ചുമയും ശ്വാസതടസ്സവുമാണ് ആസ്തമയുടെ മുഖ്യലക്ഷണങ്ങള്‍. രോഗാക്രമണം അവിചാരിതവും പെട്ടെന്നുമായിരിക്കും. ശ്വാസംമുട്ടലോടെ ഉറക്കമുണരുന്നതായാണ് പല കേസുകളിലും കാണാറുള്ളത്. വായ്‌വരള്‍ച്ച, വരണ്ട ചുമ, സംഭ്രമം, സംസാരിക്കാനുള്ള വിഷമം, നെഞ്ചിന് പിടുത്തം, അല്ലെങ്കില്‍ മുറുക്കം അനുഭവപ്പെടുക എന്നിവ കാണാം. ചുമയോടൊപ്പമോ അല്ലാതെയോ ഉള്ള കുറുങ്ങല്‍ ആസ്തമയുടെ ഒരു ലക്ഷണമാണ്. ശ്വസനം ല്ക്കസ്വമായും ഉഛ്വസനം ദീര്‍ഘതരമായും കാണുന്നതും ഇതിന്റെ പ്രത്യേക ലക്ഷണമാണ്. നെഞ്ചിലും പാര്‍ശ്വങ്ങളിലും വേദന അനുഭവപ്പെടുക, മൂക്കടപ്പ്, ഭക്ഷണത്തില്‍ താല്പര്യമില്ലായ്മ എന്നീ ലക്ഷണങ്ങളും അനുബന്ധിച്ച് കാണാറുണ്ട്. ചുമച്ച് കഫം തുപ്പിപ്പോയാല്‍ ആശ്വാസം തോന്നും. കിടന്നാല്‍ ശ്വാസം മുട്ടല്‍ അധികമായി അനുഭവപ്പെടുന്നതിനാല്‍ രോഗി ഇരിക്കുന്നതില്‍ കൂടുതല്‍ താല്പര്യം കാണിക്കും. രോഗം വര്‍ധിക്കുന്ന അവസരത്തില്‍ കണ്ണു തുറിക്കുകയും നെറ്റി വിയര്‍ക്കുകയും ചെയ്യും. മഴക്കാറ്, മഴ, തണുത്ത കാറ്റ്, കഫവര്‍ദ്ധകമായ ആഹാരവിഹാരങ്ങള്‍ എന്നിവ ആസ്തമയെ വര്‍ധിപ്പിക്കുന്നതായി കണ്ട് വരാറുണ്ട്.


രോഗകാരണങ്ങള്‍അസാത്മ്യസമ്പര്‍ക്കം (അലര്‍ജി) ആണ് ആസ്തമയുടെ മുഖ്യകാരണമെന്ന് ആധുനിക വൈദ്യശാസ്ത്രം പറയുന്നു. ഏതേതെല്ലാം വ സ്തുക്കളാണ് അലര്‍ജിയുണ്ടാക്കുന്നതെന്ന് കൃ ത്യമായി പറയാന്‍ സാധിക്കാത്തത് രോഗത്തിന്റെ സങ്കീര്‍ണത വര്‍ധിപ്പിക്കുന്നു.

