കോവിഡിന്റെ രണ്ടാം വരവ് വലിയ രീതിയിലുള്ള ആശങ്കയാണ് രാജ്യത്ത് പടര്‍ത്തി കൊണ്ടിരിക്കുന്നത്. ഈ സമയത്ത് വ്യക്തി ശുചിത്വം, സാമൂഹിക അകലം, മാസ്‌ക്ക് ധരിക്കല്‍ എന്നിവ കര്‍ശനമായി പാലിക്കേണ്ടതുണ്ട്.  വ്യത്തിയാക്കാനായി ഉപയോഗിക്കുന്ന ഉത്പനങ്ങള്‍ക്കും ശ്രദ്ധ നല്‍കേണ്ടതുണ്ട്. പരമ്പരാഗതമായി ഉപയോഗിക്കുന്ന സോപ്പും ഡിറ്റര്‍ജെന്റുകളും വൃത്തിയാക്കാനായി ഉപയോഗിച്ചാല്‍ മതിയാവും. വൈറസിനെ ഉന്മൂലനം ചെയ്യാന്‍ ഇവ മികച്ചതാണ്. കൈകള്‍ ഇടയ്ക്കിടയ്ക്ക് സോപ്പ് ഉപയോഗിച്ച് കഴുകി വൃത്തിയാക്കാം.

അണുനാശിനികള്‍ ഉപയോഗിക്കുമ്പോള്‍ അതീവ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. നിര്‍ദേശിച്ച രീതിയില്‍ മാത്രമേ ഇവ ഉപയോഗിക്കാന്‍ പാടുള്ളു. ചില അണുനാശിനികളില്‍ അടങ്ങിയിരിക്കുന്ന അമോണിയ ആസ്മയ്ക്ക് കാരണമായേക്കുമെന്നാണ് വിദഗ്ദരുടെ അഭിപ്രായം.  അതിനാല്‍ തന്നെ കുട്ടികളില്‍ നിന്നും പ്രായമായവരില്‍ നിന്നും ഇത് മാറ്റി വെയ്ക്കണം.

ഹൈഡ്രജന്‍ പെറോക്‌സൈഡ്, ആല്‍ക്കഹോള്‍, സിട്രിക്ക് ആസിഡ്, ലാക്റ്റിക്ക് ആസിഡ് എന്നിവ അടങ്ങിയ അണുനാശിനികള്‍ പാത്രം, ഭക്ഷണം, തുണികള്‍ എന്നിവ വ്യത്തിയാക്കാന്‍ ഉപയോഗിക്കരുത്. കൈയ്യുറകള്‍ ഉപയോഗിച്ച് മാത്രമേ അണുനാശിനികള്‍ കൈകാര്യം ചെയ്യാന്‍ പാടുകയുള്ളു.

സോപ്പ് വെള്ളം ഉപയോഗിച്ച് തറയും മറ്റ് പ്രതലങ്ങളും വ്യത്തിയാക്കാം. അണുനാശിനികള്‍ ഉപയോഗിച്ച് മുറികള്‍ വൃത്തിയാക്കുമ്പോള്‍ ജനാലകള്‍ തുറന്നിടാന്‍ മറക്കരുത്. കാഠിന്യമേറിയ അണുനാശിനിയാണ് ഉപയോഗിക്കുന്നതെങ്കില്‍ തീര്‍ച്ചയായും കണ്ണുകളും ഷീല്‍ഡുകള്‍ ഉപയോഗിച്ച് സംരക്ഷിക്കണം.

Content Highlights: About disinfectants, covid 19 cleaning tips