രീരത്തിന് പുറത്ത് വൈറസും ബാക്ടീരിയകളും എത്രകാലം ജീവിക്കുമെന്നത് പലര്‍ക്കുമുള്ള സംശയമാണ്. രോഗപ്രതിരോധത്തിനുള്ള നടപടികള്‍ സ്വീകരിക്കേണ്ട സന്ദര്‍ഭങ്ങളില്‍ ഈ ചോദ്യം പ്രധാനവുമാണ്. വൈറസുകളുടെയും ബാക്ടീരിയകളുടെയും ഇനം, അവ പറ്റിപ്പിടിച്ചിരിക്കുന്ന പ്രതലം, അന്തരീക്ഷ ഊഷ്മാവ് ഇവ അനുസരിച്ചാണ് ശരീരത്തിന് പുറത്തുള്ള ഇവയുടെ ജീവിതകാലം കണ്ടെത്തുന്നത്. 
 
ജലദോഷമുണ്ടാക്കുന്ന വൈറസ്
  
ഒട്ടേറെ തരം വൈറസുകള്‍ ജലദോഷത്തിന് കാരണമായേക്കാം. വീട്ടിനുള്ളിലാണെങ്കില്‍ ഇവ ഏഴുദിവസംവരെ നിലനില്‍ക്കും. വെള്ളം പിടിക്കാത്ത പ്രതലങ്ങളില്‍ (ഉദാ: സ്റ്റീല്‍,പ്ലാസ്റ്റിക്) ഇവ കൂടുതല്‍ കാലം നിലനില്‍ക്കും. തുണിപോലുള്ളവയില്‍ കുറച്ചുകാലവും. കൂടുതല്‍ ദിവസം നില്‍ക്കുമെങ്കിലും രോഗം പരത്താനുള്ള ഇവയുടെ കഴിവ് 24മണിക്കൂര്‍ കഴിയുമ്പോഴേക്ക് ഗണ്യമായി കുറയും. ജലദോഷം മാത്രം പരത്തുന്ന വൈറസുകളുടെ കൈകളിലെ ആയുസ് കുറച്ചുനേരത്തേക്കുമാത്രമേ ഉണ്ടാകൂ. എന്നാല്‍ ജലദോഷത്തിന് കാരണമാകുന്ന റിനോവൈറസുകള്‍ ഒരു മണിക്കൂറിലധികം നിലനില്‍ക്കുന്നതായി കണ്ടിട്ടുണ്ട്.
 
ശ്വാസകോശത്തില്‍ അണുബാധയുണ്ടാക്കുന്ന ആര്‍.എസ്.വി. വൈറസ് വാതില്‍പ്പിടിയിലും മറ്റും ആറുമണിക്കൂര്‍ നില്‍ക്കും. തുണികളില്‍ 45 മിനുട്ടും ത്വക്കില്‍ 20മിനുട്ടുമാണ് ഇവയുടെ ജീവിതകാലം.  
 
ഫ്‌ളൂ വൈറസ്
 
സാധാരണ ഫ്ളൂ വൈറസ് 24 മണിക്കൂര്‍ പരുക്കന്‍ പ്രതലങ്ങളില്‍  നിലനില്‍ക്കും. വേഗത്തില്‍ രോഗം പരത്തുന്നവ ടിഷ്യൂപേപ്പറില്‍ 15മനുട്ട് മാത്രമേ സജീവമാകൂ. എന്നാല്‍ ഫ്‌ളൂവൈറസ് അന്തരീക്ഷത്തില്‍ മണിക്കൂറുകളോളം നിലനില്‍ക്കും, താപനില താഴ്ന്നുനില്‍ക്കുകയാണെങ്കില്‍ ഇവയ്ക്ക് ആയുസ്സും കൂടും. 
 
