ശാസ്ത്രമേഖലയിലെ കുതിച്ചുചാട്ടംകൊണ്ട് വൃക്കാരോഗ ചികിത്സ പ്രായേണ ആയാസരഹിതവും വേദനാവിമുക്തവും ഫലപ്രദവുമായി മാറിക്കഴിഞ്ഞു. ഇതുമായി ബന്ധപ്പെട്ട് രോഗാവസ്ഥയും അതിനുള്ള നവീന ചികിത്സാരീതിയും ഒന്നു പരിശോധിക്കാം.

50 വയസ്സിനു മുകളിലുള്ള പുരുഷന്മാരില്‍ കണ്ടുവരുന്ന പ്രശ്‌നമാണ് പ്രോസ്റ്റേറ്റ്. പ്രായാധിക്യവും ജീവിതശൈലീ മാറ്റവും ഒരു പരിധിവരെ ഈ ഗ്രന്ഥിയെ സ്വാധീനിക്കുന്നു. മനുഷ്യരാശിയുടെ നിലനില്‍പ്പിനാധാരംതന്നെ പ്രോസ്റ്റേറ്റ് ഗ്രന്ഥിയാണ്. രക്ഷകന്‍ അഥവാ പ്രൊട്ടക്ടര്‍ എന്നര്‍ഥം വരുന്ന ഗ്രീക്ക് വാക്കാണ് 'പ്രോസ്റ്റേറ്റ്'.

പ്രോസ്റ്റേറ്റ് ഗ്രന്ഥിയിലെ അണുബാധയും മുഴകളും സര്‍വ സാധാരണയാണിന്ന്. മുഴകളെത്തന്നെ ബിനൈന്‍ പ്രോസ്റ്റാറ്റിക് ഹെപ്പര്‍പ്ലാസിയ (BPH) എന്നും കാന്‍സര്‍ പ്രോസ്റ്റേറ്റ് എന്നും രണ്ടായി തിരിക്കാം. ബി.പി.എച്ചിനുള്ള പ്രധാന ചികിത്സാരീതിയാണ് ലേസര്‍.

രോഗലക്ഷണങ്ങള്‍

  • കൂടുതല്‍ പ്രാവശ്യം മൂത്രം ഒഴിക്കുക.
  • മൂത്രം മുഴുവനായും ഒഴിഞ്ഞുപോവാതിരിക്കുക.
  • മൂത്രത്തിലെ അണുബാധ.
  • മൂത്രതടസ്സത്താല്‍ ട്യൂബിടേണ്ടിവരുക.
  • കല്ലുകള്‍ രൂപപ്പെടുക.

ചികിത്സ

പ്രാരംഭഘട്ടത്തില്‍ മരുന്നുകള്‍ കൊണ്ട് ആശ്വാസമുണ്ടാകുമെങ്കിലും ദീര്‍ഘകാലം നീണ്ടുനില്‍ക്കണമെന്നില്ല. രോഗിയിലെ ലക്ഷണങ്ങളും ബുദ്ധിമുട്ടുകളും കൂടുന്നത് ശസ്ത്രക്രിയയിലേക്ക്തന്നെ കൊണ്ടുചെന്നെത്തിക്കും. ഈ ഘട്ടത്തിലാണ് ലേസര്‍ ചികിത്സയുടെ പ്രാധാന്യം. പ്രോസ്റ്റേറ്റ് ചികിത്സാരംഗത്തെ വിപ്ലവകരമായ മാറ്റമാണ് ഹോര്‍മിയം ലേസര്‍ (ന്യൂകഌയേഷന്‍ പ്രോസ്റ്റേറ്റ്). ചികിത്സകന് ഏറെ ബുദ്ധിമുട്ടാണെങ്കിലും രോഗിയെ സംബന്ധിച്ച് വളരെയധികം ആശ്വാസവും കൃത്യതയേറിയതുമായ ചികിത്സാരീതിയാണിത്.

പ്രായാധിക്യവും ജീവിതശൈലീരോഗങ്ങളും കൂടെ പക്ഷാഘാതം, ഹൃദയശസ്ത്രക്രിയകളായ ബൈപ്പാസ്, ആന്‍ജിയോ പഌസ്റ്റി എന്നിവ രോഗികള്‍ക്ക് വലിയ ആശ്വാസമാണ്. ലേസര്‍ ചികിത്സ അവര്‍ സ്ഥിരം ഉപയോഗിക്കുന്ന (ആസ്പിരിന്‍ പോലുള്ള) പ്രധാന മരുന്നുകള്‍ നിര്‍ത്താതെ തന്നെ ഈ ചികിത്സാരീതിക്ക് വിധേയനാകാം. വളരെ കുറഞ്ഞ ആസ്പത്രി വാസവും (ഒരു ദിവസം), രക്തനഷ്ടം തീരെയില്ല എന്നതും ഈ ചികിത്സാരീതിയുടെ പ്രത്യേകതയാണ്. അതി ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്ക്, മയക്കം കൊടുത്ത്, മുറിവുകളില്ലാതെ ചികിത്സിക്കുന്നു എന്നത് ലേസര്‍ ചികിത്സയുടെ പ്രാധാന്യവും ഒപ്പംതന്നെ പ്രത്യേകതയുമാണ്. ആസ്പത്രി വാസം, മുറി വാടക, മരുന്ന് ഇവ കുറവായതിനാല്‍ മറ്റ് ചികിത്സാരീതികളുടെ അതേ ചെലവില്‍ ലേസര്‍ ചികിത്സയ്ക്ക് വിധേയനാകാന്‍ കഴിയും.

ത്രി ഡി ഐന്‍സ്റ്റിന്‍ വിഷന്‍

ത്രി ഡി ലാപ്രോസ്‌കോപിക് വിഷന്‍ സര്‍ജറി ചെയ്യുന്നതിലൂടെ സര്‍ജന് ഒരു ഓപ്പണ്‍ ശസ്ത്രക്രിയ ചെയ്യുന്നത് പോലെ അല്ലെങ്കില്‍ അതില്‍കൂടുതല്‍ വ്യക്തതയോടെ ചെയ്യാന്‍ സാധിക്കുന്നു. ഇതിലൂടെ ശസ്ത്രക്രിയ കൂടുതല്‍ ആയാസരഹിതവും മാനസിക പിരിമുറക്കം ഇല്ലാത്തതുമാവുന്നു. 

ഡക്‌സ് റോബോടൈസ്ഡ് ലാപ്രോസ്‌കോപി

ഡക്‌സ് റോബോട്ടിക്‌സ് എന്നത് ഫ്രഞ്ച് സാങ്കേതിക വിദ്യയില്‍ വികസിപ്പിച്ചെടുത്ത നൂതന സംവിധാനമാണ്. ഇത് പൂര്‍ണമായും സര്‍ജന്റെ നിയന്ത്രണത്തിലാണ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ മറ്റ് റോബോട്ടിക്‌സ് സംവിധാനങ്ങളെ അപേക്ഷിച്ച് അപകടരഹിതമാണ്.

വിവരങ്ങള്‍ക്ക് കടപ്പാട്: ഡോ.ഹരിഗോവിന്ദ്, ഡോ.കൃഷ്ണമോഹന്‍