ചെറിയ അളവ്‌ വ്യത്യാസങ്ങൾപോലും പ്രശ്നമാകും; കുഞ്ഞുങ്ങൾക്ക് മരുന്ന് നൽകുമ്പോൾ ശ്രദ്ധിക്കേണ്ടത്


കുഞ്ഞുങ്ങളുടെ തൂക്കമനുസരിച്ചാണ് ഔഷധപ്രയോഗം എന്നതിനാൽ ചെറിയ അളവ്‌ വ്യത്യാസങ്ങൾപോലും കുഞ്ഞുങ്ങളുടെ ആരോഗ്യത്തെ കാര്യമായി ബാധിച്ചേക്കും

Representative Image | Photo: Gettyimages.in

കുഞ്ഞുങ്ങൾക്ക് അസുഖങ്ങൾ വരുന്നത് കുടുംബത്തിനാകെ നെഞ്ചിടിപ്പേറ്റുന്ന കാര്യമാണ്. കുഞ്ഞുങ്ങളാവട്ടെ ചെറിയ അസുഖം വന്നാൽ പോലും കളിയും ചിരിയും അപ്പാടെ നിർത്തി കരച്ചിലിലേക്ക് വഴി മാറും. കുഞ്ഞുങ്ങൾക്ക് മരുന്നുകൾ നൽകുമ്പോൾ എന്തൊക്കെ കാര്യങ്ങളാണ് പ്രത്യേകം ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാം.

അളവുകൾ പ്രധാനം

കുഞ്ഞുങ്ങളുടെ തൂക്കമനുസരിച്ചാണ് ഔഷധപ്രയോഗം എന്നതിനാൽ ചെറിയ അളവ്‌ വ്യത്യാസങ്ങൾപോലും കുഞ്ഞുങ്ങളുടെ ആരോഗ്യത്തെ കാര്യമായി ബാധിച്ചേക്കും. മരുന്നുകൾ കൃത്യമായ അളവിൽ നൽകാൻ നല്ല ജാഗ്രത അത്യാവശ്യമാണ്. ഒരു ടീസ്പൂൺ എന്നുപറഞ്ഞാൽ വീട്ടിലെ ഏതെങ്കിലും സ്പൂണല്ല, മറിച്ച് 5 മില്ലി ലിറ്റർ ആണ് എന്ന കാര്യം ഓർത്തുവയ്ക്കണം. ഇപ്പോൾ മിക്കവാറും മരുന്നുകുപ്പികളോടൊപ്പം മരുന്ന് അളന്നുനൽകുവാനുള്ള 5-10 മില്ലി ലിറ്ററിന്റെ ചെറിയ പ്ലാസ്റ്റിക് അളവുപാത്രങ്ങളും ഉണ്ടാവാറുണ്ട്. ഒരു മില്ലി ലിറ്റർ 16 തുള്ളികളാണ് എന്ന വസ്തുത ഓർക്കുന്നതും ഒരു വയസ്സിന്‌ താഴെയുള്ള കുട്ടികൾക്ക് മരുന്ന്‌ നൽകുമ്പോൾ പ്രധാനമാണ്. പൊടിരൂപത്തിൽ കുപ്പികളിൽ ലഭ്യമാവുന്ന മരുന്നുകൾ, അവയോടൊപ്പം ലഭ്യമാവുന്ന ശുദ്ധജലമോ അതല്ലെങ്കിൽ തിളപ്പിച്ചാറിയ വെള്ളമോ കൃത്യമായ അളവിൽ ഒഴിച്ച് വേണം മരുന്ന്‌ ലായനി തയാറാക്കാൻ. മരുന്ന്‌ ലായനി ഉണ്ടാക്കാൻ എത്ര ജലം ചേർക്കണം എന്ന് മനസ്സിലാക്കാൻ കുപ്പികളിൽ അടയാളങ്ങളുണ്ടാവും.
കുട്ടികൾക്ക് ഗുളികകളും മരുന്നും നൽകുമ്പോൾ എത്ര മില്ലിഗ്രാം മരുന്നാണ് ഒരോ ടീസ്പൂൺ /മില്ലി ലിറ്റർ / ഗുളികയിൽ അടങ്ങിയിരിക്കുന്നതെന്ന കാര്യം ശ്രദ്ധിക്കണം. ഒരേ പേരിൽ വത്യസ്ത അളവിലുള്ള മരുന്നുകൾ ( 10mg, 25mg,50mg) അടങ്ങിയ കുപ്പി മരുന്നുകളും ഗുളികകളും മാർക്കറ്റിൽ ലഭ്യമായതിനാൽ ഇക്കാര്യത്തിൽ പ്രത്യേക ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. ഇൻഹെയ്‌ലറുകളും, നേസൽ സ്‌പ്രേ കളുമൊക്കെ ഉപയോഗിക്കുമ്പോൾ അവയുടെ ഉപയോഗരീതിയും അവയിൽ അടങ്ങിയിരിക്കുന്ന മരുന്നിന്റെ അളവും കൃത്യമായി മനസ്സിലാക്കിയിരിക്കണം.

