'കുറച്ച് മനസമാധാനം തരാമോ' എന്ന ചോദ്യം ചോദിക്കാത്തവരുണ്ടോ? ആരുതരും സമാധാനം?


ഡോ. സെബിന്‍ എസ്. കൊട്ടാരം

Representative Image| Photo: Gettyimages

സങ്കടങ്ങള്‍ എത്രസമയം മനസ്സില്‍ സൂക്ഷിക്കുന്നുവോ അതിനനുസരിച്ച് മനസ്സിന്റെ ഭാരം കൂടി അസ്വസ്ഥതകളും അസമാധാനവും പെരുകും. ഒരു പ്രശ്‌നം ഉണ്ടാകുമ്പോള്‍ നിരന്തരം അതിനേക്കുറിച്ച് ആലോചിച്ച് വ്യസനിക്കാതെ ചെറിയ ബ്രേക്കെടുത്തശേഷം വീണ്ടും അതേ പ്രശ്‌നത്തെ നേരിടുമ്പോള്‍ പരിഹാരം എളുപ്പത്തില്‍ കണ്ടെത്താന്‍ സാധിക്കും. ജീവിതത്തില്‍ നിത്യേനയെന്നോണം പുതിയ വെല്ലുവിളികളെ അഭിമുഖീകരിക്കേണ്ടി വരുമ്പോള്‍ സമചിത്തത കൈമോശം വരാതിരിക്കാനുള്ള ചില നിര്‍ദേശങ്ങളാണ് ഇനി പറയുന്നത്.

