ലക്ഷണങ്ങള്‍ ഇടയ്ക്ക് തീവ്രമാകും,ചിലപ്പോള്‍ പാടേകുറഞ്ഞ് അപ്രത്യക്ഷമാകും; അറിയാം ഈ രോ​ഗത്തെ


ഡോ. അശ്വിനി. ആര്‍.

വളരെ പതുക്കെ നടക്കുന്ന ഈ കൊഴിഞ്ഞു പോക്ക് നഗ്‌നനേത്രങ്ങള്‍കൊണ്ട് കാണാന്‍ കഴിയില്ല.

Representative Image | Photo: Gettyimages.in

കാര്യമായ ചികിത്സയില്ല, പെട്ടെന്ന് പകരും എന്നിങ്ങനെ സോറിയാസിസിനെക്കുറിച്ച് പലവിധ ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ സോറിയാസിസ് ഒരാളില്‍നിന്ന് മറ്റൊരാളിലേക്ക് പകരുന്ന രോഗമല്ല. ഫലപ്രദമായ ചികിത്സയും ഇന്ന് ലഭ്യമാണ്.

ചര്‍മത്തിലെ കോശങ്ങള്‍ വിവിധ പാളികളിലായാണ് കാണപ്പെടുക. ഇതില്‍ ഏറ്റവും താഴത്തെ പാളിയിലുള്ളവയാണ് (Basal layer) വിഭജിക്കുന്ന കോശങ്ങള്‍. വിഭജിച്ചുണ്ടാകുന്ന പുതിയ കോശങ്ങള്‍ 28 മുതല്‍ 30 ദിവസംകൊണ്ട് ചര്‍മത്തിന്റെ വിവിധപാളികളിലൂടെ സഞ്ചരിച്ച് ചര്‍മപ്രതലത്തില്‍ എത്തി കൊഴിഞ്ഞു പോകുന്നു. വളരെ പതുക്കെ നടക്കുന്ന ഈ കൊഴിഞ്ഞു പോക്ക് നഗ്‌നനേത്രങ്ങള്‍കൊണ്ട് കാണാന്‍ കഴിയില്ല.

സോറിയാസിസുള്ളവരില്‍ ഈ പ്രക്രിയ ദ്രുതഗതിയില്‍ നടക്കുന്നു. വെറും നാല് ദിവസം കൊണ്ട് പുതിയ കോശങ്ങള്‍ ചര്‍മപ്രതലത്തില്‍ എത്തി കുന്നുകൂടുന്നു. ഇത് വെള്ളി നിറത്തിലുള്ള, വേഗത്തില്‍ ഇളകുന്ന ശല്‍ക്കങ്ങളായി കാണപ്പെടും. വ്യക്തമായ അരികുകള്‍ ഉള്ള, വെള്ളിനിറത്തിലെ ശല്‍ക്കങ്ങളോടുകൂടിയ, ചൊറിച്ചില്‍ ഇല്ലാത്ത ഇത്തരം തടിപ്പുകള്‍ കൈകാല്‍മുട്ടുകള്‍, നടു, ശിരോചര്‍മം, കൈകാല്‍ വെള്ള എന്നീ ശരീരഭാഗങ്ങളിലാണ് കൂടുതലായി ഉണ്ടാകുക. അസുഖത്തിന്റെ തീവ്രതയേറുമ്പോള്‍ മറ്റ് ശരീരഭാഗങ്ങളിലേക്കും വ്യാപിക്കും. ഇതോടൊപ്പം നഖങ്ങളില്‍ നിറവ്യത്യാസം, ചെറിയ കുത്തുകള്‍, കേട് എന്നിവയും ചിലരിലെങ്കിലും സന്ധിവാതം ( Psoriatic Arthropathy), ശരീരത്തില്‍ പഴുത്ത കുരുക്കള്‍ (Pustular psoriasis) എന്നിവയുംകാണപ്പെടാറുണ്ട്.

രോഗലക്ഷണങ്ങള്‍ ഇടയ്ക്ക് തീവ്രമാകുന്നതും (Exacerbation) ചിലപ്പോള്‍ നന്നായി കുറഞ്ഞ് അപ്രത്യക്ഷമാകുന്നതും (Remission) ഈ രോഗത്തിന്റെപ്രത്യേകതയാണ്. അതിനാല്‍ സോറിയാസിസ് രോഗി ആജീവനാന്തം മരുന്നുകള്‍ തുടരേണ്ട ആവശ്യമില്ല. രോഗം അപ്രത്യക്ഷമാകുന്ന (Remission) ഘട്ടത്തില്‍ എല്ലാ മരുന്നുകളും നിര്‍ത്താവുന്നതാണ്.

