അകാലവാർധക്യം തടയാൻ ആയുർവേദത്തിലുണ്ട് പ്രതിവിധികൾ


ആഷിക് കൃഷ്ണൻ

മരുന്നുകളായി ഉപയോഗിക്കുന്ന പല സസ്യങ്ങളും കായ്കനികളും ചെറിയതോതില്‍ ഭക്ഷണത്തിന്റെ ഭാഗമാക്കുന്നത് ഭാവിയില്‍ അവയെ മരുന്നായി സേവിക്കുന്ന അവസ്ഥകള്‍ കുറയ്ക്കും.

പ്രതീകാത്മക ചിത്രം (Photo: Vivek R. Nair)

മൂന്നുമാസം പ്രായമായ കൈക്കുഞ്ഞിനെ എടുത്ത് തോളിലിടാനോ കുഞ്ഞിനെ എടുത്ത് ഏറെനേരം നില്‍ക്കാനോ സാധിക്കാത്ത അമ്മ...

പെണ്ണുകാണാന്‍ വധൂഗൃഹത്തിലേക്ക് പോകുന്നതിനുമുമ്പ് തലമുടിമുഴുവന്‍ നിറംനല്‍കി കറുപ്പിക്കേണ്ടിവരുന്ന മുപ്പത്തിമൂന്നുകാരന്‍....

ദൂരക്കാഴ്ചയ്ക്ക് മങ്ങലേറ്റതിനെത്തുടര്‍ന്ന് കണ്ണടയെ അഭയംതേടുന്ന നാല്പതുകാരന്‍...

ഇങ്ങനെ നീളുന്നു അകാലവാര്‍ധക്യം പലവിധത്തില്‍ അലട്ടുന്നവരുടെ പട്ടിക. നരയും മുടികൊഴിച്ചിലുംമുതല്‍ സന്ധിവാതവും പൊണ്ണത്തടിയും രക്തസമ്മര്‍ദവും ഉള്‍പ്പെടെ പ്രായഭേദമെന്യേ വരുന്നത് തടയിടുകയാണ് ആരോഗ്യമുള്ള നാളെയെ വാര്‍ത്തെടുക്കാന്‍ ആദ്യംചെയ്യേണ്ടത്. വാര്‍ധക്യമെന്ന അവസ്ഥ സ്വാഭാവികപരിണാമമാണെങ്കിലും വാര്‍ധക്യസഹജമായ അസുഖങ്ങള്‍ പലതും പ്രതിരോധിക്കാവുന്നതു തന്നെയാണെന്നാണ് ആയുര്‍വേദം പറയുന്നത്. ഇത്തരം അനാരോഗ്യങ്ങളെ ചെറുക്കുകയും നല്ല ആരോഗ്യത്തോടെ വയോജനമായി ജീവിതം ആസ്വദിക്കുകയും ചെയ്യാവുന്നവിധികള്‍ തന്നെയാണ് ആയുര്‍വേദചികിത്സ എന്നും മുന്നോട്ടുവെക്കുന്നത്.

ശരീരത്തില്‍നിന്ന് പുറന്തള്ളപ്പെടേണ്ട മാലിന്യം വേണ്ടവിധം പോകാതെ അടിഞ്ഞുകൂടുന്നതും ഭക്ഷണങ്ങളില്‍നിന്ന് ശരീരത്തിന് ലഭിക്കേണ്ട നിരോക്‌സീകാരികള്‍ (ആന്റി ഓക്‌സിഡന്റുകള്‍) ലഭിക്കാതെവരുകയും ചെയ്യുന്നതാണ് പല അസുഖങ്ങള്‍ക്കും ഇടയാക്കുന്നത്. നിത്യവ്യായാമം, ചിട്ടയായതും വൈവിധ്യമായതുമായ ഭക്ഷണം എന്നിവതന്നെ പലവിധ അകാല അസുഖങ്ങളെയും ചെറുക്കും. മരുന്നുകളായി ഉപയോഗിക്കുന്ന പല സസ്യങ്ങളും കായ്കനികളും ചെറിയതോതില്‍ ഭക്ഷണത്തിന്റെ ഭാഗമാക്കുന്നത് ഭാവിയില്‍ അവയെ മരുന്നായി സേവിക്കുന്ന അവസ്ഥകള്‍ കുറയ്ക്കും.