ആയുര്‍വേദ ശാസ്ത്രത്തില്‍ ആസ്തമ അഥവാ തമകശ്വാസം ഉണ്ടാകുന്നതിന് കാരണമായി പറയുന്നത് ആഹാരവിഹാരങ്ങളിലുള്ള ത കരാറുകളാണ്. അതോടൊപ്പം അന്തരീക്ഷത്തി ലെ പൊടിപടലങ്ങളും മറ്റു വസ്തുക്കളും രോഗ കാരിയാകും എന്നും പറയുന്നു. ഈ കാരണങ്ങള്‍ ഒറ്റയ്‌ക്കോ കൂട്ടായോ ഒരു വ്യക്തിയുടെ ശ്വസനവ്യൂഹത്തെ തകരാറാക്കിയാണ് രോഗം ഉണ്ടാക്കുന്നത്. ശ്വസനവ്യൂഹത്തിന്റെ ദൗര്‍ബല്യം, -സ്വാഭാവികമായോ രോഗം മുതലായ കാരണങ്ങള്‍ കൊണ്ടോ- ഉള്ള വ്യക്തികളില്‍ തമകശ്വാസം പെട്ടെന്നുണ്ടാകും. 'സ്രോതോവൈഗുണ്യം' എന്ന സാങ്കേതിക സംജ്ഞകൊണ്ട് സൂചിപ്പിച്ചിരിക്കുന്ന ഈ ദുര്‍ബലാവസ്ഥയാണ് തമകശ്വാസത്തിന്റെ സുപ്രധാന കാരണമായി ആയുര്‍വേദശാസ്ത്രം വിവക്ഷിച്ചിരിക്കുന്നത്. സ്വാഭാവികമായും ചികിത്സയും ഈ സ്രോതോവൈ ഗുണ്യം പരിഹരിക്കുന്നതിനാണ്, കേവലം ല ക്ഷണശമനത്തിന് വേണ്ടിയല്ല എന്നര്‍ഥം.


ആയുര്‍വേദ ചികിത്സരോഗാരംഭത്തില്‍തന്നെ വിദഗ്ദ്ധ മായ ചികിത്സയ്ക്ക് വിധേയമാക്കപ്പെട്ടാല്‍- രോഗി ബ ലവാനാണെങ്കില്‍-ആസ്തമ പൂര്‍ണമായി ശമി ക്കും. അങ്ങനെയല്ല എങ്കില്‍ ദീര്‍ഘകാലം- ചിലപ്പോള്‍ ജീവിതകാലം മുഴുവന്‍-മരുന്ന് ഉപയോഗിക്കേണ്ടതായി വന്നേക്കാം. അടിയന്തരമായി ചെയ്യേണ്ടതെന്നും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ചെയ്യേണ്ടതെന്നും ചികിത്സാമുറകളെ വേര്‍തിരിക്കാം. രോഗിക്ക് സത്വര ആശ്വാസം ലഭിക്കുന്നതിന് ഉരഃസ്വേദം ചെയ്യാറുണ്ട്. ഇന്തുപ്പ് ചേര്‍ത്ത് എണ്ണ ചൂടാക്കി നെഞ്ചിലും പുറത്തും പുരട്ടി വിയര്‍പ്പിക്കുന്നത് തിങ്ങിനിറഞ്ഞിരിയ്ക്കുന്ന കഫത്തെ വിലയിപ്പിക്കാന്‍ സഹായിക്കും. പിന്നീട് കഫത്തെ പുറത്തുകളയുന്നതിനായി ശോധനക്രിയകള്‍ ചെയ്യണം. അവസ്ഥാനുസരണം നവരക്കിഴി, പിഴിച്ചില്‍, ഉരോവസ്തി എന്നിവ ചെയ്യാവുന്നതാണ്. ഇരട്ടിമധുരവും അയമോദകവും കഷായംവെച്ച് കല്‍ക്കണ്ടം ചേര്‍ത്ത് നല്‍കുന്നത് ഇളകിയ കഫത്തെ പുറത്തുകളയാന്‍ സഹായിക്കും. ദശമൂലകടുത്രയം, ഏലാകണാദി, നയോപായം, ഭാര്‍ങ്ഗീകണാദി മുതലായ കഷായങ്ങള്‍, കനകാസവം, വാശാരിഷ്ടം മുതലായ അരിഷ്ടങ്ങള്‍, ശ്വാസാനന്ദം, സൂര്യപ്രഭ, ധാന്വന്തരം മുതലായ ഗുളികകള്‍ എന്നിവ വിദഗ്ദ്ധ വൈദ്യോപദേശപ്രകാരം സേവിക്കാവുന്നതാണ്. ഔഷധങ്ങള്‍ ചേര്‍ത്ത് തയ്യാറാക്കിയ കഞ്ഞികുടിക്കുന്നത് വളരെ ഫലവത്തായി കണ്ടിട്ടുണ്ട്. ചെറുതേക്കും ചുക്കും സമം അരച്ചെടുത്ത് ചുടുവെള്ളത്തില്‍ കലക്കിക്കുടിക്കുക, ഏഴിലംപാലതൊലിയുടെ നീരും തേനും ചേര്‍ത്ത് സേവിക്കുക എന്നിങ്ങനെ ഫലപ്രദമായ നിരവധി ഔഷധപ്രയോഗങ്ങളുണ്ട്.
അഗസ്ത്യരസായനം, ച്യവനപ്രാശം, കൂ ശ്മാണ്ഡരസായനം മുതലായവ ശ്വസനവ്യൂഹദൗര്‍ബല്യം പരിഹരിക്കാന്‍ സഹായകരമാണ്.