Also Read

ചിലർക്ക് ചെറിയ സ്‌പോട്ടിങ്, മറ്റുചിലർക്ക് ...

തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും പോലും അറിയാതെ ...

കുട്ടികളുടെ പ്രമേഹത്തിൽ വൻ കുതിപ്പ്, ജീവിതശൈലീരോഗങ്ങൾ ...

സ്റ്റിറോയ്ഡ് അടങ്ങിയ ലേപനങ്ങളുടെ അശാസ്ത്രീയ ...

'വെറും' മുഖക്കുരു എന്ന് കരുതുന്നവ ചിലപ്പോൾ ...

രോഗം മൂര്‍ച്ഛിക്കാനിടയാക്കുന്ന ഘടകങ്ങള്‍ ഇവയാണ്

 • ടോണ്‌സിലൈറ്റിസ്, തൊണ്ടയിലെ അണുബാധ.
 • വേദനസംഹാരികള്‍, മലേറിയയ്ക്കുള്ള മരുന്നുകള്‍, രക്തസമ്മര്‍ദം നിയന്ത്രിക്കാനുള്ള ചിലയിനം മരുന്നുകള്‍, ലിതിയം.
 • മാനസിക സംഘര്‍ഷം.
 • പരിക്കുകള്‍/ക്ഷതം.
 • പുകവലി, മദ്യപാനം.
 • സൂര്യപ്രകാശം.
 • സോറിയാസിസ് രോഗികളില്‍ അമിതവണ്ണം, പ്രമേഹം, രക്താതിമര്‍ദം, ഹൃദയാഘാതം, പക്ഷാഘാതം, കരള്‍വീക്കം (Non alcoholic steatohepatitis) എന്നിവയ്ക്കുള്ള സാധ്യത കൂടുതലാണെന്ന് പഠനങ്ങളുണ്ട്. അതിനാല്‍ ചിട്ടയായ ജീവിതശൈലി അത്യന്താപേക്ഷിതമാണ്.
ചികിത്സ

സോറിയാസിസിന് ആധുനിക വൈദ്യശാസ്ത്രത്തില്‍ ഫലപ്രദമായ ചികിത്സാരീതികള്‍ ലഭ്യമാണ്. ലക്ഷണങ്ങളെ ശമിപ്പിക്കുക, രോഗത്തിന്റെ തീവ്രത കുറയ്ക്കുക, രോഗശമന കാലയളവ് ദീര്‍ഘിപ്പിക്കുക എന്നിവയാണ് ചികിത്സയുടെ പ്രധാന ലക്ഷ്യങ്ങള്‍. രോഗതീവ്രത, രോഗം ബാധിച്ച ഭാഗം (ശിരോചര്‍മം, കൈകാല്‍ വെള്ള, സന്ധികള്‍, നഖം), രോഗിയുടെ പ്രായം എന്നിങ്ങനെ വിവിധഘടകങ്ങളെ ആശ്രയിച്ചാണ് ചികിത്സ.

ലേപനങ്ങള്‍

സ്റ്റിറോയ്ഡ്, കോള്‍ടാര്‍ തുടങ്ങി നിരവധി ലേപനങ്ങള്‍ ഫലപ്രദമാണ്. രോഗതീവ്രത കുറവും പരിമിതമായ ഭാഗങ്ങളെമാത്രം ബാധിച്ചിട്ടുള്ളതുമായ അവസ്ഥയില്‍ ലേപനങ്ങള്‍ മാത്രം മതിയാകും.

ഫോട്ടോതെറാപ്പി

അള്‍ട്രാ വയലറ്റ് രശ്മികള്‍ ഉപയോഗിച്ചുള്ള ചികിത്സയാണിത്. സൂര്യപ്രകാശം ഉപയോഗിച്ചോ പ്രത്യേകതരം ഉപകരണങ്ങള്‍ ഉപയോഗിച്ചോ ഈ ചികിത്സചെയ്യാം. ചില സന്ദര്‍ഭങ്ങളില്‍ അള്‍ട്രാ വയലറ്റ് രശ്മികളോടുള്ള ചര്‍മത്തിന്റെ പ്രതികരണശേഷി കൂട്ടാനുതകുന്ന ലേപനങ്ങളോ ഗുളികകളോ ഉപയോഗിക്കാറുണ്ട്.

