ആർത്തവസമയത്തെ കഠിനമായ വേദന അവ​ഗണിക്കരുത്; അനുഭവം പങ്കുവെച്ച് നടി ലിയോണ


എൻഡോമെട്രിയോസിസുമായി ജീവിക്കുക എന്നത് വലിയ വെല്ലുവിളിയായിരുന്നു

ലിയോണ ലിഷോയ്

ർത്തവസമയത്തെ കഠിനമായ വേദന സഹിക്കാനാകുന്നില്ലെന്ന് പറഞ്ഞ് ഡോക്ടർമാരെ കാണുന്നവർ ഏറെയാണിന്ന്. ഇപ്പോഴിതാ നടി ലിയോണ ലിഷോയിയും സമാനമായ അനുഭവം പങ്കുവെച്ചിരിക്കുകയാണ്. എൻഡോമെട്രിയോസിസ് എന്ന അവസ്ഥയെ തിരിച്ചറിഞ്ഞതിനെക്കുറിച്ചാണ് ലിയോണയുടെ കുറിപ്പ്.

ഇൻസ്റ്റ​ഗ്രാമിലൂടെയാണ് ലിയോണ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. ജീവിതം മനോഹരമാണ്, ജീവിതം വേദനാജനകവുമാണ്. മിക്ക സമയവും ഇവ രണ്ടുമാണ് എന്ന ആമുഖത്തോടെയാണ് ലിയോണയുടെ കുറിപ്പ് ആരംഭിക്കുന്നത്.

രണ്ടുവർഷത്തോളമായി എൻഡോമെട്രിയോസിസിന്റെ രണ്ടാം ഘട്ടത്തിലൂടെയാണ് താൻ കടന്നുപോകുന്നതെന്നും വേദനയും മറ്റുമായി സാധാരണ ജീവിതം അസാധ്യമായിരുന്ന നാളുകളായിരുന്നു അതെന്നും ലിയോണ കുറിക്കുന്നു.

എൻഡോമെട്രിയോസിസുമായി ജീവിക്കുക എന്നത് വലിയ വെല്ലുവിളിയായിരുന്നു. എന്നാൽ തന്റെ മാനസിക ശാരീരിക ആരോ​ഗ്യത്തെക്കുറിച്ച് ഒരു ധാരണയും ഇല്ലാതിരുന്ന അവസ്ഥയിൽ നിന്ന് ശരീരത്തിന്റെയും മനസ്സിന്റെയും മാറ്റങ്ങളെ അം​ഗീകരിക്കുന്ന നിലയിലേക്ക് ഇന്ന് എത്തിച്ചേർന്നിരിക്കുന്നു എന്നും ലിയോണ പറയുന്നു.

വളരെ കഠിനമായ ആർത്തവ വേദനയാണ് എൻഡോമെട്രിയോസിസിന്റെ പ്രധാന ലക്ഷണങ്ങളിൽ ഒന്നെന്നും കഠിനമായ ആർത്തവ വേദന അത്ര നിസ്സാരമായി കാണരുതെന്നും ലിയോണ പറയുന്നു. അത്തരത്തിൽ അനുഭവിക്കുന്നവർ ഉണ്ടെങ്കിൽ അത് സാധാരണമല്ലെന്നും ദയവുചെയ്ത് ഡോക്ടറെ കാണൂ എന്നും ലിയോണ കുറിക്കുന്നു.

എന്താണ് എൻഡോമെട്രിയോസിസ്?

ആർത്തവ സമയത്തുണ്ടാവുന്ന നടുവേദന, വയറുവേദന എന്നിവ സാധാരണമാണ്. എന്നാൽ ഈ വേദനകൾ കഠിനമാവുകയാണെങ്കിൽ എൻഡോമെട്രിയോസിസ് എന്ന രോഗമാകാം.

ഗർഭാശയത്തിന്റെ ഉൾപ്പാടയാണ് എൻഡോമെട്രിയം. ഗർഭധാരണം നടക്കാത്ത മാസങ്ങളിൽ ആർത്തവരക്തത്തോടൊപ്പം എൻഡോമെട്രിയം കൊഴിഞ്ഞുപോവുകയും അടുത്ത ആർത്തവചക്രത്തിൽ പുതിയ ഉൾപ്പാട രൂപപ്പെടുകയും ചെയ്യും.