രോഗത്തിന്റെ ഇടവേളകളില്‍ ഇത്തരം ചികിത്സ ചെയ്യുന്നത് രോഗശമനത്തിന് വേഗം കൂട്ടുന്നതിന് സഹായിക്കുന്നതായി അനുഭവങ്ങള്‍ തെളിയിക്കുന്നുണ്ട്. തലയ്ക്ക് എണ്ണ നിശ്ചയിക്കുന്നത് ആയുര്‍വേദത്തിന്റെ പഴയ രീതിയാണെങ്കിലും കൃത്യമായി നിശ്ചയിക്കപ്പെടുന്ന എണ്ണ ആസ്തമാരോഗം തീര്‍ത്തും ഇല്ലാതാക്കാന്‍ സഹായിക്കും. കുട്ടികളില്‍ ഈ രീതി വളരെ ഫ ലപ്രദമാണെന്നാണ് അനുഭവം.
മരുന്നുകള്‍ ഉപയോഗിക്കുന്നതോടൊപ്പം പഥ്യാനുഷ്ഠാനവും പ്രധാനമാണ്. തണുത്തതും പഴകിയതുമായ ആഹാരസാധനങ്ങള്‍, എണ്ണയില്‍ വറുത്തവ, കൊഴുപ്പുള്ളവ എന്നിവ നി ര്‍ബന്ധമായും വര്‍ജിക്കണം. തീവ്രപ്രതികരണമുണ്ടാക്കുന്ന വസ്തുക്കളെ-ആഹാരം ഉള്‍പ്പെടെ-കണ്ടെത്തി ഒഴിവാക്കുകതന്നെ വേണം. സിഗരറ്റിന്റെ പൊടി, തണുത്ത അന്തരീക്ഷം എന്നിവയില്‍നിന്ന് രക്ഷപ്പെടാനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കണം. പുകവലി, പൊടിവലി എന്നീ ദുഃശീലങ്ങള്‍ ഉപേക്ഷിക്കണം. ഓമനമൃഗങ്ങളെ വീടിനകത്തുനിന്ന് പ്രത്യേകിച്ച് കിടപ്പുമുറിയില്‍നിന്ന് ഒഴിവാക്കണം. ശ്വസനവ്യായാമം വിശേഷിച്ച് ഡയഫ്രമാറ്റിക് ബ്രീത്തിങ് അഥവാ പൂര്‍ണശ്വസനം രോഗത്തിന്റെ തീവ്രത കുറയ്ക്കുന്നതിനും പ്രതിരോധത്തിനും സഹായിക്കുന്നതായി കണ്ടിട്ടുണ്ട്. വിദഗ്ദ്ധ നായ ഡോക്ടറുടെ മേല്‍നോട്ടത്തില്‍ ഇത് പരിശീലിച്ച് ചെയ്യേണ്ടതാണ്. യോഗാസനങ്ങള്‍ ആസ്തമാരോഗികള്‍ക്ക് ഗുണകരമാണ്. എന്നാല്‍ യാതൊരു വിവേചനവും കൂടാതെ ചെയ്യുന്ന യോഗ പലപ്പോഴും രോഗിയെ അപകടത്തിലാക്കും.


