ശുപത്രികള്‍ മരുന്നുകളിലൂടെ രോഗലക്ഷണങ്ങളെ മാറ്റാനാണല്ലോ പരിശ്രമിക്കുന്നത്. പൂര്‍ണരോഗ്യം മനസ്സിന്റെയും ശരീരത്തിന്റെയും കാര്യക്ഷമമായ പ്രവര്‍ത്തനം,സ്വന്തം സൃഷ്ടിയാണ്. മരുന്നും ആശുപത്രിയും വേണ്ടെന്നല്ല, പല രോഗങ്ങളുടെയും കടന്നുകയറ്റം നമുക്ക് സ്വയം തടയാനാകുമെന്ന് തിരിച്ചറിയുകയാണ് വേണ്ടത്. അതിന് രണ്ടോ മൂന്നോ ചെറിയ കാര്യങ്ങളില്‍ ശ്രദ്ധ കൊടുക്കണം, അത്രതന്നെ. 

തീവ്ര ആഗ്രഹം

പൂര്‍ണ ആരോഗ്യത്തോടെ ദീര്‍ഘായുസുണ്ടാകാന്‍ ആഗ്രഹിക്കുക. വെറുതേ മോഹിച്ചാല്‍ പോരാ,  തീരുമാനിക്കണം. ആഴത്തില്‍ ആഗ്രഹിക്കുന്നതും വിശ്വസിക്കുന്നതും മനസ്സ് മനുഷ്യന് നേടിത്തരാറുണ്ട്. നാം വിശ്വസിക്കുന്നതാണ് സംഭവിക്കുക. രോഗി വിശ്വസിക്കുന്ന ഡോക്ടര്‍, വേദന നിവാരിണിയെന്നു പറഞ്ഞ് പഞ്ചസാരഗുളിക കൊടുത്താലും വേദന ചിലപ്പോള്‍ വിട്ടുപോകാറുണ്ട്. പലര്‍ക്കും വിശ്വസിക്കുന്ന, അല്ലെങ്കില്‍ അറിയാവുന്ന ഡോക്ടര്‍ ചികിത്സിച്ചാലേ അസുഖം മാറൂ. അറിയാവുന്ന ഡോക്ടറുടെ മരുന്നുകഴിച്ചാല്‍ രോഗം മാറും എന്ന ചിന്തയും വിശ്വാസവുമാണ് രോഗം മാറ്റുന്നത്. ഇന്നുവരെ സംഭവിച്ചിട്ടുള്ള അദ്ഭുതകരമായ ശാന്തിക്കെല്ലാം -കാന്‍സര്‍ പോലുള്ള മാറാ രോഗങ്ങളില്‍നിന്നു പോലും മനസ്സാണ് കാരണഭൂതന്‍. 

ആരോഗ്യത്തെ ആദ്യം സ്‌നേഹിക്കേണ്ടിയിരിക്കുന്നു. സ്വപ്നം കാണുക, (മനസ്സില്‍) അനുഭവിക്കുക സ്വീകരിക്കുക. ഇതാണ് എന്തും നേടുന്നതിനുള്ള സൂത്രവാക്യം. മനസ്സില്‍ ആഗ്രഹിക്കുകയും ചിന്തിക്കുകയും വിശ്വസിക്കുകയും അനുഭവിക്കുകയും ചെയ്തിട്ടുള്ള സംഗതികളാണ് ജീവിതത്തില്‍ വന്നു ചേരുക. 


ആദ്യസൃഷ്ടി മനസ്സില്‍

എന്തുകാര്യവും പുറത്ത് സൃഷ്ടിക്കപ്പെടുന്നതിനു മുന്‍പ് മനസ്സില്‍ സൃഷ്ടിക്കപ്പെടണം. രാഗങ്ങളെക്കുറിച്ച് ചിന്തിക്കുകയും പേടിക്കുകയും ചെയ്യുന്നവരാണ് രോഗികളാകുന്നത്. ആശുപത്രിയില്‍ പോകുന്നവര്‍തന്നെയാണ് പിന്നെയും പിന്നെയും പോവുന്നത്. അവര്‍  രോഗങ്ങളെക്കുറിച്ച് കൂടുതല്‍ ബോധവാന്മാരാകുന്നു, ആകുലപ്പെടുന്നു. ഒരു പ്രാവശ്യം ശസ്ത്രക്രിയയ്ക്ക് വിധേയനായാല്‍ പിന്നെയും പിന്നെയും ശസ്ത്രക്രിയയ്ക്ക് വിധേയനാകാനുള്ള സാധ്യത കൂടുതലാണെന്ന് കണക്കുകള്‍ കാണിക്കുന്നു. കാരണം, ഒന്നിനുശേഷം, മറ്റൊന്നിനുള്ള സാധ്യത മനസ്സ് കൂടുതല്‍ വിശ്വസിക്കുന്നു. എന്നും കര്‍മ നിരതരായി ജീവിതലക്ഷ്യങ്ങള്‍ക്കു പിറകെ പോകുന്നവര്‍ക്ക് രോഗങ്ങള്‍ കുറവായിരിക്കും. 

