മാതാപിതാക്കൾ അടുത്തില്ലാതെ ഉറങ്ങാൻപോലും കഴിയാത്ത അവസ്ഥ; സെപ്പറേഷൻ ആങ്സൈറ്റിയെക്കുറിച്ച് ഗായിക


സെപ്പറേഷൻ ആൻസൈറ്റി(Separation Anxiety) എന്ന മാനസികാരോ​ഗ്യ പ്രശ്നത്തെ നേരിട്ടതിനെക്കുറിച്ചാണ് ഇരുപതുകാരിയായ ബില്ലി പങ്കുവെക്കുന്നത്.

ബില്ലി ഐലിഷ് | Photos: instagram.com/billieeilish/

ലോകമെമ്പാടും നിരവധി ആരാധകരുള്ള ​ഗായികയാണ് ബില്ലി ഐലിഷ്. ഹാപ്പിയർ ദാൻ എവർ, ഓഷ്യൻ ​ഐസ്, ബാഡ് ​ഗൈ തുടങ്ങിയ ബില്ലിയുടെ ​ഗാനങ്ങൾ തരം​ഗമായിരുന്നു. മാനസികാരോ​ഗ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് നേരത്തേയും തുറന്നു പറഞ്ഞിട്ടുള്ള ബില്ലി ഇപ്പോഴിതാ കുട്ടിക്കാലത്ത് നേരിട്ട ഉത്കണ്ഠാ പ്രശ്നങ്ങളെക്കുറിച്ച് പങ്കുവെക്കുകയാണ്.

സെപ്പറേഷൻ ആങ്സൈറ്റി(Separation Anxiety) എന്ന മാനസികാരോ​ഗ്യ പ്രശ്നത്തെ നേരിട്ടതിനെക്കുറിച്ചാണ് ഇരുപതുകാരിയായ ബില്ലി പങ്കുവെക്കുന്നത്. പതിനൊന്നു വയസ്സു വരെയും മാതാപിതാക്കൾക്കും സഹോദരനുമൊപ്പമാണ് താൻ കിടന്നിരുന്നത് എന്നും സെപ്പറേഷൻ ആങ്സൈറ്റിയായിരുന്നു അതിനു പിന്നിലെന്നും ബില്ലി പറയുന്നു.

മാതാപിതാക്കളുടെ അടുത്ത് നിന്ന് ദൂരെ പോകാൻ തനിക്ക് കഴിഞ്ഞിരുന്നില്ല. അവർക്ക് എന്തെങ്കിലും സംഭവിക്കുമോ എന്നും തനിക്ക് എന്തെങ്കിലും സംഭവിക്കുമോ എന്നൊക്കെയായിരുന്നു ആശങ്ക. ഉറങ്ങി എഴുന്നേൽക്കുമ്പോൾ മാതാപിതാക്കളെ ബെ‍ഡ്ഡിൽ കാണാതെ ഇരിക്കുകയോ ലൈറ്റ് ഓഫായി കിടക്കുകയോ ആണെങ്കിൽ അവർ തനിക്കരികിൽ വരുന്നതുവരെ ഉറക്കെ നിലവിളിക്കുമായിരുന്നു- ബില്ലി പറയുന്നു.

Also Read

അടുപ്പമുള്ളവരുടെ മുഖംപോലും മറന്നുപോകുന്നു, ...

കോവിഡ് മരണങ്ങൾ കൂടുന്നു, വ്യാപിക്കുന്നത് ...

ഷർട്ടിന്റെ ബട്ടൻസ് ഇടാൻ പോലും ബുദ്ധിമുട്ടാകുന്ന ...

നിർണായകമായ സമയം നഷ്ടപ്പെടുത്തരുത്, അവസാന ...

അത്തരം സാഹചര്യങ്ങളിൽ തനിക്ക് ബെഡ്ഡിൽ നിന്ന് ഇറങ്ങാൻ കഴിഞ്ഞിരുന്നില്ല എന്നും നിലത്തെല്ലാം എന്തെങ്കിലും ജീവികൾ ഉണ്ടാകുമെന്ന് കരുതിയിരുന്നു എന്നും ബില്ലി പറയുന്നു.

എന്താണ് സെപ്പറേഷൻ ആങ്സൈറ്റി?

