രോഗലക്ഷണങ്ങൾ കണ്ട് ഏതാനും മണിക്കൂറുകൾക്കുള്ളിൽ മരണമടയും; അറിയണം ആന്ത്രാക്സിനെ


കന്നുകാലികളെ ബാധിക്കുന്ന മാരക രോഗമാണ് ആന്ത്രാക്‌സ് അഥവാ അടപ്പൻ.

• കൃഷിയിടത്തിൽ കണ്ട കാട്ടുപന്നിയുടെ ജഡം വനപാലകർ കൊണ്ടുപോകുന്നു

അതിരപ്പിള്ളിയിലെ പിള്ളപ്പാറ മേഖലയിൽ കാട്ടുപന്നികൾ ചത്തത് ആന്ത്രാക്സ് മൂലമാണെന്ന പരിശോധനാഫലം കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. രണ്ടാഴ്ചയ്ക്കിടെ ഏഴോളം കാട്ടുപന്നികളാണ് ചത്തനിലയിൽ കാണപ്പെട്ടത്. പന്നികളുടെ ജഡം കുഴിച്ചിടാൻ സഹായിച്ചവരോട് ബാക്കിയുള്ളവരുമായി സമ്പർക്കമുണ്ടാകാതിരിക്കാൻ അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. ആന്ത്രാക്സ് മനുഷ്യരിലേക്ക് പടരാൻ സാധ്യത കുറവാണെന്നും എന്നാൽ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു. ഈ സാഹചര്യത്തിൽ ആന്ത്രാക്സിനെക്കുറിച്ചും രോ​ഗതീവ്രതയെക്കുറിച്ചും പ്രതിരോധ മാർ​ഗങ്ങളെക്കുറിച്ചും പരിശോധിക്കാം.

ആന്ത്രാക്‌സ് അഥവാ അടപ്പൻ

കന്നുകാലികളെ ബാധിക്കുന്ന മാരക രോഗമാണ് ആന്ത്രാക്‌സ് അഥവാ അടപ്പൻ. 'ബാസില്ലസ് ആന്ത്രാസിസ്' എന്ന അണുവാണ് രോഗം ഉണ്ടാക്കുന്നത്. ചില പ്രദേശങ്ങളിൽ ഒറ്റപ്പെട്ടാണ് ഈ രോഗം കണ്ടുവരുന്നത്. അതുകൊണ്ടാണ് ഇതിനെ 'സ്‌പൊറാഡിക് ഡിസീസ്' എന്ന് പറയുന്നത്. മനുഷ്യർ, കുതിര, പന്നി, ആട്, ആന എന്നിവയിൽ ആന്ത്രാക്‌സ് കണ്ടുവരുന്നു.

വായുസമ്പർക്കമുണ്ടാവുമ്പോൾ ആന്ത്രാക്‌സ് അണുക്കൾ സ്‌പോറുകളായി രൂപാന്തരപ്പെടുകയും ശക്തി നശിക്കാതെ ദീർഘകാലം മണ്ണിൽ കഴിയുകയും ചെയ്യുന്നു. വെയിലും മഴയും അണുനാശിനികളും ഈ സ്‌പോറിനെ നശിപ്പിക്കുകയില്ല. കന്നുകാലികളുടെ ശരീരത്തിൽ കടന്നുകൂടുമ്പോൾ സ്‌പോറുകൾ പഴയ രീതിയിൽ പ്രവർത്തനനിരതമാവുകയും രോഗം ഉണ്ടാക്കുകയും ചെയ്യുന്നു.

ആഹാരം, ശ്വാസോച്ഛ്വാസം, ശരീരത്തിലെ മുറിവ് എന്നിവവഴിയാണ് രോഗാണുക്കൾ ശരീരത്തിൽ കടക്കുന്നത്. രോഗബാധിതമായ മൃഗത്തിൽനിന്ന് രക്തം കുടിക്കുന്ന പ്രാണികൾ മറ്റുള്ളവയിലേക്ക് രോഗം പരത്തുന്നു.

