ശബ്ദത്തിന്റെ ആരോഗ്യവും ഗുണമേന്മയും മെച്ചപ്പെടുത്താൻ വോയ്സ് തെറാപ്പി


വോയിസ് തെറാപ്പികൊണ്ട്  ശബ്ദത്തിന്റെ ആരോഗ്യവും ഗുണമേന്മയും മെച്ചപ്പെടുത്താൻ കഴിയും.

Representative Image | Photo: Gettyimages.in

ജോലിയെ സാരമായി ബാധിക്കുന്നതുവരെ തങ്ങളുടെ ശബ്ദത്തിലെ പ്രശ്നങ്ങൾ പലരും കാര്യമാക്കാറില്ല. എന്നാൽ ശബ്ദത്തിലെ മാറ്റങ്ങൾ ഒരിക്കലും നിസ്സാരവത്കരിക്കരുത്. സ്പീച്ച് പത്തോളജിസ്റ്റിന്റെ സഹായത്തോടെ ശബ്ദത്തിന്റെ ഘടനയ്ക്കനുസരിച്ചും ശബ്ദത്തിന്റെ പ്രശ്നത്തിനും നിങ്ങളുടെ ആവശ്യത്തിനും അനുസരിച്ച് അനുയോജ്യമായ വ്യായാമങ്ങൾ ക്രമീകരിക്കാം. വോയിസ് തെറാപ്പികൊണ്ട് ശബ്ദത്തിന്റെ ആരോഗ്യവും ഗുണമേന്മയും മെച്ചപ്പെടുത്താൻ കഴിയും.

ശബ്ദം നന്നാക്കാൻ വ്യായാമങ്ങൾ • കസേരയിൽ ശാന്തമായി നിവർന്ന് ഇരിക്കുക.
 • ഒരു കൈ വയറിൽ വെയ്ക്കുക.
 • വായിലൂടെ ശ്വാസമെടുക്കുക, വയർ വീർക്കുന്നത് വയറിൽ കൈവെച്ച് മനസ്സിലാക്കുക.
 • ആവശ്യമെങ്കിൽ ആദ്യതവണ കണ്ണാടിയുടെ മുന്നിൽനിന്ന് ചെയ്യുക.
 • നിങ്ങളുടെ തൊണ്ട ആയാസപ്പെടുത്താതെ മേൽപ്പറഞ്ഞ രീതിയിൽ ശ്വാസമെടുത്ത ശേഷം ത‍ാഴെപറയുന്ന കാര്യങ്ങൾ ചെയ്യുക:
 • പതുക്കെ മൂക്കിലൂടെ ശ്വാസമെടുത്ത് പതുക്കെ മൂക്കിലൂടെ വിടുക.
 • പതുക്കെ മൂക്കിലൂടെ ശ്വാസമെടുത്ത് പതുക്കെ വായയിലൂടെ വിടുക.
 • പതുക്കെ മൂക്കിലൂടെ ശ്വാസമെടുത്ത് 10 സെക്കൻഡ് ശ്വാസം പിടിച്ച് പതുക്കെ വായയിലുടെ വിടുക.
 • പതുക്കെ മൂക്കിലൂടെ ശ്വാസമെടുത്ത് 10 സെക്കൻഡ് ശ്വാസം പിടിച്ച്, കഴിയുന്നിടത്തോളം ആ(aaaaaaaa),ഈ(eeeeeee),ഊ(uuuuu), ഉം (mmmm),സ് (sssss), ഷ്(shhhh) എന്നിങ്ങനെ ശബ്ദങ്ങൾ പുറപ്പെടുവിക്കുക.
വോക്കൽ വാംഅപ് വ്യായാമങ്ങൾ

ചെറിയ വോക്കൽ വാംഅപ് എക്സർസൈസ്, തൊറക്സ്, ശ്വാസനാളം, അപ്പർ വോക്കൽ ട്രാക്ട് എന്നിവയുടെ പേശികളുടെ ചലനശേഷി മെച്ചപ്പെടുത്തുന്നു. ശബ്ദം ദീർഘനേരം ഉപയോഗിക്കുമ്പോൾ ഉണ്ടാകാൻ സാധ്യതയുള്ള വോക്കൽ ക്ഷതം തടയാനും ഇത് സഹായിക്കുന്നു.

