്നത് ശരിയായ നടപടിയല്ല.

നിങ്ങളുടെ ശരീരത്തിൽ പ്രഷർ കൂടുതലാണെന്ന് പറഞ്ഞ് ഏതെങ്കിലും ഡോക്ടർ മരുന്ന് നിർദ്ദേശിച്ചാൽ അത് ഡോക്ടർ പറയുന്നത് വരെ ദിവസം മരുന്ന് കഴിക്കുക. ഇടയ്ക്കുവെച്ച് സ്വന്തമായി മരുന്ന് നിർത്തരുത്. കഴിക്കുന്ന മരുന്ന് ഡോക്ടർ പറയുന്ന പ്രകാരം തന്നെ കഴിക്കണം. തലവേദന, ഛർദ്ദി എന്നിവ ഉള്ളപ്പോൾ മാത്രം പ്രഷറിന് മരുന്ന് കഴിക്കാൻ ഒരു ഡോക്ടറും നിർദേശിക്കുകയില്ല. ഒരു രോഗിക്ക് പ്രഷറിന് മരുന്ന് തുടങ്ങുന്നതിനുമുമ്പ് മുമ്പ് രണ്ടുതവണ പ്രഷർ പരിശോധിച്ചു കൂടുതലാണെന്ന് ഉറപ്പുവരുത്തിയശേഷം മാത്രമാണ് ആണ് തുടങ്ങുന്നത്. അങ്ങനെയാണ് അന്തർദേശീയ തലത്തിലുള്ള നിർദേശങ്ങളും. ഒരു രോഗിക്ക് ഹൈപ്പർ ടെൻഷൻ ഉണ്ടെന്ന് സ്ഥിരീകരിക്കുന്നത് ചില നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ്. അതുകൊണ്ടുതന്നെ ഒരിക്കൽ പ്രഷറിന് മരുന്ന് തുടങ്ങി കഴിഞ്ഞാൽ ഡോക്ടറുടെ നിർദേശം ഇല്ലാതെ അത് നിർത്തരുത്.

രോഗി: എനിക്ക് ആദ്യം പ്രഷറിന് മരുന്ന് തന്നു. പത്ത് ദിവസം കഴിഞ്ഞ് വരാനാണ് പറഞ്ഞത്. പക്ഷേ പ്രശ്‌നം ഒന്നും ഇല്ലാത്തതുകൊണ്ട് ഞാൻ പോയില്ല.
ഡോക്ടർ: മരുന്ന് തുടർന്ന് കഴിച്ചിരുന്നോ?
രോഗി: എനിക്ക് കുഴപ്പം ഒന്നും ഇല്ലാത്തതുകൊണ്ട് ഞാൻ മരുന്ന് നിർത്തി.
ഡോക്ടർ: മരുന്ന് നിർത്തിയതുകൊണ്ടാണ് പ്രഷർ കൂടിയത്. ഇനിയിങ്ങനെ ഡോക്ടറുടെ അടുത്ത് പോകാൻ വൈകിയാലും മരുന്ന് നിർത്തരുത്. ഏതെങ്കിലും കാരണവശാൽ ഡോക്ടറുടെ അടുത്ത് പോകുന്ന ദിവസം വൈകിയാൽ മരുന്നു വാങ്ങി തുടർന്നു കഴിക്കുക. എന്നിട്ട് അടുത്ത ദിവസം തന്നെ ചെന്നു കാണാനും ശ്രമിക്കുക. ഡോക്ടർ പ്രഷർ പരിശോധിച്ചശേഷം മരുന്നിന്റെ അളവ് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്‌തേക്കാം. ചുരുക്കിപ്പറഞ്ഞാൽ തലവേദന കൂടുമ്പോൾ മാത്രം കഴിക്കാനുള്ള മരുന്നല്ല പ്രഷറിന്റേത്.

ഒരുപക്ഷേ പ്രഷറിന്റെ ഈയൊരു ചെറിയ മരുന്ന് ദിവസവും ഡോക്ടറുടെ നിർദേശപ്രകാരം കഴിക്കുന്നതു കൊണ്ട് നിങ്ങൾക്ക് ഹാർട്ട് അറ്റാക്ക്,സ്‌ട്രോക്ക് എന്നീ രോഗങ്ങളിൽ നിന്നും അകന്നു നിൽക്കാം. ദിവസവും 5-6 മരുന്നുകൾ ജീവിത കാലം മുഴുവൻ കഴിക്കേണ്ട അവസ്ഥകളെ പ്രതിരോധിക്കാം.

(പെരിന്തൽമണ്ണ മൗലാന ഹോസ്പിറ്റലിലെ ജനറൽ മെഡിസിൻ വിഭാഗം കൺസൾട്ടന്റ് ഫിസിഷ്യനാണ് ലേഖിക)

Content Highlights: blood pressure medication, blood pressure patients


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


policeman mango theft

1 min

മാമ്പഴം മോഷ്ടിച്ച പോലീസുകാരന്‍ ബലാത്സംഗക്കേസിലും പ്രതി; അതിജീവിതയെ ഉപദ്രവിക്കാനും ശ്രമം

Oct 5, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022

Most Commented