1കേരളത്തിന്റെ ആയുര്‍വേദ പാരമ്പര്യത്തില്‍ പകരം വയ്ക്കാനാകാത്ത കോട്ടയ്ക്കല്‍ ആര്യവൈദ്യ ശാലയുടെ കോഴിക്കോട് ബ്രാഞ്ചിന് നൂറുവയസ്സ് തികയുകയാണ്.  1916-ല്‍ വൈദ്യരത്‌നം പി.എസ് വാരിയര്‍ കോട്ടയ്ക്കലിന് പുറത്ത് ആദ്യമായി തുടങ്ങിയ ബ്രാഞ്ചാണ് കോഴിക്കോട്ടിലേത്.

മലബാറില്‍ ആദ്യത്തെ ആയുര്‍വേദ സ്ഥാപനം-ആര്യവൈദ്യശാല തുടങ്ങിയത് ബ്രാഞ്ചിനോട നുബന്ധിച്ചാണ്. അദ്ദേഹത്തിന്റെ നാടകപ്രവര്‍ത്തനങ്ങളും  നാടകാവതരണങ്ങളും അരങ്ങേറിയത് ബ്രാഞ്ചിന്റെ ഭാഗമായ പി.എസ്.വി ഡ്രമാറ്റിക് ഹാളിലായിരുന്നു. മലയാളത്തിലെ ആദ്യത്തെ സ്ഥിരം നാടകവേദി ആയിരുന്നു ഇത്. കോഴിക്കോടിന്റെ സാമൂഹ്യ സാംസ്‌കാരികപൈതൃകവുമായി ഈ ബ്രാഞ്ചിന് അടുത്ത ബന്ധമാണുളളത്. 

ആഘോഷങ്ങളുടെ ആദ്യഭാഗമെന്ന നിലയില്‍ കല്ലായി റോഡ് ബ്രാഞ്ച് കേന്ദ്രമാക്കി ഒക്ടോബര്‍ 23 മുതല്‍ ശതവത്സരസായാന്ഹ സദസ്സുകള്‍ സംഘടിപ്പിച്ചു വരുന്നുണ്ട്. നവംബര്‍ 18,19,20 തിയ്യതികളില്‍ കോഴിക്കോട് ടാഗോര്‍ സെന്റിനറി ഹാളില്‍ വെച്ചാണ് സമാപന പരിപാടികള്‍ നടത്തുന്നത്. ഉദ്ഘാടന സമ്മേളനം, സാംസ്‌കാരിക സമ്മേളനം, സൗഹൃദ സമ്മേളനം, ശതവത്സരപ്രഭാഷണം, ആയുര്‍വേദ സെമിനാര്‍, വിവിധ കലാപരിപാടികള്‍ എന്നിവ ആഘോഷങ്ങളുടെ ഭാഗമായി ഉണ്ടായിരിക്കും. 

ശതവത്സരാഘോഷങ്ങളുടേയും ആര്യവൈദ്യശാലയുടെ കല്ലായി റോഡിലെ പുതിയ കെട്ടിടത്തിന്റെ ഔപചാരിക ഉദ്ഘാടനം  കേരള ഗവര്‍ണര്‍ ശ്രീ ജസ്റ്റിസ് (റിട്ട) പി.സദാശിവം നിര്‍വഹിക്കും.