വയറിനെ ബാധിക്കുന്ന രോഗാണുക്കള്‍ 
 
സാല്‍മൊണെല്ല, കാമ്പിലോബാക്ടര്‍ ബാക്ടീരിയകള്‍ പരുക്കന്‍ പ്രതലങ്ങളും തുണികളിലും ഒന്നുമുതല്‍ നാലു മണിക്കൂര്‍ വരെ നിലനില്‍ക്കും, വയറുവേദന,ഛര്‍ദ്ദി,വയറിളക്കം ഇവയ്ക്ക് കാരണമാകുന്ന നോറാ വൈറസ് പരുക്കന്‍ പ്രതലങ്ങളില്‍ ആഴ്ചകളോളം ജീവിക്കും, രോഗി ഛര്‍ദ്ദിക്കുമ്പോള്‍ തെറിച്ച് അന്തരീക്ഷത്തിലെത്തുന്ന രോഗാണുക്കള്‍ തൊട്ടടുത്ത പ്രതലങ്ങളില്‍ പറ്റിപ്പിടിച്ചിരിക്കും . ഇക്കാരണത്താല്‍ ഛര്‍ദ്ദിച്ച സ്ഥലവും സമീപസ്ഥലങ്ങളും സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി വൃത്തിയാക്കണം. 
 
സ്റ്റാഫിലോ കോക്കസ് ഓറെസ് ബാക്ടീരിയ ഒട്ടേറെ ആന്റീബയോട്ടിക്കുകളെ പ്രതിരോധിക്കുന്നതാണ്. സൂപ്പര്‍ബഗ് എന്നറിയപ്പെടുന്ന ഇവ ആസ്പത്രകളില്‍നിന്നാണ് കൂടുതലായും പകരുക. ആഴ്ചകളോളമാണ് ഇവയുടെ അതിജീവനശേഷി.
 
ചിക്കന്‍ പോക്‌സ് വൈറസ് മണിക്കൂറുകള്‍ മാത്രമേ പുറത്ത് ശക്തമായി നില്‍ക്കൂ, 24 മണിക്കൂര്‍വരെയാണ് അവയുടെ പരമാവധി അതിജീവനശേഷി. ഹെര്‍പ്പിസ് വൈറസ് രണ്ടുമണിക്കൂറാണ് നിലനില്‍ക്കുക. വായയ്ക്കുചുറ്റുമുള്ള വൃണങ്ങളില്‍ പരമാവധി സ്പര്‍ശിക്കാതിരിക്കുക. ഇനിമരുന്നുപുരട്ടണമെങ്കില്‍ അതിനുശേഷം കൈകകള്‍ അണുവിമുക്തമാക്കുക പ്രധാനമാണ്.     
 
പൊതുവായുള്ള പ്രതിരോധമാര്‍ഗങ്ങള്‍
  • പകര്‍ച്ചവ്യാധികളെ പൂര്‍ണമായി പ്രതിരോധിക്കുക എളുപ്പമല്ല, എന്നാല്‍ അവ പകരുന്നത് തടയാന്‍ മുന്‍കരുതലെടുക്കാന്‍ കഴിയും. 
  • ടോയ്‌ലറ്റില്‍ പോയതിനുശേഷം കൈകള്‍ സോപ്പുപയോഗിച്ച് കഴുകുന്നത് ശീലമാക്കുക. ആഢംബരമുള്ള ടോയ്‌ലറ്റുകളില്‍പോലും ലിക്വിഡ് സോപ്പ്‌ബോട്ടിലുകള്‍ കാണാന്‍ കഴിയുന്നില്ലെന്നത് ഖേദകരമാണ്. 
  • ഭക്ഷണം കഴിക്കുന്നതിനും അവ കൈകാര്യം ചെയ്യുന്നതിനും മുന്‍പും കൈ കഴുകുക. വായ തൂവാലകൊണ്ട് മൂടി ചുമയ്ക്കുക, അതിനുശേഷവും മൂക്കുചീറ്റിയശേഷവും കൈകള്‍ കഴുകുക. 
  • ബാക്ടീരിയയോ വൈറസോ ഉണ്ടാകാന്‍ സാധ്യതയുള്ള തുണികള്‍ 60ഡിഗ്രി താപനിലയുള്ള വെള്ളത്തില്‍ കുതിര്‍ത്തശേഷം കഴുകുക.

Content Highlight: How Long can viruses live outside the body, Survival of virusl outside the body