സ്വന്തം കാര്യം സിന്ദാബാദ് എന്ന് കരുതുന്നവർ; വിഷമയമാണ് സ്വാർത്ഥചിന്താ​ഗതി 


ഡോ. സെബിൻ എസ്.കൊട്ടാരം

സ്വാർത്ഥരായവർ പലപ്പോഴും അക്കാര്യം അം​ഗീകരിക്കാറില്ല.

Representative Image | Photo: Gettyimages.in

റ്റുള്ളവർക്ക് എന്തു സംഭവിച്ചാലും കുഴപ്പമില്ല. എന്റെ കാര്യങ്ങളെല്ലാം ഭം​ഗിയായി, കൃത്യസമയത്ത് നടക്കണം എന്ന ചിന്താ​ഗതിയായിരിക്കും സ്വാർത്ഥരായവർക്കുള്ളത്. അവർ അവരിലേക്ക് മാത്രം ശ്രദ്ധയൂന്നുന്നു.

സ്വന്തം കാര്യം നോക്കുന്നത് കുഴപ്പമുള്ള കാര്യമല്ല. പക്ഷേ, മറ്റുള്ളവരുടെ ആവശ്യങ്ങളെ അവ​ഗണിച്ചുകൊണ്ട്, സ്വന്തം കാര്യം മാത്രം നോക്കി പ്രവർത്തിക്കുമ്പോൾ അങ്ങനെയുള്ളവർ കുടുംബത്തിലും ജോലിസ്ഥലത്തും വിദ്യാഭ്യാസ കേന്ദ്രങ്ങളിലുമൊക്കെ ഒറ്റപ്പെടുന്നു. ഉദാഹരണത്തിന്, ഒരു ടേബിളിന് ചുറ്റുമിരുന്ന് ഭക്ഷണം കഴിക്കുമ്പോൾ സ്വാർത്ഥരായവർ മറ്റുള്ളവർക്കെല്ലാം തികയുമോ എന്ന് ചിന്തിക്കാതെ കറിയും മറ്റും സ്വന്തം പ്ലേറ്റിലേക്ക് ആദ്യംതന്നെ കോരിയിടുന്നു. പൊതുസ്ഥലങ്ങളിലേക്ക് മാലിന്യം വലിച്ചെറിയുന്നവരും ഇത്തരത്തിൽ സ്വന്തം സുഖം മാത്രം ചിന്തിക്കുകയും സഹജീവികളുടെ അവസ്ഥയെ അവ​ഗണിക്കുകയും ചെയ്യുന്ന സ്വാർത്ഥരാണ്.

കാരണങ്ങൾ

സ്വാർത്ഥരായവർ പലപ്പോഴും അക്കാര്യം അം​ഗീകരിക്കാറില്ല. ഞാൻ ജീവിക്കുന്നതും സമ്പാദിക്കുന്നതും മറ്റുള്ളവർക്ക് വേണ്ടിയെന്ന് പറയുകയും പ്രവൃത്തിയിൽ സ്വന്തം കാര്യം മാത്രം നോക്കി ജീവിക്കുകയും ചെയ്യുന്നു. എനിക്കാവശ്യത്തിനില്ല എന്ന ചിന്തയായിരിക്കും ഇവരെ ഭരിക്കുന്നത്. അതിനാൽ തനിക്ക് കുറവുണ്ടെന്ന് തോന്നുന്നതിനെ അത് സ്നേഹമാകാം, പണമാകാം, അത് മറ്റുള്ളവർക്ക് കൊടുക്കാതെ കൂടുതൽ സ്വന്തമാക്കാൻ ശ്രമിക്കും. മറ്റുള്ളവർ എന്നേക്കാൾ ഉയരുമോയെന്ന ചിന്തയും സ്വാർത്ഥതയ്ക്ക് കാരണമാകാറുണ്ട്.

Also Read

ലക്ഷണങ്ങൾ ഇടയ്ക്ക് തീവ്രമാകും,ചിലപ്പോൾ ...

മഴയെത്തി, പിന്നാലെ രോ​ഗങ്ങളും; കുടിക്കുന്ന ...

മദ്യപാനവും ഫാസ്റ്റ്ഫുഡ് ഉപയോ​ഗവും ഒഴിവാക്കണം; ...

​ഗർഭകാലത്ത് ബി.പി കൂടുന്നത് നിസ്സാരമല്ല,ഗർഭിണിയാകുന്നതിന് ...

രുചിമാത്രമല്ല‌‌‌, കുടലിനെ സംരക്ഷിക്കാനും ...

