• News
  • Views
  • Videos
  • Movies
  • Sports
  • Money
  • Women
  • Health
More
Hero Hero
  • News
  • Features
  • MyPost
  • Videos
  • Hair & Beauty
  • Yoga
  • Diseases
  • Parenting
  • ArogyaMasika
  • Dr.V.P.Gangadharan
  • Mental Health
  • Sexual Health
  • Women's Health
  • Fitness
  • Blood Donors Club
  • Preg. Calendar

സാധിക്കണം...തീര്‍ച്ചയായും നമുക്ക് അതു സാധിക്കും...ഞാനുണ്ട്, ഞാന്‍ ചെയ്യും

സ്‌നേഹഗംഗ
# ഡോ. വി.പി. ഗംഗാധരന്‍ | drvpgangadharan@gmail.com
Feb 3, 2021, 02:07 PM IST
A A A

കാന്‍സറുകളില്‍ 30 ശതമാനത്തെയും നമുക്ക് തടയാന്‍ സാധിക്കും. മൂന്നോ നാലോ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി

ഡോ.വി.പി.ഗംഗാധരന്‍ 
X
ഡോ.വി.പി.ഗംഗാധരന്‍ 

ഫെബ്രുവരി നാല് ലോക കാൻസർ ദിനമായി ആചരിക്കുന്നു. 2019-2021 കാലഘട്ടത്തിലെ കാൻസർ ദിനവിഷയം അഥവാ ആശയം കേന്ദ്രീകരിച്ചിരിക്കുന്നത് നമ്മൾ ഓരോരുത്തരിലേക്കുമാണ്. I am and I will അഥവാ ഞാനുണ്ട്, ഞാൻ ചെയ്യും എന്നതാണ് കാൻസറിനെതിരേ ഈ ദിനം നമ്മളെ ഓർമിപ്പിക്കുന്നത്. മഹത്തായ ഒരു കർമ പദ്ധതിയാണ് ഈ നാലഞ്ചു കൊച്ചു വാക്കുകളിലൂടെ ലക്ഷ്യമിട്ടിരിക്കുന്നത്. ഞാൻ എന്നിലൂടെ കാൻസറിനെതിരേ പട പൊരുതുന്നതു വഴി എന്റെ വീട്ടുകാരെയും നാട്ടുകാരെയും മാത്രമല്ല, കാൻസറിനെതിരായ പോരാട്ടത്തിൽ എന്റെ രാജ്യത്തെയും ലോകത്തെയും മുന്നോട്ടു നയിക്കുകയാണ്. എന്തൊരു സുന്ദരമായ ആശയം അല്ലേ...!

കാൻസറിനെതിരേ നമുക്ക് എന്തൊക്കെ ചെയ്യാൻ സാധിക്കും? ഈ കാലഘട്ടത്തിൽ നമ്മൾ ഓരോരുത്തരും അറിഞ്ഞിരിക്കേണ്ട ചുരുക്കം ചില കാര്യങ്ങളിലേക്ക് കണക്കുകളിലേക്ക് ഒന്നു കടന്നു നോക്കാം. കാൻസറുകളിൽ 30 ശതമാനത്തെയും നമുക്ക് തടയാൻ സാധിക്കും. മൂന്നോ നാലോ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി.

1. പുകയില ഉത്‌പന്നങ്ങൾ പാടേ ഉപേക്ഷിക്കുക
2. മദ്യപാനം വേണ്ടേ വേണ്ട
3. ആരോഗ്യകരമായ ഭക്ഷണ രീതിയും ഭക്ഷ്യവസ്തുക്കളും മാത്രം ശീലിക്കുക
4. വ്യായാമം ദിനചര്യയുടെ ഭാഗമാക്കുക

