അമിത രക്തസ്രാവം, ഒപ്പം ക്രമമല്ലാത്ത ആർത്തവം; രോ​ഗനിർണയവും ചികിത്സയും എപ്രകാരം ?


2 min read
Read later
Print
Share

Representative Image| Photo: Canva.com

ക്രമമല്ലാത്ത ആർത്തവവും അമിത രക്തസ്രാവവുമൊക്കെ ഇന്ന് പല സ്ത്രീകളും നേരിടുന്ന പ്രധാന പ്രശ്നങ്ങളാണ്. കൃത്യമായി രോ​ഗനിർണയം നടത്തി മതിയായ ചികിത്സ ലഭ്യമാക്കുന്നതിലൂടെ അവസ്ഥയ്ക്ക് പരിഹാരം കാണാനാവും. ഇതുസംബന്ധിച്ച ചോദ്യത്തിന് മറുപടി നൽകുകയാണ്
കൊച്ചി ആസ്റ്റർ മെഡ്സിറ്റിയിൽ വിമൻസ് ഹെൽത്ത് വിഭാ​ഗം സീനിയർ കൺസൾട്ടന്റ് ആയ ഡോ. ഷെർലി മാത്തൻ.

ചോദ്യം

എനിക്ക് 40 വയസ്സുണ്ട്. ഒരുവർഷമായി ആർത്തവം ക്രമമല്ല. അമിത രക്തസ്രാവം ഉണ്ടാകാറുണ്ട്. ഫൈബ്രോയ്ഡുകൾ ഉണ്ടെന്ന് പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഇപ്പോൾ കഠിനമായ ക്ഷീണം അനുഭവപ്പെടുന്നുണ്ട്. അൽപം നടക്കുമ്പോൾ പോലും കിതപ്പ് അനുഭവപ്പെടുന്നു. ഹീമോ​ഗ്ലോബിൻ അളവ് 8g/dl ആണ്. ഇത് കാരണമാകുമോ ക്ഷീണം അനുഭവപ്പെടുന്നത്? ഈ പ്രശ്നം പരിഹരിക്കാൻ എന്താണ് ചെയ്യേണ്ടത്?

അനില

ഉത്തരം

ആർത്തവസമയത്ത് അമിതമായ രക്തസ്രാവമുണ്ടെങ്കിൽ ആ ദിവസങ്ങൾ തികച്ചും അസഹനീയമാകും. അത് ക്രമം തെറ്റുകകൂടി ചെയ്താൽ ജോലിക്കുപോകുന്നതും യാത്ര ചെയ്യുന്നതുമെല്ലാം പ്രയാസം സൃഷ്ടിക്കും. ഇങ്ങനെ അമിത രക്തസ്രാവം തുടരുന്നത് ശരീരം ദുർബലമാകാനും വിളർച്ചയുണ്ടാകാനും കാരണമാകും.

​ഗർഭപാത്രത്തിന് പ്രശ്നങ്ങളൊന്നും ഇല്ലാതിരിക്കെ അമിത രക്തസ്രാവം ഉണ്ടാകുന്ന അവസ്ഥയ്ക്ക് ഡിസ്ഫങ്ഷണൽ യൂട്ടറൈൻ ബ്ലീഡിങ് എന്നു പറയും. നിങ്ങളുടെ കാര്യത്തിൽ കുറച്ച് ഫൈബ്രോയ്ഡുകൾ ഉള്ളതായി മനസ്സിലായി. അതിനാൽ ഫൈബ്രോയ്ഡ് കാരണമായിരിക്കും അമിതമായ രക്തസ്രാവം ഉണ്ടാകുന്നത്. എന്നാൽ ക്രമം തെറ്റിയ രക്തസ്രാവം മറ്റ് ഹോർമോൺ അസന്തുലിതാവസ്ഥയ്ക്ക് കാരണമാകും. രക്തത്തിൽ ഹീമോ​ഗ്ലോബിന്റെ അളവ് നിശ്ചിത അനുപാതത്തിൽ കുറയുന്ന അവസ്ഥയാണ് അനീമിയ. ഇതുകാരണം ക്ഷീണം, തലകറക്കം, വിളർച്ച, വിശപ്പില്ലായ്മ, അമിത ഹൃദയമിടിപ്പ്, ശ്വാസതടസ്സം, കിതപ്പ് ഒക്കെ ഉണ്ടാകാം.

