പുകവലി


ഏറെക്കുറെ എല്ലാ അസുഖങ്ങളും നിയന്ത്രണാ ധീനമാണെന്ന് അവകാശപ്പെട്ടുകൊണ്ടിരിക്കയാണല്ലോ നാമിന്ന്. എന്നാല്‍ ചികിത്സിച്ചു മാറ്റാവുന്ന അസുഖങ്ങളില്‍ രോഗബാധിതരുടെ എണ്ണവും രോഗത്തിന്റെ കാഠിന്യവും അത് കാരണമുള്ള മരണവും കൂടിക്കൊണ്ടിരിക്കുന്ന ഒരസുഖമാണ് ആസ്തമ. വികസിത രാജ്യങ്ങളില്‍ മാത്രമല്ല, വികസ്വര അവികസിത രാജ്യങ്ങളിലും ഈപ്രതിഭാസം കാണപ്പെടുന്നു. ചില രാജ്യങ്ങളില്‍ അഞ്ചുവയസ്സിനു താഴെയുള്ള കുട്ടികളില്‍ ഈ രോഗം കാരണമുള്ള ആസ്പത്രി അഡ്മിഷന്‍ കഴിഞ്ഞ 10 വര്‍ഷത്തില്‍ നാലിരട്ടിയായി വര്‍ധിച്ചിരിക്കുന്നു.

14 വയസ്സിന് താഴെയുള്ളവരില്‍ നടത്തിയ പഠനം കാണിക്കുന്നത് ബ്രിട്ടന്‍ മുതലായ രാജ്യങ്ങളില്‍ 30( കുട്ടികളില്‍ ആസ്തമയുണ്ടെന്നാണ്. എന്നാല്‍ അത്രയൊന്നും ജീവിതസൗഭാഗ്യമില്ലാത്ത രാജ്യങ്ങളിലെ കുട്ടികളില്‍ ആസ്തമയുടെ തോത് വളരെ കുറവാണ്. ഏത് പ്രായത്തിലും ഈ അസുഖമുണ്ടാവാമെങ്കിലും പകുതിപേര്‍ക്കും 10 വയസ്സിന് മുമ്പേ അസുഖം തുടങ്ങുന്നു. ബാക്കി പകുതിയുടെ പകുതിപേര്‍ക്കും 40 വയസ്സിന് മുമ്പേയും അസുഖം അനുഭവപ്പെട്ടു തുടങ്ങുന്നു.


പുകവലിയെന്ന വില്ലന്‍കുട്ടിക്കാലത്ത് ആസ്തമ അസുഖം തുടങ്ങുന്നതിനും കുട്ടിക്കാലത്ത് ആസ്തമയുണ്ടാ യി അത് ഭേദമായശേഷം വീണ്ടും തുടങ്ങുന്നതിനും ഒരു പ്രധാനകാരണം പുകവലിയാണ്. പല രാജ്യങ്ങളിലും പലപ്പോഴായി നടത്തിയ പഠനം കാണിക്കുന്നത് വീട്ടില്‍ അച്ഛനോ അ മ്മയോ പുകവലിക്കുന്നുണ്ടെങ്കില്‍ കുട്ടികള്‍ക്ക് ചുമ, കഫക്കെട്ട്, ശ്വാസനാളതടസം മൂലമുള്ള വിസിലടി ശബ്ദം എന്നിവ അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കുന്നുവെന്നാണ്. പ്രത്യേകി ച്ചും വിസിലടി ശബ്ദം പുകവലിക്കാത്ത അച്ഛനമ്മമാരുള്ള കുട്ടികളെ അപേക്ഷിച്ച് ഇവര്‍ക്ക് വളരെ കൂടുതലാണെന്ന് അമേരിക്കയിലെ ബോ സ്റ്റണില്‍ 650 കുട്ടികളില്‍ നടത്തിയ പഠനം ചൂ ണ്ടിക്കാട്ടുന്നു.

മുതിര്‍ന്നവരില്‍ തുടങ്ങുന്ന ആസ്തമയില്‍ പാരമ്പര്യഘടകങ്ങളേക്കാള്‍ പുകവലി ഉത്ത രവാദിയാണെന്നു കാണാം. ഒരാള്‍ ഒരു ദിവസം 20 സിഗരറ്റ് വലിക്കുന്നുണ്ടെങ്കില്‍ കൊല്ലത്തില്‍ ഒരു ലക്ഷത്തില്‍ കൂടുതല്‍ പ്രാവശ്യം സിഗരറ്റ് പുക ശ്വാസകോശത്തിലേക്ക് വലിക്കുന്നു. അങ്ങനെ വായയിലെയും തൊണ്ടയിലേയും ഏറ്റവും പ്രധാനമായി ശ്വാസനാളത്തിലെയും ലോലമായ ഉള്‍ഭിത്തികള്‍ തുടരെത്തുടരെ പുകയിലപ്പുകയുടെ ആക്രമണത്തിന് വിധേയമാകുന്നു.