പുകയിലയുടെയും മദ്യപാനത്തിന്റെയും ആരംഭം ഹൈസ്കൂൾ കാലഘട്ടത്തിൽ അല്ലെങ്കിൽ ആദ്യകാല കലാലയ ഘട്ടത്തിലായിരിക്കും എന്നതിന് മറിച്ചൊരഭിപ്രായം ഉണ്ടാകാനിടയില്ല. കൂട്ടുകാർക്കിടയിൽ ഒരു ഹീറോയിസംഅല്ലെങ്കിൽ താൻ ശാരീരികമായും മാനസികമായും വളർന്നു കഴിഞ്ഞിരിക്കുന്നു എന്ന് കൂട്ടുകാരെ അറിയിക്കാനുള്ള ഒരു ഉപാധി ഇതൊക്കെയാണ് പുകവലിയിലേക്കും മദ്യപാനത്തിലേക്കും കുട്ടികളെ ആകർഷിക്കുന്നത്. ഇതൊക്കെ ചെയ്യുന്നതു കൊണ്ട് തനിക്കൊന്നും സംഭവിക്കാൻ പോകുന്നില്ല എന്ന തെറ്റായ ആത്മധൈര്യം.... പക്ഷേ, കാര്യം മനസ്സിലാക്കുമ്പോഴേക്ക് സമയം വൈകിപ്പോകുന്നു.

കഴിഞ്ഞ 20 വർഷമായി ഞാൻ പുക വലിക്കുന്നു, എനിക്കൊന്നും സംഭവിച്ചില്ല. പക്ഷേ, ഒരു പുക പോലും വലിച്ചിട്ടില്ലാത്ത തോമാച്ചൻ ഇതാ മരിച്ചു കിടക്കുന്നു. ചിലർ ആശ്വാസം കണ്ടെത്തുന്നത്, ഇത്തരം ദുശ്ശീലങ്ങളെ ന്യായീകരിക്കുന്നത് അങ്ങനെയാണ്. എത്ര കാലം വലിച്ചു, എത്ര സിഗരറ്റ് വലിക്കുന്നു, എങ്ങനെ പുക വലിക്കുന്നു... ഇതൊക്കെയനുസരിച്ച് പ്രശ്നങ്ങളുണ്ടാകാനുള്ള സാധ്യതകൾ വ്യത്യസ്തമാകുന്നു എന്നത് ഇവർ ചെവിക്കൊള്ളാറേയില്ല. പക്ഷേ, ഒരു കാര്യം ഇത്തരക്കാർ മനസ്സിൽ കുറിച്ചിടുന്നത് നന്ന്. പുകയിലയും മദ്യപാനവും ആരംഭിക്കുമ്പോൾ നിങ്ങൾ ഒരു ബോംബിന് തിരി കൊളുത്തിക്കഴിഞ്ഞു എന്നതാണ് വാസ്തവം. ആ ബോംബ് എന്ന് എങ്ങനെ എവിടെ പൊട്ടും എന്നത് വ്യത്യാസപ്പെട്ടിരിക്കും എന്നു മാത്രം.
പുകയിലയുമായി നേരിട്ടും പരോക്ഷമായും ബന്ധമുള്ള കാൻസറുകൾ നിരവധിയുണ്ട്.

ശ്വാസകോശ കാൻസർ, വായ്ക്കകത്തും തൊണ്ടയിലും വരുന്ന കാൻസറുകൾ, അന്നനാളത്തിലെ കാൻസർ, കണ്ഠനാളത്തിലെ കാൻസർ ഇവയെല്ലാം പുകയിലയുമായി നേരിട്ടു ബന്ധമുള്ളവയാണ്. വൃക്കകൾ, മൂത്രസഞ്ചി, ആമാശയം, ഗർഭാശയഗളം, പാൻക്രിയാസ്.... ഈ പട്ടിക നീണ്ടു പോകുന്നു. ഈ അവയവങ്ങളിലൊക്കെയുണ്ടാകുന്ന കാൻസറുകൾ പുകയിലയുമായി പരോക്ഷ ബന്ധമുള്ളവയാണ്.
മദ്യപാനികളിൽ വരാൻ സാധ്യത കൂടുതലുള്ള കാൻസറുകളാണ് അന്നനാളത്തിലെ കാൻസറുകളും ആമാശയത്തിലെ കാൻസറുകളും, കരളിലെ കാൻസറും കുടലിലെ കാൻസറുകളും. മദ്യപാനത്തിനൊപ്പം പുകവലി കൂടിയുണ്ടെങ്കിൽ പുകയില മൂലമുള്ള കാൻസറുകളുടെ അളവ് പതിന്മടങ്ങ് വർധിക്കും. ഞാൻ പുകവലിക്കാറില്ല, മദ്യപിക്കാറില്ല എന്ന് അഭിമാനത്തോടെ പറയാൻ കഴിയുന്നവരാണ് നമ്മുടെ സമൂഹത്തിൽ ഏറെയും. മദ്യപിക്കുകയോ പുകവലിക്കുകയോ ചെയ്യാറുള്ളവരുടെ ഇന്നത്തെ തീരുമാനം ഇതാകട്ടെ ഇതാ ഇന്നു മുതൽ ഞാൻ പുകവലിക്കില്ല, മദ്യപിക്കില്ല! ഉറച്ച തീരുമാനം എടുക്കുക.

