എത്ര ശ്രമിച്ചിട്ടും എന്തൊക്കെ ചെയ്തിട്ടും വണ്ണം വയ്ക്കുന്നില്ലെന്നതാണു പലരുടെയും സങ്കടം. എന്നാല്‍ മെലിച്ചില്‍ മാറാന്‍ ചില ആയൂര്‍വേദമാര്‍ഗങ്ങളുണ്ട്. 

ദാഡിമാദിഘൃതം രണ്ടു സ്പൂണ്‍, താലീസ്പത്രാദി വടകം 10 ഗ്രാം ഇവ ചേര്‍ത്തത് രാവിലെ ഭക്ഷണത്തിനു മുമ്പ് സേവിക്കുക. 

മൃതസസഞ്ജീവനി 30 മില്ലിലിറ്റര്‍ വീതം വൈകുന്നേരം ഏഴുമണിക്ക് സേവിക്കുക.

അജാശ്വഗന്ധാദി ലേഹം 10 ഗ്രാം രാത്രി കിടക്കാന്‍ നേരത്തു സേവിക്കുക.

ദഹനശക്തിക്കനുസരിച്ച് സസ്യേതര ഭക്ഷണവും ഉഴുന്ന്, പാല്‍, നേന്ത്രപ്പഴം, മുതലായവയും ആഹാരത്തില്‍ ഉള്‍പ്പെടുത്തുക. 

വിവരങ്ങള്‍ക്ക് കടപ്പാട്  

ഡോ. കെ. മുരളീധരന്‍
അഡീഷനല്‍ ചീഫ് ഫിസിഷ്യന്‍
കോട്ടയ്ക്കല്‍ ആര്യവൈദ്യശാല

ആരോഗ്യമാസികയില്‍ പ്രസിദ്ധികരിച്ചത്.

know about health :content highlight