ഹമ്മിങ് വ്യായാമങ്ങൾ

നിങ്ങളുടെ താഴത്തെ മുൻപല്ലുകൾക്കു പിന്നിൽ നിങ്ങളുടെ നാവിന്റെ അറ്റം വെയ്ക്കുക. എന്നിട്ട് വിവിധതരം പിച്ചുകളിൽ മമമമ (mmm) എന്ന് ശബ്ദം പുറപ്പെടുവിക്കുക.

ലിപ് ട്രിൽസ് (Lip trills)

ശ്വാസം നീട്ടിയെടുത്ത് വായിലൂടെ വിടുമ്പോൾ ചുണ്ടുകൾ കമ്പനം കൊള്ളിച്ചുകൊണ്ട് മോട്ടോർബോട്ട് ശബ്ദം ഉണ്ടാക്കുക (Brrrr).

സ്ട്രോ എക്സർസൈസ്

ഒരു സ്‌ട്രോ എടുത്ത് അതിലൂടെ വിവിധതരം പിച്ചുകളിൽ മൂളുക (ഹൈ പിച്ച്, ലോ പിച്ച്)
സ്‌ട്രോ ഭാഗികമായി വെള്ളം നിറച്ച ഒരു ഗ്ലാസിൽ വെയ്ക്കുക. സ്ട്രോയിലൂടെ ഊതി വെള്ളത്തിൽ ഒരേ അളവിൽ കുമിളകൾ സൃഷ്ടിക്കുക. ക്രമേണ ആ സ്‌ട്രോയിലൂടെ ഊൗ (/uuu/) ശബ്ദത്തോടുകൂടി കുമിളകൾ സൃഷ്ടിക്കുക.
ഗായകർക്ക് ഇതേരീതിയിൽ സ്‌ട്രോയിലൂടെ വിവിധ പിച്ചുകളിൽ മൂളുകയും പാടുവാൻ ഉദ്ദേശിക്കുന്ന ഗാനത്തിന്റെ ട്യൂൺ ഇതുപോലെ മൂളി നോക്കാവുന്നതുമാണ്.

ടങ് ട്രിൽസ് (Tongue trill)

ലിപ് ട്രില്ലിൽ ചെയ്തതുപോലെ നാക്കിലേക്കും ഈ കമ്പനം തുടരുക (trrrr).

താടിയെല്ലിനുള്ള വ്യായാമം

പാടുമ്പോൾ, സംസാരിക്കുന്നതിനെക്കാൾ താടിയെല്ല് താഴ്ത്താൻ ശ്രമിക്കും. നിങ്ങളുടെ കൈപ്പത്തി മുഖത്തിന്റെ വശങ്ങളിൽ വെയ്ക്കുക. സാവധാനത്തിലുള്ള ചെറിയ വൃത്താകൃതിയിലുള്ള ചലനങ്ങളിലൂടെയും താടിയെല്ലിന്റെയും കവിളിന്റെയും പേശികൾ പതുക്കെ മസാജ് ചെയ്യുക. താടിയെല്ല് താഴ്ത്തുകയും ഉയർത്തുകയും ചയ്യുമ്പോൾ മസാജ് ചെയ്യുന്നത് തുടരുക. ചെറുതായി ‘മ്മ്മമ’ ശബ്ദം പുറപ്പെടുവിക്കുക.

വോക്കൽ കോഡ് സ്ട്രച്ചിങ്

ലോ പിച്ചിൽ ആരംഭിച്ച ശബ്ദം പതുക്കെ ഹൈ പിച്ചിൽ കൊണ്ടുവരിക. ഓരോ തവണ ചെയ്യുമ്പോഴും നിങ്ങളുടെ സ്കെയിൽ സൗമ്യമായി വർധിപ്പിക്കാൻ ശ്രമിക്കുക. സ്വരാക്ഷരങ്ങൾ ഉപയോഗിച്ചും ആവർത്തിക്കുക.

