അഡ്വ. പോൾ വർഗീസ്, ഭാര്യ ലിസി, മകൻ അഡ്വ. ഷെല്ലി| ഫോട്ടോ: മാതൃഭൂമി
ഉയരക്കുറവിനെ തലപ്പൊക്കത്തോടെ അതിജീവിച്ചൊരു കുടുംബമുണ്ട് അങ്കമാലിയില്‍; അഡ്വക്കേറ്റ് പോള്‍ വര്‍ഗീസും കുടുംബവും. ഉയരം കുറവാണല്ലോ എന്നോര്‍ത്ത് മാറി നില്‍ക്കുകയല്ല ഇവര്‍ ചെയ്തത്. ഉയരക്കുറവിനെ പോസിറ്റീവായി കാണുകയും അതിലൂടെ ജീവിതം കെട്ടിപ്പൊക്കുകയും ചെയ്തു.
''മറ്റുള്ളവര്‍ ഇതേക്കുറിച്ച് പരിതപിക്കുമ്പോഴാണ് ഞങ്ങള്‍ ഇതു ചിന്തിക്കുന്നതുതന്നെ. ഭാര്യ ലിസിയും മകന്‍ ഷെല്ലിയുമടങ്ങുന്നതാണ് എന്റെ കുടുംബം. മൂന്നുപേര്‍ക്കും ഉയരം 130 സെന്റിമീറ്റര്‍. ഞങ്ങള്‍ ഇതിന്റെ ഗുണവശം മാത്രമേ കാണാറുള്ളൂ. ഞങ്ങളെ ഒരിക്കല്‍ കണ്ടവര്‍ പിന്നെ മറക്കില്ല. അതല്ലേ ഏറ്റവും വലിയ പ്ലസ് പോയിന്റ്'' - പോള്‍ വര്‍ഗീസ് ചോദിക്കുന്നു.
ആകെയുണ്ടായിരുന്ന ആശങ്ക വണ്ടി ഓടിക്കാന്‍ പറ്റുമോ എന്നതായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. എന്നാലിപ്പോള്‍ ബൈക്കും കാറും ഓടിക്കും. ജീവിതത്തില്‍ സ്വപ്നങ്ങള്‍ക്കൊപ്പം വെല്ലുവിളികളുമുണ്ടാകുമെന്ന് പോള്‍ പറയുന്നു. നമ്മുടെ കഴിവിനെ നമ്മള്‍ തിരിച്ചറിഞ്ഞാല്‍ ചിരിച്ചുകൊണ്ട് നമുക്കതിനെയൊക്കെ നേരിടാനാകും.
ഡോക്ടറാകാനായിരുന്നു പോളിന് ആഗ്രഹം. പിന്നീട് ചാര്‍ട്ടേഡ് അക്കൗണ്ടന്റാകണമെന്ന് തോന്നി. ബിസിനസിലൂടെയാണ് തുടക്കമിട്ടത്. അതിനുശേഷമാണ് ലോ കോളേജില്‍ എത്തുന്നത്. 31 വര്‍ഷം മുന്‍പ് 'ഇന്ത്യയിലെ ഉയരം കുറഞ്ഞ അഡ്വക്കേറ്റ്' എന്ന വിശേഷണത്തോടെയാണ് പുതിയ കരിയറിന് തുടക്കമിട്ടത്.
ലിസ്സിക്കും ചെറിയൊരു ബിസിനസ് സംരംഭമുണ്ട്. ''ഞങ്ങളെപ്പോലെ തന്നെ ഉയരം കുറഞ്ഞ 'ഡാര്‍ഫ് മോന്റോ ഗ്രാസ്' എന്ന പുല്ല് വീട്ടില്‍ അലങ്കാരത്തിനായി വളര്‍ത്തിയിരുന്നു. ഇപ്പോഴത് വിപുലമാക്കി ബിസിനസ് സംരംഭമായി മുന്നോട്ടു കൊണ്ടുപോകുന്നു'' - ലിസി പറഞ്ഞു. മകന്‍ ഷെല്ലി ഹൈക്കോടതിയില്‍ അഡ്വക്കേറ്റ് ആയി പ്രാക്ടീസ് ചെയ്യുന്നു.
Content Highlights: 130 centimeter height Advocate Paul Vargheese and family Dwarfism, Health
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..