പുകവലി നിർത്തുന്നതു മൂലം നിങ്ങൾ സ്വയം രക്ഷപ്പെടുക മാത്രമല്ല, നിങ്ങളുടെ ചുറ്റുപാടുമുള്ള കുറേപ്പേരെക്കൂടി രക്ഷപ്പെടുത്തുകയാണ്. അതെങ്ങനെയെന്ന് അത്ഭുതപ്പെടുന്നു അല്ലേ! നിങ്ങൾ വലിച്ചു വിടുന്ന പുക ഏറ്റുവാങ്ങുന്ന ഭാര്യയും കുട്ടികളും ഉൾപ്പെടെയുള്ള നിങ്ങളുടെ ഉറ്റവർ ഉടയവർ... അവർക്ക് നിങ്ങൾ സമ്മാനിക്കുന്നത് കാൻസർ സാധ്യത 15 ശതാനം കൂട്ടിക്കൊടുക്കുക എന്നതാണ്. അതു വേണോ! ചിന്തിച്ച് തീരുമാനിക്കൂ. പുകവലിയിലും മദ്യപാനത്തിലും നിന്ന് സ്വയം വിട്ടു നിൽക്കുന്നതു കൊണ്ടു മാത്രം നിങ്ങളുടെ ദൗത്യം പൂർണമാകുന്നില്ല. ഈ ദുശ്ശീലങ്ങളിൽ നിന്ന് മറ്റുള്ളവരെക്കൂടി അകറ്റണം. അതിനുള്ള സാഹചര്യം സൃഷ്ടിക്കണം. അവരെ തടയണം. അതിനുള്ള പ്രതിജ്ഞയാണ് I am and I will.

ആരോഗ്യകരമായ ഭക്ഷണം എല്ലാവരുടെയും അവകാശമാണ്. അതാണ് ശീലമാക്കേണ്ടത്. ഫാസ്റ്റ് ഫുഡ് കിൽസ് ഫാസ്റ്റ്- കൊഴുപ്പും കാലറിയും കൂടുതലുള്ള ഭക്ഷണം ധാരാളം കഴിക്കുകയും വ്യായാമം ചെയ്യാതിരിക്കുകയും അതുവഴി അമിതവണ്ണവും അതുമായി ബന്ധപ്പെട്ടുണ്ടാകുന്ന രോഗങ്ങളുടെ വലിയ കൂട്ടായ്മയായ ഷുഗർ, പ്രഷർ, കൊളസ്ട്രോൾ തുടങ്ങിയ ജീവിതശൈലീ രോഗങ്ങളെയും സ്വന്തമാക്കുമ്പോൾ കാൻസറിന്റെ വഴിയിൽ ഓരോരുത്തരും അതിവേഗം മുന്നേറുകയാണെന്നു കൂടി ഓർക്കണം.
സ്തനാർബുദം, ഗർഭാശയഗളം കാൻസറുകൾ തുടങ്ങിയവയെല്ലാം അമിത വണ്ണവുമായി ബന്ധപ്പെട്ടവയാണ്. നാരുകളുള്ള ഭക്ഷണം കഴിക്കുന്ന ശീലമില്ലാത്തവരിൽ വൻകുടലിലെ കാൻസർ വളരെ കൂടുതലായി കണ്ടു വരുന്നു. പഴങ്ങൾക്കും പച്ചക്കറികൾക്കും ഇലവർഗങ്ങൾക്കും ഒരളവുവരെ കാൻസറിനെ തടഞ്ഞു നിർത്താനുള്ള കഴിവുണ്ട്. ഇവ തീർച്ചയായും ഭക്ഷണത്തിന്റെ പ്രധാന ഭാഗമാകണം.
കഴിക്കാൻ ഭക്ഷണമെടുക്കുന്ന നമ്മുടെ തളികയിലെ വിഭവങ്ങളുടെ ആരോഗ്യകരമായ തോത് ഏതാണ്ട് ഇങ്ങനെയായിരിക്കും 50 ശതമാനത്തോളം ഭാഗവും പച്ചക്കറികളും പഴങ്ങളും. 25 ശതമാനം വരെയാകാം ധാന്യങ്ങൾ. അരിയോ ഗോതമ്പോ ഏതും നമ്മുടെ ഇഷ്ടം പോലെ. ബാക്കി 25 ശതമാനം പ്രോട്ടീൻ അടങ്ങിയ വിഭവങ്ങളും.