ഉച്ചാരണ വ്യായാമങ്ങൾ

ഉച്ചാരണം മെച്ചപ്പെടുത്താൻ ടങ് ട്വിസ്റ്ററുകൾ ഉപയോഗിക്കാം. നാവും വായയും ചുണ്ടുകളും വാം അപ്പ് ചെയ്യുന്നതിനും സ്വരവ്യാപ്തി വർധിപ്പിക്കാനുമുള്ള നല്ലൊരു മാർഗമാണ് ടങ് ട്വിസ്റ്ററുകൾ. നല്ല ശരീരനിലയും ശ്വസന പിന്തുണയും നിലനിർത്തിക്കൊണ്ട് നാവിലോ ചുണ്ടിലോ താടിയെല്ലിലോ തൊണ്ടയിലോ അധിക പിരിമുറുക്കമില്ലാതെ ഈ വാചകങ്ങൾ പറയുക എന്നതാണ് ലക്ഷ്യം.

ധാരാളം സ്വനപേശികൾ ഉപയോഗിച്ച്, പ്രത്യേകിച്ച് വ്യഞ്ജനാക്ഷരങ്ങൾക്കും സ്വരാക്ഷരങ്ങൾക്കുമിടയിൽ സുഗമമായ ചലനങ്ങൾ പരിശീലിക്കുന്നതിലൂടെയും സ്വനപേശികളെ ശക്തിപ്പെടുത്തുന്നതിലൂടെയും ഒഴുക്കുള്ള സംസാരം പരിശീലിച്ചാൽ നിങ്ങൾക്ക് കൂടുതൽ നന്നായി പാടാനാകും. വോക്കൽ പേശികൾ സമ്മർദത്തെ കൂടുതൽ പ്രതിരോധിക്കുന്നതായി ഇതിലൂടെ അനുഭവപ്പെടുകയും വോക്കൽ പേശികളുടെ അനിയന്ത്രിതമായ ചുരുങ്ങൽ തടയുകയും ചെയ്യും.

കഴുത്തിനുള്ള വ്യായാമങ്ങൾ

 • തല വലത്തോട്ട് തിരിഞ്ഞ് 3 സെക്കൻഡ് ഈ സ്ഥാനത്ത് തുടരുക.
 • തല ഇടത്തോട്ട് തിരിഞ്ഞ് 3 സെക്കൻഡ് ഈ സ്ഥാനത്ത് തുടരുക.
 • തല മുന്നോട്ട് കുനിച്ച് 3 സെക്കൻഡ് ഈ സ്ഥാനത്ത് തുടരുക.
 • തല പിന്നിലേക്ക് തിരിച്ച് 3 സെക്കൻഡ് ഈ സ്ഥാനത്ത് തുടരുക.
 • തല വലതുതോളിലേക്ക് ചരിച്ച് 3 സെക്കൻഡ് ഈ സ്ഥാനത്ത് തുടരുക.
 • തല ഇടതുതോളിലേക്ക് ചരിച്ച് 3 സെക്കൻഡ് ഈ സ്ഥിതിയിൽ തുടരുക.
 • ഇടതുവശത്തിലൂടെ തല പതുക്കെ കറക്കുക.
 • തല വലതുവശത്തിലൂടെ പതുക്കെ കറക്കുക.
ആരോഗ്യമാസികയിൽ പ്രസിദ്ധീകരിച്ചത്

കൊച്ചി ആസ്റ്റർ മെഡ് സിറ്റിയിൽ സീനിയർ സ്പീച്ച് ലാഗ്വേജ് പാത്തോളജിസ്റ്റ് ആണ് ലേഖിക

Content Highlights: what is voice therapy


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented