പഠനത്തിൽ, ജോലിയിൽ, കർമമേഖലകളിൽ ശ്രദ്ധക്കുറവുണ്ടോ?ലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് പരിഹാരം തേടാം


ഡോ. സെബിൻ എസ്.കൊട്ടാരം

Representative Image| Photo: Canva.com

ലോക്ഡൗൺ കാലം മുതലാണ് വീട്ടിലിരുന്ന് ജോലി ചെയ്താൽ മതിയെന്ന സൗകര്യം രാധികയ്ക്ക് ലഭിച്ചത്. ആദ്യമൊക്കെ സന്തോഷമായിരുന്നു. എന്നാൽ പതിയെപ്പതിയെ താത്പര്യക്കുറവ് തോന്നിത്തുടങ്ങി. എപ്പോൾ ജോലി തുടങ്ങണം, ഏത് ആദ്യം ചെയ്യണം എന്ന കാര്യത്തിലൊക്കെ സംശയം. ഒന്നിലും മനസ്സ് ഉറച്ചു നിൽക്കാത്ത അവസ്ഥ. ശ്രദ്ധിക്കാനും പറ്റുന്നില്ല. ഇടയ്ക്ക് ഫോണിൽ നോക്കും, കിടന്നുറങ്ങും. ചെയ്യേണ്ട പലകാര്യങ്ങളും നീണ്ടുപോകുന്നു. ആത്മവിശ്വാസവും ചോരുന്നതായി അനുഭവപ്പെട്ടു തുടങ്ങി.

പഠനത്തിൽ, ജോലിയിൽ, ബിസിനസ്സിൽ, മറ്റ് കർമമേഖലകളിൽ ഉൾപ്പെടെ മനസ്സിനെ ഏ​കാ​ഗ്രമാക്കാൻ കഴിയാത്തത് പലരും നേരിടുന്ന പ്രശ്നമാണ്. ചെയ്യേണ്ട കാര്യങ്ങളിൽ വേണ്ടത്ര ശ്രദ്ധിക്കാൻ കഴിയാതെ വരുന്നതോടെ ആ മേഖലയിലെ പ്രകടനത്തെ ദോഷകരമായി ബാധിക്കുന്നു. ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാത്തത് ഓരോ വ്യക്തിയെയും വ്യത്യസ്ത രീതിയിലാണ് ബാധിക്കുന്നത്.

ഇതൊക്കെയാണ് പ്രധാന ലക്ഷണങ്ങൾ.

 • അൽപസമയം മുമ്പ് നടന്ന കാര്യങ്ങൾ പോലും ഓർമിക്കാൻ പറ്റാതെ വരുക.
 • ഒരിടത്ത് ഉറച്ചിരിക്കാനുള്ള പ്രയാസം.
 • അസ്വസ്ഥമായ മനസ്സ്
 • ദൈനംദിന കാര്യങ്ങൾ പോലും ചെയ്യാൻ പ്രയാസം
 • കാടുകയറി ചിന്തകൾ മനസ്സിൽ നിറയുക
 • ഇടയ്ക്കിടെ സാധനങ്ങൾ നഷ്ടപ്പെടുക,അല്ലെങ്കിൽ എവിടെയാണ് വച്ചതെന്ന് ഓർക്കാൻ കഴിയാതെ വരുക.
 • തീരുമാനങ്ങളെടുക്കാനുള്ള പ്രയാസം
 • സങ്കീർണ കാര്യങ്ങൾ ചെയ്യാനുള്ള ബുദ്ധിമുട്ട്
 • ഊർജസ്വലതക്കുറവ്
 • സമയത്ത് കാര്യങ്ങൾ പൂർത്തിയാക്കാൻ കഴിയാതെ വരുക.
 • ഒരുകാര്യത്തിൽ ശ്രദ്ധിക്കാനുള്ള മാനസികവും ശാരീരികവുമായ ഊർജം കുറയൽ.
എങ്ങനെ ശ്രദ്ധ കൂട്ടാം?

ശ്രദ്ധിക്കാനുള്ള കഴിവെ ദുർബലപ്പെടുത്തുന്നത് ശാരീരിക-മാനസിക പ്രശ്നങ്ങളാണെങ്കിൽ അതിന് ആരോ​ഗ്യവിദ​ഗ്ധരുടെ സഹായം തേടുക. ജീവിതശൈലിയുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങളാണെങ്കിൽ ഒരുപരിധിവരെ സ്വയം പരിഹാരം കാണാൻ സാധിക്കും.