തുടക്കം തീവ്രമായ ആഗ്രഹത്തിലൂടെ

സ്വപ്നംകാണാന്‍ ആര്‍ക്കാണ് കഴിയാത്തത്? പക്ഷേ തുടര്‍ച്ചയായി ഒരേ കാര്യം സ്വപ്നംകാണാന്‍ അത്ര എളുപ്പമല്ല. കമിതാക്കളുടെ ആഗ്രഹം തീവ്രമാണ്. അതുകൊണ്ടുതന്നെ തീവ്രമായി പ്രേമിക്കുന്നവര്‍ എല്ലാ പ്രതിബന്ധങ്ങളും മറികടന്ന് ഒന്നാകാറുണ്ട്. പൂര്‍ണ ആരോഗ്യം ആ രീതിയില്‍ സ്വപ്നം കാണാന്‍ കഴിയണം.

 'ഞാന്‍ ശാരീരികമായും മാനസികമായും പൂര്‍ണ ആരോഗ്യവാനാണ്. എന്റെ ഓരോ അണുവിലും ഈ അവബോധമുണ്ട്.' എന്ന് വിശ്വസിച്ചുകൊണ്ട് സ്വയം പറഞ്ഞുതുടങ്ങാം, തീവ്ര ആഗ്രഹത്തോടെ. ദിവസവും ഇങ്ങനെ ഒരു പത്തു പ്രാവശ്യമെങ്കിലും സ്വയം പറയാന്‍ കഴിയണം. യാത്രചെയ്യുമ്പോള്‍, സിഗ്‌നലില്‍ കിടക്കുമ്പോള്‍, വെറുതെയിരിക്കുമ്പോള്‍, ഉറങ്ങുന്നതിന് തൊട്ടുമുമ്പും ഉണര്‍ന്നിട്ട് ഉടനെയും 'ഞാന്‍ പൂര്‍ണ ആരോഗ്യവാനാവുകയാണ്' എന്ന ബോധം ചിത്രങ്ങളായി ഏതാണ്ടെല്ലായ്‌പോഴും മനസ്സില്‍ നിലനില്‍ക്കട്ടെ. അബോധമനസ്സില്‍ വിശ്വാസംവരണം. അപ്പോഴാണ്  രോഗങ്ങള്‍ അകന്നുനില്‍ക്കുക. 

അബോധമനസ്സിനെക്കൊണ്ട് എങ്ങനെയാണ് വിശ്വസിപ്പിക്കുക?
ആല്‍ഫ ലെവല്‍ -സ്വയം സുഖപ്പെടുത്തല്‍ 

ഉണര്‍ന്നിരിക്കുമ്പോള്‍ മസ്തിഷ്‌ക പ്രകമ്പനങ്ങള്‍ ഒരു സെക്കന്‍ഡില്‍ പതിനാലു സൈക്കിള്‍ എന്ന ക്രമത്തിലാണ്. ഉറങ്ങുമ്പോള്‍ അത് സെക്കന്‍ഡില്‍ ഏഴു സൈക്കിള്‍ ആകും. ഇതാണ് ആല്‍ഫ ലെവല്‍. ഉണര്‍ന്നിരിക്കുമ്പോള്‍ ഈ അവസ്ഥയില്‍ എങ്ങനെ എത്തിച്ചേരാം? ആയാസമൊന്നുമില്ലാതെ ഒരു കസേരയില്‍ സുഖമായി, തല നേരേപിടിച്ച്, നിവര്‍ന്നിരിക്കുക. കണ്ണടയ്ക്കുക. സാവകാശത്തിലും ആഴത്തിലും ശ്വസിക്കുക. ശ്വാസകോശങ്ങള്‍ നിറയുമ്പോള്‍ പത്തു സെക്കന്‍ഡ് ശാസംപിടിച്ചു നിര്‍ത്തുക. സാവകാശം ഉച്ഛ്വസിക്കുമ്പോള്‍ ശരീരം മൊത്തം (തലമുതല്‍ പാദം വരെ -എല്ലാ കോശങ്ങളും) തളരുന്നതായി അനുഭവിക്കുക. ഇങ്ങനെ മൂന്നുനാല് വട്ടം ചെയ്യുക. മനസ്സിനെ ഏകാഗ്രമായി നിര്‍ത്തി നൂറുതൊട്ട് ഒന്നു വരെ (താഴോട്ട്) എണ്ണുക. ഓരോ അക്കം പറയുമ്പോഴും അത് മനക്കണ്ണില്‍ കണ്ടാല്‍ മനസ്സിന്റെ ഏകാഗ്രത നിലനിര്‍ത്താനാകും. ഒന്ന് ആകുമ്പോഴേക്കും ആല്‍ഫ ലെവലില്‍ എത്തിയിട്ടുണ്ടാകും. ശ്വസിക്കുന്നതിലും ഉച്ഛ്വസിക്കുന്നതിലും മാത്രം ശ്രദ്ധിച്ച് പത്തു സെക്കന്‍ഡിരിക്കുക. 'ഞാന്‍ ശാരീരികമായും മാനസികമായും പൂര്‍ണ ആരോഗ്യവാനാണ്. എന്റെ ഓരോ അണുവിലും ഈ അവബോധമുണ്ട്' എന്ന് മനസ്സില്‍ വിശ്വസിച്ചുകൊണ്ട് പറയുക. 