ആഹാരത്തിൽകൂടിയും മറ്റും ഉള്ളിൽകടക്കുന്ന സ്‌പോറുകൾ വായിലോ അന്നനാളത്തിലോ ഉള്ള ചെറിയ മുറിവുകൾവഴി രക്തത്തിൽ പ്രവേശിക്കുന്നു. ഈ അണുക്കൾ വളരെ പെട്ടെന്ന് വർധിക്കുകയും എല്ലാ അവയവങ്ങളിലും കടന്നുകൂടുകയും ചെയ്യുന്നു. അണുക്കൾ ഉത്പാദിപ്പിക്കുന്ന മാരകമായ വിഷവും രക്തത്തിൽ കടക്കുന്നു. ഈ അവസ്ഥയിൽ പെട്ടെന്നുണ്ടാകുന്ന ആഘാതവും മൂത്രാശയത്തകരാറുംമൂലം രോഗം ബാധിച്ച ജീവി ചാകുന്നു.

രോഗലക്ഷണങ്ങൾ

രോഗലക്ഷണങ്ങൾ കണ്ട് ഏതാനും മണിക്കൂറുകൾക്കുള്ളിൽ മൃഗം മരണമടയുന്നു. പനി, ശ്വാസംമുട്ടൽ, വിറയൽ എന്നീ ലക്ഷണങ്ങൾ ഉണ്ടാകും. കണ്ണുകൾ ചുവന്ന് തുടുക്കുന്നു. നാസാദ്വാരങ്ങളിൽ നിന്ന് നീരൊലിപ്പുണ്ടാകും. വയർ സ്തംഭനവും കാണപ്പെടും. ഗർഭമുള്ളവയിൽ ഗർഭം അലസൽ സാധാരണയാണ്. പാലിന് ചുവപ്പുനിറമോ കടുംമഞ്ഞ നിറമോ ഉണ്ടായിരിക്കും. മൂത്രത്തിലും ചോരകലർന്നതായി കാണാം. ചത്തുകഴിഞ്ഞാൽ വായ, മൂക്ക്, ജനനേന്ദ്രിയം, മലദ്വാരം എന്നിവയിൽക്കൂടി കട്ടപിടിക്കാത്ത കറുപ്പ് കലർന്ന രക്തം പുറത്തേക്ക് പോകും.

പ്രതിരോധ മാർഗങ്ങൾ

ആന്ത്രാക്‌സ് രോഗംബാധിച്ച പശുവിന്റെ പാൽ ഉപയോഗിക്കരുത്. ഈ രോഗംമൂലം ചത്തുപോയ കന്നുകാലികളുടെ മൃതദേഹം ഒരിക്കലും മുറിക്കാൻ പാടില്ല. മുറിക്കുമ്പോൾ വൻതോതിൽ രോഗാണുക്കൾ പുറത്തുവരികയും രോഗസംക്രമണത്തിന് കാരണമാവുകയും ചെയ്യും. ഇത്തരം മൃഗങ്ങളുടെ മാംസം യാതൊരുകാരണവശാലും ഭക്ഷിക്കരുത്. ശവശരീരവും മറ്റ് വിസർജ്യവസ്തുക്കളും തീയിട്ട് നശിപ്പിക്കുകയോ ആറടിയെങ്കിലും ആഴമുള്ള കുഴിയിൽ കുമ്മായമിട്ടശേഷം കുഴിച്ചുമൂടുകയോ ചെയ്യണം.

മനുഷ്യരിൽ ഈ രോഗം 'വൂൾ സോർട്ടേഴ്‌സ് രോഗം' എന്ന് അറിയപ്പെടുന്നു. മുഖം, കൈ, ശ്വാസകോശം, തലച്ചോർ, കുടൽ എന്നിവിടങ്ങളിൽ ഉണങ്ങാത്ത വ്രണങ്ങൾ ഉണ്ടാകുന്നതാണ് പ്രധാനലക്ഷണം.

വിവരങ്ങൾ‌ക്ക് കടപ്പാട്

ഡോ. പി.കെ. മുഹ്‌സിൻ

Content Highlights: anthrax cause symptoms diagnosis

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
rape survivor vijay babu

1 min

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി

Aug 12, 2022


thomas isaac

2 min

'ആ അഞ്ചുവര്‍ഷം നഷ്ടപ്പെട്ടില്ലായിരുന്നെങ്കില്‍ വേറൊരു കേരളമായേനെ, ഇ.ഡിയുടെ നീക്കം പാര്‍ട്ടി നേരിടും'

Aug 11, 2022


14:00

'ഞാൻ ചെല്ലുമ്പോഴേക്കും അ‌ച്ഛന്റെ ദേഹത്തെ ചൂടുപോലും പോയിരുന്നു' | Suresh Gopi | Gokul | Talkies

Jul 26, 2022

Most Commented