ഗുളികകളും ഇഞ്ചക്ഷനും

സോറിയാറ്റിക് ആര്‍ത്രോപതി, എരിത്രോടെര്‍മിക് സോറിയാസിസ്, പസ്റ്റുലാര്‍ സോറിയാസിസ്, ശരീരഭാഗങ്ങളുടെ പത്തുശതമാനത്തില്‍ അധികം വ്യാപനം, മറ്റ് ചികിത്സകള്‍ ഫലപ്രദമല്ലാതെ വരുക എന്നീ അവസ്ഥകളിലാണ് ഗുളികകളും ഇഞ്ചെക്ഷനും ആവശ്യമായി വരിക. ഇത്തരം സാഹചര്യങ്ങളില്‍ തുടര്‍ച്ചയായ നിരീക്ഷണം ആവശ്യമാണ്.

ശ്രദ്ധിക്കണം ഭക്ഷണം മുതല്‍ മരുന്നുവരെ

 • ഒമേഗാ 3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണം സോറിയാസിസ് കുറയാന്‍ സഹായിക്കും.
 • പച്ചക്കറികളും പഴവര്‍ഗങ്ങളും ആഹാരത്തില്‍ ഉള്‍പ്പെടുത്തണം.
 • ഗ്‌ളൂട്ടന്‍ അടങ്ങിയ ഭക്ഷണപദാര്‍ഥങ്ങള്‍ (ഗോതമ്പ്, ബാര്‍ലി മുതലായവ) ഒഴിവാക്കുന്നത് ചില രോഗികളില്‍ ഫലംചെയ്യാറുണ്ട്.
 • സോറിയാസിസ് രോഗികളില്‍ കൂടുതലായി കണ്ടുവരുന്ന അമിതവണ്ണം, പ്രമേഹം, രക്താതിമര്‍ദം, ഹൃദയാഘാതം, പക്ഷാഘാതം, കരള്‍വീക്കം (non alcoholic steatohepatitis) എന്നിവയെ പ്രതിരോധിക്കാന്‍ കലോറികുറഞ്ഞ ഭക്ഷണസാധനങ്ങളും കൃത്യമായ വ്യായാമവും ശീലിക്കണം.
 • ചര്‍മത്തില്‍ ക്ഷതമേല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.
 • ചര്‍മത്തില്‍ നിരന്തരമായ ഉരസ്സലുകള്‍ ഒഴിവാക്കുക. ഉദാഹരണത്തിന് ശക്തിയായി ചുരണ്ടിയോ ചൊറിഞ്ഞോ ശല്കങ്ങള്‍ ഇളക്കാതിരിക്കുക.
 • ചര്‍മം വരണ്ടുപോകാതെ സൂക്ഷിക്കുക. ഇതിനായി മോയ്‌സ്ചറൈസറുകളോ എണ്ണയോ ഉപയോഗിക്കാം.
 • ടോണ്‍സിലൈറ്റിസ് പോലെയുള്ള അണുബാധ ഉണ്ടായാല്‍ ഉടന്‍ ചികിത്സതേടുക.
 • പുകവലി, മദ്യപാനം ഒഴിവാക്കുക.
 • മാനസികസമ്മര്‍ദം നിയന്ത്രിക്കുക.
 • സൂര്യപ്രകാശംമൂലം സോറിയാസിസ് കൂടുന്നു എന്നുകണ്ടാല്‍ അമിതമായി വെയില്‍ കൊള്ളുന്നത് ഒഴിവാക്കുക.
 • ഡോക്ടറുടെ നിര്‍ദേശ പ്രകാരം കൃത്യമായി മരുന്നുകള്‍ കഴിക്കുക.
കോട്ടയം ഗവണ്മെന്റ് മെഡിക്കല്‍ കോളേജിലെ ത്വക് രോ​ഗവിഭാ​ഗം അസിസ്റ്റന്റ് പ്രൊഫസര്‍ ആണ് ലേഖിക

ആരോഗ്യമാസിക വാങ്ങാം

Content Highlights: psoriasis treatment and symptoms, skin disease psoriasis, skin disease types

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


pinarayi vijayan

3 min

ജീവിതത്തില്‍ ശുദ്ധി പുലര്‍ത്തിയാല്‍ തലകുനിക്കേണ്ടി വരില്ല, ഒരു ഉള്‍ക്കിടിലവുമില്ല- മുഖ്യമന്ത്രി 

Jul 4, 2022

Most Commented