ചെറുപ്പത്തിൽ മക്കൾ ചോദിക്കുന്നതെല്ലാം വാങ്ങിക്കൊടുത്ത് വളർത്തുന്നതും ചിലരിലെങ്കിലും സ്വാർത്ഥചിന്താ​ഗതി വളർത്തും. സ്വന്തം ഇഷ്ടം മാത്രമായിരിക്കും ഇത്തരത്തിലുള്ള കുട്ടികൾ ശ്രദ്ധിക്കുന്നത്. ബാല്യത്തിൽ ശരിയായ രീതിയിൽ സ്നേഹം കിട്ടാത്തവരിലും സ്വാർഥമനോഭാവം കാണാം. സ്വന്തം വികാരങ്ങൾ, ചിന്തകൾ, ആവശ്യങ്ങൾ എന്നിവയെ വിലമതിക്കുകയോ അം​ഗീകരിക്കുകയോ ചെയ്യാത്ത സാഹചര്യങ്ങളിൽ വളർന്നവരിൽ ചിലരിലും സ്വാർത്ഥമനോഭാവം കണ്ടേക്കാം. മറ്റുള്ളവരോടുള്ള സഹാനുഭൂതി ഒരാളിൽ തനിയെ ഉണ്ടാകുന്നതല്ല, അത് സൃഷ്ടിക്കപ്പെടുന്നതിൽ സാഹചര്യങ്ങൾക്കും ചിന്തകൾക്കും വലിയ പങ്കുണ്ട്. മറ്റുള്ളവരുടെ വികാരങ്ങൾ മനസ്സിലാക്കാൻ മുതിർന്നിട്ടും കഴിയാത്ത ചിലർ അവർ വളർന്ന സാഹചര്യങ്ങളുടെ സൃഷ്ടിയാണ്. താഴ്ന്ന വൈകാരിക പക്വതയാണ് ഇത്തരക്കാരിലെ സ്വാർഥതയ്ക്ക് കാരണം. കഴിഞ്ഞകാല ജീവിതത്തിലെ മോശം അനുഭവങ്ങൾ ചിലരിൽ സ്വാർത്ഥ ചിന്താ​ഗതിക്ക് കാരണമാകാറുണ്ട്.

പക്ഷേ എന്തൊക്കെയാണെങ്കിലും സ്വാർത്ഥചിന്താ​ഗതി വിഷമയമാണ്. അത് ബന്ധങ്ങളെ അകറ്റുന്നു. ഇവർക്ക് അധികം സുഹൃത്തുക്കളുണ്ടാവില്ല. കുടുംബത്തിലും ഒറ്റപ്പെടും. സ്നേഹമോ സമയമോ മറ്റുള്ളവർക്കായി പങ്കുവെക്കുമ്പോഴാണ് അത് തിരിച്ചും കിട്ടുന്നത്. മറ്റുള്ളവർക്ക് നൽകാതെ, എനിക്കെല്ലാം വേണമെന്ന് ചിന്തിച്ചാൽ സ്വാർത്ഥരായവർക്ക് അത് ലഭിക്കാത്തതിന് കാരണവും ഈ പെരുമാറ്റമാണ്.

