ആര്‍ത്തവകാലവേദന നിയന്ത്രിക്കാന്‍ ആയുര്‍വേദ മാര്‍ഗങ്ങള്‍


ഡോ. ജീന അരവിന്ദ് യു.

2 min read
Read later
Print
Share

ആര്‍ത്തവകാലത്ത് പെണ്‍കുട്ടികളില്‍ ആദ്യദിവസം അടിവയറുവേദനയായിട്ടോ നടുവേദനയായിട്ടോ കാണാറുണ്ട്

Representative Image | Photo: Gettyimages.in

ശാരീരിക-മാനസിക തലങ്ങളിൽ അസ്വസ്ഥത ഉണ്ടാക്കുന്നതാണ് എല്ലാവിധ വേദനകളും. ആർത്തവകാലത്ത് അനുഭവപ്പെടുന്ന വേദന പെൺകുട്ടികളിലും മുതിർന്നവരിലും ഒരുപോലെ കണ്ടുവരുന്ന പ്രശ്നമാണ്. ശക്തിയേറിയ വേദന കാരണം ദൈനംദിനകാര്യങ്ങൾ നിർവഹിക്കുന്നതിൽ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. മാത്രമല്ല, സ്ക്കൂൾ- കോളേജുകളിലും തൊഴിലിടങ്ങളിലും പലപ്പോഴും ഈ ദിവസങ്ങളിൽ അവധി എടുക്കേണ്ടതായും വരുന്നു.

ആർത്തവകാലത്ത് പെൺകുട്ടികളിൽ ആദ്യദിവസം അടിവയറുവേദനയായിട്ടോ നടുവേദനയായിട്ടോ കാണാറുണ്ട്. ഇതിനോടനുബന്ധിച്ച് ഓക്കാനം, ഛർദ്ദി, തലവേദന, കാലുകഴപ്പ് എന്നിവയിലേതെങ്കിലുമൊക്കെ വരാം. ശാരീരികവും മാനസികവുമായ പല ഘടകങ്ങളും ഇതിനെ വളരെയേറെ സ്വാധീനിക്കാം. മുതിർന്നവരിൽ ഗർഭാശയസംബന്ധമായ പല രോഗങ്ങളുടേയും ഭാഗമായി ശക്തിയേറിയ വേദന വരാം. അഡിനോമയോസിസ്, എൻഡോമെട്രിയോസിസ്, ഗർഭാശയമുഴ, ഗർഭാശയസംബന്ധമായി വരുന്ന നീർക്കെട്ട് തുടങ്ങിയ രോഗാവസ്ഥകളിലൊക്കെ ആർത്തവകാലത്ത് ദിവസങ്ങളോളം വേദന കാണാം. ഇവരിൽ പലപ്പോഴും രക്തസ്രാവത്തിലും വ്യത്യാസം ഉണ്ടാകാറുണ്ട്.

ഇത്തരം രോഗങ്ങളിൽ ആർത്തവദിവസങ്ങളിലല്ലാതെയും ബുദ്ധിമുട്ടുകളുണ്ടാകാം. ജൻമനാ ഗർഭാശയവൈകല്യമുള്ള സ്ത്രീകളിൽ ആർത്തവസമയത്ത് വേദന കാണാറുണ്ട്.

എന്തെല്ലാം ശ്രദ്ധിക്കാം?

  • ശാരീരികമാനസിക ബലം മെച്ചപ്പെടുത്തുക.
  • ആർത്തവസ്രാവദിവസങ്ങളിലൊഴികെ, ശരീരബലം അനുസരിച്ച് കൃത്യമായി വ്യായാമം ചെയ്യുക. നൃത്താഭ്യാസം ചെയ്യുന്നവരാണെങ്കിൽ അത് മതിയാകും.
  • മലം മൂത്രങ്ങൾ പോകാൻ തോന്നുമ്പോൾ അത് തടഞ്ഞുവയ്ക്കാതിരിക്കുക.
  • നിത്യവും മലശോധന കിട്ടാത്തവർ അത് സുഗമമാക്കുന്നതിനാവശ്യമായ ആഹാരങ്ങളും, ആവശ്യമെങ്കിൽ ഔഷധവും ഉപയോഗിച്ച് ക്രമപ്പെടുത്തുക.
  • വൻപയർ, കടല, പരിപ്പ്, ഗ്രീൻപീസ്, ധാരാളം എരിവടങ്ങിയ ആഹാരപദാർഥങ്ങൾ, ദഹിക്കാൻ പ്രയാസമുള്ളവ, വറുത്തതും പൊരിച്ചതുമായ ഭക്ഷണസാധനങ്ങൾ മുതലായവ പരമാവധി ഒഴിവാക്കുക.
  • തീവ്രമായ വേദനയുള്ളവരിൽ രക്തപരിശോധന, അൾട്രാസൗണ്ട് സ്കാനിങ്, എം.ആർ.ഐ. തുടങ്ങിയ പരിശോധനകൾ വേണ്ടിവരാം.
ചികിത്സ

വൈദ്യനിർദേശപ്രകാരം രോഗത്തിനും വ്യക്തിയുടെ പൊതുവിലുള്ള ആരോഗ്യത്തിനും അനുസരിച്ച് ആർത്തവസ്രാവത്തിന് മുന്നോടിയായി തന്നെ ആയുർവേദ ഔഷധങ്ങൾ തുടങ്ങാവുന്നതാണ്. അതുപോലെ തന്നെ, വ്യക്ത്യധിഷ്ഠിതമായി ചെയ്യുന്ന വിരേചനം, വസ്തി, അവഗാഹം (ഔഷധങ്ങളിട്ട് ഉണ്ടാക്കിയതോ അല്ലാത്തതോ ആയ ചെറുചൂടുവെള്ളത്തിൽ ഇറങ്ങിയിരിക്കുക), ഉത്തരവസ്തി എന്നീ ചികിത്സകളും വളരെ പ്രയോജനപ്രദമാകുന്നു.

(കൂറ്റനാട് അഷ്ടാംഗം ആയുർവേദ ചികിത്സാലയം & വിദ്യാപീഠത്തിലെ പ്രസൂതിതന്ത്ര & സ്ത്രീരോഗ വിഭാഗം അസോസിയേറ്റ് പ്രൊഫസറും എച്ച്.ഒ.ഡിയുമാണ് ലേഖിക)

Content Highlights:Ayurvedic ways to control menstrual cramps, Health,Menstrual problems

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
salt

2 min

ഭക്ഷണത്തിൽ ഉപ്പിന്റെ അളവ് കൂടുതലാണോ? ഈ ലക്ഷണങ്ങൾ പറയും

Sep 23, 2023


fever

2 min

വിട്ടുമാറാത്ത പനി, പുറംവേദന; കുട്ടികളിൽ ശ്രദ്ധിക്കേണ്ട വാതരോഗ ലക്ഷണങ്ങൾ

Sep 24, 2023


braces

5 min

പല്ലിന് കമ്പിയിടൽ ചികിത്സ എത്രാമത്തെ വയസ്സിൽ ചെയ്തു തുടങ്ങാം ?

Sep 22, 2023


Most Commented