മധുരമുള്ള മരുന്നുകൾ

മരുന്ന്‌ കഴിക്കാൻ കൂട്ടികൾക്കുള്ള മടി പലപ്പോഴും അവയുടെ സ്വാദുമായി ബന്ധപ്പെട്ടതായിരിക്കും. കയ്പുള്ളതോ ചവർപ്പുള്ളതോ ആയ മരുന്നുകൾ കുട്ടികൾക്ക് താരതമ്യേന ഇഷ്ടമാവില്ല. മധുരമുള്ള മരുന്നുകൾ ധാരാളം ലഭ്യമാണെന്നതുകൊണ്ട് അത്തരം മരുന്നുകൾ വേണമെന്നുണ്ടെങ്കിൽ അക്കാര്യം ഡോക്ടറോട് പറയാൻ മടിക്കരുത്. ‘മരുന്നുകൾ’ എന്ന ഭാവത്തിൽ നൽകിയാൽ കുട്ടികൾ പലപ്പോഴും മധുരമുള്ള മരുന്നുകൾ പോലും കുടിക്കാൻ മടി കാണിക്കുന്നതായി കാണാറുണ്ട്. അതുകൊണ്ട് മറ്റ്‌ പാനീയങ്ങളും ഇഷ്ടഭക്ഷണങ്ങളുമൊക്കെ നൽകുമ്പോൾ ഒരു ഭാവഭേദവും കൂടാതെ മരുന്നുകളും നൽകുന്നതാവും നല്ലത്. ചൂട്‌ കുറഞ്ഞതോ താരതമ്യേന തണുപ്പുള്ളതോ ആയ സ്ഥലങ്ങളിൽ മരുന്നുകൾ സൂക്ഷിക്കുന്നതാണ് ഉത്തമം.

പാതിയിൽ നിർത്തരുത്

അസുഖം കുറഞ്ഞതുപോലെ തോന്നിയാലും ഡോക്ടർ നിർദേശിച്ച കാലയളവ്‌ മുഴുവൻ ആന്റിബയോട്ടിക്കുകൾ / ആന്റി വൈറൽ മരുന്നുകൾ നൽകണം. അവ ഒരിക്കലും പാതിയിൽ നിർത്തരുത്. പക്ഷേ പാരസിറ്റമോൾ പോലുള്ള ചില മരുന്നുകൾ പനി മാറുന്നതോടെ പതുക്കെ നിറുത്താവുന്നതാണ്. ആന്റി ബയോട്ടിക്കുകൾ നൽകുന്നതുപോലെ അഞ്ചുദിവസമോ എഴുദിവസമോ മുഴുവനായി അവ നൽകേണ്ടതില്ല.
മരുന്നുകൾ കഴിച്ചശേഷം കുട്ടികൾ ഇടയ്ക്ക് ഛർദിക്കാറുണ്ട്. കഴിച്ച് അരമണിക്കൂറിനുള്ളിൽ ശക്തമായി ഛർദി വന്നിട്ടുണ്ടെങ്കിൽ മരുന്ന് രണ്ടാമത് നൽകാവുന്നതാണ്. ചില മരുന്നുകൾ അല്പം ഉറക്കക്കൂടുതലോ ക്ഷീണമോ, ചെറിയ വയറിളക്കമോ ഒക്കെ ഉണ്ടാക്കിയേക്കും. അത്തരം പ്രശ്നങ്ങൾ ഡോക്ടറുമായി സംസാരിച്ച് ശരിയായി മനസ്സിലാക്കണം. കുട്ടികളുടെ അപസ്മാരം, ആസ്ത്മ, പ്രമേഹം എന്നിവയുടെ മരുന്നുകൾ യാത്രയിലും കൈയിൽ കരുതണം. ചിലപ്പോഴെങ്കിലും, കാലാവധി കഴിഞ്ഞ മരുന്ന് അറിയാതെ കൊടുത്തുപോയി എന്ന് വേവലാതിപ്പെട്ട് ഡോക്ടറുടെ അടുത്ത് രക്ഷിതാക്കൾ വരാറുണ്ട്. അത്തരം മരുന്നുകൾ കുട്ടികൾക്ക് നൽകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഒരു പ്രാവശ്യമോ മറ്റോ കൊടുത്തുപോയാൽ അത്രയേറെ പരിഭ്രമിക്കേണ്ടതില്ല എന്ന് അവരെ ധൈര്യപ്പെടുത്തണം. അവയ്ക്ക് ഔഷധഗുണമുണ്ടാവില്ല എന്ന കാര്യവും അവരെ അറിയിക്കണം.

