കണ്ണ് മനസ്സിന്റെ മാത്രമല്ല  ആരോഗ്യത്തിന്റെയും കണ്ണാടിയാണ്. ഒന്ന് ശ്രദ്ധിച്ചാൽ  നമ്മുടെ ശരീരത്തിലെ പല അസുഖങ്ങളുടെയും സൂചന കണ്ണുകളിലൂടെ ലഭിക്കും. 

കണ്ണുകളിൽ വീക്കം  

സാധാരണയിൽ അധികം കണ്ണുകൾ പുറത്തേക്ക്‌ തള്ളിയിരിക്കുന്നതും കണ്ണുകളുടെ ചുറ്റുമുള്ള വീക്കവും തൈറോയ്ഡിന്റെ ലക്ഷണങ്ങളാണ്. കണ്ണിനു ചുറ്റുമുള്ള കോശജാലം വീർക്കുന്നതു കാരണമാണ് കണ്ണുകൾ തള്ളിയിരിക്കുന്നതായി തോന്നുന്നത്. ഇങ്ങനെ തോന്നുകയാണെങ്കിൽ തീർച്ചയായും ഡോക്ടറെ കാണുകയും തൈറോയ്ഡ് അളവ് പരിശോധിക്കുകയും ചെയ്യണം.

ഒരു വസ്തു  രണ്ടായി കാണുക

തൈറോയ്ഡിന്റെ വ്യതിയാനം കാരണം ചിലപ്പോൾ നമുക്ക് ഒരു വസ്തുവിനെ രണ്ടായി കാണുന്നതായി തോന്നിക്കാറുണ്ട്. ചിലപ്പോൾ സ്ട്രോക് അല്ലെങ്കിൽ തലച്ചോറ് സംബന്ധമായ അസുഖം കാരണവും ഇത് സംഭവിക്കാം.  കംപ്യൂട്ടറിൽ അധികസമയം നോക്കിയിരിക്കുമ്പോൾ താത്‌കാലികമായും ഇങ്ങനെ തോന്നാറുണ്ട്.  

കണ്ണുകളിൽ മഞ്ഞനിറം

കണ്ണുകളിലെ മഞ്ഞനിറം കുടുതലും മഞ്ഞപ്പിത്തത്തിന്റെ ലക്ഷണമാണ്. ചിലപ്പോൾ ഇത് കരൾ സംബന്ധമായ മറ്റ്‌ അസുഖങ്ങളുടെ സൂചനയും ആകാം.

 കണ്ണിൽ പ്രകാശം അടിക്കുമ്പോൾ കാഴ്ച മങ്ങൽ

കണ്ണിൽ പ്രകാശം അടിക്കുമ്പോൾ കാഴ്ച മങ്ങുന്നുണ്ടെങ്കിൽ അത് മെഗ്രേൻ്റെ ലക്ഷണമാണ്. ഒപ്പം തലവേദകൂടിയുണ്ടെങ്കിൽ ഉടൻ വെെദ്യസഹായം തേടണം. 

അവ്യക്തമായ കാഴ്ച

പ്രമേഹ രോഗികളിൽ കാഴ്ച മങ്ങൽ അനുഭവപ്പെടുന്നത് ചിലപ്പോൾഡെെബറ്റീസ് റെറ്റിനോപതി എന്ന  രോഗത്തിൻ്റെ ലക്ഷണമായേക്കാം. 

കണ്‍പുരികങ്ങൾ കൊഴിയുന്നത്

കണ്‍പുരികങ്ങൾ വളരെയധികം കൊഴിയുന്നുണ്ടെങ്കിൽ അത് തൈറോയ്ഡിന്റെ ലക്ഷണമാണ്.

 

content highlight: diseases symptoms shown in eyes, eyes, healthy eye, unhealthy eyes, health problems shown in eyes