ഫോട്ടോ- അരുൺ പയ്യടിമീത്തൽ
ഭാഗ്യദേവതയിലൂടെ എത്തി അരവിന്ദന്റെ അതിഥികളിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം നേടിയ നടിയാണ് നിഖില വിമല്‍. വേഷങ്ങള്‍ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ മാത്രമല്ല, ഫിറ്റ്‌നസിന്റെ കാര്യത്തിലുമുണ്ട് നിഖിലയ്ക്ക് തന്റേതായ ചില നിഷ്‌കര്‍ഷകള്‍. തന്റെ ഫിറ്റ്‌നസ് രഹസ്യങ്ങള്‍ ജനുവരി ലക്കം മാതൃഭൂമി ആരോഗ്യമാസികയുമായി പങ്കിടുകയാണ് നിഖില.
''പറ്റാവുന്ന ദിവസങ്ങളിലെല്ലാം വര്‍ക്ക് ഔട്ട് ചെയ്യും. രാവിലെ അല്ലെങ്കില്‍ വൈകിട്ട് ജിമ്മില്‍ പോകും. ഒരു മണിക്കൂര്‍ വര്‍ക്കൗട്ട് ചെയ്യാറുണ്ട്. മെഷീന്‍ വര്‍ക്കൗട്ടിനേക്കാള്‍ എനിക്കിഷ്ടം കാര്‍ഡിയോ ആണ്. ഇതെല്ലാം നാട്ടില്‍ ഉണ്ടാകുമ്പോഴേ കൃത്യമായി നടക്കാറുള്ളൂ. ഷൂട്ടിങ്ങുണ്ടെങ്കില്‍ പലപ്പോഴും മുടങ്ങും. ഷൂട്ടിങ് സമയത്ത് വര്‍ക്ക്ഔട്ട് മുടങ്ങുന്നതിനാല്‍ ഭക്ഷണത്തിന്റെ അളവ് അതിന് അനുസരിച്ച് കുറയ്ക്കും. കുറച്ച് ദിവസമായി ബോക്‌സിങ് പഠിക്കുന്നുണ്ട്.
കഥാപാത്രങ്ങള്‍ക്ക് വേണ്ടിയും തടി കൂട്ടേണ്ടിയും കുറയ്‌ക്കേണ്ടിയും വരാറുണ്ട്. ഒരു തമിഴ് പടത്തിന് വേണ്ടി ഞാന്‍ തടി കൂട്ടിയിരുന്നു. ലവ് 24x7 എന്ന സിനിമയുടെ സമയത്ത് തടി കുറച്ചു കൊണ്ടുവരുന്ന സമയമായിരുന്നു. ആ സിനിമയ്ക്ക് ആ തടി ഓക്കെയാണെന്ന് പറഞ്ഞതുകൊണ്ട് അത് നില നിര്‍ത്തി. 59 കിലോയായിരുന്നു അപ്പോള്‍. അത് കഴിഞ്ഞപ്പോള്‍ തന്നെ ഞാന്‍ കുറച്ച് തടി കുറച്ചു. രണ്ട് വര്‍ഷത്തോളം മലയാളത്തില്‍ സിനിമയൊന്നും ചെയ്യാത്തതുകൊണ്ട് അപ്പോള്‍ തന്നെ ആളുകള്‍ കണ്ടില്ല എന്നേയുള്ളു. ഇപ്പോള്‍ 53 ലാണ് നില്‍ക്കുന്നത്. ബോഡിമാസ് ഇന്‍ഡക്‌സ് പ്രകാരം എനിക്ക് ഈ വെയിറ്റ് ഓക്കെയാണ്. വെയിറ്റ് കുറയ്ക്കുക എന്നതിനേക്കാള്‍ ഫിറ്റായിരിക്കണം.''
ചോറ് കുറച്ചു
''ചോറും മീന്‍കറിയുമാണ് ഏറ്റവും ഇഷ്ടം. എന്നാല്‍ ഇപ്പോള്‍ ചോറിന്റെ അളവ് കുറച്ചിട്ടുണ്ട്.വീട്ടിലാണെങ്കില്‍ മൂന്ന് നേരവും അരിഭക്ഷണമാണ്. അതുകൊണ്ട് ഇപ്പോള്‍ ചോറ് കുറച്ചു. വീട്ടിലായിരിക്കുമ്പോള്‍ മറ്റ് ഭക്ഷണവും കഴിക്കും. രാത്രി ചിലപ്പോള്‍ പഴങ്ങള്‍ മാത്രമാകും കഴിക്കുക.''
ഭാഗ്യദേവതയിലൂടെ എത്തി അരവിന്ദന്റെ അതിഥികളിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം നേടിയ നിഖിലാ വിമലിന്റെ കൂടുതല്‍ ആരോഗ്യ വിശേഷങ്ങളറിയാന്‍ പുതിയ ലക്കം ആരോഗ്യ മാസിക വാങ്ങാം.
Content Highlights: Actress Nikhila Vimal fitness secrets
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..