തുളസിയുടെ ഗുണങ്ങള്‍ പറഞ്ഞാല്‍ തീരില്ല. കറുത്ത തുളസിയും വെളുത്ത തുളസിയും ഉണ്ട്. ഇവയില്‍ കറുത്ത തുളസിക്കാണ് ഔഷധ ഗുണം കൂടുതല്‍. തുളസിപ്പൂക്കള്‍ ഇരുണ്ട നീലനിറത്തിലോ ഇളംപച്ചനിറത്തിലോ കാണറുണ്ട്. കര്‍പ്പൂര സദൃശമായ ബാസില്‍ കാംഫര്‍ എന്ന എസന്‍സാണ് തുളസിയിലെ പ്രധാനഘടകം. ദേവദുന്ദുഭി, ഗൗരി, ബഹുമഞ്ജരി, സുരസ, സുലഭ എന്നീ പേരുകളും തുളസിക്കുണ്ട്. 

ചര്‍മരോഗങ്ങള്‍, പീനസം, കൃമിരോഗങ്ങള്‍, മുടികൊഴിച്ചല്‍, പ്രമേഹം, മൂത്രച്ചുടില്‍, ജ്വരം, അരുചി, ചിലന്തിവിഷം, തേള്‍വിഷം ഇവയുടെ ചികിത്സയില്‍ തുളസിപ്പൂക്കള്‍ ഉപയോഗിക്കാറുണ്ട്. 

  • തുളസിപ്പൂക്കള്‍ ചതച്ച് നീരെടുത്ത് തേന്‍ ചേര്‍ത്ത് കഴിക്കുന്നത് ചുമയകറ്റാന്‍ സഹായിക്കും, 
  • തുളസിപ്പൂക്കള്‍ മഞ്ഞളും തഴുതാമയും ചേര്‍ത്ത് പുരട്ടുന്നതും കഴിക്കുന്നതും ചിലന്തിവിഷമകറ്റാന്‍ നല്ലതാണ്. 
  • തുളസിപ്പൂവും ഇലയും ഉരച്ച് തലയില്‍ പുരട്ടുന്നത് പേന്‍ശല്യമകറ്റും. മുടികൊഴിച്ചല്‍ തടയും.
  • തുളസിപ്പൂക്കളിട്ട് എണ്ണകാച്ചി പുരട്ടുന്നത് സൈനസൈറ്റിസിന് നല്ലതാണ്.
  • തുളസിപ്പൂവും കുടുക്കമൂലിയും സമം ചേര്‍ത്ത് വെള്ളം തിളപ്പിച്ച് കുടിക്കുന്നത് പനിയകറ്റും. ഇതുപയോഗിച്ച് ആവി കൊള്ളുന്നതും ഫലപ്രദമാണ്.

വിവരങ്ങള്‍

ഡോ. പ്രിയ ദേവദത്ത്
കോട്ടയ്ക്കല്‍ ആര്യവൈദ്യശാല
മാന്നാര്‍

Content Highlight: Health Benefits of Tulsi Holy Basil, ayurveda medicines, Thulasi plant