പ്രത്യേകതകൾ

 • സ്വാർത്ഥരായവർ ചെറിയ കാര്യങ്ങൾ പോലും പർവതീകരിച്ച് പരാതിപ്പെടുന്നവരാണ്. തങ്ങളിലേക്ക് ശ്രദ്ധയാകർഷിക്കാനാണ് ഇത്തരത്തിൽ ചെയ്യുന്നത്.
 • മറ്റുള്ളവരിൽ നിന്നെല്ലാം വേണമെന്ന് പറയുമ്പോഴും മറ്റുള്ളവരോടുള്ള സ്വന്തം ഉത്തരവാദിത്വങ്ങൾ ഇവർ നിറവേറ്റുകയില്ല.
 • ഇവർക്ക് സുഹൃത്തുക്കൾ വളരെ‍ കുറവായിരിക്കും. ആരുമായുമുള്ള ബന്ധത്തിന് അധികം ആയുസ്സുണ്ടാവുകയില്ല.
 • തങ്ങളെ യഥാർഥത്തിൽ സ്നേഹിക്കുന്നവരുടെപോലും ഇല്ലാത്ത കുറ്റങ്ങൾ ഇവർ കണ്ടെത്തും.
 • മറ്റുള്ളവരുടെ ശ്രദ്ധയും സഹാനുഭൂതിയും പിടിച്ചുപറിക്കുന്നതിനായി ഇല്ലാത്ത അസുഖം അഭിനയിക്കും
 • തന്റെ മോശമായ പെരുമാറ്റവും ഉത്തരവാദിത്വമില്ലായ്മയും മറച്ചുവെച്ച് ആരുംതന്നെ പരി​ഗണിക്കുന്നില്ല എന്ന തരത്തിൽ ഇവർ മറ്റുള്ളവരോട് സംസാരിക്കുന്നതും സഹാനുഭൂതി പിടിച്ചുപറ്റാനാണ്.
 • ഒട്ടും കെയറിങ് ആയിരിക്കുകയില്ല.
 • ഇവരെ തിരുത്താൻ പ്രയാസമാണ്. ഇവരുടെ നന്മ ആ​ഗ്രഹിച്ചുള്ള കുറ്റപ്പെടുത്തലുകൾ പോലും സ്വീകരിക്കില്ല.
 • മറ്റുള്ളവരെ ചീത്തവിളിച്ചശേഷം ഇത്തരക്കാർ ഉറക്കെ കരഞ്ഞോ ശബ്ദം കൂട്ടിയോ സമൂഹത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റാനും ഒരു ഇരയായി അഭിനയിക്കാനും ശ്രമിച്ചേക്കും
 • മറ്റുള്ളവരെ അപമാനിക്കുമെന്ന് ഭീഷണിപ്പെടുത്തി അവരെ നിശബ്ദരാക്കാനും സ്വന്തം ആധിപത്യമുറപ്പിക്കാനും ശ്രമിക്കും
 • എന്നെ എല്ലാവരും സ്നേഹിക്കണം, എന്റെ കാര്യങ്ങൾ നോക്കണം എന്നു പറയുകയും കുടുംബത്തിലും ജോലിയിലും മറ്റുള്ളവരോടുള്ള ഉത്തരവാദിത്വങ്ങൾ അവ​ഗണിക്കുകയും ചെയ്യും
 • എനിക്കെല്ലാം അർഹതപ്പെട്ടതാണെന്ന രീതിയിൽ പെരുമാറും.
 • ഇവർ പറയുന്നതിന് വിരുദ്ധമായി പറയുന്ന കാര്യങ്ങൾക്ക് ചെവിക്കൊടുക്കില്ല,
 • ഇവരുടെ തെറ്റുകൾക്കും മറ്റുള്ളവരെ പഴിചാരും
 • ഇവരുടെ നേട്ടങ്ങളെ പർവതീകരിച്ചു കാണിക്കാൻ ശ്രമിക്കും. എല്ലാത്തിലും ഞാൻ നിറഞ്ഞുനിൽക്കും.
 • എവിടെയും സ്വയം ഉയർന്നു നിൽക്കണമെന്ന മേധാവിത്വ മനോഭാവമായിരിക്കും. അതിനാൽ മറ്റുള്ളവരേക്കാൾ മുമ്പിലാണ് താനെന്ന് ബോധ്യപ്പെടുത്താൻ ശ്രമിക്കും.
 • മറ്റുള്ളവരുടെ മുൻപിൽ വെച്ചുണ്ടാകുന്ന തോൽവികളെ ഇവർ ഭയക്കുന്നു.
എങ്ങനെ പെരുമാറാം?

സ്വാർത്ഥരായവരെ മനസ്സിലാക്കാൻ ശ്രമിക്കുക. എന്തുകൊണ്ട് അവർ അങ്ങനെ ആയിരിക്കുന്നു എന്ന് അന്വേഷിക്കുക. തുറന്ന് സംസാരിക്കുക. അവരുടെ പോരായ്മകൾ ചൂണ്ടിക്കാണിക്കുക. എന്നിട്ടും പഴയരീതിയിൽ പെരുമാറിയാൽ അവരിലേക്ക് അധികം ശ്രദ്ധ കൊടുക്കാതിരിക്കുക. സ്വാർത്ഥരായവരുടെ പെരുമാറ്റം ബന്ധങ്ങളെ അടുപ്പിക്കാൻ അവരിൽ വരുത്തേണ്ട മാറ്റങ്ങൾ എന്തൊക്കെയാണെന്നും അവരോട് ആവർത്തിക്കുക. പ്രത്യേകിച്ച് കുടുംബാം​ഗങ്ങളാണെങ്കിൽ ഓരോ വ്യക്തിയുടെയും സ്വഭാവരീതിയും മനോഭാവവും മനസ്സിലാക്കി നിങ്ങൾ പെരുമാറുക.

കൺസൾട്ടന്റ് സൈക്കോളജിസ്റ്റും മോട്ടിവേഷണൽ ട്രെയ്നറുമാണ് ലേഖകൻ.

ആരോഗ്യമാസികയില്‍ പ്രസിദ്ധീകരിച്ചത്

Content Highlights: what is selfishness behaviour, importance of mental health

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


lemon

1 min

കളിയാക്കിയവര്‍ക്ക് മറുപടി; അഷ്ടമുടിക്കായലോരത്ത് ഡോക്ടറുടെ ചെറുനാരങ്ങാവിപ്ലവം

Jul 3, 2022


rahul-riyas

3 min

'നിങ്ങളുടെ ഓഫീസ് അക്രമിച്ചപ്പോള്‍ ഞങ്ങള്‍ അപലപിച്ചില്ലേ, തിരിച്ചുണ്ടായില്ലല്ലോ'; രാഹുലിനോട് റിയാസ്

Jul 2, 2022

Most Commented