ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട 10 കാര്യങ്ങള്‍


മേശയോ വാതില്‍പ്പിടികളോ എന്തുമാകട്ടെ നിങ്ങള്‍ ഏതെങ്കിലും പ്രതലത്തില്‍ സ്പര്‍ശിച്ചാല്‍ നിര്‍ബന്ധമായും കൈകള്‍ വൃത്തിയാക്കിയിരിക്കണം

-

ഹാന്‍ഡ് സാനിറ്റൈസറുകളെക്കുറിച്ച് നാം കൂടുതല്‍ അറിഞ്ഞത് ഈ കോവിഡ് വ്യാപന കാലത്താണ്. ശുചിത്വം നിലനിര്‍ത്താന്‍ ഫലപ്രദമായി ഉപയോഗിക്കാവുന്ന ഒന്നാണ് ഹാന്‍ഡ് സാനിറ്റൈസറുകള്‍. എന്നാല്‍ ഇവ ഉപയോഗിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാനുണ്ട്.

ഇങ്ങനെ ഉപയോഗിക്കാം ഹാന്‍ഡ് സാനിറ്റൈസര്‍
1. കുറഞ്ഞത് 60 മുതല്‍ 95 ശതമാനം വരെ ആല്‍ക്കഹോള്‍(എഥനോള്‍) അടങ്ങിയ സാനിറ്റൈസര്‍ ആണ് ഉപയോഗിക്കേണ്ടത്. അതില്‍ കുറഞ്ഞതാണെങ്കില്‍ ഗുണം കുറയും.
2. മേശയോ വാതില്‍പ്പിടികളോ എന്തുമാകട്ടെ നിങ്ങള്‍ ഏതെങ്കിലും പ്രതലത്തില്‍ സ്പര്‍ശിച്ചാല്‍ നിര്‍ബന്ധമായും കൈകള്‍ വൃത്തിയാക്കിയിരിക്കണം.
3. സാനിറ്റൈസര്‍ ഉപയോഗിക്കുമ്പോള്‍ കൈപ്പത്തികള്‍ക്കും വിരലുകള്‍ക്കും ഇടയിലൂടെ നന്നായി തേച്ച് ഉരച്ച് വൃത്തിയാക്കണം. കുറഞ്ഞത് 20 സെക്കന്‍ഡ് എങ്കിലും സമയമെടുത്ത് വേണം ഇത് ചെയ്യാന്‍. എങ്കിലേ കൈകള്‍ നന്നായി വൃത്തിയാവൂ.
4. വാങ്ങുന്ന സാനിറ്റൈസറിന്റെ എക്‌സ്പയറി ഡേറ്റ് കൃത്യമായി പരിശോധിക്കണം. കാലാവധി കഴിഞ്ഞ സാനിറ്റൈസര്‍ ഉപയോഗിക്കരുത്. അതിന് യാതൊരു ഗുണവും ഉണ്ടാകില്ല.
5. കൈകളില്‍ രാസവസ്തുക്കളോ മറ്റ് അഴുക്കുകളോ ഇല്ലെന്നും നന്നായി വൃത്തിയാക്കിയിട്ടുണ്ടെന്നും കാഴ്ചയില്‍ തന്നെ കണ്ട് ഉറപ്പുവരുത്തണം.