കുഞ്ഞുങ്ങളിലും കുട്ടികളിലും കാണപ്പെടുന്ന സാധാരണമായ ഒരു അവസ്ഥയാണിത്. മൂന്നു വയസ്സുവരെയുള്ള കുട്ടികളിലാണ് പ്രധാനമായും കാണപ്പെടുന്നത്. ഇത് അതിരുവിടുമ്പോഴാണ് സെപ്പറേഷൻ ആങ്സൈറ്റി ഡിസോർ‍ഡർ ആകുന്നത്. ദീർഘകാലം കുട്ടികൾ ഈ മാനസികാവസ്ഥ പ്രകടിപ്പിക്കുകയും സ്കൂളിൽ പോകാനോ കളികളിൽ ഏർപ്പെടാനോ സാധിക്കാതെ വരികയും ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടതാണ്. വളരെ അപൂർവമായി ഈ അവസ്ഥ കൗമാരക്കാരിലും പ്രായപൂർത്തിയായവരിലും കാണപ്പെടാറുണ്ട്.

സാമൂഹിക ഇടങ്ങളിലും ജോലിസ്ഥലത്തും സ്കൂളിലുമെല്ലാം ഫലപ്രദമായ ഇടപെടൽ നടത്താൻ കഴിയാതെ വരിക തുടങ്ങി ദൈനംദിന പ്രവർത്തികളെപ്പോലും തടസ്സപ്പെടുത്തും വിധത്തിൽ ഈ അവസ്ഥ നേരിട്ടാൽ വിദ​ഗ്ധ ചികിത്സ തേടേണ്ടതാണ്. . സെപ്പറേഷൻ ആങ്സൈറ്റി വേണ്ടവിധം കണ്ടെത്തി ചികിത്സ നടത്താത്ത സാഹചര്യങ്ങളിൽ പാനിക് അറ്റാക്, ഫോബിയ, ഒബ്സസീവ് കംപൽസീവ് ഡിസോർ‍ഡർ, ഡിപ്രഷൻ തുടങ്ങിയ അവസ്ഥകളിലേക്കും നയിച്ചേക്കാം.

ലക്ഷണങ്ങൾ

  • വീട്ടിൽ നിന്നോ പ്രിയപ്പെട്ടവരിൽ നിന്നോ അകന്നിരിക്കുമ്പോൾ അടിക്കടിയായി ഉത്കണ്ഠ തോന്നുക.
  • എന്തെങ്കിലും ദുരന്തം മൂലമോ അസുഖം കാരണമോ മാതാപിതാക്കളോ പ്രിയപ്പെട്ടവരോ നഷ്ടപ്പെടുമോ എന്ന അമിത ആകുലത
  • വീട്ടിൽ നിന്ന് അകന്ന് നിൽക്കുമ്പോൾ ചീത്തയായത് എന്തെങ്കിലും സംഭവിക്കുമോ എന്ന അമിത ആശങ്ക
  • വീട്ടിൽ കുടുംബാം​ഗങ്ങൾ ആരുമില്ലാത്തപ്പോൾ തനിച്ചിരിക്കാൻ കഴിയാത്ത മാനസികാവസ്ഥ
  • മാതാപിതാക്കളോ പ്രിയപ്പെട്ടവരോ ഇല്ലാതെ വീട്ടിൽ നിന്നുമാറി മറ്റൊരിടത്ത് താമസിക്കാൻ കഴിയാതെ വരിക
  • മാതാപിതാക്കളിൽ നിന്നോ പ്രിയപ്പെട്ടവരിൽ നിന്നോ വേർപിരിഞ്ഞ് നിൽക്കേണ്ട അവസ്ഥ വരുമ്പോൾ തലവേദന, വയറുവേദന തുടങ്ങി വേദനകളെക്കുറിച്ചുള്ള തുടർച്ചയായ പരാതികൾ.

Content Highlights: billie eilish opens up about separation anxiety, mental health, anxiety disorder

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
mv govindan

കേരളത്തിലെ കറിപൗഡറുകളെല്ലാം വ്യാജം, വിഷം - മന്ത്രി എം.വി. ഗോവിന്ദന്‍

Aug 11, 2022


kt jaleel

1 min

പാക് അധീന കശ്മീരിനെ ആസാദ് കശ്മീർ എന്നു വിശേഷിപ്പിച്ച് ജലീൽ; പരാമർശം വൻവിവാദം

Aug 12, 2022


Eknath Shinde

1 min

കോടിപതികള്‍, ശ്രീലങ്കയില്‍നിന്ന് ഡോക്ടറേറ്റ്; ഷിന്ദേ മന്ത്രിസഭയില്‍ 75%പേരും ക്രിമിനല്‍ കേസുള്ളവര്‍

Aug 11, 2022

Most Commented