ശ്വാസനാളങ്ങളേയും ശ്വാസകോശത്തേയും ബാധിക്കുന്ന ദീര്‍ഘകാല അലര്‍ജിയുടെ ബാഹ്യാവിഷ്‌ക്കാരമാണ് ആസ്ത്മ. ആരോഗ്യത്തെ വളരെ പ്രതികൂലമായി ബാധിക്കാവുന്ന സാധാരണ രോഗങ്ങളില്‍ ഒന്നാണ് ആസ്ത്മ. ഇതു പലപ്പോഴും ജലദോഷം, ത്വക്‌രോഗങ്ങള്‍ തുടങ്ങിയ അലര്‍ജിജന്യമായ രോഗങ്ങള്‍ക്കൊപ്പം കണ്ടു വരുന്നു. കൂടെ കൂടെ ഉണ്ടാകുന്ന ചുമ, ശ്വാസതടസം, വലിവ് തുടര്‍ച്ചയായുള്ള ശ്വസനേന്ദ്രിയ അണുബാധ തുടങ്ങിയവ ആസ്ത്മാരോഗം ഉള്ളവരില്‍ കണ്ടുവരുന്നു. രോഗം പെട്ടെന്നു മൂര്‍ച്'ിക്കുമ്പോള്‍ ശ്വാസതടസ്സം, വലിവ് എന്നീ രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നു.


എന്തുകൊണ്ടാണ് ആസ്ത്മ എന്ന രോഗത്തെക്കുറിച്ച് ഒരാള്‍ ബോധവാനാകേണ്ടത്?ഇന്ത്യയിലെ മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലും പുകയില ഉല്‍പ്പന്നങ്ങളുടെ വര്‍ദ്ധിച്ച ഉപഭോഗം, വന്‍തോതിലുള്ള നഗരവല്‍ക്കരണം, പരിസ്ഥിതി മലിനീകരണം, പുതുതായി കണ്ടുവരുന്ന ശ്വസനേന്ദ്രിയ അണുബാധകള്‍ എന്നിവമൂലം ആസ്ത്മയെപ്പോലുള്ള ശ്വാസകോശ രോഗങ്ങളുടെ നിരക്ക് വര്‍ദ്ധിച്ചു വരുന്നു. ഈ നൂറ്റാണ്ടില്‍ ഹ്യദ്രോഗം, പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ക്കെതിരായ പ്രതിരോധ ബോധവല്‍ക്കരണപ്രവര്‍ത്തനങ്ങള്‍ ശക്തപ്പെട്ടതു മൂലം ഈ ജീവിത ശൈലി രോഗങ്ങള്‍ താരതമ്യേന നിയന്ത്രണാധീനമായിരിക്കുമ്പോഴും ആസ്ത്മ രോഗത്തിന്റെ അവസ്ഥ സ്‌ഫോടനാത്മകമായും, വളരെ ത്വരിത ഗതിയില്‍ വളരുന്നതുമായി കാണുന്നു. മരണം, കാര്യക്ഷമതയിലുള്ള പരിമിതി, രോഗാവസ്ഥമൂലംജോലിയില്‍ നിന്നും അവധിയെടുക്കേ ണ്ടിവരിക, ഭാരിച്ച ചികിത്സാചിലവുകള്‍ തുടങ്ങിയ പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട സാമൂഹീക പ്രത്യാഘാതങ്ങള്‍ ആസ്ത്മ എന്ന രോഗത്താല്‍ ഉണ്ടാകുന്നു. പല ശ്വസന സംബന്ധമായ രോഗങ്ങളുടേയും രോഗലക്ഷണങ്ങള്‍ ദീര്‍ഘകാലം പ്രകടമാകാതെ ഒളിഞ്ഞു കിടക്കുന്നു. ഇതിനാല്‍ വേണ്ട സമയത്ത് രോഗം കണ്ടെത്താനും, വൈദ്യസഹായം ലഭിക്കുവാനും വൈകുകയും തന്മൂലം ചികിത്സ വേണ്ടത്ര ഫലപ്രദമാകാതിരിക്കുകയും ചെയ്യുന്നു. ഇതു രോഗിക്കും, രോഗിയുടെ കുടുംബത്തിനും, ചികിത്സകനും ഒരു പോലെ മടുപ്പുളവാക്കുന്നു. നാടകീയമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാവാതിരിക്കുന്നതുമൂലം ആസ്ത്മ പോലെയുള്ള രോഗങ്ങള്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോകുന്നുണ്ട്. ഇതുമൂലം സാധാരണക്കാരിലും, ആരോഗ്യപ്രവര്‍ത്തകരിലും ഈ രോഗങ്ങള്‍ അപകടകാരികള്‍ അല്ലെന്ന ഒരു മിഥ്യാധാരണ സ്യഷ്ടിക്കപ്പെടുന്നു.