നാം പതിവായി കഴിക്കാനെടുക്കാറുള്ള പ്ലേറ്റിലെ വിഭവങ്ങൾ ഏതൊക്കെയാണെന്ന് ഒരു നിമിഷം ചിന്തിച്ചു നോക്കൂ. മാറ്റം അനിവാര്യമാണെന്ന് തോന്നുന്നുണ്ടോ! നാം മാത്രം മാറിയാൽ പോരാ. നമ്മുടം കുട്ടികളുടെ കാര്യം പ്രത്യേകം ശ്രദ്ധിക്കണം. കുട്ടികളെ ഈ വഴിയിലേക്ക് കൊണ്ടു വരണം.

പഴവും പച്ചക്കറികളും മത്സ്യ മാംസാദികളും ഉത്‌പാദിപ്പിക്കുന്നവരോടും വിൽക്കുന്നവരോടും ഒരപേക്ഷ. കീടനാശിനികളും വളങ്ങളും അനുവദനീയമായ പിരിധിക്കുള്ളിൽ മാത്രമേ ഉപയോഗിക്കുന്നുള്ളൂ എന്ന് ഉറപ്പാക്കുക. ഭക്ഷണത്തിന് നിറവും സ്വാദും ലഭിക്കാനും കേടുവരാതെ സൂക്ഷിക്കാനും ഉപയോഗിക്കുന്ന പല രാസവസ്തുക്കളും അപകടകാരികളാണ്. ജലമലിനീകരണം, വായു മലിനീകരണം, പ്ലാസ്റ്റിക്ക് കത്തിച്ചുണ്ടാകുന്ന പുക... ഇവയെല്ലാം അപകടകാരികൾ തന്നെ. നമുക്കൊന്നിച്ച് ഒരിക്കൽക്കൂടി പ്രതിജ്ഞയെടുക്കാം I am and I will.

30 ശതമാനം കാൻസറുകളും നമുക്ക് പ്രാരംഭ ദശയിൽത്തന്നെ കണ്ടു പിടിക്കാൻ കഴിയുന്നവയാണ്. സ്തനാർബുദം, ഗർഭാശയ ഗള കാൻസർ, വായ്ക്കകത്തും തൊണ്ടയിലും വരുന്ന കാൻസറുകൾ, പ്രോസ്റ്റേറ്റ് കാൻസർ, വൻ കുടലിലെ കാൻസർ തുടങ്ങിയവയെല്ലാം ഇക്കൂട്ടത്തിൽ പെടുന്നു. പ്രാരംഭ ഘട്ടത്തിൽ കണ്ടു പിടിക്കാനായാൽ ചികിൽസയുടെ വിജയ സാധ്യത നൂറു ശതമാനമാണ്. അതു മാത്രമല്ല, പല സന്ദർഭങ്ങളിലും അസുഖം വരുന്ന ഭാഗം മാത്രം മുറിച്ചു മാറ്റി രോഗിയെ രക്ഷപ്പെടുത്താനും സാധിക്കും. ഇത്തരം പരിശോധനകൾക്ക് നാം തയ്യാറാകണം. ക്യാമ്പുകൾ സംഘടിപ്പിച്ചും ബോധവത്‌കരണത്തിലൂടെയും ഇതിനുള്ള സാഹചര്യവും ഇത്തരം അറിവുകളും മറ്റുള്ളവർക്കും പകരണം.

