രാവിലെ എഴുന്നേറ്റയുടന്‍ തലചുറ്റുന്നു; ബാലന്‍സ് പ്രശ്‌നമാണോ? പരിഹാരമെന്താണ്?


വളരെയേറെ അസ്വസ്ഥതയും ആശങ്കയും ഉളവാക്കുന്ന ഒരു രോഗലക്ഷണമാണ് തലകറക്കം

Representative Image| Photo: GettyImages

ബാലന്‍സ് നഷ്ടപ്പെടല്‍ ഒരു രോഗാവസ്ഥയാണ്. അത്തരം പ്രശ്‌നങ്ങള്‍ ഉള്ളവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് അറിയാം. ബാലന്‍സ് പ്രശ്‌നത്തെക്കുറിച്ചുള്ള ഒരു ചോദ്യവും അതിനുള്ള മറുപടിയും വായിക്കാം.

''ഞാന്‍ 45 വയസ്സുള്ള സ്ത്രീയാണ്. ചെറിയ തോതിലുള്ള തലകറക്കമാണ് ആദ്യം ഉണ്ടായത്. അതും രാവിലെ എഴുന്നേറ്റയുടനെയാണ് ഉണ്ടായിരുന്നത്. ഇപ്പോള്‍ രാവിലെ മാത്രമല്ല പ്രശ്‌നം. നടക്കുമ്പോള്‍ ബാലന്‍സ് നഷ്ടപ്പെടുന്നുണ്ട്. ഡോക്ടറെ കണ്ടപ്പോള്‍ ചെവിയിലെ പ്രശ്‌നമാണെന്നാണ് പറഞ്ഞത്. മരുന്ന് കഴിക്കുമ്പോള്‍ ആശ്വാസം തോന്നിയിരുന്നു. പൂര്‍ണമായും ഭേദമായിട്ടില്ല. ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു ചെവിയില്‍ ഇന്‍ഫെക്ഷന്‍ വന്നിരുന്നു. അതാവുമോ ഇതിനുള്ള കാരണം? ബാലന്‍സ് പ്രശ്‌നത്തിന് ചികിത്സയുണ്ടോ?''

വളരെയേറെ അസ്വസ്ഥതയും ആശങ്കയും ഉളവാക്കുന്ന ഒരു രോഗലക്ഷണമാണ് തലകറക്കം. വിവിധ ആരോഗ്യപ്രശ്‌നങ്ങളുടെ പൊതുലക്ഷണമായി തലകറക്കം ഉണ്ടാകാം. താങ്കള്‍ക്കുണ്ടായതുപോലെ ചെവിക്കുള്ളിലെ തകരാറുകള്‍ മൂലവും തലചുറ്റല്‍ ഉണ്ടാകാം. എന്നാല്‍ പലരും കരുതുന്നതുപോലെ അമിതരക്തസമ്മര്‍ദം തലകറക്കത്തിനുള്ള ഒരു സാധാരണ കാരണമല്ല. തലകറക്കവും ബാലന്‍സ് നഷ്ടപ്പെടലുമൊക്കെ വീഴ്ചയ്ക്ക് കാരണമാകുമെന്നതുകൊണ്ട് തലകറക്കമനുഭവപ്പെടുന്നവര്‍ ചില മുന്‍കരുതലുകള്‍ എടുക്കേണ്ടതുണ്ട്.

ഉള്‍ച്ചെവിയില്‍ സ്ഥിതി ചെയ്യുന്ന വെസ്റ്റിബുലാര്‍ ഭാഗം ശരീരത്തിന്റെ ബാലന്‍സ് നിയന്ത്രിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട്. പനിയെത്തുടര്‍ന്നുണ്ടാകുന്ന നീര്‍വീക്കം വെസ്റ്റിബുലാര്‍ നാഡിയെ ബാധിച്ച് തലകറക്കം ഉണ്ടാകാം. കേള്‍വിയെ ബാധിക്കുന്നില്ലെങ്കിലും തലചുറ്റലും ബാലന്‍സ് നഷ്ടപ്പെടലും ആഴ്ചകളോളം നീണ്ടുനില്‍ക്കാം.

ചെവിയില്‍ അടിഞ്ഞുകൂടുന്ന ചെവിക്കായം പോലും തലകറക്കം ഉണ്ടാക്കിയേക്കാം. താങ്കള്‍ക്കുണ്ടായതുപോലെ ചെവിക്കുള്ളിലുണ്ടാകുന്ന രോഗാണുബാധയുമായി ബന്ധപ്പെട്ടുള്ള തലചുറ്റലിന്റെ മറ്റൊരു കാരണമാണ് മെനിയേഴ്‌സ് രോഗം. തലകറക്കം,ചെവിയിലനുഭവപ്പെടുന്ന മുഴക്കം(ടീനിയറ്റ്‌സ്), കേള്‍വിക്കുറവ് തുടങ്ങിയ ലക്ഷണങ്ങള്‍ ആവര്‍ത്തനസ്വഭാവത്തോടെ പ്രത്യക്ഷപ്പെടുക എന്നതാണ് ഈ രോഗത്തിന്റെ സ്വഭാവം. കേള്‍വിയുമായി ബന്ധപ്പെട്ട ക്രേനിയല്‍ നാഡിയിലുണ്ടാകുന്ന മുഴുകള്‍(അക്വാസ്റ്റിക് ന്യൂറോമ) തലകറക്കത്തിനും കേള്‍വിക്കുറവിനും ഇടയാക്കാം.

