കൃത്രിമ​ഗർഭധാരണ മാർ​ഗങ്ങൾ തേടേണ്ടതെപ്പോൾ? വിജയസാധ്യത വർധിപ്പിക്കാൻ എന്താണ് വഴി ?


വന്ധ്യത എന്ന അവസ്ഥ നിങ്ങളിലുണ്ടോ എന്ന് മനസ്സിലാക്കാൻ കൃത്യമായ പരിശോധനകൾ നടത്തുകയാണ് ആദ്യം വേണ്ടത്...

Representative Image| Photo: Canva.com

കൃത്രിമ​ഗർഭധാരണം സംബന്ധിച്ചും അതിന്റെ വിജയസാധ്യത വർധിപ്പിക്കുന്ന ഘടകങ്ങളെക്കുറിച്ചുമുള്ള ചോദ്യത്തിന് മറുപടി നൽകുകയാണ്

കൊച്ചി ആസ്റ്റർ മെഡിസിറ്റിയിൽ വിമൻസ് ഹെൽത്ത് വിഭാഹം സീനിയർ കൺസൾട്ടന്റ് ഡോ. ഷെർലി മാത്തൻ.

ചോദ്യം

എനിക്ക് 34 വയസ്സുണ്ട്. വിവാഹം കഴിഞ്ഞിട്ട് ഏഴുവർഷമായി. കുട്ടികളില്ല. ഡോക്ടറെ കണ്ടപ്പോൾ ഭർത്താവിന്റെ ബീജത്തിന് കൗണ്ടും ചലനശേഷിയും കുറവാണെന്ന് പറഞ്ഞു. ഐ.യു.ഐ രണ്ടു തവണ ചെയ്തെങ്കിലും പരാജയപ്പെട്ടു. ഇനി ഐ.വി.എഫ്. ചെയ്യാമെന്നാണ് ഡോക്ടർ പറയുന്നത്. ഐ.വി.എഫിലും പരാജയസാധ്യതയുണ്ടെന്നും പറയുന്നു. വിജയസാധ്യത വർധിപ്പിക്കാൻ എന്താണ് വഴി. ഭക്ഷണത്തിലോ ജീവിതശൈലിയിലോ മാറ്റങ്ങൾ ആവശ്യമാണോ? - ശ്രീജ

ഉത്തരം

സ്വാഭാവിക ​ഗർഭധാരണം നടക്കാതെ വരുമ്പോഴാണ് പലപ്പോഴും കൃത്രിമ ​ഗർഭധാരണത്തിനുള്ള മാർ​ഗങ്ങൾ തേടുന്നത്. വന്ധ്യത എന്ന അവസ്ഥ നിങ്ങളിലുണ്ടോ എന്ന് മനസ്സിലാക്കാൻ കൃത്യമായ പരിശോധനകൾ നടത്തുകയാണ് ആദ്യം വേണ്ടത്. അതിനുവേണ്ടി ആർത്തവവും ആർത്തവ പ്രതിസന്ധികളും അണ്ഡവിസർജനവുമെല്ലാം എപ്പോഴാണെന്ന് കൃത്യമായി മനസ്സിലാക്കി ഡോക്ടറുമായി സംസാരിക്കണം. ഇത് ശരിയായ ചികിത്സയ്ക്ക് സഹായിക്കും. മാത്രമല്ല, ചികിത്സയുടെ വിജയശതമാവം വർധിക്കുകയും ചെയ്യും.

മരുന്നുചികിത്സ ഫലം കണ്ടില്ലെങ്കിൽപ്പോലും പ്രതീക്ഷ കൈവിടേണ്ടതില്ല. കൃത്രിമ​ഗർഭധാരണ മാർ​ഗങ്ങളുടെ സാധ്യത വരുന്നത് അപ്പോഴാണ്. ഓരോരുത്തരുടെയും പ്രശ്നങ്ങൾ വിശ​ദമായി വിലയിരുത്തിയാണ് ഏത് മാർ​ഗമാണ് വേണ്ടതെന്ന് തീരുമാനിക്കുന്നത്. ബീജത്തിന്റെ എണ്ണക്കുറവ്, ചലനശേഷിക്കുറവ് തുടങ്ങിയ പ്രശ്നങ്ങൾ കാരണം ​ഗർഭധാരണം സാധ്യമാകാതെ പോകുമ്പോഴാണ് ഐ.യു.ഐ(Intrauterine insmination) പ്രയോജനപ്പെടുത്തുന്നത്.