കാന്‍സര്‍ ഹേതുക്കള്‍, ആശ്രയത്വമുണ്ടാക്കുന്ന നിക്കോട്ടിന്‍ എന്നിവയ്ക്ക് പുറമേ ശ്വാസനാളത്തിന് നീറ്റലുണ്ടാക്കുന്ന അമോണിയ , അക്രോലിന്‍ , അസിറ്റാല്‍ഡിഹൈഡ് , ഫോര്‍മാല്‍ ഡിഹൈഡ് , ഹൈഡ്രോസയനിക് ആസിഡ് , നൈട്രജന്റെ ഓക്‌സൈഡുകള്‍ എന്നീ ഘടകങ്ങള്‍ പുകയിലപ്പുകയില്‍ ധാരാളമായുണ്ട്. പല പഠനങ്ങളും കാണിക്കുന്നത് ഇങ്ങനെ ശ്വാസനാളത്തിലെ ഉള്‍ഭിത്തിയിലുണ്ടാകുന്ന തകരാറുകള്‍ ആസ്തമയുണ്ടാക്കുന്നതിന് ഒരു മുഖ്യകാരണം തന്നെയാണെന്നാണ്. ഇത്ത രത്തിലുള്ള ലോലമായ ഉള്‍ഭിത്തിയിലെ വിള്ളലുകള്‍ , അലര്‍ജി ഹേതുക്കളായ ആന്‍റിജനുകളെ പ്രവര്‍ത്തനോത്സുകരാകാനുള്ള സാഹചര്യം ശ്വാസനാളത്തില്‍ ഒരുക്കിക്കൊടുക്കുന്നു.

കുട്ടിക്കാലത്തുള്ള ആസ്ത്മ ഏറെക്കുറെ പകുതി പേര്‍ക്ക് മുതിര്‍ന്നാല്‍ കാണില്ല. ചിലരില്‍ മാത്രം ആസ്തമ നിലനില്‍ക്കും. കുട്ടിക്കാലത്ത് അതിതീവ്രമായ രീതിയില്‍ ശ്വാസതടസമുണ്ടായിരുന്നവരില്‍ ആസ്തമ പില്‍ക്കാലത്തും വിടാതെ കൂടാനുള്ള സാധ്യത ഏറെയാണ്. കൗമാരപ്രായത്തില്‍ പുകവലി തുടങ്ങുന്നതാണ് ചെറുപ്പത്തിലുള്ള ആസ്തമ വിടാതെ കൂടാനുള്ള മറ്റൊരു പ്രധാന കാരണം.
ശ്വാസകോശങ്ങളുടെ പ്രവര്‍ത്തനക്ഷമത പരിശോധിക്കുമ്പോള്‍, വര്‍ഷം കഴിയുംതോറും ആസ്തമ രോഗികളുടെ ശ്വാസകോശപ്രവ ര്‍ത്തനക്ഷമത കുറയുന്നതായി കാണാം. ആസ്തമാരോഗി പുകവലിക്കുന്നുണ്ടെങ്കില്‍ ഈ അ പചയത്തിന്റെ തോത്ഏറെയാണ്.


പരോക്ഷപുകവലിഇന്ന് പരിസരമലിനീകരണമുണ്ടാവുന്ന വ സ്തുക്കളില്‍ ഒന്നാമന്‍ പുകയിലപ്പുകയാണ്. നിയമം വഴി നിയന്ത്രണവിധേയമായ ലെഡ് ആസ്ബസ്റ്റോസ്, മുതലായ വസ്തുക്കളെ അപേക്ഷിച്ച് ഏറെയിരട്ടിയാണ് പുകയിലപ്പുക കാരണം ആളുകള്‍ ബുദ്ധിമുട്ടുന്നത്.
ലോകജനസംഖ്യയുടെ 63 ശതമാനത്തിന് പരിസര പുകയിലപ്പുക ശ്വസിക്കേണ്ടിവരുന്നുവത്രേ. പുകവലിക്കാരന്‍ ശ്വസിച്ചുവിടുന്ന മുഖ്യപുക എരിയുന്ന സിഗരറ്റിന്റെ അല്ലെങ്കില്‍ ബീഡിയുടെ അറ്റത്ത് നിന്നും പുകഞ്ഞ് പരിസരത്ത് പടരുന്ന 'പുകയുന്ന പുക'യും കൂടി ചേര്‍ന്നതാണ് പരിസര പുകയിലപ്പുക . പുകയുന്ന പുകയില്‍, വലിച്ചുവിടുന്ന മുഖ്യപുകയെ അപേക്ഷിച്ച് അപകടകരമായ ഘടകങ്ങള്‍ കൂടുതലുണ്ട്. ഒരു സിഗരറ്റ് വലിക്കുമ്പോള്‍ ഒരാള്‍ 16 മില്ലിഗ്രാം കാര്‍ബണ്‍ മോണോക്‌സൈഡ് അകത്താക്കുന്നുണ്ടെങ്കില്‍ എരിയുന്ന അറ്റത്തെ പുകയുന്ന പുകയില്‍ നിന്നും 40 മില്ലി ഗ്രാം കാര്‍ബണ്‍ മോണോക്‌സൈഡ് പരിസരത്തേക്ക് പടര്‍ന്ന് മറ്റുള്ളവര്‍ ശ്വസിക്കേണ്ടിവരുന്നു. ഒരാള്‍ പുകവലിക്കുമ്പോഴുണ്ടാകുന്ന പുകയുടെ 85 ശതമാനവും പുകയുന്ന പുകയാണ്.