തലകറക്കത്തിനുള്ള മറ്റൊരു പ്രധാന കാരണമാണ് പൊസിഷണല്‍ വെര്‍ട്ടിഗോ. തല ഒരു ഭാഗത്തേക്ക് ചരിഞ്ഞു കിടക്കുമ്പോഴോ പെട്ടെന്ന് കുനിഞ്ഞ് നിവരുമ്പോഴോ ഒക്കെ തലകറക്കം ഉണ്ടാകാം. തലകറക്കത്തോടൊപ്പം മനംപുരട്ടലും ഛര്‍ദിയുമുണ്ടാകാം. തലയ്‌ക്കേല്‍ക്കുന്ന പരിക്കുകളും ഇതിന് കാരണമാകാം. പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെയും ഇത്തരം തലകറക്കം ഉണ്ടാകാം. സാധാരണമായി ആഴ്ചകളോ മാസങ്ങളോ കഴിയുമ്പോള്‍ രോഗലക്ഷണങ്ങള്‍ ക്രമേണ അപ്രത്യക്ഷമാവുകയാണ് പതിവ്.

തലച്ചോറിന്റെ ബാലന്‍സ് നിര്‍ണയിക്കുന്ന ഭാഗങ്ങളിലേക്കുള്ള രക്തപ്രവാഹത്തിന്റെ തടസ്സം, കഴുത്തിലെ കശേരുക്കളുടെ തേയ്മാനം, കണ്ണിന്റെ തകരാറുകല്‍, ചില മരുന്നുകളുടെ ഉപയോഗം തുടങ്ങിയവയൊക്കെ തലകറക്കത്തിനുള്ള മറ്റ് കാരണങ്ങളാണ്. തലച്ചോറിലെ തകരാര്‍ മൂലം തലകറക്കമുണ്ടാകുമ്പോള്‍ കേള്‍വിക്കുറവ്, ചെവിക്കുള്ളിലെ മുഴക്കം തുടങ്ങിയ ലക്ഷണങ്ങള്‍ കാണാറുണ്ട്.

തലകറക്കവും തുടര്‍ന്നുണ്ടാകുന്ന അസന്തുലിതാവസ്ഥയും കാരണം വീഴ്ചയുണ്ടാക്കാതെ ശ്രദ്ധിക്കണം. പ്രായമേറിയവരിലാണ് ഇത്തരം വീഴ്ചകള്‍ കൂടുതലായി കാണപ്പെടുന്നത്. കിടക്കയില്‍ നിന്ന് പെട്ടെന്ന് എഴുന്നേല്‍ക്കുകയും പെട്ടെന്ന് ഒരു വശത്തേക്ക് ചരിയുകയുമരുത്. കട്ടിലില്‍ കുറേനേരം ഇരുന്നതിനുശേഷം മാത്രമേ എഴുന്നേല്‍ക്കാവൂ. രക്തസമ്മര്‍ദം നിയന്ത്രിക്കാനും ഉറക്കക്കുറവിനുമുള്ള മരുന്ന് കഴിക്കുന്നവര്‍ സാവധാനം മാത്രം എഴുന്നേല്‍ക്കുകയും ബാലന്‍സ് നഷ്ടപ്പെടാതിരിക്കുകയും കരുതലെടുക്കുകയും വേണം.

ബാലന്‍സ് നഷ്ടപ്പെടുന്നത് നിയന്ത്രിക്കാന്‍ കഴുത്തിനും കൈകാലുകള്‍ക്കും വഴക്കവും ബലവും നല്‍കുന്ന വ്യായാമങ്ങളിലേര്‍പ്പെടുന്നതും സഹായിക്കും. കിടക്കയില്‍ കിടന്നുകൊണ്ടുള്ള കണ്ണിന്റെയും തലച്ചോറിന്റെയും ക്രമമായ ചലനങ്ങള്‍, ഇരുന്നുകൊണ്ട് തോള്‍ ചലിപ്പിക്കുന്ന വ്യായാമം, ക്രമമായി ഒരു സ്റ്റൂളില്‍ ഇരിക്കുകയും എഴുന്നേല്‍ക്കുകയും ചെയ്യുക തുടങ്ങിയവ ബാലന്‍സ് തെറ്റാതിരിക്കാന്‍ സഹായിക്കും. മരുന്നുകളോടൊപ്പം ഇത്തരം വ്യായാമങ്ങളും ആവശ്യമാണ്.

തയ്യാറാക്കിയത്:

ഡോ. ബി. പദ്മകുമാര്‍
പ്രൊഫസര്‍
മെഡിസിന്‍ വിഭാഗം
ഗവ.മെഡിക്കല്‍ കോളേജ്, ആലപ്പുഴ

Content Highlights: Balance problems-symptoms causes and treatments

ആരോഗ്യമാസികയില്‍ പ്രസിദ്ധീകരിച്ചത്

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


ashraf tharasseri

2 min

'ബാധ്യതയെല്ലാം തീര്‍ത്തപ്പോള്‍ വേണ്ടപ്പെട്ടവര്‍ക്ക് ഞാനൊരു ബാധ്യതയായി'; അറംപറ്റിയതുപോലെ ആ വാക്കുകള്‍

Jul 5, 2022


pinarayi and saji cheriyan

1 min

അപ്രതീക്ഷിത വിവാദം; മന്ത്രി സജി ചെറിയാനെ മുഖ്യമന്ത്രി വിളിപ്പിച്ചു, തിരക്കിട്ട ചര്‍ച്ചകള്‍

Jul 5, 2022

Most Commented