ആസ്ത്മ രോഗനിര്‍ണ്ണയവും ചികിത്സയുംആസ്ത്മാരോഗം വ്യത്യസ്തമായ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കു ന്നതുകൊണ്ട് ശരിയായ രോഗനിര്‍ണ്ണയത്തിന് വളരെ അനുഭവ സമ്പന്നനായ ഒരു വിദഗ്ദ്ധന്റെ സേവനം ആവശ്യമാണ്. അലര്‍ജിക് ആസ്ത്മ സാധാരണ കുട്ടിക്കാലം മുതല്‍ കണ്ടുവരുന്നുണ്ടെങ്കിലും ഏതു പ്രായക്കാര്‍ക്കും ഇതു വരാവുന്നതാണ്. വളരെ ഒരു ചെറിയ ശതമാനം രോഗികളില്‍ ചുമ, നിരന്തരമായുള്ള ശ്വസനേന്ദ്രിയങ്ങളിലെ അണുബാധ, വലിവ് എന്നിവ പ്രകടമാകണമെന്നില്ല. മറ്റു രോഗങ്ങള്‍ ഒന്നും ഇല്ലെന്നു ഉറപ്പുവരുത്തുന്നതിന് നെഞ്ചിന്റെ എക്‌സ്-റെ ആവശ്യമായി വരും. ആസ്ത്മ രോഗം ഉണ്ടെന്നു സംശയിക്കുന്നവരില്‍ രോഗം സ്ഥിരീകരിക്കുന്നതിനുള്ള ഒരു പരിശോധനയാണ് 'Forced Expiratory Spirogram'.ഇതു സാധാരണ അറിയപ്പെടുന്നത് Pulmonary Function Test അല്ലെങ്കില്‍ PFT എന്ന ചുരുക്കപേരിലാണ്. ഈ പരിശോധനകള്‍ മിക്കവാറും എല്ലാ സ്‌പെഷ്യാലിറ്റി ആശുപത്രികളിലും ഒരു ശ്വാസകോശരോഗ വിദഗ്ദ്ധന്റെ നേത്യത്വത്തില്‍ഇപ്പോള്‍ ലഭ്യമാണ്. രോഗനിര്‍ണ്ണയത്തിനൊപ്പംതന്നെ രോഗത്തിന്റെ കാഠിന്യം അറിഞ്ഞ് അതിനനുസ്യതമായ ചികിത്സ നിര്‍ണ്ണയിക്കുവാനും ഈ പരിശോധനയിലൂടെ കഴിയുന്നു.

മറ്റു പല ശ്വസനേന്ദ്രിയരോഗങ്ങളെപ്പോലെതന്നെ ആസ്ത്മയ്ക്കും വളരെക്കാലം തുടര്‍ച്ചയായി മരുന്നു കഴിക്കേണ്ടതുണ്ട്. അതിനോടൊപ്പം ഈ രോഗത്തെ വര്‍ദ്ധിപ്പിക്കുന്ന പല ഉത്തേജക ഘടകങ്ങളെ ഒഴിവാക്കേണ്ടതുമുണ്ട്. രോഗലക്ഷണങ്ങള്‍ ഇല്ലാത്തപ്പോള്‍ രോഗികള്‍ മരുന്ന് കഴിക്കാതിരിക്കുന്നു എന്നതാണ് ആസ്മ ചികിത്സയില്‍ വരുന്ന ഒരു അപാകത. ഇതു മൂലം രോഗത്തെ വേണ്ടവിധത്തില്‍ നിയന്ത്രിക്കുന്നതിനും പൂര്‍ണ്ണമായി സുപ്പെടുത്തുന്നതിനും കഴിയാതെ വരുന്നു. ദീര്‍ഘകാലം മരുന്നു കഴിച്ച് രോഗത്തെ വേണ്ടവിധത്തില്‍ നിയന്ത്രിച്ചതിനു ശേഷം വളരെ സാവധാനത്തില്‍ മരുന്ന് കുറുച്ചു കൊണ്ടുവരാവുന്നതാണ്. ആസ്ത് മയ്ക്കുള്ള മരുന്നുകളെ പൊതുവെ രണ്ടു വിഭാഗമായി തരം തിരിക്കാം.