ഗര്‍ഭകാലത്ത് അമ്മ പുകവലിക്കുന്നുണ്ടെങ്കില്‍ നവജാതശിശുവിന്റെ തൂക്കം കുറഞ്ഞിരിക്കും, കൂടാതെ ശ്വാസനാളവ്യാപ്തിയും ശ്വാസകോശ വളര്‍ച്ചയും കുറഞ്ഞിരിക്കും. കുഞ്ഞിന് ശ്വാസനാളതടസവും കുട്ടിക്കാല ആസ്തമയും കൂടുതലായിരിക്കും. ചൈനയിലെ ഷാങ്ഹായ് പട്ടണത്തില്‍ പുകവലിക്കുന്ന അച്ഛനുള്ള കുട്ടികളില്‍ നടത്തിയപഠനം കാണിക്കുന്നത് ന്യൂമോണിയയും ശ്വാസകോശത്തിലെ കഫക്കെട്ടും പുകവലിക്കാത്ത അച്ഛനുള്ള കുട്ടികളെ അപേക്ഷിച്ച് രണ്ടിരട്ടിയാണെന്നാണ്.

അതുപോലെ, സ്ഥിരമായ ചുമയും കഫക്കെട്ടും ശ്വാസതടസവും പുകവലിക്കാത്ത അച്ഛനമ്മമാരുള്ള കുട്ടികളെ അപേക്ഷിച്ച് ഇവരില്‍ രണ്ടിരട്ടിയാണെന്ന് ബ്രിട്ടനിലെ കുട്ടികളില്‍ നടത്തിയപഠനം കാണിക്കുന്നു. കുട്ടിക്കാലത്ത് ശ്വാസനാള അസുഖങ്ങള്‍ കൂടുന്നത് പില്‍ക്കാലത്ത്, ശ്വാസതടസമുണ്ടാക്കുന്ന ആസ്ത്മക്ക് കാരണമായേക്കാം.

മൊത്തത്തില്‍, കുട്ടിക്കാല ആസ്തമയില്‍ 20 ശതമാനത്തിനും കാരണം അച്ഛനമ്മമാരുടെയോ മറ്റുള്ളവരുടെയോ പുകവലിയാണെന്ന് കാണാം. ഇതുകൂടാതെ വീട്ടിലാരെങ്കിലും പുകവലിക്കുന്നുവെങ്കില്‍ കുട്ടികളെ ആസ്തമ പെട്ടെന്ന് കൂടി അത്യാഹിതവിഭാഗത്തില്‍ കൊ ണ്ടുപോവേണ്ടിവരുന്നതും കൂടുതല്‍ ആസ്ത്മാ മരുന്നുകള്‍ ഉപയോഗിക്കേണ്ടിവരുന്നതും സാധാരണമാകുന്നു. ആസ്തമ ആക്ഷന്‍ ഗ്രൂപ്പ് 61,000 ആസ്തമ രോഗികളില്‍ നടത്തിയ പഠനം കാണിച്ചത്, 57( ആസ്തമാരോഗികളും മറ്റുള്ളവരുടെ പുകവലി കാരണം കാര്യമായി ബുദ്ധിമുട്ടുന്നു എന്നും 32 ശതമാനം പേര്‍ തീവ്രമായി തന്നെ ബുദ്ധിമുട്ടുന്നവരാണെന്നുമാണ്. ആസ്തമരോഗികളില്‍ നടത്തിയ മറ്റൊരു പഠനം കാണിക്കുന്നത് 80 ശതമാനം ആസ്തമാരോഗികളും തങ്ങളുടെ രോഗലക്ഷണങ്ങള്‍ മറ്റുള്ളവരുടെ പുകവലി കാരണം കൂടുന്നു എന്നു പറയുന്നതായാണ്.

