Representative image | Photo: Gettyimages.in
ഉടല് ഒരു താവളമാണ്. കോടിക്കണക്കിന് സൂക്ഷ്മാണുക്കളുടെ താവളം. ബാക്ടീരിയയും വൈറസുകളും ഫംഗസുകളുമെല്ലാമുണ്ട് അക്കൂട്ടത്തില്‍. പക്ഷേ, ഈ സൂക്ഷ്മജീവികളുടെ സഹവാസം നമ്മള്‍ സ്വയം തിരിച്ചറിയുന്നില്ലെന്നുമാത്രം. നമ്മുടെയുള്ളില്‍ ഇത്രയേറെ സൂക്ഷ്മാണുക്കളുണ്ടോയെന്ന് ആശ്ചര്യം തോന്നാം. പക്ഷേ, യാഥാര്‍ഥ്യമാണ്. ആ അര്‍ഥത്തില്‍ നമ്മുടെ ശരീരം നമ്മുടെമാത്രമല്ല, ഈ സൂക്ഷ്മാണുക്കളുടേതു കൂടിയാണെന്ന് പറയേണ്ടിവരും.
മനുഷ്യശരീരത്തിലെ സൂക്ഷ്മാണുക്കളെക്കുറിച്ചുള്ള ഗവേഷണങ്ങള്‍ വൈദ്യശാസ്ത്രത്തെ പുതിയൊരു തലത്തിലേക്ക് നയിക്കുന്ന ഘട്ടമാണിത്. രോഗങ്ങളുടെ കാരണം കണ്ടെത്തുന്നതില്‍, ചികിത്സയില്‍, രോഗപ്രതിരോധത്തില്‍ എല്ലാം വലിയ മാറ്റങ്ങള്‍ക്കുള്ള വഴിതുറക്കുകയാണ്. ആരോഗ്യം നിലനിര്‍ത്തുന്നതില്‍ ഈ സൂക്ഷ്മജീവികള്‍ക്കുള്ള പങ്കിനെക്കുറിച്ചുള്ള പുത്തന്‍ അറിവുകള്‍ വരുംവര്‍ഷങ്ങളില്‍ മനുഷ്യസമൂഹത്തിന് നല്‍കുക വിലപ്പെട്ട സാധ്യതകളാണ്.
കുടലിലെ ചങ്ങാതിമാര്‍
ബാക്ടീരിയ, വൈറസ്, ഫംഗസ് എന്നൊക്കെ കേള്‍ക്കുമ്പോള്‍ ആദ്യം ഓര്‍ക്കുക രോഗങ്ങളെക്കുറിച്ചാണ്. കാരണം, ഇവയെക്കുറിച്ച് കൂടുതലായി കേള്‍ക്കുന്നത് രോഗകാരികളായാണ്. എന്നാല്‍, മനുഷ്യശരീരത്തില്‍ താമസമാക്കിയ ഈ സൂക്ഷ്മജീവികളില്‍ പലതും മനുഷ്യന്റെ ചങ്ങാതിമാരാണ്. വെറുമൊരു സൗഹൃദതാമസക്കാര്‍ മാത്രമല്ല, മനുഷ്യശരീരത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ വളരെ നിര്‍ണായകമായ സഹായങ്ങള്‍ ഇവ നല്‍കുന്നുണ്ടെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. നമ്മുടെ രോഗപ്രതിരോധശേഷി നിര്‍ണയിക്കുന്നതില്‍, അതുവഴി ആരോഗ്യം നിലനിര്‍ത്തുന്നതില്‍ ഈ സൂക്ഷ്മാണുക്കള്‍ക്ക് വളരെവലിയ പങ്കുണ്ട്. വായയില്‍, തൊണ്ടയില്‍, ചര്‍മത്തില്‍, കുടലില്‍, ജനനേന്ദ്രിയത്തില്‍ തുടങ്ങി ശരീരത്തിന്റെ പലഭാഗങ്ങളിലും ഇത്തരം സുക്ഷ്മാണുവ്യവസ്ഥ (microbiota) നിലനില്‍ക്കുന്നുണ്ട്. ഇതില്‍ ഏറ്റവും പ്രധാനവും വിപുലവുമായത് കുടലിലെ ബാക്ടീരിയകളാണ്.
ഒപ്പമുള്ളവര്‍
ശരീരത്തില്‍ സൂക്ഷ്മാണുവ്യവസ്ഥയുടെ തുടക്കം എവിടെനിന്നാണ്? മാതാവില്‍നിന്നുതന്നെ. ജനനസമയത്ത് അമ്മയില്‍നിന്ന് ലഭിക്കുന്ന സൂക്ഷ്മാണുക്കള്‍ നമ്മുടെ അവയവങ്ങളുടെ ആരോഗ്യം നിലനിര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട്. ജനനസമയത്താണ് പ്രധാനമായും ഇത്തരം സൂക്ഷ്മാണുക്കള്‍ കുഞ്ഞിലേക്ക് കൈമാറിക്കിട്ടുന്നത്. സാധാരണ പ്രസവത്തില്‍ യോനീസ്രവത്തിലൂടെ സൂക്ഷ്മാണുക്കള്‍ കുഞ്ഞിന്റെ ശരീരത്തിലെത്തുന്നുണ്ട്. യോനീസ്രവത്തിലെയും കുഞ്ഞിന്റെ കുടലിലെയും സൂക്ഷ്മാണുക്കള്‍ ഒരേതരത്തിലുള്ളതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. പിന്നീട് വളര്‍ച്ചയുടെ ഓരോഘട്ടത്തിലും ഇതില്‍ സാഹചര്യങ്ങള്‍ക്കനുസരിച്ചുള്ള മാറ്റങ്ങള്‍ വരുകയും ചെയ്യുന്നുണ്ട്. ആരോഗ്യത്തെ സംരക്ഷിക്കുന്നതില്‍ കുടലിലെ സൂക്ഷ്മാണുക്കള്‍ക്കുള്ള പങ്കിനെക്കുറിച്ച് ഇനി വായിക്കാം...
Content Highlights: role of microbes in human health, microbes in the human body, microbiome


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..