1.Relievers(വളരെ പെട്ടെന്ന് രോഗലക്ഷണങ്ങള്‍ കുറയ്ക്കുന്നവ)
2.Preventors(രോഗത്തെ പ്രതിരോധിക്കുന്നവ)

പെട്ടെന്നുള്ള രോഗലക്ഷണങ്ങളില്‍ നിന്ന് മോചനം നല്‍കുന്ന 'Reliever വിഭാഗത്തില്‍ പെടുന്ന മരുന്നുകള്‍ രോഗത്തെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ നിയന്ത്രിക്കുവാന്‍ സഹായകമാകുന്നില്ല. എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്ഥമായി Preventor വിഭാഗത്തില്‍പ്പെടുന്ന മരുന്നുകള്‍ പെട്ടെന്നു രോഗത്തെ കുറയ്ക്കു ന്നില്ലെങ്കിലും ദീര്‍ഘകാലം ഉപയോഗിക്കുന്നതുകൊണ്ട് രോഗത്തെ നിയന്ത്രിക്കുന്നു. ആസ്ത്മയ്ക്കുള്ള പല മരുന്നുകളും Inhalers-ന്റെ രൂപത്തിലാണ് നല്‍കി വരുന്നത്. ഗുളിക രൂപത്തിലും കുത്തുവയ്പ്പുവഴിയും മരുന്നു നല്‍കുന്നതിനേക്കാള്‍ വളരെ ഫലപ്രദമാണ് Inhalers. . വൈദ്യശാസ്ര്തഗവേഷകര്‍ കണ്ടെത്തിയ ചില നൂതനചികിത്സാമാര്‍ഗ്ഗങ്ങള്‍ എടുത്തുപറയേണ്ടിയിരിക്കുന്നു. Anti allergy antibodies(ന്റ anti IgE antibodies omalizumab), അലര്‍ജിയുണ്ടാക്കുന്ന വസ്തുക്കള്‍ക്കെതിരെ പ്രതിരോധശക്തി വളര്‍ത്തുന്ന ചികിത്സാരീതി (immunotherapy), തുടങ്ങിയവ ഇക്കൂട്ടത്തില്‍ പെടും. അലര്‍ജി ഉണ്ടാക്കുന്ന ഏതെങ്കിലും വസ്തുക്കളുമായി പെട്ടെന്നു സമ്പര്‍ക്കത്തില്‍ വരുമ്പോള്‍ രോഗം മൂര്‍ച്'ിക്കുന്ന അവസ്ഥയെ വൈദ്യശാസ്ര്തത്തിന്റെ ഭാഷയില്‍ exacerbation എന്ന് പറയുന്നു. ഇതു പലപ്പോഴും ഗുരുതരവും, ജീവഹാനിക്കിട വരുത്തുന്നതുമായി തീര്‍ന്നേക്കാം. അത്തരം സന്ദര്‍ഭങ്ങളില്‍ രോഗിയെ ഒരു ആശുപത്രിയില്‍ പ്രവേശിപ്പിച്ച് കുത്തിവയ്പ്പിലൂടെ മരുന്നുകള്‍ നല്‍കേണ്ടതും വേണ്ട അളവില്‍ ഓക്‌സിജന്‍ കൊടുക്കേണ്ടതും അത്യാവശ്യമാണ്.