 • ഓരോ കാര്യവും ചെയ്യുന്നതിന് പ്രത്യേകസമയം നിശ്ചയിച്ച് ഡയറിയിൽ തലേന്ന് രാത്രി എഴുതുക. ഏറ്റവും പ്രാധാന്യമുള്ളത് ആദ്യം ചെയ്യുക. വലിയ ലക്ഷ്യങ്ങൾ പല ഭാ​ഗങ്ങളായി പൂർത്തിയാക്കുക. നിശ്ചയിച്ച സമയത്ത് ഒരു കാര്യം ചെയ്യുമ്പോൾ മറ്റുകാര്യങ്ങൾ നിങ്ങളുടെ ശ്രദ്ധ കവരാതിരിക്കാൻ ശ്രദ്ധിക്കുക.
 • നിശ്ചിത സമയത്ത് ഉറങ്ങാനും ഉണരാനും ശ്രമിക്കുക. ഉറങ്ങുന്നതിന് അരമണിക്കൂർ മുമ്പ് ടി.വി, മൊബൈൽ ഫോൺ, കംപ്യൂട്ടർ എന്നിവ ഓഫ് ചെയ്യുക. ഇവയിലെ വെളിച്ചം കണ്ണിലടിക്കുന്നത് ഉറക്കം വൈകിപ്പിക്കും. ഉറക്കക്കുറവ് അശ്രദ്ധയ്ക്ക് കാരണമാകും.
 • വൈകീട്ട് താമസിച്ച് വ്യാാമം ചെയ്യരുത്. ഉറങ്ങുന്നതിന് മുമ്പ് ഡയറി എഴുതുന്നത്, വായന, ശ്വസനവ്യായാമം, ചെറുചൂടുവെള്ളത്തിൽ കുളിക്കുന്നത് എന്നിവയെല്ലാം ഉറക്കത്തിന് സഹായകമാകും. ഉറക്കത്തെ തടയുമെന്നതിനാൽ ഉത്കണ്ഠപ്പെടുത്തുന്ന ചിന്തകൾ ഒഴിവാക്കുക.
 • ധ്യാനം, പ്രാർഥന, യോ​ഗ എന്നിവ ശീലമാക്കുക. ശ്വാസോച്ഛ്വാസത്തിൽ ശ്രദ്ധിക്കുമ്പോൾ, മനസ്സ് അനാവശ്യ ചിന്തകളിലേക്ക് വീണ് ശ്രദ്ധ പോകില്ല.
 • ഒരേസമയം പലകാര്യങ്ങളിലേക്ക് ശ്രദ്ധയൂന്നുന്നത് ഒഴിവാക്കുക. ഒരുസമയത്ത് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ മാത്രം ഏറ്റെടുക്കുക.
 • ഓരോ കാര്യത്തിനും ആവശ്യത്തിന് സമയം നീക്കിവെക്കുക. നിങ്ങളുടെ ശരീരത്തിനും മനസ്സിനും അമിതഭാരം കൊടുക്കേണ്ടിവരുമ്പോൾ ക്ഷീണവും ഉത്സാഹമില്ലായ്മയും ഉണ്ടാകാം.
 • കഴി‍ഞ്ഞ കാര്യത്തെക്കുറിച്ചും ഭാവിയെക്കുറിച്ചും ഉത്കണ്ഠപ്പെടുന്നത് ശ്രദ്ധ തടസ്സപ്പെടുത്തും. കഴിഞ്ഞ കാര്യങ്ങളിൽ നിങ്ങൾക്ക് മാറ്റം വരുത്താൻ സാധിക്കുകയില്ല. ആ സമയത്തെ ഉചിതമായ തീരുമാനമായി അതിനെ കാണുക. അതൊരു പാഠമായി ഉൾക്കൊണ്ട് ഭാവിയെക്കുറിച്ച് യാഥാർഥ്യബോധത്തോടെ ചിന്തിക്കുക. മാറ്റം വരുത്തേണ്ടതുണ്ടെങ്കിൽ മാറ്റണം.
 • തുടർച്ചയായി ഒരേ കാര്യം ചെയ്യുന്നത് ശ്രദ്ധ കുറയ്ക്കും. പഠനത്തിനിടയിലോ ജോലിക്കിടയിലോ മുക്കാൽ മണിക്കൂർ കൂടുമ്പോൾ ഇടയ്ക്ക് അൽപം നടക്കുകയോ ആരോടെങ്കിലും സംസാരിക്കുകയോ തണുത്ത വെള്ളത്തിൽ മുഖം കഴുകുകയോ ഒക്കെ ചെയ്യണം. ഇതിനായി ഫോണിലോ മറ്റോ അലാറം സെറ്റ് ചെയ്യുക. പഠിക്കുമ്പോഴും മറ്റും തുടർച്ചയായി ഒരു വിഷയം പഠിക്കാതെ ഇടയ്ക്ക് വേറെ വിഷയം പഠിക്കുന്നതും ശ്രദ്ധ നിലനിർത്താൻ സഹായിക്കും.
 • പഠന, ഓഫീസ് മുറികളിൽ ചെടികൾ വയ്ക്കുന്നത് ശ്രദ്ധ, ഉത്പാദനക്ഷമത എന്നിവ കൂട്ടാനും അന്തരീക്ഷവായുവിന്റെ ​ഗുണം മെച്ചപ്പെടുത്താനും സഹായിക്കുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു. പാർക്കിലോ പച്ചപ്പുള്ള സ്ഥലത്തോ നടക്കുന്നത് മനസ്സിൽ കൂടുതൽ ഊർജം തരും.
 • ബ്രെയിൻ‌ ട്രെയിനിങ് ആക്റ്റിവിറ്റികൾ പരിശീലിക്കുന്നതും ശ്രദ്ധ, ഓർമ, പ്രശ്നപരിഹാരശേഷി എന്നിവ കൂട്ടാൻ സഹായിക്കും. ബ്രെയിൻ ട്രെയിനിങ് ​ഗെയിമുകളായ ജി​ഗ്സോ പസിൽ, സുഡോക്കു, ചെസ്സ്, ബ്രെയിൻ സ്റ്റിമുലേറ്റിങ് വീഡിയോ ​ഗെയിമുകൾ എന്നിവ കളിക്കാം.
 • പ്രഭാതനടത്തം ഏറെ നല്ലതാണ്. പതിവായുള്ള വ്യായാമം ഓർമശക്തിയും ശ്രദ്ധയും മനഃശക്തിയും കൂട്ടുന്ന രാസഘടകങ്ങളുടെ ഉത്പാദനത്തിന് സഹായിക്കും. വ്യായാമം തലച്ചോറിലെ ഡോപമിനെയും സെറോടോണിനെയും ഉദ്ദീപിപ്പിച്ച് ശ്രദ്ധ കൂട്ടും. ശാരീരിക ചലനങ്ങൾ മസിലുകളെ അവയവുള്ളതാക്കി ടെൻഷൻ കുറയ്ക്കുന്നു.
 • മെലഡികൾ കേൾക്കുന്നത് ശ്രദ്ധ കൂട്ടാൻ സഹായിക്കും. പ്രകൃതിയിലെ ശബ്ദങ്ങൾ, ഓടക്കുഴൽ, വയലിൻ തുടങ്ങിയ ഉപകരണങ്ങളിലെ സം​ഗീതം എന്നിവയൊക്കെ ശ്രദ്ധ കൂട്ടാൻ സഹായിക്കുമെന്ന് വിദ​ഗ്ധർ പറയുന്നു.
ഓർക്കുക, ഒറ്റദിവസം കൊണ്ട് ശ്രദ്ധ കൂട്ടാൻ പറ്റില്ല. അതിന് ദിവസേനയുള്ള പരിശീലനം ആവശ്യമാണ്.

