കോവിഡ് കാലമാണ് പൊതുഗതാഗത സംവിധാനം വളരെ പരിമിതം. നല്ലൊരു ശതമാനം ആളുകളും സ്വന്തമായി ലോണെടുത്തും സമ്പാദ്യമെല്ലാം തട്ടിക്കൂട്ടിയും വണ്ടിയൊക്കെ സംഘടിപ്പിച്ച് തുടങ്ങി. അങ്ങനെ വാഹന വിപണിയുണരുന്നു.
അങ്ങനെ ഒരു ഇരുചക്രവാഹനവുമായി ജോലി സ്ഥലത്ത് പോകുകയായിരുന്നു കഥാനായകന്‍. വഴിയില്‍ ഒരു പരിചയക്കാരന്‍ ലിഫ്റ്റ് ചോദിച്ചു. കൊടുക്കാതിരിക്കുന്നതെങ്ങനെ? പുതിയ വണ്ടിയും. പിന്‍ഭാഗം പൊന്തിയ ന്യൂജെന്‍ ബൈക്കില്‍ ലിഫ്റ്റ് കിട്ടിയ ആള്‍, കഥാനായകന്റെ കാതില്‍ കൊറോണയുടെ നഷ്ടങ്ങളെ കുറിച്ച് പറഞ്ഞതും കേട്ട് പറന്നു.
മൂന്നാം ദിവസം കഴിഞ്ഞപ്പോള്‍ പനി, മേലുവേദന...
കോവിഡെങ്ങാനും ആകുമോ?
സോഷ്യല്‍ സിസ്റ്റന്‍സിങ്ങ്, മാസ്‌ക്, സാനിറ്റൈസര്‍ എന്നിവയൊക്കെ കൃത്യമായി ശ്രദ്ധിക്കുമ്പോള്‍ അങ്ങിനെ വരുമോ....!
സംശയിച്ച് ചിന്തിച്ചിരിക്കുമ്പോള്‍ മൊബൈലില്‍ ഒരു കോള്‍. ആരോഗ്യ വകുപ്പില്‍ നിന്നാണ്.....
'താങ്കള്‍ രണ്ട് ദിവസം മുമ്പ് ........ ആള്‍ക്ക് ലിഫ്റ്റ് കൊടുത്തിരുന്നോ? അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നു. താങ്കള്‍ നിരീക്ഷണത്തില്‍ പോണം..'
'അല്ലാ, എനിക്ക് പനിയും മേലുവേദനയുമുണ്ട്....'
'ആണോ എങ്കില്‍ ടെസ്റ്റ് ചെയ്യണം'
........
ശേഷം ചിന്ത്യം.
ആരില്‍ നിന്നും കോവിഡ് പകരാം.
ഇരുചക്രവാഹനങ്ങളില്‍ ലിഫ്റ്റ് നല്‍കുമ്പോള്‍ ശ്രദ്ധിക്കുക.
കാറില്‍ ഒറ്റയ്ക്കല്ലായെങ്കില്‍ എ.സി പ്രവര്‍ത്തിപ്പിക്കാതിരിക്കുക.
* കൊറോണ പ്രതിരോധം
Content Highlights: Corona stories, Bike riders needs to know during Covid 19 Dr Praveen Maruvancherry writes, Health, Covid19, Corona Virus outbreak