കാൻസർ എന്നു കേൾക്കുമ്പോൾ തന്നെ പകുതി ജീവൻ പോകുന്നവരാണ് നമ്മളിൽ പലരും. കാൻസർ ചികിത്സയിൽ മുന്നേറ്റമുണ്ടെന്ന്  ആശ്വസിപ്പിക്കുമ്പോഴും ഒട്ടേറെ രോഗബാധിതർ വേദനിച്ച് മരവിച്ച് മരണത്തിലേക്ക് വീഴുന്നുണ്ട്. ചികിൽസിച്ച് സുഖപ്പെടുത്താൻ കാത്തിരിക്കാതെ  കാന്‍സര്‍ വരാതെ തടയുന്നതാണ് ഉചിതം.

 കാന്‍സര്‍ തടയാന്‍ പത്തു മാര്‍ഗങ്ങള്‍
1.ആഹാരത്തില്‍ പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവയ്ക്കു മുന്‍തൂക്കം നല്‍കുക.
2.500 മുതല്‍ 800 ഗ്രാം വരെ വിവിധയിനം പച്ചക്കറികളും പഴങ്ങളും ദിനംപ്രതി കഴിക്കുക. (പച്ചക്കറികള്‍ നല്ലവണ്ണം കഴുകി ശുചിയാക്കിവേണം ഉപയോഗിക്കാന്‍).
3.മത്സ്യവും തൊലികളഞ്ഞ കോഴിയിറച്ചിയും ഉപയോഗിക്കാം. കരിഞ്ഞ ഭക്ഷണം പാടേ ഒഴിവാക്കുക.
4.കൊഴുപ്പുകൂടിയ ഭക്ഷണവും മധുരവും വര്‍ജ്ജിക്കുക. മിതമായ തോതില്‍ സസ്യഎണ്ണ ഉപയോഗിക്കാം. ഭക്ഷണത്തില്‍ മൈക്രോന്യൂട്രിയന്റ്‌സ് എന്ന പോഷകഘടകങ്ങളുടെ അളവ് കൂട്ടുക.
5.അമിത ഉപ്പ് കലര്‍ന്ന ഭക്ഷണം ഒഴിവാക്കുക. ഫംഗസ് ബാധ വരാത്ത രീതിയില്‍ ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിക്കുക.
6.പതിവായി സ്വയം സ്തനപരിശോധന നടത്തുക; ആവശ്യമെങ്കില്‍ മാമോഗ്രാം പരിശോധനയ്ക്കു വിധേയമാകണം.
7.35 വയസ്സു കഴിഞ്ഞ സ്ത്രീകള്‍ പാപ്‌സ്മിയര്‍ ടെസ്റ്റിനു വിധേയരാകണം.
8.പുകവലി, മദ്യപാനം ഇവ പൂര്‍ണമായും ഒഴിവാക്കുക.
9.ശരീരഭാരം അമിതമായി കൂട്ടുകയോ, കുറയ്ക്കുകയോ ചെയ്യരുത്.
10.പതിവായി വ്യായാമം ചെയ്യുക.

കടപ്പാട്: ഡോ. എം. കൃഷ്ണന്‍ നായര്‍ , ഡോ. പി.ജി. ബാലഗോപാല്‍

content highlights: cancer prevention, cancer symptoms, cancer treatment, cancer diagnosis