ശ്വാസകോശത്തിനും ഹൃദയത്തിനും പൂര്‍ണ ആരോഗ്യം കൊടുക്കാന്‍ 

മുന്‍പ് പറഞ്ഞപോലെ ആല്‍ഫ ലെവലില്‍ എത്തുക. 'ഞാന്‍ പൂര്‍ണ ആരോഗ്യവാനാണ് എന്നും മറ്റുമുള്ള  കാര്യങ്ങള്‍ പറയുക.' ശ്വാസകോശങ്ങള്‍ മനസ്സില്‍ അനുഭവിക്കുക -ചിന്തിക്കുകയല്ല. സാവകാശം ശ്വസിക്കുമ്പോള്‍ ആ ഭാഗത്തെ  കൊണ്ടുവരാവുന്നതേയുള്ളൂ. മനസ്സിനോട് പറയുക: 'അബോധമനസ്സേ നീയാണ് എന്റെ ഓരോ ശരീര ഭാഗത്തെയും നിര്‍മിച്ചതും പരിപാലിക്കുന്നതും. എന്റെ  ശ്വാസകോശങ്ങള്‍ പൂര്‍ണ ആരോഗ്യത്തോടെ കൂടുതല്‍കാലം പ്രവര്‍ത്തിക്കും.  ഞാനിതു വിശ്വസിക്കുന്നു. ഞാനവയെ  സ്‌നേഹിക്കുന്നു.' ഇത് വിശ്വസിച്ചുകൊണ്ട് നാലഞ്ചു പ്രാവശ്യം പറയുക. എല്ലാ ദിവസവും ഇങ്ങനെ ചെയ്യുക. പുകവലി തീര്‍ത്തും നിര്‍ത്തണം. ഭാരം കുറയട്ടെ. വ്യായാമം ചെയ്യുക. ആഹാരനിയന്ത്രണം പാലിക്കുക. ഹൃദയത്തിന്റെ ശരിയായ പ്രവര്‍ത്തനത്തിനും തേ രീതി ആവര്‍ത്തിക്കാം. 
 
ആല്‍ഫയിലെത്തിയശേഷം ഹൃദയവും രക്തധമനികളും വാല്‍വുകളും മനസ്സില്‍ കൊണ്ടുവരണം. മുകളിലത്തെ നിര്‍ദേശങ്ങളില്‍ ശാസ്വകോശത്തിനു പകരം ഹൃദയമാക്കുക.'എന്റെ ഹൃദയ രക്തധമനികള്‍ സുതാര്യമാണ്. അവിടെയൊന്നും കൊഴുപ്പടിയുന്നില്ല. എന്റെ ഹൃദയം ആരോഗ്യത്തോടെ കൂടുതല്‍ കാലം പ്രവര്‍ത്തിക്കും.' പൂര്‍ണ ആരോഗ്യവും ദീര്‍ഘായുസ്സും തീവ്രമായി ആഗ്രഹിക്കണം. ജീവിക്കുന്ന കാലമത്രയും ജീവിത ലക്ഷ്യങ്ങള്‍ക്കു പിറകെപോയി കര്‍മനിരതനാവുക. ആരോഗ്യം താനെ ഉണ്ടായിക്കൊള്ളും. ഏതു പ്രായത്തിലും കൂടുതല്‍ ചലിക്കുന്നതാണ് ആരോഗ്യത്തിന്റെ ഒരു രഹസ്യം. പോഷകസമൃദ്ധമായ ആഹാരം വളരെ കുറച്ചു കഴിക്കുന്നതാണ് രണ്ടാമത്തേത്. ആരോഗ്യവാനായിരിക്കാനുള്ള തീവ്ര അഗ്രഹമാണ് ഏറ്റവും പരമപ്രധാനം. 

ലേഖകന്‍ സ്വജീവിതത്തില്‍ അനുവര്‍ത്തിച്ചുവരുന്നതാണിവ. 20 വര്‍ഷമായി പൂര്‍ണാരോഗ്യത്തിന്റെ പാതകളിലൂടെയാണ് യാത്ര. (ഇപ്പോള്‍ 67 വയസ്സുണ്ട്). പാരമ്പര്യമായി വന്നുചേര്‍ന്ന ആസ്ത്മ, പൈല്‍സ്, ആമാശയ അള്‍സര്‍, മൂത്രപ്രശ്‌നങ്ങള്‍ ഇവയെല്ലാം മരുന്നില്ലാതെ നിയന്ത്രണത്തിലാണ്.