വിവിധ ചികിൽസാ മാർഗങ്ങളെക്കുറിച്ചും വിജയ സാധ്യതകളെക്കുറിച്ചും നാം ബോധവാന്മാരാകുന്നതിനൊപ്പം മറ്റുള്ളവരെയും ബോധവത്‌കരിക്കണം. അപ്പോൾ മാത്രമേ നമ്മുടെ ധർമം പൂർത്തിയാവുകയുള്ളൂ. പക്ഷേ, നാം എന്തെങ്കിലും ചെയ്യുന്നുണ്ടോ? ഒരു നിമിഷം ചിന്തിക്കുക. ഇല്ല എന്നതാണ് സത്യം. ഇതിൽ നിന്നെല്ലാം രക്ഷപ്പെടാനുള്ള ഒരു ഒളിച്ചോട്ടമാണ് നമ്മുടെ മുഖമുദ്ര. ഞാനൊരു ഡോക്ടറല്ല, നഴ്സല്ല, ആരോഗ്യ മേഖലയെക്കുറിച്ച് ഒരു അറിവുമില്ലാത്ത ഞാൻ എന്തു ചെയ്യാൻ... ഒളിച്ചോട്ടത്തിന് നമ്മൾ സാധാരണ കണ്ടെത്തുന്ന ഒരു കവചമാണിത്. എല്ലാവർക്കും എന്തെങ്കിലുമൊക്കെ ചെയ്യാൻ സാധിക്കും എന്നതാണ് സത്യം. മറ്റൊന്നുമില്ലെങ്കിൽ, നല്ല വാക്കുകൾ, സ്നേഹം, കുറച്ചു സമയം അവരുടെ അവരുടെ കൂടെ ചെലവഴിക്കാനുള്ള സന്നദ്ധത, മറ്റുള്ളവരുടെ വേദനയിൽ പങ്കുചേരാനുള്ള മനസ്സ്, അവരെ ഉയർത്തിയെടുക്കാൻ ഒരു കൈത്താങ്ങ്. ഇതൊക്കെത്തന്നെ ധാരാളം.

കോവിഡ്19 എന്ന മഹാമാരി കഴിഞ്ഞ ഒരു വർഷം നമ്മെ പഠിപ്പിച്ചിട്ടില്ലേ അത് I am and I will എന്ന്! കോവിഡിനെതിരേയുള്ള യുദ്ധത്തിൽ നാം ഓരോരുത്തരും യോദ്ധാക്കളായി. ശാസ്ത്രജ്ഞരും വ്യവസായികളും സർക്കാരും ആരോഗ്യപ്രവർത്തകരും ഒപ്പം സാധാരണക്കാരായ ഒട്ടു മിക്കയാളുകളും കൈകോർത്തു. ആരോഗ്യ പ്രവർത്തകർ മുൻ നിരയോദ്ധാക്കളായി. ലോകമെമ്പാടും കോവിഡിനെതിരേ എന്ന ദൗത്യം ജനം ഏറ്റെടുത്തു. നാം അവിടെ വിജയത്തോടടുക്കുന്നു.
ഈ സന്ദർഭത്തിൽ നാം ഓർക്കേണ്ട, ആദരിക്കേണ്ട മറ്റൊരു കൂട്ടരുണ്ട്. കോവിഡ് കാലഘട്ടത്തിലും കാൻസറിനെതിരേ പട പൊരുതിയ രോഗികൾ. അവരുടെ ബന്ധുക്കൾ, ഈ പ്രതികൂല സാഹചര്യത്തിലും സ്വന്തം ജീവൻ പണയപ്പെടുത്തിയും അവർക്കു വേണ്ടി പ്രയത്നിച്ച കാൻസർ ചികിൽസാ വിദഗ്ധർ, നഴ്സുമാർ, ആശുപത്രി ജീവനക്കാർ, അതിനു വേണ്ടി കളമൊരുക്കി നൽകിയവർ... ഇവരെല്ലാം ആദരിക്കപ്പെടേണ്ടവരാണ്. കാൻസർ രോഗികൾക്കുള്ള മരുന്നുകൾ കൃത്യമായി വീടുകളിൽ എത്തിച്ചു കൊടുക്കാൻ ശുഷ്കാന്തിയോടെ ഓടി നടന്ന എന്റെ ഫാർമ സുഹൃത്തുക്കൾ. അവരുടെ സേവനവും വാക്കുകൾക്ക് അതീതം. ഇവരെല്ലാം ഈ ലോകത്തുള്ളപ്പോൾ, നമ്മുടെ കൂടെയുള്ളപ്പോൾ നമുക്കും ധൈര്യമായി പറയാം Iam and I will.