മോട്ടിവേഷണൽ ട്രെയിനറും കൺസൾട്ടന്റ് സൈക്കോളജിസ്റ്റുമാണ് ലേഖകൻ.

ആരോ​ഗ്യമാസികയിൽ പ്രസിദ്ധീകരിച്ചത്

Content Highlights: ways to improve your focus and concentration skills


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Chintha Jerome

2 min

ചിന്തയുടെ വാദം പൊളിഞ്ഞു; ശമ്പള കുടിശ്ശികയായി 8.50 ലക്ഷം രൂപ, ഉത്തരവിറക്കി സര്‍ക്കാര്‍

Jan 24, 2023


Anil Antony

4 min

ഈ പോക്കിന്‌ കോണ്‍ഗ്രസിന് ഭാവി വിദൂരമാണ്, ഒപ്പമുള്ളവരെ കാണുമ്പോള്‍ രാഹുലിനോട് സഹതാപം- അനില്‍ ആന്റണി

Jan 25, 2023


dr omana

10:15

കൊന്ന് നുറുക്കി പെട്ടിയിലാക്കി; രണ്ട് പതിറ്റാണ്ടിനിപ്പുറവും കാണാമറയത്ത് കഴിയുന്ന കൊടുംകുറ്റവാളി

Oct 14, 2022

Most Commented