മൈ​ഗ്രേൻ തലവേദനയെ മറ്റുള്ളവയിൽ നിന്ന് എങ്ങനെ തിരിച്ചറിയാം? ആയുർവേദത്തിലെ പ്രതിവിധിയെന്ത്?


ഡോ. കെ.വി. രാജ​ഗോപാലൻ

Representative Image| Photo: Canva.com

ഉത്തരം കിട്ടാത്ത പല തലവേദനയും മൈ​ഗ്രേൻ എന്ന പേരിലാണ് രോ​ഗികൾ അവതരിപ്പിക്കാറ്. ചെന്നിക്കുത്തെന്നും ഇതറിയപ്പെടുന്നു. എന്നാൽ മൈ​ഗ്രേന് അതിന്റേതായ സ്വഭാവവിശേഷങ്ങളുണ്ട്. ഇന്റർനാഷണൽ ഹെഡ് എയ്ക്ക് സൊസൈറ്റി നിർദേശിക്കുന്ന താഴെപ്പറയുന്ന ലക്ഷണങ്ങളിൽ നിന്ന് മൈ​ഗ്രേൻ തലവേദനയെ മറ്റുള്ള തലവേദനകളിൽ നിന്ന് വേർതിരിച്ചറിയാം.

  1. അഞ്ചോ അതിൽക്കൂടുതലോ മണിക്കൂർ നീണ്ടുനിൽക്കുന്ന തലവേദന.
  2. നാലുമണിക്കൂർ മുതൽ മൂന്നുദിവസം വരെ നീണ്ടുനിൽക്കുന്ന തലവേദന.
  3. തലയുടെ ഒരുവശത്തെ വേദന, മിടിക്കുന്ന വേദന, സാധാരണയിൽക്കവിഞ്ഞ അനിയന്ത്രിതമായ വേദന, ചിട്ട മാറിയാലുണ്ടാകുന്ന വേദന.
  4. ഛർദി അല്ലെങ്കിൽ ശബ്ദത്തോടോ വെളിച്ചത്തോടോ ഉള്ള അസഹിഷ്ണുത. ഇവയിൽ ഏതെങ്കിലും ഒന്ന്.
പ്രധാനമായും തലയുടെ ഒരുവശത്തുള്ള ചെന്നിയിൽ അതികലശലായ കുത്തിനോവായി പ്രകടമാകുന്നതിനാൽ ചെന്നിക്കുത്തെന്ന പേരിലാണ് പ്രാദേശികമായി മൈ​ഗ്രേൻ അറിയപ്പെടുന്നത്. ചിലപ്പോൾ വേദന നേത്ര​ഗോളങ്ങളുടെ പിൻവശത്തും പ്രകടമാകുന്നു. 15 വയസ്സുമുതൽ 55 വയസ്സുവരെയുള്ളവരിലാണ് രോ​ഗസാധ്യത കൂടുതൽ. (സ്ത്രീകളിൽ പുരുഷന്മാരേക്കാൾ കൂടുതലായി കണ്ടുവരുന്നു.) ഏകദേശം മൂന്നിലൊരുഭാ​ഗം രോ​ഗികളിലും പാരമ്പര്യഘടകം കാണാം.

രണ്ടുരീതിയിലാണ് മൈ​ഗ്രേൻ കാണുന്നത്. കാഴ്ച പ്രശ്നത്തോടുകൂടിയും അല്ലാതെയും. തലവേദനയുടെ തുടക്കത്തിൽ കാഴ്ചയ്ക്ക് മങ്ങലേൽക്കുന്നു. ഇത് 'aura' എന്നാണറിയപ്പെടുന്നത്. ദൃശ്യവസ്തുക്കളിലുണ്ടാകുന്ന തെറ്റിദ്ധാരണജനകമായ കാഴ്ചയോ അസാധാരണമായ വെളിച്ചമോ മിന്നലോ വരകളോ കറുത്തപൊട്ടുകളോ ഇതിലുൾപ്പെടുന്നു. 15 ശതമാനം മുതൽ 30 ശതമാനം വരെ രോ​ഗികൾ aura എന്ന ലക്ഷണം അനുഭവിക്കുന്നവരാണ്.

