Photo: Pixabay
സന്ധിവാത രോഗികള്‍ വ്യായാമം ചെയ്യണം. വ്യായാമം ചെയ്തു തുടങ്ങുമ്പോള്‍ വേദന തോന്നുമെങ്കിലും കൃത്യമായി വ്യായാമം ചെയ്യുന്നത് സന്ധിവാത രോഗങ്ങള്‍ മൂലമുള്ള വേദന കുറയാന്‍ ഫലപ്രദമാണ്. ഒരു ദിവസം 30 മുതല്‍ 40 മിനിറ്റ് വരെ എന്ന തോതില്‍ ആഴ്ചയിലെ മിക്ക ദിവസങ്ങളിലും വ്യായാമം ചെയ്യാന്‍ ശ്രമിക്കേണ്ടതാണ്. 30 മുതല്‍ 40 മിനിറ്റ് വരെ ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍ ചെറിയ സമയങ്ങളായി തിരിച്ച് വ്യായാമം ചെയ്യേണ്ടതാണ്.
വ്യായാമം ചെയ്യുമ്പോള്‍
- പതിയെ നടന്നു തുടങ്ങുക. എന്നിട്ട് വ്യായാമം ചെയ്യുന്നത് പതിയെ കൂട്ടിക്കൊണ്ടു വരുക.
- വ്യായാമം ചെയ്യുന്നതിനു മുന്‍പ് 10 മുതല്‍ 15 മിനിറ്റ് വരെ വാം അപ്പ് ചെയ്യുക. ഇതിനായി പതിയെ നടക്കുക, നില്‍ക്കുന്നിടത്തു നിന്ന് മാര്‍ച്ച് ചെയ്യുക, കൈകളും കാലുകളുമൊക്കെ മടക്കുകയും നീട്ടുകയും ചെയ്യുക.
- ഭാരം ഉയര്‍ത്തുകയാണെങ്കില്‍ ചെറിയ ഭാരത്തില്‍ തുടങ്ങി പതിയെ ഭാരം കൂട്ടുക.
- വ്യായാമം തുടങ്ങിയത് പോലെ പതിയെ നടന്നുകൊണ്ട് വ്യായാമം നിര്‍ത്താം.
- ഇടുപ്പ്, പാദം, കാല്‍വണ്ണ എന്നിവയ്ക്ക് പ്രശ്‌നമുണ്ടെങ്കില്‍ നിരപ്പായ സ്ഥലത്ത് നടക്കുക.
- പാദത്തിന് പിന്തുണയും മൃദുത്വവുമുള്ള ഷൂസ് ധരിക്കുക.
- വേദന അനുഭവപ്പെടുന്നുണ്ടെങ്കില്‍ വ്യായാം നിര്‍ത്തുക.
- സന്ധികള്‍ക്ക് ശക്തമായ ഇളക്കമുണ്ടാകുന്ന ചലനങ്ങള്‍ ഒഴിവാക്കുക.
- മുട്ട് കെട്ടിവയ്ക്കുകയോ നീ ബ്രേയ്‌സ് പോലെയുള്ളവ ഉപയോഗിക്കുകയോ ചെയ്യാം.
ഡോ. ജോ തോമസ്
അസോസിയേറ്റ് കണ്‍സള്‍ട്ടന്റ്
ആസ്റ്റര്‍ സെന്റര്‍ ഫോര്‍ എക്‌സലന്‍സ് ഇന്‍ ഓര്‍ത്തോപീഡിക്‌സ് & റുമറ്റോളജി
ആസ്റ്റര്‍ മെഡ്‌സിറ്റി, കൊച്ചി
Content Highlights: best exercise for arthritis patients, health
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..