സ്വയം ചികിത്സ പാടില്ല

ഡോക്ടറുടെ നിർദേശമില്ലാതെ രോഗവിവരം പറഞ്ഞ് മെഡിക്കൽഷോപ്പിൽനിന്ന് നേരിട്ട് മരുന്ന് വാങ്ങി നൽകരുത്. ചിലപ്പോൾ അത് പ്രതിസന്ധി സൃഷ്ടിക്കും. ഉദാഹരണമായി, അലർജികൊണ്ടുള്ള വരണ്ട ചുമ പോലെയാണ് മിക്കവാറും ആസ്ത്മയും പ്രത്യക്ഷപ്പെടുക. വരണ്ട ചുമയ്ക്കുള്ള മരുന്ന് ആസ്ത്മയെ ഗുരുതരമാക്കും.

സമയക്രമം പാലിക്കണം

അപസ്മാരത്തിനും, വൃക്ക അസുഖങ്ങൾക്കും, ഹൃദയ സംബന്ധമായ സുഖക്കേടുകൾക്കും പ്രമേഹത്തിനുമൊക്കെയുള്ള മരുന്നുകൾ ഒരു കാരണവശാലും മുടക്കരുത്. മരുന്നുകൾ കൃത്യ സമയങ്ങളിൽ നൽകാൻ വീട്ടിൽ / മൊബൈലിൽ അലാറം(Alarm ) സജ്ജമാക്കാവുന്ന
താണ്.

കുട്ടികളുടെ പ്രമേഹരോഗത്തിന് നൽകുന്ന ഇൻസുലിൻ ഇൻജക്ഷന്റെ വ്യത്യസ്ത മരുന്നുകൾ, അവ കുത്തിവെക്കുന്ന രീതി എന്നിവയൊക്കെ നന്നായി പഠിക്കണം. മരുന്ന് കഴിക്കുമ്പോൾസാധാരണഗതിയിൽ കുട്ടികളിൽ കാണാത്ത ഏതെങ്കിലും പ്രശ്നം ഉണ്ടാവുന്നുണ്ടെങ്കിൽ ഉടൻ തന്നെ ഡോക്ടറെ അറിയിക്കണം.

കുട്ടികൾ അന്വേഷണത്വരയുള്ളവരാണ്. അതുകൊണ്ടുതന്നെ കുട്ടികളുടെയോ മുതിർന്നവരുടെയോ മരുന്നുകളൊന്നും കുട്ടികളുടെ കൈയെത്തുന്ന സ്ഥലത്ത് വെക്കരുത്. മുതിർന്നവരുടെ മരുന്നുകൾ കുട്ടികൾ കഴിച്ചാൽ ചിലപ്പോൾ കുട്ടികൾ അതീവ ഗുരുതരാവസ്ഥയിലേക്ക് എത്തിയേക്കും.

ആരോഗ്യമാസികയിൽ പ്രസിദ്ധീകരിച്ചത്

Content Highlights: giving medicine to children, safety information, kids health

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
thomas isaac

2 min

'ആ അഞ്ചുവര്‍ഷം നഷ്ടപ്പെട്ടില്ലായിരുന്നെങ്കില്‍ വേറൊരു കേരളമായേനെ, ഇ.ഡിയുടെ നീക്കം പാര്‍ട്ടി നേരിടും'

Aug 11, 2022


Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022

Most Commented