മഴ തകര്‍ത്തുപെയ്യുമ്പോള്‍ ആരോഗ്യത്തോടെയിരിക്കാന്‍ ആയുര്‍വേദ ടിപ്‌സ്


ഡോ. ജീന അരവിന്ദ് യു.

മഴക്കാലത്ത് ആരോഗ്യപരിപാലനത്തിന് പ്രത്യേകം ശ്രദ്ധ ചെലുത്തണം

Representative Image| Photo: AP

രോഗവ്യാപനവും ജാഗ്രതാനിര്‍ദേശങ്ങളും മലയാളിക്ക് ഇപ്പോള്‍ സുപരിചിതമാണ്. മഴക്കാലത്താകട്ടെ പല രോഗങ്ങള്‍ ഉണ്ടാകാനും പടര്‍ന്നുപിടിക്കാനുമുള്ള സാധ്യതയുണ്ട്. പനി, ഛര്‍ദ്ദി, വയറിളക്കം, ശ്വാസംമുട്ട്, ത്വഗ്രോഗങ്ങള്‍ തുടങ്ങിയവ കൂടുതലായി കണ്ടുവരുന്ന സമയമാണ് മഴക്കാലം. അതുകൊണ്ടുതന്നെ, മഴക്കാലത്ത് ആരോഗ്യപരിപാലനത്തിന് പ്രത്യേകം ശ്രദ്ധ ചെലുത്തേണ്ടതാണ്.