 • ദിവസം ആരംഭിക്കുമ്പോള്‍ ആദ്യം ഏറ്റവും എളുപ്പമുള്ള കാര്യങ്ങള്‍ ചെയ്യാനാകും തോന്നുക. എന്നാല്‍ ഏറ്റവും പ്രയാസമുള്ള കാര്യം ആദ്യം ചെയ്യുക. എളുപ്പമുള്ളവ അവസാനത്തേക്ക് മാറ്റിവയ്ക്കുക. രാവിലത്തെ ഊര്‍ജസ്വലത ബുദ്ധിമുട്ടേറിയ കാര്യങ്ങള്‍ ചെയ്തുതീര്‍ക്കാന്‍ വിനിയോഗിക്കാം.
 • നിയന്ത്രണാതീതമായ കാര്യങ്ങളെ ഓര്‍ത്ത് ആകുലപ്പെട്ട് സമയം പാഴാക്കരുത്. പകരം സാഹചര്യങ്ങളെ എങ്ങനെ ഫലപ്രദമാക്കിമാറ്റാം എന്ന് ചിന്തിക്കണം. ഉദാഹരണത്തിന്, സുഹൃത്തുമൊത്ത് നടക്കാന്‍ പോകാന്‍ തീരുമാനിച്ചശേഷം പുറത്തേക്കിറങ്ങുമ്പോള്‍ മഴപെയ്തു. ഉടനെ മഴയെ കുറ്റം പറയാതെ ആ സമയം വീട്ടില്‍ തന്നെ എങ്ങനെ രസകരമായി ചെലവഴിക്കാം എന്ന് ആലോചിക്കണം.
 • മറ്റുള്ളവര്‍ എന്തുവിചാരിക്കുമെന്ന ചിന്ത വേണ്ട. നിങ്ങളുടെ അഭിരുചിക്കും ഇഷ്ടത്തിനും അനുസരിച്ച് പ്രവര്‍ത്തിക്കുക.
 • മറ്റുള്ളവരെ അനുകരിക്കാന്‍ ശ്രമിക്കാതെ സ്വന്തം വ്യക്തിത്വത്തിന് പ്രാധാന്യം നല്‍കുക.
 • ഇഷ്ടമില്ലാത്ത കാര്യം ചെയ്യാന്‍ മറ്റൊരാള്‍ നിര്‍ബന്ധിക്കുമ്പോള്‍ ശാന്തമായി 'നോ' പറയാന്‍ ശീലിക്കുക.
 • പ്രകൃതിയെ ആസ്വദിക്കുക. രാവിലെ എഴുന്നേറ്റാലുടന്‍ അല്പസമയം കിളികളുടെയും മറ്റും ശബ്ദം ശ്രദ്ധിക്കാം. അക്വേറിയത്തിലും കുളത്തിലും മറ്റും മത്സ്യങ്ങള്‍ നീന്തുന്നത് നിരീക്ഷിക്കാം. ഓമനമൃഗങ്ങളെ ലാളിക്കാം. ഇതെല്ലാം മനസ്സിനെ തരളിതവും ശാന്തവുമാക്കും.
 • ശ്രദ്ധ നഷ്ടപ്പെടുന്നു എന്ന് തോന്നുമ്പോള്‍ പ്രകൃതിയിലേക്ക് നോക്കുക. ദീര്‍ഘനിശ്വാസമെടുത്തുകൊണ്ട് ശ്വസനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക.
 • രാവിലെയോ വൈകുന്നേരമോ നല്ല പച്ചപ്പുള്ള സ്ഥലത്തുകൂടി ശുദ്ധവായു ശ്വസിച്ചുകൊണ്ട്, കൈവീശി നടക്കുക. ഇടയ്ക്ക് പരിചയക്കാരുമായി സംസാരിക്കുകയുമാവാം.
 • അശാന്തമായ അവസ്ഥയിലും യാത്രചെയ്യുമ്പോഴുമൊക്കെ ഇഷ്ടപ്പെട്ട ഗാനങ്ങള്‍ കേള്‍ക്കുക.
 • ലാപ്ടോപ്, മൊബൈല്‍ ഫോണ്‍, ടേബിള്‍, ഷെല്‍ഫ്, വീട്, ഓഫീസ് എന്നിവിടങ്ങളില്‍നിന്നെല്ലാം ആവശ്യമില്ലാത്തത് നീക്കംചെയ്ത് ഇടയ്ക്കിടെ വൃത്തിയാക്കാം. ഇത് ചുറ്റുപാടുകള്‍ക്കും ഉപയോഗിക്കുന്ന വസ്തുക്കള്‍ക്കും മാത്രമല്ല, മനസ്സിനും ഫ്രഷ്‌നസ് നല്‍കും.
 • നല്ലത് ഉള്‍ക്കൊള്ളാനും നല്ലതിനെ പ്രോത്സാഹിപ്പിക്കാനും ശീലിക്കുക.
 • നമ്മളുടെ ഇപ്പോഴത്തെ അവസ്ഥ എന്താണോ അത് അംഗീകരിക്കാനും സ്വയം സ്‌നേഹിക്കാനും ശീലിക്കണം. അങ്ങനെ പ്രവര്‍ത്തിക്കുമ്പോള്‍ മാത്രമേ പുരോഗതി ഉണ്ടാകൂ.
 • ശുഭപ്രതീക്ഷ നിലനിര്‍ത്തുക. അതേ സമയം അമിത പ്രതീക്ഷകള്‍ അരുത്. ചിലപ്പോഴെങ്കിലും പ്രതീക്ഷയ്ക്ക് വിരുദ്ധമായതും സംഭവിച്ചേക്കാം എന്ന യാഥാര്‍ഥ്യബോധത്തോടെ ജീവിക്കുക.
 • ജീവിതത്തിലെ വ്യത്യസ്ത മേഖലകളിലും വ്യത്യസ്ത റോളുകളിലും ലക്ഷ്യങ്ങള്‍ നിശ്ചയിച്ച് അതിനായി പ്രയത്‌നിക്കുക.
 • കഴിഞ്ഞകാല ജീവിതത്തെ ഓര്‍ത്ത് ആകുലപ്പെടുകയോ ഭാവിയെക്കുറിച്ചോര്‍ത്ത് ആശങ്കപ്പെടുകയോ ചെയ്യാതെ 'ഇന്ന്' ജീവിക്കുക.
 • പരാജയങ്ങളില്‍നിന്ന് പാഠം ഉള്‍ക്കൊള്ളാം. നിങ്ങളല്ല പരാജയപ്പെട്ടത്, മറിച്ച് നിങ്ങളുടെ ഒരു ശ്രമം മാത്രമാണെന്ന് മനസ്സിലാക്കി, പോരായ്മകള്‍ തിരുത്താന്‍ ശ്രമിക്കാം.
 • വെല്ലുവിളികള്‍ ഏറ്റെടുത്ത് ചെയ്യുക. എനിക്കത് ചെയ്യാമായിരുന്നു എന്ന ചിന്ത പിന്നീട് വരാതിരിക്കാന്‍ ഈ പ്രയത്‌നം സഹായിക്കും.
 • നല്ല ഭക്ഷണം കഴിക്കുകയും നന്നായി ഉറങ്ങുകയും ചെയ്യുക.
(കണ്‍സള്‍ട്ടന്റ് സൈക്കോളജിസ്റ്റും മോട്ടിവേഷണല്‍ ട്രെയ്‌നറുമാണ് ലേഖകന്‍)


ആരോഗ്യമാസികയില്‍ പ്രസിദ്ധീകരിച്ചത്

Content Highlights: Stress, Mental Health, Wellness, Health


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Premium

06:55

കുത്ത് കിട്ടും, ന്നാലും എനിക്കിഷ്ടാ; തേനീച്ച വളർത്താൻ വയസ്സൊക്കെ നോക്കണോ? | The Youngest beekeeper@6

Feb 2, 2023


Pinarayi Vijayan

3 min

എയിംസ് ഇല്ല, റെയില്‍വേ വികസനമില്ല; ബജറ്റ് കേരളത്തിന് നിരാശാജനകമെന്ന് മുഖ്യമന്ത്രി

Feb 1, 2023


jenna gestetner

1 min

ആകെ കഴിയ്ക്കാവുന്നത് 9 ഭക്ഷണം; അത്യപൂര്‍വ രോഗത്തെക്കുറിച്ച് തുറന്നുപറഞ്ഞ് യുവതി

Feb 1, 2023

Most Commented