കൃത്യമായ ദന്തപരിചരണം, ദഹനപ്രശ്‌നങ്ങള്‍ എന്നിവ കൊണ്ട് വരുന്നതാണ് വായ്‌നാറ്റം. ചെറുതെന്ന് തോന്നുമെങ്കിലും ഇത് മൂലം ദുരിതം അനുഭവിക്കുന്നവര്‍ നിരവധിയാണ്. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഈ പ്രശ്‌നത്തിന് പരിഹാരം നേടാം. അസഹനീയമായ വായ്‌നാറ്റം വരുകയാണെങ്കില്‍ ദന്തരോഗ വിദഗ്ദന്റെ നിര്‍ദേശം തേടണം

ദന്തശുചിത്വം 
വായനാറ്റം ഉള്ളവര്‍ രണ്ടുനേരവും ബ്രഷ് ചെയ്യുക. ഭക്ഷണത്തിന് ശേഷം വായ നന്നായി കഴുകാം. ദന്തരോഗ വിദഗ്ദന്റെ സഹായത്തോടെ മികച്ചൊരു മൗത്ത് വാഷ് തിരഞ്ഞെടുക്കാം. 

വെള്ളം ധാരാളം കുടിക്കാം

വായ ഉണങ്ങി ഇരിക്കുമ്പോളും ദുര്‍ഗന്ധം വരാനുള്ള സാധ്യതയുണ്ട്. ഇടയ്ക്കിടെ വെള്ളം കുടിക്കുന്നത് ഉമിനിര് ഉത്പാദനത്തെ ത്വരിതപ്പെടുത്തുന്നു. ഇത് ഒരു പരിധി വരെ വായനാറ്റം ഒഴിവാക്കാന്‍ സഹായിക്കും. ഇടയ്ക്കിടെ വായ കഴുകുന്നതും ശീലമാക്കാം

ദഹനപ്രശ്‌നങ്ങള്‍

ദഹന പ്രശ്‌നങ്ങള്‍ ഉണ്ടെങ്കിലും വായനാറ്റം വരാം. അതിനാല്‍ നല്ലൊരു ഡോക്ടറെ കണ്ട് നിര്‍ദേശങ്ങള്‍ സ്വീകരിക്കാം.

കറുവപട്ട

വായനാറ്റം മാറാന്‍ മികച്ചൊരു ഒറ്റമൂലിയാണ് കറുവപട്ട. കറുവപട്ട പൊടിച്ചത് അര സ്പൂണ്‍, തേന്‍ ഒരു സ്പൂണ്‍, അല്‍പ്പം നാരങ്ങ നീര് ഇവ മൂന്നും ഒരു കപ്പ് ഇളം ചൂട് വെള്ളത്തില്‍ ചേര്‍ക്കാം. ഈ വെള്ളം മൗത്ത് വാഷായി ഉപയോഗിക്കാം.

മല്ലിയില്ല

ക്ലോറോഫില്‍ അടങ്ങിയ മല്ലിയില വായ്‌നാറ്റം ഒഴിവാക്കാന്‍ സഹായിക്കുന്നു. അല്‍പ്പം മല്ലിയില്ല ചവച്ചരയ്ക്കുന്നത് നല്ലതാണ്

തുളസി

വെറുംവയറ്റില്‍ അല്‍പ്പം തുളസിയില നന്നായി ചവച്ചരച്ച് കഴിക്കുന്നത് വായ്‌നാറ്റം ഒഴിവാക്കും

പെനാപ്പിള്‍
പെനാപ്പിള്‍ കഷ്ണമായും ജ്യൂസായും കഴിക്കുന്നത് വായ്‌നാറ്റം ഒഴിവാക്കാന്‍ സഹായിക്കും

Content Highlights: Bad breath and its remedies