ലാബിൽ സ്വിം അപ് ടെക്നിക് ഉപയോ​ഗിച്ച് ഏറ്റവും ​ഗുണനിലവാരമുള്ള ബീജത്തെ വേർതിരിച്ച് ഒരു ചെറിയ കത്തീറ്ററിന്റെ സഹായത്തോടെ ​ഗർഭപാത്രത്തിനുള്ളിൽ നിക്ഷേപിക്കുകയാണ് ചെയ്യുന്നത്. ഇതിനുമുമ്പ് അണ്ഡവിസർജനത്തെ ഉത്തേജിപ്പിക്കുന്നതിനുള്ള മരുന്ന് നൽകും. അത് അണ്ഡത്തിന്റെ വളർച്ചയെ ട്രാൻസ് വജൈനൽ അൾട്രാസൗണ്ട് വഴി നിരീക്ഷിച്ച് ഒരു പ്രത്യേക വലുപ്പമെത്തുമ്പോൾ അണ്ഡവിസർജനം നടക്കും. അല്ലെങ്കിൽ അണ്ഡം പുറത്തുവരാനുള്ള ഇൻജെക്ഷൻ നൽകിയശേഷം 36 മണിക്കൂറിനുള്ളിൽ അണ്ഡവിസർജനം നടക്കും. അപ്പോഴാണ് ഐ.യു.ഐ ചെയ്യുന്നത്.

എപ്പോഴൊക്കെയാണ് ഐ.യു.ഐ വേണ്ടിവരുന്നത്?

  • പുരുഷപങ്കാളിക്ക് ചെറിയ ബീജത്തകരാറുകളോ സ്ഖലനവൈകല്യമോ ഉള്ളപ്പോൾ
  • കൗണ്ട് അല്ലെങ്കിൽ ബീജത്തിന് ചലനശേഷിക്കുറവുണ്ടെങ്കിൽ
  • അണ്ഡവാഹിനിക്കുഴലിന് തകരാർ, പെൽവിക് അണുബാധ, എൻഡോമെട്രിയോസിസ് തുടങ്ങിയ ഉണ്ടെങ്കിൽ ഐ.യു.ഐ അനുയോജ്യമല്ല.
ഐ.യു.ഐ.ക്കു ശേഷവും ഡോക്ടർ തരുന്ന മരുന്നുകൾ കൃത്യമായി തന്നെ കഴിക്കാൻ ശ്രദ്ധിക്കണം. അവ ​ഗർഭധാരണ സാധ്യത വർധിപ്പിക്കുന്നതിന് സഹായിക്കുന്നു. ഐ.യു.ഐ.ക്കു ശേഷം ആ ​ദിവസങ്ങളിൽ ലൈം​ഗി​കബന്ധത്തിൽ ഏർപ്പെടുന്നത് വിജയനിരക്ക് കൂട്ടാൻ സഹായിക്കും.

ഐ.യു.ഐ മൂന്നുനാലുതവണ ചെയ്യുമ്പോഴാണ് വിജയനിരക്ക് സാധാരണമായി കൂടുന്നത്.

ആരോ​ഗ്യകരമായ ഭക്ഷണം, അതായത് പ്രോട്ടീനടങ്ങിയ ഭക്ഷണം കഴിക്കുന്നത് നല്ലതാണ്. വ്യായാമം ചെയ്യുന്നതും നല്ലതാണ്. പുകവലി, മദ്യപാനം എന്നിവ ഒഴിവാക്കണം. മാനസിക സമ്മർദവും ഉത്കണ്ഠയും ഇല്ലാതെ ശ്രദ്ധിക്കണം. ഐ.യു.ഐ. അഞ്ചാറു തവണ ചെയ്തിട്ടും ഫലം കിട്ടാത്തപ്പോഴാണ് ഐ.വി.എഫ്. പോലെയുള്ളവ പരി​ഗണിക്കുന്നത്.

സ്വാഭാവികമായി നടക്കേണ്ട അണ്ഡ-ബീജസംയോജനം ശരീരത്തിന് പുറത്ത്, അതായത് ലാബിൽ കൃത്രിമമായി സാധ്യമാക്കുന്ന പ്രക്രിയയാണ് ഇൻവിട്രോ ഫെർട്ടിലൈസേഷൻ(ഐ.വി.എഫ്.). അങ്ങനെ ലാബിൽ വളർത്തിയെടുക്കുന്ന ഭ്രൂണത്തെ ​ഗർഭപാത്രത്തിൽ നിക്ഷേപിക്കുകയും ചെയ്യുന്നു. ഇക്സി(ICSI) മുതലായവയാണ് മറ്റു ചികിത്സാ മാർ​ഗങ്ങൾ.

ആരോ​ഗ്യമാസികയിൽ പ്രസിദ്ധീകരിച്ചത്

Content Highlights: things to know about artificial insemination


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
chintha jerome

1 min

ഒന്നേമുക്കാൽ വർഷം റിസോർട്ടിൽ താമസം, 38 ലക്ഷം രൂപ വാടക; ചിന്തയ്ക്കെതിരേ പരാതിയുമായി യൂത്ത് കോൺഗ്രസ്

Feb 7, 2023


Transcouples

06:33

സിയക്ക് വേണ്ടി സഹദ് ഗർഭം ധരിച്ചു; കാത്തിരിപ്പിനൊടുവിൽ അവര്‍ അച്ഛനും അമ്മയുമായി

Feb 4, 2023


Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023

Most Commented