അലർജി ഇല്ലെന്ന് ഉറപ്പാക്കണം; ഹെയർ ഡൈ ഉപയോ​ഗിക്കും മുമ്പ് അറിഞ്ഞിരിക്കേണ്ട  കാര്യങ്ങൾ


ഡോ.സൗമ്യ ജ​ഗദീശൻ

Representative Image| Photo: Canva.com

ഹെയർ ഡൈകൾ പലതരത്തിലുണ്ട്. മുടിയിൽ എങ്ങനെ പ്രവർത്തിക്കുന്നു, എത്രനാൾ നീണ്ടുനിൽക്കുന്നു, മുടിക്ക് അവ എന്ത് പാർശ്വഫലങ്ങൾ ഉണ്ടാക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് ഈ തരംതിരിവ്. സിന്തറ്റിക് ഡൈകളാണ് ഇന്ന് ഭൂരിഭാ​ഗവും ഉപയോ​ഗിക്കുന്നത്. ടെംപററി, സെമി പെർമനന്റ്, ഡെമി പെർമനന്റ്, പെർമനന്റ് എന്നിവ.

ടെംപററി ​ഹെയർ ഡ‍ൈ

ടെംപററി ഹെയർ ഡൈ മുടിയുടെ ഏറ്റവും പുറംഭാ​ഗമായ ക്യൂട്ടിക്കിളിനെ പൊതിയുകയാണ് ചെയ്യുക. ഇത് താത്കാലികമാണ്. അതിനാൽ മുടിയുടെ അകത്തേക്ക് അധികം പോകില്ല. ഇതിൽ കാര്യമായി അമോണിയം പെറോക്ലൈഡ് ഉണ്ടാവില്ല. അതിനാൽ ഓക്സിഡേഷനും മുടിയുടെ ബ്ലീച്ചിങ്ങും നടക്കില്ല. മൂന്നോ നാലോ തവണ മുടി കഴുകിക്കഴിഞ്ഞാൽ ഡൈയുടെ ഫലം പോകും.

സെമി പെർമനന്റ് ഹെയർ ഡൈ

ഇത് ക്യൂട്ടിക്കിളിന്റെ കുറച്ചുകൂടി അകത്തേക്ക് പോവുകയാണ് ചെയ്യുന്നത്. കുറച്ചുകൂടുതൽ വാഷിങ്(ഏകദേശം എട്ട്) കഴിഞ്ഞാൽ ഇതിന്റെ ഫലം നഷ്ടപ്പെടും. ഇതിൽ വീര്യംകൂടിയ രാസവസ്തുക്കൾ ഇല്ലാത്തതിനാൽ മുടിക്ക് കേടുപാടുകൾ കുറവായിരിക്കും. എന്നാൽ കുറച്ചുനാൾ മാത്രമേ നിലനിൽക്കൂ എന്നതിനാൽ ഇടയ്ക്കിടെ ഡൈ ഉപയോ​ഗിക്കേണ്ടി വരും.

ഡെമി പെർമനന്റ് ഹെയർ ഡൈ

സെമി പെർമനന്റിന്റെയും പെർമനന്റിന്റെയും ഇടയിൽ വരുന്നതാണിത്. ഇത് സെമി പെർമനന്റ് ഡൈയേക്കാൾ കൂടുതൽ നാൾ നീണ്ടുനിൽക്കും(20-28 വാഷ്). ഇതിൽ ചെറിയ രീതിയിലുള്ള ബ്ലീച്ചിങ് നടക്കാറുണ്ട്. ഇതിൽ രണ്ടുശതമാനം ഹൈഡ്രജൻ പെറോക്ലൈഡ് അടങ്ങിയിട്ടുണ്ട്.

പെർമനന്റ് ഹെയർ ഡൈ

ഏറ്റവും കൂടുതൽ ഉപയോ​ഗിക്കുന്നതാണ് പെർമനന്റ് വിഭാ​ഗത്തിൽപ്പെടുന്നത്. ഇത് മുടിയെ ആദ്യം ബ്ലീച്ച് ചെയ്യും. ഇതിനുശേഷമാണ് ഹെയർ കളർ നൽകുന്നത്. ഇതിന്റെ ശക്തി കോർട്ടക്സ് വരെ എത്തിച്ചേരും. ഹൈഡ്രജൻ പെറോക്സൈഡ് എട്ടുശതമാനത്തോളം ഉള്ളതിനാൽ ബ്ലീച്ചിങ് കൂടുതലായുണ്ടാകും. മുടിയുടെ അകത്തേക്ക് നന്നായി കയറിപ്പോകുന്നതു കൊണ്ട് ധാരാളം തവണ വാഷ് ചെയ്താൽ മാത്രമേ ഈ ഡൈ നഷ്ടപ്പെടൂ.

പാർശ്വഫലങ്ങൾ

ചിലരിൽ ‍ഡൈ ഉപയോ​ഗം അലർജിക്ക് കാരണമാകാറുണ്ട്. ഡൈയിലുള്ള പാര ഫിനലിൻ ഡയമിൻ(പി.പി.ഡി) എന്ന വസ്തുവിന്റെ സാന്നിധ്യമാണ് അലർജിക്ക് കാരണമാകുന്നത്. ശിരോചർമത്തിലെ ചൊറിച്ചിൽ, കണ്ണുകൾക്ക് വിങ്ങൽ എന്നിവ കാണാറുണ്ട്. മറ്റ് ശരീരഭാ​ഗങ്ങളിലും ഈ അലർജിയുടെ ബുദ്ധിമുട്ട് ഉണ്ടാകാം. അതിനാൽ ഏത് ഡൈ ഉപയോ​ഗിക്കുമ്പോഴും അലർജി ഇല്ലെന്ന് ഉറപ്പാക്കാൻ പാച്ച് ടെസ്റ്റ് ചെയ്യണം.

ഒരിക്കൽ അലർജി ഉണ്ടെന്ന് കണ്ടാൽ പിന്നെ ആ ഡൈ ഉപയോ​ഗിക്കരുത്. അമോണിയ, പി.പി.ഡി എന്നിവ കൂടുതലടങ്ങിയ ഡൈ ഉപയോ​ഗിക്കുന്നത് മുടിക്ക് ഘടനാപരമായ തകരാറുകൾ ഉണ്ടാകാനിടയാക്കാം. മുടിക്ക് ബ്ലീച്ചിങ്ങും കൂടുതൽ ഉണ്ടാകാം. ഹെയർ ഡൈ ഉപയോ​ഗിച്ച് എന്തെങ്കിലും പ്രശ്നങ്ങൾ അനുഭവപ്പെട്ടാൽ ഡോക്ടറെ കണ്ട് ചികിത്സ തേടണം.

കൊച്ചി അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ഡെർമറ്റോളജി വിഭാ​ഗം അസോസിയേറ്റ് പ്രൊഫസറാണ് ലേഖിക.

(ആരോഗ്യമാസികയില്‍ പ്രസിദ്ധീകരിച്ചത്)

Content Highlights: things to know before dyeing your hair


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Gujarat

1 min

ഗുജറാത്ത് പിടിച്ച് ബിജെപി: ഹിമാചലില്‍ ഉദ്വേഗം തുടരുന്നു

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022

Most Commented