ക്യാന്‍സറിന് കുറിച്ചും ക്യാന്‍സര്‍ ചികിത്സയെ കുറിച്ചും നിരവധി തെറ്റിദ്ധാരണകളാണ് നിലനില്‍ക്കുന്നത്. എത്രയൊക്കെ ബോധവത്ക്കരണം നടത്തിയാലും പലപ്പോഴും നിയന്ത്രണത്തിനുമപ്പുറത്തേക്ക് കൈവിട്ടു പോവുകയാണ് പല അബദ്ധപ്രചരണങ്ങളും. അത്തരത്തിലൊന്നാണ് ക്യാന്‍സര്‍ രോഗം പാരമ്പര്യമായി കൈമാറ്റം ചെയ്യപ്പെടുമെന്നത്. എന്നാല്‍ യഥാര്‍ഥത്തില്‍ എന്താണ് ഇതിന്റെ വാസ്തവം? 

ക്യാന്‍സര്‍ രോഗം പൊതുവേ പാരമ്പര്യ രോഗമല്ല. പക്ഷെ എന്നാല്‍ ചില അര്‍ബുദങ്ങള്‍ നേരിയ തോതില്‍ പാരമ്പര്യ സ്വാഭാവം കാണിക്കാറുണ്ട്. സ്തനാര്‍ബുദം, വന്‍കുടലിലെ അര്‍ബുദം, അണ്ഡാശയ ക്യാന്‍സര്‍, പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ തുടങ്ങിയവയാണ് പാരമ്പര്യമായി കൈമാറാന്‍ സാധ്യതയുണ്ടെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നവയുടെ പട്ടികയിലുളളത്. എന്നാല്‍ ഈ ക്യാന്‍സറിന്റെ ആദ്യഘട്ടത്തില്‍ തന്നെ ഇത് തിരിച്ചറിയാന്‍ സാധിച്ചാല്‍ ഇത് പൂര്‍ണമായും ചികിത്സിച്ച് ഭേദമാക്കാം. 

പാരമ്പര്യം എന്നതുകൊണ്ട് അമ്മയ്ക്ക് രോഗം വന്നാല്‍ നിര്‍ബന്ധമായും മകള്‍ക്ക് വരുമെന്നല്ല ഉദ്ദേശിക്കുന്നത്. മറിച്ച് കുടുംബത്തില്‍ ഈ രോഗം ഇല്ലാത്ത ഒരാളേക്കാള്‍ നേരിയ സാധ്യത കൂടുതല്‍ എന്നു മാത്രം. ഈ നേരിയ സാധ്യതയെ കൃത്യമായ പരിശോധനകള്‍ (മാമോഗ്രഫി) സ്വയം സ്തനപരിശോധന കൊണ്ടും ജീവിത ശൈലിയിലെ മാറ്റങ്ങള്‍ കൊണ്ടും (വ്യായാമം ശീലമാക്കല്‍, കൊഴുപ്പ് കുറഞ്ഞ ഭക്ഷണം കഴിക്കല്‍) മറികടക്കാന്‍ കഴിയും.

വിവരങ്ങള്‍ക്ക് കടപ്പാട്: ഡോ. ഫിന്‍സ് എം ഫിലിപ്പ്, ഡോ.നീതു എ.പി

 

Cancer and Heridity, Cancer diseases, Cancer care, Is cancer hereditary from parents?