Content Highlights:Snehaganga Dr.V.P. Gangadharan shares his World Cancer Day 2021 message, Health, World Cancer Day 2021, Cancer Awareness

PRINT
EMAIL
COMMENT
Next Story

വരിതെറ്റിച്ച് കടന്നു വരുന്നവര്‍, ഊഴം കാത്ത് ശാന്തരായിരിക്കുന്നവരും

ആരാധ്യനായ ഡോക്ടർ, ഞങ്ങൾ (ഞാനും ഭാര്യയും) 65 വയസ്സുകാരാണ്. 4.30ന് രാവിലെ വീട്ടിൽ .. 

Read More
 
 
  • Tags :
    • Health
    • Snehaganga
    • Dr.V.P.Gangadharan
    • Cancer Awareness
    • World Cancer Day 2021
More from this section
ഡോ.വി.പി.ഗംഗാധരന്‍
വേണ്ട, ഈ ശത്രുവിനോട് ഒരു വിട്ടു വീഴ്ചയും വേണ്ട...
Dr VP Gangadharan
ദുഃഖങ്ങള്‍ക്കിന്നു ഞാന്‍ അവധി കൊടുത്തു....
Dr.V.P. Gangadharan
സ്വന്തമെന്ന പോലെ ആ വീടുകള്‍...
Dr.V.P. Gangadharan
അങ്ങകലെ ആ കോര്‍ട്ടില്‍ അവര്‍ ബാഡ്മിന്റണ്‍ കളിക്കുകയാവും...
ഡോ.വി.പി.ഗംഗാധരന്‍
വരിതെറ്റിച്ച് കടന്നു വരുന്നവര്‍, ഊഴം കാത്ത് ശാന്തരായിരിക്കുന്നവരും
News+ Latest News Today's special Local News Gulf Crime Good News News in Pics News in Videos Kerala India World NRI
Views Columns Features Special Pages Interviews In-Depth Social Politics Web Exclusive Cartoon
Leisure Movies Sports Music Travel Books Magazines Kids Free E-book Game Zone Sudoku
Learn / Earn Money Auto Tech Careers Education Agriculture Youth Environment Science University News How To
Lifestyle Women Food MyHome Health Spirituality Astrology
Multimedia Videos Live TV Mojo News Web Shows Podcast Photostories Zoom In Gallery
Our Network English Edition Print Gulf NRI Mathrubhumi News TV Kappa TV Club FM Seed Silver Bullet FindHome Media School MBIFL Redmic
E- Paper
Subscription
Buy Books
Magazines
Classifieds
Archives
 
  • E- Paper
  • Subscription
  • Buy Books
  • Magazines
  • Classifieds
  • Archives
© Copyright Mathrubhumi 2021. All rights reserved.
Mathrubhumi

Click on ‘Get News Alerts’ to get the latest news alerts from Mathrubhumi

About Us Contact Us Privacy Policy
Terms of Use Archives
Ad Tariff Download App Classifieds
Buy Books Subscription e-Subscription
 
         
© Copyright Mathrubhumi 2021. All rights reserved.