ശ്വാസത്തിലൂടെ ഉള്ളിലേക്ക് എടുക്കേണ്ട മരുന്നുകളും(Inhaled Medications ) അതിനേക്കുറിച്ചുള്ള ഭയങ്ങളുംമരുന്നുകളെ നേരിട്ട് ശ്വാസകോശങ്ങളില്‍ എത്തിക്കുവാന്‍ കഴിയുന്നതു കൊണ്ട് Inhaler മരുന്നുകള്‍ക്ക് ശ്വാസസംബന്ധമായ രോഗചികിത്സയില്‍ ഒരു പ്രത്യേക പ്രാധാന്യം ഉണ്ട്. ഈ മാര്‍ഗ്ഗം അവലംബിക്കുമ്പോള്‍ ആവശ്യമായ മരുന്ന് വളരെ കുറഞ്ഞ അളവില്‍ മാത്രം ഉപയോഗിച്ചാല്‍ മതിയാകും. ഇതിനു പകരം ഈ മരുന്നുകള്‍ ഉള്ളിലേക്ക് കഴിക്കേണ്ടി വരുമ്പോള്‍ അതു രക്ത ചംക്രമണത്തിലൂടെകരള്‍, വ്യക്ക, ഹ്യദയം എന്നിങ്ങനെയുള്ള അവയവങ്ങളില്‍ എത്തി അവയെ പ്രതികൂലമായി ബാധിക്കുവാന്‍ ഇടവന്നേക്കാം. Inhalers ഉപയോഗിക്കുമ്പോള്‍ വേണ്ടത്ര മരുന്ന് ശ്വാസകോശത്തില്‍ എത്തുന്നുണ്ടെന്നു ഉറപ്പുവരുത്തുവാന്‍ ഇതിന്റെ ഉപയോഗക്രമം മനസ്സിലാക്കേണ്ടതുണ്ട്. Inhalers-ല്‍ ഉപയോഗിക്കുന്ന മരുന്നുകള്‍ വളരെ ശക്തിയേറിയതാണ്, അതൊരു ശീലമായിത്തീര്‍ന്നേക്കും, ഒരു അവസാനമാര്‍ഗ്ഗമായി മാത്രമേ ഇവയെ ആശ്രയിക്കാവൂ, ദീര്‍ഘകാലം ഇവ ഉപയോഗിക്കുന്നത് ആരോഗ്യത്തിനു ഹാനികരമാണ്, കുട്ടികളില്‍ ഇതു സുരക്ഷിതമല്ല എന്നൊക്കെയുള്ള പല തെറ്റിധാരണകളൂം Inhalers-നെക്കുറിച്ച് സമൂഹത്തിലുണ്ട്. സമൂഹത്തിലും, രോഗികളിലും ഉള്ള ഇത്തരം തെറ്റുധാരണകളെല്ലാം തിരുത്ത്‌പ്പെടേണ്ടതാണെന്നു മാത്രമല്ല ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ ചികിത്സിക്കുന്നതിനുള്ളഫലപ്രദവും, സുരക്ഷിതവുമായ മാര്‍ഗ്ഗം Inhalers ഉപയോഗിക്കുന്നതാണ് എന്ന ഉറപ്പ് നല്‍കേണ്ടതുംആവശ്യമാണ്. ഗുളിക രൂപത്തിലോ കുത്തിവയ്പ്പിലൂടേയോ അധിക അളവില്‍ ദീര്‍ഘകാലത്തേയ്ക്ക് മരുന്നു നല്‍കുന്നതുമായി താരതമ്യം ചെയ്യുമ്പോള്‍ Inhalers-ന്റെ കാര്യക്ഷമത കൂടുതല്‍ വ്യക്തമാകുന്നു.