കോഴിക്കോട്ട് മാവൂരിനടുത്ത്, പുകവലി വിമുക്തഗ്രാമം എന്നപേരില്‍ പ്രശസ്തമായ കൂളിമാട് ഗ്രാമത്തില്‍ നടത്തിയപഠനം കാ
ണിക്കുന്നത് തൊട്ടടുത്ത പാഴൂര്‍ ഗ്രാമത്തിലെ കുട്ടികളെ അപേക്ഷിച്ച് 14 വയസ്സിന് താഴെയു ള്ള കുട്ടികളില്‍ ആസ്തമഅസുഖം കുറവാണെന്നാണ്. പുകവലി വിമുക്തഗ്രാമമായ കൂളിമാടിലെ 20 ശതമാനം കുട്ടികളില്‍ ആസ്തമ ലക്ഷണങ്ങള്‍ കാണുമ്പോള്‍ തൊട്ടടുത്ത പാഴൂരില്‍ 31 ശതമാനം കുട്ടികളില്‍ ആസ്തമ ല ക്ഷണങ്ങള്‍ കാണുന്നുണ്ട്. നമ്മുടെ നാട്ടില്‍ ഒരു സിഗരറ്റ് ചെലവാകുമ്പോള്‍ എട്ട് ബീഡി ചെലവാകുന്നു. ഒരു സിഗരറ്റിലുള്ളതിന്റെ മൂ ന്നിരട്ടി അപകടകരമായ ഘടകങ്ങള്‍ ഉള്ള ബീ ഡി, സിഗരറ്റിനെ അപേക്ഷിച്ച് നമ്മുടെ ആളുകളില്‍ കൂടുതല്‍ അസുഖങ്ങള്‍ ഉണ്ടാക്കുമെന്നതില്‍ സംശയമില്ല.

കുട്ടികളില്‍ മാത്രമല്ല, മുതിര്‍ന്ന ആസ്തമ രോഗികളിലും മറ്റുള്ളവരുടെ പുകവലി ഏറെ അസ്വസ്ഥത ഉണ്ടാക്കുന്നു എന്ന് കാലിഫോര്‍ ണിയയില്‍ 451 ആസ്തമ രോഗികളില്‍ നടത്തിയ പഠനം കാണിക്കുന്നു. പരിസര പുകയിലപ്പുക രോഗത്തിന്റെ തീവ്രത കൂട്ടുക മാത്രമല്ല, ജീവിതനിലവാരം കുറക്കുകയും ആരോഗ്യസംരക്ഷണച്ചെലവ് കൂട്ടുകയും ചെയ്യുന്നു. ഇന്ത്യയില്‍ ചണ്ടിഗഡില്‍ നടത്തിയ പഠനവും കാണിക്കുന്നത് ആസ്തമാരോഗികളില്‍ മറ്റുള്ളവരുടെ പുകവലി അസുഖത്തിന്റെ തീവ്രത കൂട്ടുന്നുവെന്നും ജീവിതനിലവാരത്തകര്‍ച്ചക്ക് കാരണമാവുന്നുവെന്നുമാണ്.

ചുരുക്കത്തില്‍ പുകവലി, മുതിര്‍ന്നവരില്‍ ആസ്തമ തുടങ്ങാന്‍ മുഖ്യകാരണമാണ്. കൂടാതെ കുട്ടിക്കാലത്തെ ആസ്തമ മുതിരുമ്പോഴും വിടാതെ തുടരാനുള്ള പ്രധാനകാരണവും പുകവലിതന്നെ. പരിസര പുകയിലപ്പുക കുട്ടിക്കാലത്ത് ആസ്തമ തുടങ്ങാനും കുട്ടിക്കാലത്തെ ആസ്തമയുടെ തീവ്രത കൂട്ടാനും കാരണമാവുന്നു. പുകവലിയും അതുകൊണ്ട് മറ്റുള്ളവര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളും തടയുന്നതിന് ഫലപ്രദമായ സംവിധാനങ്ങള്‍ അത്യാവശ്യമായിരിക്കുന്നു. പുകവലി നിര്‍ത്തുക എന്നത് ഒരു വലിയ വെല്ലുവിളിയായി എടുത്താല്‍ മാത്രമേ വിജയിക്കുകയുള്ളൂ. പുകവലി തീവ്രആശ്രയത്വമുള്ള ഒരസുഖമാണ് എന്നതുതന്നെ കാരണം


ഡോ. എ.കെ. അബ്ദുള്‍ഖാദര്‍


സൂപ്രണ്ട് ക്ഷ അസോ. പ്രൊഫസര്‍
ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ചെസ്റ്റ് ഡിസീസസ്
മെഡി. കോളേജ്, കോഴിക്കോട്