ഹാന്‍ഡ് സാനിറ്റൈസര്‍ ഇങ്ങനെ ഉപയോഗിക്കരുത്
1. സാനിറ്റൈസര്‍ ഉപയോഗിച്ചാല്‍ അത് തുടച്ചുകളയുകയോ ഊതി ഉണക്കുകയോ ചെയ്യരുത്. അങ്ങനെ ചെയ്താല്‍ കൈയില്‍ പറ്റിയ രോഗാണുക്കള്‍ നശിക്കില്ല. സാനിറ്റൈസര്‍ ഉപയോഗിച്ചത് വെറുതെയാവുകയും ചെയ്യും. സാനിറ്റൈസര്‍ പുരട്ടി പരസ്പരം കൈകള്‍ കൂട്ടിത്തിരുമി സ്വയം ഉണങ്ങാന്‍ അനുവദിച്ചാല്‍ മതി.
2. സാനിറ്റൈസര്‍ കുട്ടികളുടെ കൈയില്‍ കിട്ടാത്ത തരത്തില്‍ മാറ്റിവെക്കണം. സാനിറ്റൈസര്‍ ഉപയോഗിക്കുന്നതിന് പകരം വെള്ളവും സോപ്പും ഉപയോഗിക്കാന്‍ അവരെ പ്രേരിപ്പിക്കണം. കുട്ടികളുടെ കൈവശം സാനിറ്റൈസര്‍ എത്തിയാല്‍ അത് അവര്‍ കുടിക്കാന്‍ സാധ്യതയുണ്ട്. അത് ആല്‍ക്കഹോള്‍ പോയിസണിങ്ങിന് ഇടയാക്കും. ഭക്ഷണം കഴിക്കുന്നതിന് മുന്‍പാണെങ്കില്‍ സാനിറ്റൈസറിന് പകരം ഹാന്‍ഡ് വാഷ് ഉപയോഗിക്കണം. ഹാന്‍ഡ് സാനിറ്റൈസറുകളില്‍ അടങ്ങിയിരിക്കുന്ന 1-പ്രൊപനോള്‍ എന്ന രാസവസ്തു കേന്ദ്രനാഡീവ്യവസ്ഥയെ ബാധിക്കാനിടയുണ്ട്. അങ്ങനെ ഉണ്ടായാല്‍ അസ്വസ്ഥത, ആശയക്കുഴപ്പം, ഹൃദയമിടിപ്പില്‍ കുറവ് എന്നിവയുണ്ടാകാനിടയുണ്ട്.
3. സാനിറ്റൈസര്‍ പുരട്ടുമ്പോള്‍ തീയിന് സമീപത്ത് നില്‍ക്കരുത്. സാനിറ്റൈസറില്‍ ആല്‍ക്കഹോള്‍ അടങ്ങിയിരിക്കുന്നുവെന്നതിനാല്‍ തീപിടിക്കാന്‍ സാധ്യതയുണ്ട്.
4. ഹാന്‍ഡ് സാനിറ്റൈസര്‍ എന്നുപറഞ്ഞാല്‍ തന്നെ കൈകള്‍ ശുചിയാക്കാനുള്ളത് എന്നതാണ്. അതിനാല്‍ അവ അതിനുമാത്രമായി ഉപയോഗിക്കുക. ഇത് ഭക്ഷണം, പച്ചക്കറികള്‍, പഴങ്ങള്‍ എന്നിവയൊന്നും ശുചീകരിക്കാനായി ഉപയോഗിക്കരുത്.
5. ഹാന്‍ഡ് സാനിറ്റൈസര്‍ മിതമായി ഉപയോഗിക്കുക. ഇല്ലെങ്കില്‍ ചര്‍മത്തിന് വരള്‍ച്ചയുണ്ടാകാനും പൊട്ടലുണ്ടാകാനും ഇടയാക്കും. ഇത് രോഗാണുക്കള്‍ ചര്‍മത്തിലൂടെ വളരെ എളുപ്പത്തില്‍ പ്രവേശിക്കാനും ഇടയാക്കും.

Content Highlights: 10 Things to Keep in Mind While Using Hand Sanitizers, Health

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


death

1 min

യുവാവ് കിടപ്പുമുറിയില്‍ മരിച്ചനിലയില്‍: ഭാര്യയുടെ രീതികളില്‍ അസന്തുഷ്ടനെന്ന് കുറിപ്പ്

May 17, 2022


Ukraine

1 min

യുക്രൈനില്‍നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് രാജ്യത്ത് തുടര്‍പഠനം നടത്താനാകില്ല- കേന്ദ്രം

May 17, 2022

More from this section
Most Commented