എലികളില്‍ ബാധിക്കുന്ന ഹെപ്പറ്റൈറ്റിസ് ഇ എന്ന രോഗം മനുഷ്യരില്‍ ആദ്യമായി കണ്ടെത്തിരിക്കുന്നു. ഹോങ് കോങിലാണു രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. സാധാരണയായി എലികളില്‍ മാത്രം കണ്ടുവരുന്ന ഹെപ്പറ്റൈറ്റിസ്-ഇ എന്ന രോഗമാണ് ആദ്യമായി മനുഷ്യരില്‍ കണ്ടെത്തിരിക്കുന്നത്. 56 കാരനായ രോഗിയിലാണു രോഗബാധ സ്ഥരീകരിച്ചത്. യൂണിവേഴ്‌സിറ്റി ഓഫ് ഹോങ് കോങിലെ ഗവേഷകര്‍ ഈ വിഷയത്തില്‍ സ്ഥരീകരണം നടത്തി.  മുമ്പ് ലബോറട്ടറികളില്‍ നടത്തിയ ഗവേഷണങ്ങളില്‍ നിന്ന് റാറ്റ് ഹെപ്പറ്റെറ്റിസ് ഇ വൈറസ് കുരങ്ങുകളിലേയ്ക്കു പകരില്ല എന്നു കണ്ടെത്തിരുന്നു. അതുപോലെ തന്നെ മനുഷ്യരി കാണുന്ന ഹെപ്പറ്റൈറ്റിസ് എ വൈറസ് എലികളിലേയ്ക്കും പകരാറില്ല. 

ഹോങ് കോങ് യൂണിവേഴ്‌സിറ്റിയിലെ ക്ലിനിക്കല്‍ അസിസ്റ്റന്റ് പ്രഫസറായ സിദ്ധാര്‍ഥ് ശ്രീധര്‍ പറയുന്നതനുസരിച്ചു മനുഷ്യരില്‍ എങ്ങനെയാണ് റാറ്റ് ഹെപ്പറ്റൈറ്റിസ് ഇ ബാധിക്കുന്നത് എന്നകാര്യത്തില്‍ ശാസ്ത്രലോകത്തിന് ഇപ്പോഴും വ്യക്താതയില്ല. നിലവില്‍ രോഗം സ്ഥിരീകരിച്ച രോഗിയില്‍ സമീപകാലത്തായിരുന്നു കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയത്. എന്നാല്‍ മാറ്റിവച്ച കരള്‍ അസ്വഭാവിമായി പ്രവര്‍ത്തിക്കുന്നത് ശ്രദ്ധയില്‍പെട്ടതിനു ശേഷം നടത്തിയ പരിശോധനയിലാണ് റാറ്റ് ഹെപ്പറ്റൈറ്റിസ് ഇ രോഗിയില്‍ സ്ഥിരീകരിച്ചത്. 

നിലവില്‍ രോഗംസ്ഥിരീകരിച്ച രോഗിയ്ക്ക് അയളുടെ രോഗപ്രധിരോധശേഷി പൂര്‍ണ്ണമായും നഷ്ട്ടപ്പെട്ടിരുന്നു. രോഗിയില്‍ നടത്തിയ അവയവമാറ്റ ശസ്ത്രക്രിയയും രോഗത്തിന്റെ സങ്കീര്‍ണ്ണത വര്‍ധിപ്പിച്ചു എന്ന് വിദഗ്ധര്‍ പറയുന്നു. സാധാരണയായി മനുഷ്യരില്‍ കാണുന്ന ഹെപ്പറ്റൈറ്റിസ് എ,ബി, സി എന്നിവ വെള്ളം, ഭക്ഷണം, രക്തം എന്നിവിയിലൂടെയാണു പകരുക. മനുഷ്യരില്‍ കാണുന്ന ഹെപ്പറ്റൈറ്റിസ് ഇ വെള്ളത്തിലൂടെയാണ് പകരാറ്. ലോകാരോഗ്യ സംഘടനയുടെ കണക്കു പ്രകാരം 20 ബില്ല്യണ്‍ ആളുകളില്‍ ഇതുവരെ ഹെപ്പറ്റൈറ്റിസ് ഇ ബാധിച്ചിട്ടുണ്ടെന്നു പറയുന്നു. 2015 ല്‍ 44,000 പേരോളം ഈ രോഗം ബാധിച്ചു മരണത്തിനു കീഴടങ്ങി. 33 ലക്ഷത്തോളം ആളുകള്‍ പ്രതിവര്‍ഷം ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍ കാണിക്കുന്നതായും ലോകാരോഗ്യസംഘടനയുടെ കണക്കുകള്‍ പറയുന്നു. 

content highlights:Man develops rat disease in Hong Kong