 • ദഹനവ്യവസ്ഥയ്ക്ക് അതീവശ്രദ്ധകൊടുക്കേണ്ട സമയമാണ് മഴക്കാലം. വിശപ്പിനനുസരിച്ച് മാത്രം ഭക്ഷണം കഴിക്കുക. ലഘുഭക്ഷണമാണുത്തമം.
 • ഈ മഴക്കാലത്ത് ഒരു നേരം പൊടിയരികഞ്ഞി ചൂടോടെ കഴിക്കുന്നത് നന്നാവും.
 • അല്പം ഇഞ്ചി, കറിവേപ്പില, ജീരകം എന്നിവയിട്ട് കാച്ചിയ മോര് ദഹനത്തിന് ഗുണം ചെയ്യും.
 • അതുപോലെതന്നെ, തേങ്ങയോടൊപ്പം ലേശംഇഞ്ചി, ചുവന്നുള്ളി,കറിവേപ്പില ചേര്‍ത്ത് ചമ്മന്തിയുണ്ടാക്കുന്നതും നന്നാവും.
 • ജീരകമിട്ടുണ്ടാക്കിയ ചെറുപയര്‍കറിയും കഞ്ഞിയുടെ കൂടെയാവാം.
 • അച്ചാര്‍, തൈര്, എരിവ്, പുളി, ഉപ്പ്, മസാല തുടങ്ങിയവയുടെ അമിതോപയോഗം, വറുത്തതും പൊരിച്ചതുമായ ഭക്ഷണപദാര്‍ഥങ്ങള്‍ എന്നിവ ഒഴിവാക്കുക.
 • പഴകിയ ഭക്ഷണം, തണുത്ത ഭക്ഷണം എന്നിവ വീണ്ടും ചൂടാക്കി ഉപയോഗിക്കുന്ന ശീലം ഒഴിവാക്കുക.
 • ദോശ, ഇഡ്ഡലി പോലുള്ള പുളിപ്പിച്ച ഭക്ഷണസാധനങ്ങളുടെ ഉപയോഗം കുറയ്ക്കുക.
 • ഭക്ഷണപദാര്‍ഥങ്ങള്‍ വൃത്തിയായി അടച്ചുസൂക്ഷിക്കുക.
 • തിളപ്പിച്ചാറ്റിയവെള്ളം മാത്രം കുടിക്കുക.
 • കഫക്കെട്ടും ശ്വാസമുട്ടും ഉണ്ടാകുന്നവര്‍ ഇക്കാലത്ത് ചുക്കും ജീരകവുമിട്ട തിളപ്പിച്ച വെള്ളം കുടിക്കാനുപയോഗിക്കാം.
 • സ്ഥിരമായി കഫക്കെട്ടും തൊണ്ടവേദനയും ഉണ്ടാകുന്നവര്‍ ലേശം മഞ്ഞളും ഉപ്പുമിട്ട ഇളംചൂടുവെള്ളം കൊണ്ട് കവിള്‍കൊള്ളാവുന്നതാണ്.
 • തുളസിയിലയും കുരുമുളകുമിട്ട കാപ്പി ഇടയ്ക്ക് കുടിക്കാനുപയോഗിക്കാം.
 • ദിവസവും അവനവന്റെ ശരീരബലമനുസരിച്ച് ചെയ്യുന്ന വ്യായാമം ആരോഗ്യപരിപാലനത്തില്‍ സുപ്രധാനപങ്ക് വഹിക്കുന്നു.
 • വ്യക്തിശുചിത്വത്തില്‍ നല്ല ശ്രദ്ധ വേണം.
 • തണുപ്പ് പറ്റാത്തവര്‍ ദേഹം കഴുകാന്‍ ചെറുചൂടുവെള്ളം ഉപയോഗിക്കാവുന്നതാണ്.
 • ചൊറിച്ചില്‍ പോലുള്ള ത്വഗ്രോഗങ്ങള്‍ വരാതിരിക്കാന്‍ വസ്ത്രങ്ങള്‍ നല്ലവണ്ണം ഉണങ്ങിയതിനുശേഷം മാത്രം ഉപയോഗിക്കുക.
 • കഫക്കെട്ടും ശ്വാസം മുട്ടലും ഉള്ളവര്‍ തറയില്‍ കിടക്കാതിരിക്കുക. കമ്പിളിക്കുപ്പായം ഉപയോഗിച്ച് ശരീരം പുതച്ചുമൂടി കിടക്കുക.
 • ആവശ്യാനുസരണം ഇടയ്ക്ക് ആവികൊള്ളുന്നതും ഗുണം ചെയ്യും.
 • മഴക്കാലത്ത് പരിസരശുചിത്വത്തിനും വളരെ പ്രസക്തിയുണ്ട്.
 • പരിസരപ്രദേശത്ത് വെള്ളം കെട്ട് നില്‍ക്കാതിരിക്കാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കുക.
 • ടെറസില്‍ വെള്ളം കെട്ടിനില്‍ക്കാതെ ഒഴുക്കിക്കളയാന്‍ ശ്രദ്ധിക്കുക.
 • കൊതുക് കൂടുതലുണ്ടെങ്കില്‍ കൊതുകുവല ഉപയോഗിക്കുക.
 • ദിവസവും വൈകുന്നേരങ്ങളില്‍ വീട്ടിനുള്ളിലും പരിസരത്തും അപരാജിതധൂപചൂര്‍ണ്ണം പോലെയുള്ള എന്തെങ്കിലും ഔഷധക്കൂട്ടുപയോഗിച്ച് കുറച്ചുസമയം പുകയേല്‍പ്പിക്കുക.
 • മുറികളില്‍ പുകയ്ക്കുന്ന സമയത്ത് വീട്ടിലുളളവര്‍ പുറത്തിരിക്കുക.
 • വീട്ടില്‍ നിന്ന് പുറത്തുപോകുന്നവര്‍ കുട കയ്യില്‍ കരുതുക.
 • ഇരുചക്രവാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ റെയിന്‍കോട്ട് കരുതുക.
 • കഴിക്കാനുള്ള ഭക്ഷണവും കുടിക്കാനുള്ള വെള്ളവും കയ്യില്‍ കരുതുന്നത് നല്ലതാണ്.
 • പുറത്തുനിന്നുള്ള ഭക്ഷണം ഒഴിവാക്കുക. മലിനമായ ഭക്ഷണം/കുടിവെള്ളം വഴി ഛര്‍ദ്ദി, വയറിളക്കം ഒക്കെ വന്നുപെടാം.
 • ഏതുകാലമായാലും രോഗാണുക്കള്‍ രോഗമുണ്ടാക്കുന്നു എന്ന് പറയുമ്പോഴും നാം വിസ്മരിച്ചുകൂടാത്ത ചിലതുണ്ട്. വ്യക്തിശുചിത്വം കാത്തുസൂക്ഷിക്കുക.
 • പരിസരം മാലിന്യമയമാക്കാതിരിക്കുക.
അതുപോലെ, സ്വന്തം ഭക്ഷണകാര്യത്തിലും ജീവിതശൈലിയിലും കൂടി ശ്രദ്ധചെലുത്തുക വഴി വ്യക്തിയുടേയും സമൂഹത്തിന്റേയും ആരോഗ്യകാര്യത്തിലേക്ക് നമുക്ക് കൂടുതല്‍ ജാഗ്രതയും ഇടപെടലുകളും ഉണ്ടാകട്ടെ.

(കൂറ്റനാട് അഷ്ടാംഗം ആയുര്‍വേദ മെഡിക്കല്‍ കോളേജിലെ പ്രസൂതിതന്ത്ര & സ്ത്രീരോഗ വിഭാഗം അസോസിയേറ്റ് പ്രൊഫസറാണ് ലേഖിക)

Content Highlights: Ayurveda Tips to stay healthy in Monsoon rainy season, Health, Ayurveda

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
alia bhatt

1 min

'ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സല്‍ അല്ല, ആരും എന്നെ ചുമക്കേണ്ടതില്ല'; രൂക്ഷ പ്രതികരണവുമായി ആലിയ

Jun 29, 2022


meena

1 min

'എന്റെ ജീവിതം കൂടുതല്‍ മനോഹരമാക്കിയ മഴവില്ല്';വിദ്യാസാഗറിനെ കുറിച്ച് അന്ന് മീന പറഞ്ഞു

Jun 29, 2022


devendra fadnavis

1 min

ഉദ്ധവിന്റെ രാജി ആഘോഷമാക്കി ബിജെപി; മധുരം പങ്കിട്ട് ഫട്നാവിസും നേതാക്കളും

Jun 29, 2022

Most Commented