ക്രമംതെറ്റിയതും അമിതവുമായ ആർത്തവം ഉണ്ടെങ്കിൽ ആദ്യമായി എൻഡോമെട്രിയൽ സാംപ്ലിങ് ചെയ്യണം. ഇത് ഒ.പി. വിഭാ​ഗത്തിൽ തന്നെ ചെയ്യാവുന്ന ടെസ്റ്റാണ്. ഇതിന് പിപ്പല്ലെ എൻഡോമെട്രിയൽ സാംപ്ലിങ് എന്നു പറയും. എന്നാൽ ചിലപ്പോൾ ഹിസ്റ്ററോസ്കോപ്പി ചെയ്തു നോക്കുകയും വേണ്ടിവരും. അപ്പോൾ ​ഗർഭപാത്രത്തിനുള്ളിൽ പോളിപ്പ് പോലുള്ള എന്തെങ്കിലും ഉണ്ടോ എന്ന് തിരിച്ചറിയാനും അത് നീക്കം ചെയ്യാനും സാധിക്കും. ​ഗർഭപാത്രത്തിലെ എൻഡോമെട്രിയൽ കോശങ്ങൾ എടുത്ത് ഹിസ്റ്റോപാത്തോളജി ടെസ്റ്റിന് അയക്കുകയും ചെയ്യാറുണ്ട്. അണ്ഡവിസർജനം നടക്കുന്നുണ്ടോ എന്നും അമിത രക്തസ്രാവത്തിന്റെ കാരണം ഹോർമോൺ അസന്തുലിതാവസ്ഥയാണോ എന്നുമൊക്കെ തിരിച്ചറിയാൻ സാധിക്കും. കൂടാതെ കാൻസർ പോലുള്ള പ്രശ്നങ്ങൾ ഇല്ലെന്ന് ഉറപ്പിക്കാനും സാധിക്കും.

ഫൈബ്രോയ്ഡ് വളരെ ചെറുതാണെങ്കിൽ സർജറി ആവശ്യമില്ല. എന്നാൽ അതിന്റെ വളർച്ച നിയന്ത്രിക്കാൻ ആവശ്യമെങ്കിൽ മൂന്നുമുതൽ ആറുമാസം വരെ ചികിത്സ ചെയ്യാവുന്നതാണ്. ഇതിനുള്ള മരുന്ന് കഴിക്കുമ്പോൾ രക്തസ്രാവം കുറയുകയും അനീമിയ പരിഹരിക്കപ്പെടുകയും ചെയ്യും.

പിന്നെയുള്ള മാർ​ഗം പ്രത്യേക ഇൻട്രായൂട്ടറൈൻ ഉപകരണം ​ഗർഭപാത്രത്തിൽ നിക്ഷേപിക്കുന്ന രീതിയാണ്. ഇതിലൂടെ വളരെ ചെറിയ തോതിൽ ​ഗർഭപാത്രത്തിന്റെ ഉള്ളിൽ ഹോർമോൺ എത്തുകയും അതുവഴി അമിത രക്തസ്രാവം കുറയ്ക്കുകയും ചെയ്യും. ചിലരിൽ ആറുമാസംകൊണ്ട് രക്തസ്രാവം വളരെ കുറയ്ക്കാൻ ഇതിലൂടെ സാധിക്കും. ഒരിക്കൽ നിക്ഷേപിച്ചാൽ അഞ്ചുവർഷം വരെ അതിന് ഫലം ലഭിക്കാറുണ്ട്. ഇത് ഫൈബ്രോയ്ഡിന്റെ ചികിത്സാരീതിയുമാണ്. എന്നാൽ വർഷത്തിലൊരിക്കൽ അൾട്രാസൗണ്ട് സ്കാൻ ചെയ്ത് മറ്റ് പ്രശ്നങ്ങളൊന്നും ഇല്ലെന്ന് ഉറപ്പുവരുത്തേണ്ടതാണ്. അനീമിയ പരിഹരിക്കാൻ കുറച്ചുകാലം ഡോക്ടറുടെ നിർ‍ദേശപ്രകാരം അയേൺ ചേർന്ന ​ഗുളികകൾ കഴിക്കുന്നതും നല്ലതാണ്.

Content Highlights: heavy bleeding and irregular periods, fibroids and periods

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
dr vp gangadharan

3 min

പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് കുറഞ്ഞു, കൊഴുപ്പും മധുരവും കൂടി; ജീവിതശൈലിയും കാൻസറും 

Mar 26, 2023


lungs

7 min

ശ്വാസകോശങ്ങൾ ദ്രവിച്ച്‌ ചുരുങ്ങിത്തുടങ്ങുന്ന അവസ്ഥ; അത്യപൂർവമായിരുന്ന ഐ.എൽ.ഡി. കൂടി വരുന്നു

Aug 25, 2023


surgery

5 min

തലച്ചോറിലും നട്ടെല്ലിലും സർജറികൊണ്ട് മാത്രം പരിഹരിക്കാവുന്ന അവസ്ഥകളുണ്ട്; ന്യൂറോസർജറി സാധ്യതകൾ

Sep 5, 2022


Most Commented