സ്ത്രീകളില്‍ മൂത്രത്തില്‍ അണുബാധ കൂടാന്‍ കാരണം അവര്‍ മൂത്രമൊഴിക്കാതെ പിടിച്ചുവയ്ക്കുന്നതുകൊണ്ടാണോ?


വേണ്ടവിധം ശ്രദ്ധിച്ചില്ലെങ്കില്‍ മൂത്രത്തിലെ അണുബാധ മറ്റുപല പ്രശ്‌നങ്ങളിലേക്കും വഴിയൊരുക്കാം

Representative Image | Photo: Gettyimages.in

പ്രായഭേദമന്യേ സ്ത്രീകളെ അലട്ടുന്ന ഒരു ആരോഗ്യപ്രശ്നമാണ് മൂത്രത്തിലെ അണുബാധ. സ്ത്രീകളിലെ മൂത്രനാളം ചെറുതാണ്. അതുകൊണ്ടു തന്നെ, പുരുഷൻമാരേക്കാളും പലപ്പോഴും സ്ത്രീകളിലാണ് മൂത്രത്തിലെ അണുബാധ കൂടുതലായും കണ്ടുവരുന്നത്. ഇടയ്ക്കിടയ്ക്ക് ഇത്തരം പ്രശ്നങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നവരും ഒട്ടും വിരളമല്ല. വേണ്ടവിധം ശ്രദ്ധിച്ചില്ലെങ്കിൽ മറ്റുപല പ്രശ്നങ്ങളിലേക്കും ഇവ വഴിയൊരുക്കാം.

അണുബാധയ്ക്ക് അനുകൂലമാകുന്ന സാഹചര്യങ്ങൾ

മൂത്രമൊഴിക്കാതെ അത് പിടിച്ചുവയ്ക്കുന്ന ശീലം സ്ത്രീകളിൽ സർവസാധാരണമാണ്. ദീർഘദൂരയാത്രകളിൽ പ്രത്യേകിച്ചും സ്ത്രീകൾ മൂത്രം പിടിച്ചുവയ്ക്കാറുണ്ട്. വൃത്തിയുള്ള സാഹചര്യങ്ങളുടെ കുറവോ അവനവന്റെ ആരോഗ്യത്തിലെ അശ്രദ്ധയോ ആകാം ഒരുപക്ഷേ ഇതിന് കാരണമാകുന്നത്. അതുപോലെ തന്നെ, സ്ക്കൂൾതലത്തിലും കോളേജ് തലത്തിലും യഥാസമയം മൂത്രമൊഴിക്കാതെ തടഞ്ഞുവയ്ക്കുന്നത് മിക്കപ്പോഴും സമയക്കുറവും മൂത്രപ്പുരകളുടെ അസഹ്യമായ ദുർഗന്ധവും കൊണ്ടാണ്.

ശരീരത്തിന് ആവശ്യമായ രീതിയിൽ വെള്ളം കുടിക്കാതിരിക്കുമ്പോഴും, മൂത്രസഞ്ചിയിൽ നിന്നും മൂത്രം മുഴുവനായും പുറത്തു പോകാതെ അവിടെ കെട്ടിനിൽക്കുന്ന സാഹചര്യങ്ങളിലും, പ്രമേഹമുള്ളവരിലും, മൂത്രക്കല്ല് ഉള്ളവരിലും, ലൈംഗികബന്ധത്തിലേർപ്പെടാൻ തുടങ്ങിയ ശേഷമുള്ള മാസത്തിലും ഒരിടവേളയ്ക്കുശേഷം ലൈംഗികബന്ധത്തിലേർപ്പെടുമ്പോഴും വൃത്തിക്കുറവു കൊണ്ടും മൂത്രത്തിൽ അണുബാധ സാധാരണയായി ഉണ്ടാകുന്നുണ്ട്.

ഗർഭകാലത്ത് അണുബാധയുണ്ടാകുന്നത് വളരെ ശ്രദ്ധിക്കേണ്ട വിഷയമാണ്. ചികിത്സയെടുക്കാതിരുന്നാൽ അത് ഒരുപക്ഷേ മാസം തികയാതെയുള്ള പ്രസവത്തിന് കാരണമായേക്കാം.