വയോജനങ്ങളില്‍ ഏറെ കാണുന്ന ഒരു അനാരോഗ്യമാണ് തേയ്മാനം. കാല്‍മുട്ടാണ് പലപ്പോഴും പ്രശ്‌നക്കാരനായി ആദ്യം രംഗത്തെത്തുക. ശരീരത്തിന് അധികഭാരം ഇല്ലാത്തവര്‍ക്കുകൂടി ഇത്തരം പ്രശ്‌നം ഉണ്ടാകുന്നു. അസുഖംവന്ന് ചികിത്സിക്കുന്നതിനെക്കാള്‍ വരുന്ന അവസ്ഥയ്ക്ക് തടയിടുകയാണ് വേണ്ടത്.

കായചികിത്സയും പഞ്ചകര്‍മവും

ആയുര്‍വേദത്തിലെ എട്ട് അംഗങ്ങളില്‍ ആദ്യത്തേതാണ് കായചികിത്സ. ശരീരത്തെയും മനസ്സിനെയും സമൂലമായി കണ്ട് ഔഷധപ്രയോഗത്തിലൂടെ ശമിക്കുന്ന സാമാന്യരോഗങ്ങളുടെ ചികിത്സയാണിത്. ഔഷധംകൊണ്ടു ശമിപ്പിക്കാനാവാത്ത രോഗത്തെ പുറത്തുകളയുന്ന ശോധനചികിത്സയും ഔഷധംകൊണ്ട് രോഗംമാറ്റുന്ന ശമനചികിത്സയും ചേര്‍ന്നതാണ് കായചികിത്സ. വയോജനങ്ങള്‍ക്കും അകാലത്തില്‍ വരുന്ന വാര്‍ധക്യസഹജ അസുഖങ്ങള്‍ക്കും ഇത് ഗുണപ്രദമാണ്. ശരീരത്തിന്റെ യുവത്വം നിലനിര്‍ത്താനും ആയുസ്സ് വര്‍ധിപ്പിക്കാനുമായിട്ടാണ് പഞ്ചകര്‍മ ചികിത്സ ഉപയോഗിക്കുന്നത്. രോഗം ഉള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും ഈ ചികിത്സാവിധികള്‍ നടത്താം.

കൂടുതൽ വേണം, ആയുർവേദ കിടത്തിച്ചികിത്സാ കേന്ദ്രങ്ങൾ.

വയോജനക്ഷേമപദ്ധതികളും സൗജന്യ വയോജനചികിത്സയും സര്‍ക്കാര്‍തലത്തില്‍ ഏറെ പ്രചാരം നല്‍കുന്നുണ്ടെങ്കിലും കിടത്തിച്ചികിത്സാകേന്ദ്രങ്ങള്‍ ആയുര്‍വേദ ചികിത്സയ്ക്കു ഉണ്ടാവേണ്ടത് വയോജനങ്ങളുടെ പ്രധാന ആവശ്യമാണ്. മിക്ക വാര്‍ധക്യസഹജ അസുഖങ്ങള്‍ക്കും പഞ്ചകര്‍മം ഉള്‍പ്പെടെയുള്ള ചികിത്സയും മേല്‍നോട്ടത്തില്‍ നടക്കേണ്ട യോഗയുള്‍പ്പെടെയുള്ള വ്യായാമങ്ങളുമാണ് പരിഹാരം. നിലവില്‍ പഞ്ചായത്തുതലത്തില്‍ ഒന്നുവീതം ആയുര്‍വേദ ഡിസ്‌പെന്‍സറികള്‍ ഉണ്ടെങ്കിലും അത് വിശദചികിത്സയ്ക്കു പോരാ. ഒരു നിയമസഭാമണ്ഡലത്തില്‍ ഒരു സര്‍ക്കാര്‍ കിടത്തിച്ചികിത്സാ കേന്ദ്രമെങ്കിലും വേണം. 20 കിടക്കകളുള്ള കേന്ദ്രമാണെങ്കില്‍ ഡോക്ടര്‍ക്കുപുറമേ തെറാപ്പിസ്റ്റും നഴ്‌സുമെല്ലാം ഉണ്ടാകും.

വിവരങ്ങള്‍ക്ക് കടപ്പാട്: ഡോ. ഷൈജു ഒല്ലക്കോട്, സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍, ഗവ. ആയുര്‍വേദ ആശുപത്രി, കടിയങ്ങാട്

(വയോജനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ അറിയിക്കാം : nithyaharitham@mpp.co.in)

Content Highlights: premature aging, health, geriatric care, ayurveda for premature aging


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022


Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented