ദീർഘനാളായി നടുവേദന കൊണ്ട് വലയുകയാണോ? അങ്കിലോസിങ് സ്പൊൺഡിലൈറ്റിസ് ആകാം


By ഡോ. ​ഗ്ലാക്സൺ അലക്സ്

2 min read
Read later
Print
Share

Representative Image| Photo: Canva.com

നടുവേദന മൂലം ദുരിതം അനുഭവിക്കുന്ന നിരവധിപേരുണ്ട്. പലപ്പോഴും ജീവിതശൈലിയും ദീർഘനേരമുള്ള ഇരിപ്പുമൊക്കെ നടുവേ​ദനയ്ക്ക് കാരണമാകാറുണ്ട്. എന്നാൽ ദീർഘനാളായി നടുവേദന അനുഭവിക്കുന്നുണ്ടെങ്കിൽ അത് അവ​ഗണിക്കരുത്. കാരണംഅതിനുപിന്നില്‍ അങ്കിലോസിങ് സ്പൊൺഡിലൈറ്റിസ് ആയേക്കാം.

എന്താണ് അങ്കിലോസിങ് സ്പൊൺഡിലൈറ്റിസ് (Ankylosing Spondylitis) AS

എല്ലാ വർഷത്തെയും ആദ്യത്തെ (May7) ഞായറാഴ്ചയാണ് ലോക അങ്കിലോസിങ് സ്പൊൺഡിലൈറ്റിസ് ദിനമായി ആചരിക്കുന്നത്. രോഗത്തെക്കുറിച്ചുള്ള അവബോധം ജനങ്ങളിലും രോഗികളിലും ഉയർത്തുകയാണ് ഈ ദിനാചരണം കൊണ്ട് ലക്ഷ്യമിടുന്നത്.

പ്രധാനമായും നട്ടെല്ലിനെയും ഇടുപ്പെല്ലിനെയും വസ്തി പ്രദേശത്തെ എല്ലുകളെയും ബാധിക്കുന്ന ഒരു വാതരോഗമാണ് ഇത്. ഈ രോ​ഗം ബാധിച്ചാൽ നട്ടെല്ലിനു വൈകല്യങ്ങൾ സംഭവിക്കുകയും ക്രമേണ നട്ടെല്ലും കഴുത്തും വളയ്ക്കുവാനും തിരിക്കുവാനും കഴിയാതെ വരികയും ചെയ്യാം. ലോകത്തിലാകമാനം 1-2 % ആളുകൾ ഈ രോഗബാധിതരാണ്. എന്നാൽ ഇവയിൽ 70% പേരും തെറ്റായ രോഗനിർണയത്തിൽപ്പെടുകയും ചികിത്സ ലഭിക്കുവാൻ വളരെയധികം കാലതാമസം നേരിടുന്നവരുമാണ്. രോഗത്തെക്കുറിച്ചുള്ള ശരിയായ അവബോധമില്ലായ്മയും രോഗനിർണയത്തിലെ സങ്കീർണ്ണതയുമാണ് ഇതിന് കാരണം.

ആരെയാണ് അങ്കിലോസിങ് സ്പൊൺഡിലൈറ്റിസ് ബാധിക്കുന്നത്?

15 - 45 വയസ്സിലുള്ള പുരുഷന്മാരിലാണ് ഈ രോ​ഗം അധികവും കാണുന്നത്. എന്നാൽ കുട്ടികളിലും സ്ത്രീകളിലും തീരെ വിരളമല്ല. പുതിയ കണക്കുപ്രകാരം 17 ലക്ഷത്തോളം ഇന്ത്യക്കാർ ഈ അസുഖത്താൽ ബാധിതരാണ്. ജനിതക കാരണങ്ങളും HLA - 327 എന്ന ഒരു തരം ജീനും രോഗം ഉണ്ടാക്കുന്നതിൽ പ്രധാന കാരണമാണ്.

പ്രധാന ലക്ഷണങ്ങൾ ?

നടുവേദന തന്നെയാണ് ഈ രോ​ഗത്തിന്റെ പ്രധാനവും സാധാരണയായി കാണുന്നതുമായ ലക്ഷണം. നടുവേദന കൂടുതലായി അനുഭവപ്പെടുന്നത് രാവിലെ ഉറക്കം ഉണരുമ്പോൾ ആണ് എന്നതാണ് മറ്റു നടുവേദനകളിൽ നിന്ന് ഇവയെ വ്യത്യസ്തമാക്കുന്നത്. വേദനയോടൊപ്പം നട്ടെല്ലിന് 30 മിനിറ്റോളം നീണ്ടു നിൽക്കുന്ന മുറുക്കം അനുഭവപ്പെടുകയും ചെയ്യും . ശരീരം ചലിച്ചു തുടങ്ങുമ്പോൾ ലക്ഷണങ്ങൾ കുറേശ്ശെ ശമിച്ചു തുടങ്ങും(resting pain). ചിലപ്പോൾ അങ്കിലോസിങ് സ്പൊൺഡിലൈറ്റിസ് സന്ധികളിലെ നീർക്കെട്ടും വേദനയായും (Arthritis) tendon ligament മുതലായവയുടെ വേദനയായും കണ്ണുകളുടെ വേദനയും ചുവപ്പുമായും(Uveitis) അനുഭവപ്പെടാം. വിരളമായി ശ്വാസകോശത്തെയും ഹൃദയത്തിൻറെ വാൽവുകളെയും ഇത് ബാധിക്കാം. സോറിയാസിസ്, ഉദരരോഗങ്ങൾ ആയ Ulcerative colitis, ഇൻഫ്ലമേറ്ററി ബവൽ ‍ഡിസീസ് മുതലായവ ഉള്ള രോഗികളിലും അങ്കിലോസിങ് സ്പൊൺഡിലൈറ്റിസ് വരാം.

