Image: Getty images
കുരങ്ങുകളില്‍ മാത്രം കണ്ടുവന്ന സിക്കാ വൈറസ് ബാധ ആദ്യമായി മനുഷ്യരിലും ബാധിക്കുമെന്നു കണ്ടെത്തിയത് 1952-ലാണ്. പിന്നീട് ഇത് 71 രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ 2015-ല്‍ ബ്രസീലില്‍ രോഗവ്യാപനം ഉണ്ടായപ്പോഴാണ് ഗര്‍ഭിണികളില്‍നിന്ന് ഗര്‍ഭസ്ഥ ശിശുവിലേക്ക് രോഗം പടരുന്നതു കണ്ടെത്തിയത്.
തുടര്‍ന്ന്, വൈറസ് ബാധ ആക്ടീവാണെന്നു സ്ഥിരീകരിക്കുന്ന സ്ഥലങ്ങളിലേക്ക് ഗര്‍ഭിണികള്‍ യാത്രചെയ്യരുതെന്നും യു.എസ്. രോഗപ്രതിരോധ ഏജന്‍സിയായ സി.ഡി.സി. മുന്നറിയിപ്പ് പുറപ്പെടുവിച്ചു.
ആഫ്രിക്കന്‍ കാടിന്റെ പേര്
കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ യുഗാണ്‍ഡയിലെ വാക്കിസോ ജില്ലയിലെ എന്റേബേ നഗരത്തോടു ചേര്‍ന്നുകിടക്കുന്ന ഒരു വനപ്രദേശമാണ് സിക്ക. 1947 ഏപ്രിലില്‍ ഈ വനമേഖലയില്‍ കുരങ്ങുകളിലാണ് സിക്കാ വൈറസിനെ സ്ഥിരീകരിക്കുന്നത്. 1948-ലാണ് ഈ കാടിന്റെ പേര് വൈറസിനിട്ടത്.
സമാന ലക്ഷണങ്ങളുള്ള രോഗങ്ങള്‍
ഡെങ്കിപ്പനി, മഞ്ഞപ്പനി, ജപ്പാനീസ് മസ്തിഷ്കജ്വരം, ഹെപ്പറ്റൈറ്റിസ്-സി, വെസ്റ്റ്നൈല്‍ വൈറസ് ബാധ. രണ്ടുമുതല്‍ ഏഴുവരെ ദിവസം രോഗലക്ഷണങ്ങള്‍ നീണ്ടുനില്‍ക്കും. മൂന്നുമുതല്‍ 14 വരെ ദിവസമാണ് സിക്ക വൈറസിന്റെ ഇന്‍കുബേഷന്‍ കാലയളവ്.
രോഗകാരണം
പ്രധാനമായും ഈഡിസ് (ഈഡിസ് ഈജിപ്തി, ഈഡിസ് ആല് ബോപിക്റ്റസ്) കൊതുകുകള്‍ പരത്തുന്ന രോഗമാണ് സിക്ക. സാധാരണ പകലാണ് ഇത്തരം കൊതുകുകള്‍ കടിക്കുന്നത്. രോഗവാഹകരായേക്കാവുന്ന കുരങ്ങ് പോലുള്ള മൃഗങ്ങളില്‍നിന്നു മനുഷ്യരിലേക്ക് കൊതുക് വഴി രോഗം പകരാം. രക്തദാതാവില്നിന്നും രോഗവാഹകരുമായുള്ള ലൈംഗിക ബന്ധത്തിലൂടെയും രോഗം പകരാം.
പ്രതിരോധം
കൊതുകിന്റെ കടിയേല്‍ക്കാതെ മാറിനില്‍ക്കുക മാത്രമാണ് ഏക മാര്‍ഗം. രോഗലക്ഷണങ്ങള്‍ക്കുള്ള ചികിത്സയല്ലാതെ പ്രത്യേകമായി മരുന്നും കണ്ടെത്തിയിട്ടില്ല.
(കടപ്പാട്: ഡോ. പ്രശാന്ത് വിശ്വനാഥന്, റിസര്‍ച്ച് സയന്റിസ്റ്റ്, റീജണല്‍ വൈറസ് റിസര്‍ച്ച് ആന്‍ഡ് ഡയഗനോസ്റ്റിക് ലബോറട്ടറി)
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..