ആർത്തവവിരാമത്തിനുശേഷം മൂത്രത്തിൽ അണുബാധ വരുന്നവരുടെ കണക്ക് വലുതാണ്. ഗർഭാശയ യോനിഭാഗം താഴേക്കിറങ്ങി വരുന്ന രോഗാവസ്ഥകളിൽ പേശിബലക്കുറവ് കാരണം മൂത്രം മുഴുവൻ ഒഴിഞ്ഞുപോകാത്ത സാഹചര്യമുണ്ടാകാം. അത്തരം സന്ദർഭങ്ങളിലും അണുബാധ ഉണ്ടാകുന്നുണ്ട്. മൂത്രമൊഴിക്കുമ്പോൾ വേദനയോ പുകച്ചിലോ അനുഭവപ്പെടുക, അടിവയർവേദന, പതിവില്ലാത്ത രീതിയിൽ അടിയ്ക്കടി മൂത്രമൊഴിക്കാൻ തോന്നുക, നടുവേദന, പനി, വൈകുന്നേരങ്ങളിൽ പ്രത്യേകിച്ച് കുളിര് വരിക, ഓക്കാനം, ഛർദ്ദി, മൂത്രത്തിനുണ്ടാകുന്ന നിറംമാറ്റം തുടങ്ങിയവയാണ് മൂത്രത്തിൽ അണുബാധ ഉണ്ടാകുന്നതിന്റെ ലക്ഷണങ്ങൾ.

എന്തെല്ലാം ശ്രദ്ധിക്കാം

  • തിളപ്പിച്ചാറ്റിയ വെള്ളമോ മല്ലിയിട്ട് തിളപ്പിച്ച വെള്ളമോ ശരീരത്തിനാവശ്യമായ അളവിൽ തന്നെ കുടിക്കുക. ചൂടുകാലത്ത് ഇക്കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
  • എരിവടങ്ങിയ ആഹാരപദാർഥങ്ങൾ നന്നേ കുറയ്ക്കുക.
  • ജലാംശം ധാരാളമുള്ള പഴങ്ങളും പച്ചക്കറികളും മറ്റും ആഹാരത്തിൽ ഉൾപ്പെടുത്തുവാൻ ശ്രദ്ധിക്കുക.
  • പൊതുവിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുക.
  • വ്യക്തിശുചിത്വം പാലിക്കുക.
  • ലൈംഗിക ശുചിത്വകാര്യത്തിലും ശ്രദ്ധ ചെലുത്തുക.
  • മൂത്രം പിടിച്ചുവയ്ക്കാതിരിക്കുക.
  • അടിയ്ക്കടി മൂത്രത്തിൽ അണുബാധ ഉണ്ടാകുന്നുണ്ടെങ്കിൽ രോഗപ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിനുവേണ്ടി വൈദ്യനിർദേശം തേടേണ്ടതാണ്.
  • രോഗാവസ്ഥയ്ക്കനുസരിച്ച് ഞെരിഞ്ഞിൽ, ചെറൂള, ശതാവരി തുടങ്ങിയവ ഉപയോഗിക്കുന്നത് അത്യന്തം പ്രയോജനപ്രദമാണ്.
  • യഥാസമയം മൂത്രമൊഴിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സ്ക്കൂൾ-കോളേജ് തലങ്ങളിൽ കേവലം ബോധവത്‌ക്കരണം മാത്രമാക്കാതെ വിദ്യാർഥികളുടെയിടയിൽ ആരോഗ്യകരമായ ശീലം പിൻതുടരാൻ വേണ്ടിയുള്ള സൗകര്യങ്ങൾ ഉണ്ടോയെന്ന് മേലധികാരികളും മാതാപിതാക്കളും വിദ്യാർഥി സമൂഹവും ഉറപ്പുവരുത്തേണ്ടതാണ്. അതോടൊപ്പം തന്നെ, ശുചിത്വം കാത്തുസൂക്ഷിക്കുക എന്നത് മൂത്രപ്പുര ഉപയോഗിക്കുന്ന ഓരോരുത്തരുടേയും ഉത്തരവാദിത്തം കൂടിയാണ്.ആ ശീലവും കുട്ടിക്കാലം മുതലേ വളർത്തിയെടുക്കേണ്ടതാണ്. മൂത്രപ്പുരകൾ അങ്ങനെ വൃത്തിയുള്ളതും ഉപയോഗയോഗ്യവുമാക്കി തീർക്കുക. ഇടവേള സമയം അതിനനുസരിച്ച് ക്രമീകരിക്കുകയും ചെയ്യുക.
വിവരങ്ങൾക്ക് കടപ്പാട്:
ഡോ. ജീന അരവിന്ദ് യു.
അസോസിയേറ്റ് പ്രൊഫസർ
പ്രസൂതിതന്ത്ര & സ്ത്രീരോഗ വിഭാഗം
അഷ്ടാംഗം ആയുർവേദ ചികിത്സാലയം & വിദ്യാപീഠം, കൂറ്റനാട്

Content Highlights:Ayurveda tips to solve Urinary tract infection in women, Health, Urinary Tract Infection, Women's Health

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022


penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


SDPI

1 min

പോപ്പുലര്‍ ഫ്രണ്ട്‌ മാര്‍ച്ചില്‍ കുട്ടിയുടെ പ്രകോപനപരമായ മുദ്രാവാക്യം; പോലീസ് അന്വേഷണം തുടങ്ങി

May 23, 2022

More from this section




Most Commented