ശരീരത്തിനുണ്ടാകുന്ന മാറ്റങ്ങൾ എന്തെല്ലാം?

നട്ടെല്ലിലെ കശേരുക്കളുടെ സന്ധികളിൽ ഉണ്ടാവുന്ന ഈ വാതരോഗം, ഇതിനെ സംയോജിപ്പിക്കുകയും (fusion of vertebrae) കാലക്രമത്തിൽ ശരീരത്തിന്റെ ചലനക്ഷമത കുറയ്ക്കുകയും ചെയ്യും. കുമ്പിടാനും കഴുത്ത് ചലിപ്പിക്കാനുമുള്ള കഴിവും കുറയുന്നു. നെഞ്ചിന്റെ എല്ലുകളെ ബാധിക്കുന്നതോടെ നെഞ്ചിന്റെ വികാസക്ഷമതയും കുറയുന്നതായി കാണുന്നു.

രോഗനിർണയവും ചികിത്സാരീതികളും

വാതരോ​ഗവിദ​ഗ്ധനാണ് ഈ രോഗം നിർണയിക്കുകയും ചികിത്സിക്കുകയും ചെയ്യുന്നത്. രോഗനിർണയത്തിന് സമ്പൂർണ്ണ ശാരീരിക പരിശോധനയോടൊപ്പം ESR, CRP മുതലായ രക്ത പരിശോധനയും HLA B27 എന്ന രോഗമുണ്ടാക്കുന്ന ജീനും എക്സറേകളും പ്രാരംഭഘട്ടത്തിൽ MRI, Scaning ഉം ആവശ്യമായി വരാം. അങ്കിലോസിങ് സ്പൊൺഡിലൈറ്റിസിന്റെ ചികിത്സയിൽ മരുന്നിനോടൊപ്പം ഫിസിയോതെറാപ്പി, ഒക്യുപേഷൻ തെറാപ്പി വിഭാഗങ്ങളുടേയും സേവനങ്ങൾ സങ്കോചിപ്പിച്ചു ചെയ്യുന്ന ചികിത്സാരീതിയാണ് ഉത്തമം. മരുന്നുകളിൽ എൻ.എസ്.എ.ഐ.ഡി.എസ്( Non steriodal anti inflammatroy drugs) ആണ് പ്രാരംഭഘട്ടത്തിൽ ഉപയോഗിക്കുന്നത്. ഇത് വേദനയും നട്ടെല്ലിലെ മുറുക്കവും കുറയ്ക്കാൻ സഹായിക്കുന്നു. എന്നാൽ രോഗം മൂർച്ഛിക്കുന്ന അവസ്ഥയിൽ ഡി.എം.എ.ആർ.ഡി.എസ് (disease modifying anti Rehumatic drugs) ഉപയോഗിക്കേണ്ടിവരും. ജൈവ മരുന്നുകളുടെ കണ്ടുപിടുത്തത്തോടെ വിപ്ലവകരമായ മാറ്റമാണ് അങ്കിലോസിങ് സ്പൊൺഡിലൈറ്റിസ് ചികിത്സയിൽ ഇന്ന് വന്നിട്ടുള്ളത്. ഇതിൽ പ്രധാനമായും Anti TNF (Infliximab Adalimumab Etanarcept) JAK Inhibotors (Tofacitinib) മുതലായ മരുന്നുകൾ രോഗ ലക്ഷണങ്ങൾ കുറയ്ക്കുന്നതിനും സന്ധികളുടെ നാശം നിയന്ത്രിക്കുന്നതിനും വൈകല്യങ്ങൾ വരാതിരിക്കുന്നതിനും വളരെ ഫലപ്രദമാണ്.

പട്ടം എസ്.യു.ടി. ഹോസ്പിറ്റലിൽ കൺസൾട്ടന്റ് റുമാറ്റോളജിസ്റ്റ് ആണ് ലേഖിക

Content Highlights: Ankylosing spondylitis Symptoms causes and treatment

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
urinary infection

2 min

അറിയാതെ മൂത്രം പോകല്‍, തുടര്‍ച്ചയായ മൂത്രശങ്ക; യൂറിനറി ഇന്‍കോണ്ടിനന്‍സ്- കാരണങ്ങളും ചികിത്സയും

May 26, 2023


pregnancy

7 min

പ്രസവം കഴിഞ്ഞാൽ പാത്രം നിറയെ ചോറ്, ദേഹം അനങ്ങരുതെന്ന് ചട്ടം; എപ്രകാരമാകണം പ്രസവാനന്തര പരിചരണം ?

May 25, 2023


crying

4 min

പുരുഷന്മാരെ അപേക്ഷിച്ച് കൂടുതൽ കരയുന്നത് സ്ത്രീകളോ? കണ്ണുനീരിന്റെ ശാസ്ത്രം എന്ത്? 

Sep 30, 2022

Most Commented