എന്നാൽ ഗർഭപാത്രത്തിലല്ലാതെ മറ്റ് ശരീരഭാഗങ്ങളിൽ എൻഡോമെട്രിയം കോശങ്ങൾ കാണപ്പെടുന്നതാണ് എൻഡോമെട്രിയോസിസ് എന്ന അവസ്ഥ. അണ്ഡാശയം, അണ്ഡവാഹിനിക്കുഴൽ, ഉദരത്തിന്റെ ഉൾഭാഗം, ഗർഭാശയത്തിന്റെ പിറകിലുള്ള പൗച്ച് ഓഫ് ഡഗ്ലസ്, കുടൽ എന്നീഭാഗങ്ങളിലാണ് സാധാരണ ഈ കോശങ്ങൾ കാണുന്നത്.

ലോകത്ത് പത്തുശതമാനം സ്ത്രീകളിൽ ഈ രോഗം വരാറുണ്ട്. ഇപ്പോഴും വൈദ്യശാസ്ത്രം ഇതിന്റെ കാരണം കണ്ടെത്തിയിട്ടില്ല. ഈസ്ട്രജൻ ഹോർമോണിന്റെ പ്രവർത്തനം ഒരു കാരണമാണ് എന്ന് കരുതുന്നു.

ലക്ഷണങ്ങൾ

ആർത്തവം വരുന്നതിന് മുൻപുള്ള ദിവസങ്ങളിലും ആർത്തവത്തോട് കൂടിയും വരുന്ന കഠിനമായ വയറുവേദന, നടുവേദന, ലൈംഗികബന്ധ സമയത്ത് ഉണ്ടാകുന്ന വേദന, വന്ധ്യത, മാറാതെ നിൽക്കുന്ന അടിവയറുവേദന ഇവയൊക്കെ പ്രധാനലക്ഷണങ്ങളാണ്.

ഈ രോഗലക്ഷണങ്ങളുണ്ടെങ്കിൽ ഡോക്ടറെ സമീപിച്ച് പരിശോധനകൾ നടത്തണം. അൾട്രാസൗണ്ട് സ്‌കാൻ, സി.ടി, എം.ആർ.ഐ സ്‌കാനുകൾ എന്നിവ വഴി രോഗം കണ്ടെത്താം. ഏറ്റവും നല്ലത് ലാപ്രോസ്‌കോപി പരിശോധനയാണ്. താക്കോൽദ്വാര ശസ്ത്രക്രിയക്ക് സമാനമാണ് ഈ പരിശോധന.

ചികിത്സ

രോഗത്തിന്റെ തീവ്രതയെയും രോഗലക്ഷണങ്ങളെയും രോഗിയുടെ പ്രായത്തെയും ആശ്രയിച്ചാണ് ചികിത്സ. വേദനസംഹാരി ഉപയോഗിച്ച് വേദനകുറച്ച് ലാപ്രോസ്‌കോപ്പി വഴി എൻഡോമെട്രിയോസിസ് കോശങ്ങളെ നീക്കം ചെയ്യാം. ചിലർക്ക് ഹോർമോൺ ചികിത്സ ആവശ്യമായി വരാറുണ്ട്. അപൂർവസാഹചര്യങ്ങളിൽ ഗർഭപാത്രവും അണ്ഡാശയവും നീക്കം ചെയ്യേണ്ടി വന്നേക്കാം.

Content Highlights: actress leona lishoy about endometriosis, endometriosis symptoms

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
IN DEPTH

11:43

ഷെയര്‍ മാര്‍ക്കറ്റിലെ വിജയമന്ത്രം; ഓഹരി രാജാവ് വിടപറയുമ്പോള്‍ | Rakesh Jhunjunwala

Aug 14, 2022


നരേന്ദ്രമോദി, നിതീഷ് കുമാര്‍

2 min

ചിലത് കാണാനിരിക്കുന്നതേയുള്ളൂവെന്ന് നിതീഷ് കുമാര്‍; മോദിയെ തളര്‍ത്തുമോ 2024?

Aug 12, 2022


16:50

ഐക്യപ്പെടാന്‍ ചൈന, പുതിയ ഓപ്പറേഷനുമായി അമേരിക്ക; തായ്‌വാനില്‍ സംഭവിക്കുന്നതെന്ത്?| In- Depth

Aug 9, 2022

Most Commented