വ്യക്തിയുടെ മാനസികാരോഗ്യം ആസ്ത്മയിലെ മുഖ്യഘടകമാണ്. മാനസിക ദൗര്‍ബല്യങ്ങള്‍ പരിഹരിക്കുകയും അമിതമായ ഉല്‍കണ്ഠ, ദേഷ്യം എന്നിവ ഒഴിവാക്കുകയും വേണം; രോഗത്തെക്കുറിച്ചുള്ള ഉല്‍കണ്ഠ രോഗം ഉണ്ടാക്കുക എന്നത് ആസ്ത്മയുടെ പ്രത്യേകതയാണ്.
എല്ലാ കറുത്തവാവിനും ശക്തമായ ആസ്തമ കാരണം ആസ്പത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിരുന്ന ഒരു രോഗിക്ക്, മുറിയിലെ കലണ്ടറുകള്‍ എടുത്തുമാറ്റിയശേഷം 'കറുത്ത വാവുകള്‍' ഉണ്ടായില്ല എന്ന അനുഭവം ഈ രോഗത്തില്‍ മാനസിക പിരിമുറുക്കത്തിനുള്ള പ്രാധാന്യം വ്യക്തമാക്കുന്നുണ്ട്.ചികിത്സയും പഥ്യാനുഷ്ഠാനുങ്ങളും തു
ടരുമ്പോള്‍ ഒരു കാര്യം പ്രത്യേകം ഓര്‍ത്തിരിക്കേണ്ടതുണ്ട്. ചികിത്സയിലും പഥ്യത്തിലും ഉള്ള ശുഷ്‌കാന്തിക്കുറവും അശ്രദ്ധയും രോഗം പൂര്‍ണവാധികം ശക്തിയോടെ തിരിച്ചുവരാന്‍ അവസരമൊരുക്കും. ആരോഗ്യത്തിന് കുറുക്കുവഴികളില്ല എന്നര്‍ഥം.


ശ്രദ്ധിക്കേണ്ടവഇടപഴകുന്ന സ്ഥലങ്ങളിലെ പൊടി, മണ്ണ്, പഞ്ഞി മുതലായ വസ്തുക്കള്‍ അടിച്ചുവൃത്തിയാക്കുക. കഴിയുമെങ്കില്‍ ദിവസേന- ചുരുങ്ങിയത് ആഴ്ചയില്‍ ഒരിക്കല്‍.
പരവതാനികള്‍ ഒഴിവാക്കുക.
വിരികള്‍ തിളച്ച വെള്ളത്തില്‍ കഴുകുക.
ഓമനമൃഗങ്ങളെ അകത്തു കയറ്റാതിരിക്കു ക-കാറിലും.
മൃഗങ്ങളെ കുളിപ്പിച്ച് വൃത്തിയാക്കിവെക്കുക.
എയര്‍ കണ്ടീഷണര്‍ ഉണ്ടെങ്കില്‍ ഫില്‍റ്റര്‍ വൃത്തിയാക്കാന്‍ ശ്രദ്ധിക്കുക.
ഭക്ഷണം പാകം ചെയ്യുമ്പോള്‍ എക്‌സ്‌ഹോസ്റ്റ് ഫാന്‍ ഉപയോഗിക്കുക.
ഫ്രിഡ്ജ ില്‍ വെച്ച ഭക്ഷണസാധനങ്ങള്‍
നല്‍കാതിരിക്കുക.
സ്‌നേഹപ്രകടനത്തില്‍ മിഠായി, ചോക്ലേറ്റ്, ഐസ്‌ക്രീം എന്നിവയ്ക്ക് സ്ഥാനം നല്‍കാതിരിക്കുക.
പഞ്ഞിക്കിടക്കകളും തലയിണയും ഒഴിവാക്കുക.
ചെടിച്ചട്ടികള്‍ മുറിക്കകത്ത് വെക്കാതിരിക്കുക.
വിദഗ്ദ്ധ മേല്‍നോട്ടത്തില്‍ മരുന്നുകള്‍
നല്‍കുക.
രോഗത്തിന്റെ ഇടവേളകളില്‍ ശ്വസനവ്യൂഹത്തെ ശക്തിപ്പെടുത്താനുള്ള മരുന്നുകള്‍ നല്‍കുക.
ശ്വസനവ്യായാമം പരിശീലിപ്പിക്കുക.


ഡോ.കെ.ജി.വിശ്വനാഥന്‍


പ്രൊഫസര്‍,
ആയുര്‍വേദ കോളജ്, ഒല്ലൂര്‍