സുരക്ഷിതമല്ലാത്ത ലൈംഗീക ബന്ധത്തിലൂടെ പകരുന്ന മഹാമാരി എന്നു കേള്‍ക്കുമ്പോള്‍ തന്നെ എയ്ഡ്‌സ് എന്ന രോഗം നമ്മുടെ മനസ്സിലേക്കെത്തും. എന്നാല്‍ സെക്ഷ്വലി ട്രാന്‍സ്മിറ്റഡ് ഡിസീസുകളുടെ കൂട്ടത്തിലേക്ക് എയ്ഡ്‌സിനേയും വെല്ലുവിളിച്ചെത്തിയ രോഗമാണ് മൈക്കോപ്ലാസ്മ ജെനിറ്റാലിയം. മൈക്കോപ്ലാസ്മ ജനുസ്സില്‍ ഉള്‍പ്പെട്ട ബാക്ടീരിയ ആണ് രോഗം പരത്തുന്നത്. ശരീരത്തിലെ ആന്റിബോഡികളെ നശിപ്പിക്കുന്നു എന്നതിനാലാണ് ഈ രോഗം ഗുരുതരമാവുന്നത്. 

ഏറ്റവും സാധാരണവും അപകടം കുറഞ്ഞ രോഗമെന്ന നിലയിലാണ് മൈക്കോപ്ലാസ്മ ജെനിറ്റാലിയം ആദ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 2015ലെ കണക്കുകള്‍ പ്രകാരം ലോകത്ത് ഈ രോഗം ബാധിച്ചവര്‍ പത്തില്‍ താഴെ ശതമാനം മാത്രമായിരുന്നു. എന്നാല്‍ അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ ഏറ്റവും വിനാശകാരിയായ ലൈംഗീക രോഗങ്ങളുടെ പട്ടികയിലേക്ക് ഇതും ഇടം നേടിയേക്കാമെന്ന് ബ്രിട്ടീഷ് അസോസിയേഷന്‍ ഓഫ് സെക്ഷ്വല്‍ ഹെല്‍ത്ത് (BASHH) ലിസ്റ്റ് ചെയ്യുന്നു. നൂറില്‍ ഒന്ന് എന്ന തോതിലാണ് ഈ രോഗം വ്യാപിക്കുന്നത്. നിയന്ത്രിക്കാനാവത്ത വിധത്തില്‍ രോഗവ്യാപനം വര്‍ധിച്ചാല്‍ പ്രതിവര്‍ഷം 3000 സ്ത്രീകള്‍ ഈ രോഗത്തിന് ചികിത്സ തേടേണ്ടി വരും.  

സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെ തന്നെയാണ് ഈ രോഗം പകരുന്നത്. എച്ച്.ഐ.വി പോസിറ്റീവായവരില്‍ ഈ ലക്ഷണങ്ങള്‍ ഉണ്ടാവാം. പെല്‍വിക് ഇന്‍ഫ്‌ലമേറ്ററി രോഗം, വന്ധ്യത തുടങ്ങിയവയാണ് ഈ രോഗത്തിന്റെ അനന്തരഫലമായി ഉണ്ടാകുന്നത്. 

മൈക്കോപ്ലാക്മ ജനറ്റലിയം ലക്ഷണങ്ങള്‍ 

  • അടിവയര്‍ വേദന
  • ലൈംഗീകാവയത്തിലെ വേദന, പുകച്ചില്‍
  • സദാസമയവും മൂത്രമൊഴിക്കണമെന്നുള്ള തോന്നല്‍
  • മൂത്രമൊഴിക്കുമ്പോള്‍ വേദന
  • ലൈംഗീക ബന്ധത്തിലേര്‍പ്പെടുമ്പോള്‍ വേദന, രക്തസ്രാവം
  • ലൈംഗീകാവയവങ്ങളില്‍ നിന്നുള്ള ഡിസ്ചാര്‍ജ്
  • മൂത്രനാളിയിലുണ്ടാവുന്ന അണുബാധയും ഇതിന്റെ ലക്ഷണങ്ങളാണ്
  • സ്ത്രീകളില്‍ ഗര്‍ഭാശയമുഖത്തുണ്ടാവുന്ന അണുബാധ ഗര്‍ഭപാത്രത്തേയും ബാധിച്ചേക്കാം. ഇത് വന്ധ്യതയിലേക്കും നയിക്കും. 

രോഗം എങ്ങനെ സ്ഥിരീകരിക്കും

polymerase chain reaction study എന്ന് പരിശോധന വഴിയാണ് രോഗം സ്ഥിരീകരിക്കുന്നത്. പ്രാരംഭലക്ഷണങ്ങള്‍ കണ്ടുതുടങ്ങുമ്പോള്‍ തന്നെ ചികിത്സിക്കുന്നത് ാേഗത്തെ നിയന്ത്രിക്കാന്‍ സഹായിക്കും. എന്നാല്‍ രോഗം രണ്ടാം ഘട്ടത്തിലേക്ക് കടന്നാല്‍ നിയന്ത്രിക്കാനും ചികിത്സിക്കാനും ബുദ്ധിമുട്ടാവും. മറ്റ് ലൈംഗീക രോഗങ്ങളുമായി സാമ്യം ഉള്ളതിനാല്‍ ഈ രോഗം കണ്ടെത്താന്‍ കാലതാമസം നേരിട്ടേക്കാം. 

ശരീരത്തിലെ ആന്റിബോഡികളെ നശിപ്പിക്കുന്നു എന്നതിനാലാണ് ഈ രോഗം ഗുരുതരമാവുന്നത്. അതുകൊണ്ടുതന്നെ രോഗത്തിന് ചികിത്സയായി നല്‍കുന്ന ആന്റി ബയോട്ടിക്കുകളോട് പ്രതികരിക്കാനുള്ള ശരീരത്തിന്റെ കഴിവിനെ ഈ ബാക്ടീരിയ ഇല്ലാതാക്കുന്നു. 

Content Highlight: Mycoplasma genitalium infection, Mgen, Mycoplasma genitalium infection Symptoms and Treatment