പ്രതിരോധം ചികിത്സയേക്കാള്‍ മഹത്തരംമറ്റെല്ലാ രോഗങ്ങളില്‍ എന്നപോലെ ശ്വാസസംബന്ധമായ രോഗങ്ങളിലും പ്രതിരോധമാണ് ചികിത്സയേക്കാള്‍ നല്ലതെന്നുള്ള വളരെ പണ്ടുമുതലേ പറഞ്ഞു കേല്‍ക്കുന്ന തത്വം ഇവിടേയും അര്‍ത്ഥവത്താണ്. പുകവലി, പരിസ്തിഥി മലിനീകരണം ഉണ്ടാക്കുന്ന വസ്തുക്കള്‍ എന്നിവ രോഗഹേതുക്കളായി വരുന്നതിനാല്‍ പുകവലി എന്ന ദുശ്ശീലം ഒഴിവാക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഈ ദുശ്ശീലത്തിന് അടിമപ്പെടുത്തുന്നനിരവധി ഘടകങ്ങള്‍ പുകയിലയില്‍ അടങ്ങിയിരിക്കുന്നതിനാല്‍ പുകവലി ഉപേക്ഷിക്കേണ്ടിവരുമ്പോള്‍ പ്രകടമാകുന്ന പിന്‍വാങ്ങല്‍ ലക്ഷണങ്ങള്‍ പലപ്പോഴും രോഗിക്കും ചികിത്സകനും വെല്ലുവിളി ഉയര്‍ത്തുന്നു. പുകവലി ഉപേക്ഷിക്കുന്നതിനു ശ്വാസകോശവിദഗ്ദ്ധരുടെ നേത്യത്വത്തില്‍ മരുന്നുകള്‍, പ്രത്യേക ക്ലിനിക്കുകള്‍ മുതലായ ഉന്നത സേവനങ്ങള്‍ സര്‍ക്കാര്‍ /സ്വകാര്യസ്ഥാപനങ്ങളിലൂടെ ഇന്നുകൊച്ചിയില്‍ ലഭ്യമാണ്. പുകവലി എന്ന ദുശ്ശീലത്തിനു യുവാക്കള്‍ പെട്ടെന്ന് ഇരയാകുന്നതുകൊണ്ട് അവരില്‍ ഈ ദുശ്ശീലം വളരാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. നിയമനിര്‍മ്മാണത്തിലൂടേയും, പൊതുസ്ഥലങ്ങളില്‍ പുകവലി നിയന്ത്രിക്കുന്നതിലൂടേയും ശ്വാസകോശാരോഗ്യ സംര ക്ഷണത്തില്‍ നമുക്ക് ഏറെ ദൂരം മുന്നോട്ടുപോകാന്‍ കഴിയും. വളരെ ദീര്‍ഘകാലമായുള്ള ശ്വസന സംബന്ധമായ രോഗമുള്ളവര്‍ക്ക് ബാക്ടീരിയ മൂലമോ വൈറസ് മൂലമോ ഉള്ള അണുബാധകള്‍ക്ക് കൂടുതല്‍ സാധ്യത ഉള്ളതിനാല്‍ ഇവരില്‍ ചിലര്‍ക്ക് പ്രതിരോധ കുത്തിവയ്പ്പുകള്‍ ആവശ്യമായി വന്നേക്കും. ഇരുപത്തിമൂന്നോളം തരം ബാക്ടീരിയകളെ പ്രതിരോധിക്കുന്ന pneumococcal ന്റരൂപ പ്രതിരോധകുത്തിവയ്പ്പും, Flushot എന്നറിയപ്പെടുന്ന Flu വൈറസ്സുകള്‍ക്കെതിരെയുള്ള influenza പ്രതിരോധകുത്തിവയ്പ്പും ഇവയില്‍ എടുത്തു പറയേണ്ടതാണ്. ഇവ രണ്ടും ഒരു വിധഗ്ദ്ധ ശ്വാസരോഗചികിത്സകന്റെ മേല്‍നോട്ടത്തില്‍ എടുക്കാവുന്നതാണ്.സ്‌പെഷ്യാലിറ്റി ചികിത്സ കേന്ദ്രങ്ങളുടേയും ചികിത്സാപ്രവര്‍ ത്തകരുടേയും പങ്ക്ആസ്ത്മയെക്കുറിച്ചുള്ള പ്രതിരോധപ്രവര്‍ത്തനങ്ങള്‍, മുന്‍കൂര്‍ രോഗ നിര്‍ണ്ണയം, ചികിത്സാരീതികള്‍ എന്നിവയെക്കുറിച്ചുള്ള അവബോധം നല്‍കുന്നതില്‍ ആരോഗ്യകേന്ദ്രങ്ങളുടേയും, സന്നദ്ധസംഘടനകളുടേയും പങ്ക് വളരെ വലുതാണ്. മേന്‍മയുള്ള ചികിത്സകള്‍ നല്‍കുന്നതിനോടൊപ്പം തന്നെ അമ്യതയെപ്പോലെ മറ്റ് സ്‌പെഷ്യാലിറ്റി ശുശ്രൂഷാകേന്ദ്രങ്ങളും ഈ ആരോഗ്യ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. സംസ്ഥാനത്ത് വളരെ ചുരുക്കം കേന്ദ്രങ്ങളില്‍ മാത്രമേ പൂര്‍ണ്ണമായും സജ്ജമാക്കപ്പെട്ട . Pulmonary Function Lab, ആസ്ത്മ രോഗികള്‍ക്ക് സമഗ്രചികിത്സ നല്‍കുന്നതിനുള്ള സംവിധാനം, ബിരുദ-ബിരുദാനന്തര തലങ്ങളിലുള്ള അധ്യാപനം എന്നിവയുള്ളൂ.