ർഭാശയം, അണ്ഡവാഹിനി കുഴലുകൾ, അണ്ഡാശയങ്ങൾ എന്നിവിടങ്ങളിൽ വരുന്ന നീർക്കെട്ടാണ് പെൽവിക് ഇൻഫ്ലമേറ്ററി ഡിസീസ്. ഇത് പിന്നീട് വന്ധ്യതയിലേക്കും ചിലപ്പോൾ അണ്ഡവാഹിനികുഴലിലെ ഗർഭാവസ്ഥയ്ക്കും കാരണമാകാം. 

ഗർഭാശയത്തിൻ്റെ താഴേഭാഗത്ത് നിന്നും മുകളിലേക്ക് നീർക്കെട്ട് വ്യാപിച്ചാണ് പെൽവിക് ഇൻഫ്ലമറ്ററി ഡിസീസ്  പ്രധാനമായും ഉണ്ടാകുന്നത്. ഒന്നിലധികം ലൈംഗിക പങ്കാളികളുള്ളവർ, പുകവലി ശീലമുള്ളവർ തുടങ്ങിയവർക്ക് ഇത്തരം നീർക്കെട്ടുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. വയറിൻ്റെ അടിഭാഗത്ത് ഇരുവശങ്ങളിലുമുള്ള വേദന, ഗന്ധ-നിറവ്യത്യാസങ്ങളോടുകൂടിയ യോനിസ്രാവം, ആർത്തവസംബന്ധമായ ബുദ്ധിമുട്ടുകൾ, പനി, ഓക്കാനം, മൂത്രസംബന്ധമായ പ്രശ്നങ്ങൾ, ലൈംഗികബന്ധത്തിലേർപ്പെടുമ്പോൾ വേദന അനുഭവപ്പെടുക തുടങ്ങിയ ലക്ഷണങ്ങൾ കാണാം.  ചില സ്ത്രീകളിൽ അധികം ലക്ഷണങ്ങളില്ലാതെ വീക്കം നിലനിന്ന് ഒടുവിലത് അണ്ഡവാഹിനികുഴലിന് നാശമുണ്ടാക്കിയേക്കാം. രക്തപരിശോധന, സ്കാനിങ് എന്നിവ വൈദ്യനിർദേശപ്രകാരം ചെയ്യാവുന്നതാണ്. 

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • പൊതുവിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുക. സുരക്ഷിതമായ രീതിയിൽ മാത്രം ലൈംഗികബന്ധത്തിലേർപ്പെടുക. 
  • തൈര്, ഉഴുന്ന് ചേർത്ത ആഹാരപദാർഥങ്ങൾ, പുളിപ്പിച്ചെടുത്ത ഭക്ഷണം, തലേന്നത്തെ ഭക്ഷണം വീണ്ടും ചൂടാക്കി കഴിക്കുക തുടങ്ങിയ കാര്യങ്ങൾ  ഒഴിവാക്കാം.
  • വെള്ളപോക്ക് പോലുള്ള ലക്ഷണങ്ങൾ കണ്ടുതുടങ്ങുമ്പോൾ തന്നെ  വൈദ്യസഹായം തേടുക.
  • വൈദ്യനിർദേശപ്രകാരം  തഴുതാമ, ചിറ്റമൃത്, ചീനപ്പാവ്, ഗുൽഗുലു തുടങ്ങിയവയിലേതെങ്കിലുമൊക്കെ അടങ്ങിയ ഔഷധക്കൂട്ടുകൾ അവസ്ഥാനുസൃതം കഴിക്കാവുന്നതാണ്. 
  • ഇതു കൊണ്ടുള്ള ദീർഘകാല ഉപദ്രവങ്ങൾ ഒഴിവാക്കുവാൻവേണ്ടി  കൃത്യമായ ഇടവേളകളിൽ ഡോക്ടറെ കണ്ട് ആവശ്യമായ മരുന്ന് വാങ്ങികഴിക്കുവാൻ ശ്രദ്ധിക്കേണ്ടതാണ്.

(കൂറ്റനാട് അഷ്ടാം​ഗം ആയുർവേദ മെഡിക്കൽ കോളേജിലെ പ്രസൂതിതന്ത്ര & സ്ത്രീരോ​ഗ വിഭാ​ഗം അസോസിയേറ്റ് പ്രൊഫസറാണ് ലേഖിക)

Content Highlights: Ayurvedic ways to get rid of Pelvic Inflammatory Disease, Health, Ayurveda