പ്രത്യേകിച്ചൊരു കാരണം പറയുക അസാധ്യമെങ്കിലും മൈ​ഗ്രേനിനെ ഉദ്ദീപിപ്പിക്കുന്ന പല ഘടകങ്ങളുണ്ട്. അലർജിയുണ്ടാക്കുന്ന സു​ഗന്ധദ്രവ്യങ്ങൾ, പുക, പോടി, തണുപ്പ്, തീക്ഷ്ണമായ വെളിച്ചം, ഉച്ചത്തിലുള്ള ശബ്ദം, വെയിൽ, മാനസികമോ ശാരീരികമോ ആയ പിരിമുറുക്കം, ചിട്ടയില്ലാത്ത ജീവിതം, മദ്യപാനം, പുകവലി എന്നിവയാണ് ഈ ഘടകങ്ങൾ. സ്ത്രീകളിൽ ആർത്തവവുമായി ബന്ധപ്പെട്ടുണ്ടാകുന്ന ഹോർമോൺ വ്യതിയാനങ്ങളും തലവേദനയ്ക്ക് കാരണമാകാറുണ്ട്.

മൈ​ഗ്രേൻ ചികിത്സയ്ക്ക് ഒറ്റമൂലി ഇല്ല. രോ​ഗിയുടെ ശരീരപ്രകൃതി, രോ​ഗകാരണം, പ്രായം, ലക്ഷണം, തലവേദനയുടെ സമയം മുതലയാവയെല്ലാം പരി​ഗണിച്ച് ശരീരത്തിന്റെ ധർമപരമായ സന്തുലിതാവസ്ഥയിലേക്ക് തിരിച്ചുകൊണ്ടുവരിക എന്നതാണ് ആയുർവേദചികിത്സയുടെ ലക്ഷ്യം.

ഇങ്ങനെയുള്ള തലവേദനകളിൽ രാത്രി നെയ്യ് കഴിക്കുന്നത് നന്ന്. ഇതിനായി ഔഷധങ്ങളിട്ട് കാച്ചിയ ഒട്ടേറെ നെയ്യുകൾ ആയുർവേദത്തിലുണ്ട്. പഥ്യാക്ഷധാത്ര്യാദി കഷായം മൈ​ഗ്രേയ്നിൽ പ്രത്യേകിച്ചും 'aura' ഉള്ള രോ​ഗികളിൽ ​ഗുണം ചെയ്യുന്നു. ചികിത്സകളിൽ ശിരോവസ്ത്രി, ശിരോധാരപോലുളള ചികിത്സകൾ അത്യന്തം ഫലപ്രദമാണ്. അനുയോജ്യമായ അണുതൈലം പോലുള്ള എണ്ണകൾ വൈദ്യനിർദേശപ്രകാരം മൂക്കിനകത്തേക്ക് ഇറ്റിച്ച് കഴുത്തിന് മീതെയുള്ള ശരീരഭാ​ഗം ശുദ്ധിചെയ്യുന്ന നസ്യം എന്ന ചികിത്സ, ഇത്തരം തലവേദനകളിൽ അത്യുത്തമമാണ്.

അതിനു പുറമെ കറുത്ത ​ഗുളിക പോലുള്ള മരുന്നുകൾ നെറ്റിയിൽ പുരട്ടിയിടുന്നതും തലവേദനയ്ക്ക് പെട്ടെന്ന് ശമനം വരുത്താൻ സഹായിക്കും. മാനസികസംഘർഷം കുറയ്ക്കാൻ സഹായിക്കുന്ന ജീവിതശൈലീ മാർ​ഗങ്ങൾ മൈ​ഗ്രേനിന്റെ കാഠിന്യത്തെ കുറയ്ക്കുന്നതായി തെളിയിച്ചിട്ടുണ്ട്.

കോട്ടയ്ക്കൽ ആര്യവൈദ്യശാലയിൽ ഡെപ്യൂട്ടി ചീഫ് ഫിസിഷ്യനാണ് ലേഖകൻ

ആരോ​ഗ്യമാസികയിൽ പ്രസിദ്ധീകരിച്ചത്

Content Highlights: migraine headache symptoms, ayurvedic treatment for migraine

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
amit shah

1 min

എം.പിയായി തുടരാന്‍ ആഗ്രഹം, എന്നിട്ടും അപ്പീല്‍ നല്‍കുന്നില്ല; രാഹുല്‍ അഹങ്കാരി- അമിത് ഷാ

Mar 30, 2023


viral video

'വീട്ടിലെ സ്ത്രീകളോട് ഇങ്ങനെ പെരുമാറുമോ?';ക്ലാസിലെ പെണ്‍കുട്ടിയെ കളിയാക്കിയ ആണ്‍കുട്ടികളോട് അധ്യാപിക

Mar 30, 2023


congress karnataka

1 min

കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് അഭിപ്രായ സര്‍വേ, 127 സീറ്റുവരെ നേടുമെന്ന് പ്രവചനം

Mar 29, 2023

Most Commented