ജനങ്ങള്‍ക്കിടയില്‍ നടപ്പില്‍ വരുത്തേണ്ട പ്രവര്‍ത്തനങ്ങളുടെ വിജയത്തിനായി സ്‌പെഷ്യാലിറ്റി കേന്ദ്രങ്ങളുടെ നേത്യത്വത്തിലുള്ള പ്രോത്സാഹനവും സഹകരണവും ആവശ്യമാണ്. പ്രായോഗീക പ്രവര്‍ത്തനപരിപാടികളും പലവിഭാഗങ്ങളിലുള്ളവരുടെ സംയോജിത പ്രവര്‍ത്തനവും ഈ കാലഘട്ടത്തിന്റെ അടിയന്തിരാവശ്യമാണ്. പ്രാദേശീകതലത്തില്‍ ലാഭേച്' കൂടാതെ പ്രവര്‍ത്തിക്കുന്ന സംസ്ഥാനത്തെ ശ്വാസരോഗവിദഗ്ദ്ധരുടെ സംഘടനയായ Academy of Pulmonary and Critical Care Medicine (APCCM) ഈ രംഗത്ത് വലിയ നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്. പൊതുജനബോധവല്‍ക്കരണങ്ങള്‍കായിട്ടുള്ള സെമിനാറുകള്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, ട്രാഫിക്ക് പോലീസ്, മറ്റു ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവര്‍ക്കു വേണ്ടിയുള്ള പ്രത്യേക ബോധവല്‍ക്കരണം എന്നിങ്ങനെ നിരവധി പ്രവര്‍ത്തനങ്ങള്‍ ഈ സം ഘടന (APCCM) ) ചെയ്തുവരുന്നു. കേരള സംസ്ഥാനത്തുടനീളം ഈ സംഘടനയ്ക്ക് ജില്ലാതലകാര്യസമിതിയുണ്ട്. ഇതിന്റെ അനുബന്ധസംഘടനയാണ് കൊച്ചിയിലുള്ള Cochin Thoracic Society. .


ലോക ആസ്ത്മാദിനംആസ്ത്മാരോഗ നിവാരണത്തിനായി ലാഭേച്' കൂടാതെ ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് Global Initiative for Asthma (GINA) . വിദഗ്ദ്ധരുടെ നേത്യത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ സംഘടന ഗവേഷണം, ബോധവല്‍ക്കരണം, ചികിത്സാമാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളുടെ രൂപീകരണം തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു. എല്ലാ വര്‍ഷവും മെയ് ആദ്യവാരം ലോകആസ്ത്മാവാരമായി ആചരിക്കുന്നു. ഈ വര്‍ഷം മെയ് 3-ാം തീയതിയാണ് ലോകആസ്ത്മാദിനം. 'നിങ്ങള്‍ക്ക് നിങ്ങളുടെ ആസ്ത്മയെ നിയന്ത്രിക്കാം'' എന്നാണ് ഈ വര്‍ഷത്തെ മുദ്രാവാക്യം. ചുരുക്കത്തില്‍ ആരോഗ്യമുള്ള ശ്വാസകോശം മേന്മയുള്ള ജീവിതം പ്രദാനം ചെയ്യുന്നു. നമ്മളെല്ലാവരും ശ്വാസകോശ സംരക്ഷണത്തിന് അത് അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കേണ്ടതാണ്.

ഡോ: രാജേഷ് വി.
അസ്സോസ്സിയേറ്റ് പ്രൊഫസര്‍ ഓഫ് പള്‍മണറി മെഡിസിന്‍,
അമ്യത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്.
സെക്രട്ടറി, കൊച്ചിന്‍ തൊറാസിക് സൊസൈറ്റി
pulmonary@aims.amrita.edu