ഡെങ്കിപ്പനി ​ഗുരുതരമാകും മുമ്പെ ചികിത്സ തേടണം, മറക്കരുത് നിപയെയും


ഡോ. ജയകൃഷ്ണൻ ടി.

ലോകത്തെവിടെയും ഭീഷണിയുണ്ടാക്കാവുന്ന രോഗമായാണ് നിപയെ ലോകാരോഗ്യ സംഘടന വിലയിരുത്തുന്നത്.

Representative Image | Photo: AFP

ഴക്കാലമെത്തിയതോടെ ഡെങ്കിപ്പനിയെക്കുറിച്ചുള്ള ആശങ്കകളും കൂടുകയാണ്. കേരളത്തിൽ ഡെങ്കിപ്പനി ആദ്യമായി കണ്ടെത്തിയിട്ട് പതിറ്റാണ്ടുകൾ പിന്നിട്ടെങ്കിലും ആ രോ​ഗം സൃഷ്ടിക്കുന്ന ആശങ്കകൾ ഏറിയും കുറഞ്ഞും എല്ലാകാലത്തും നിലനിൽക്കുന്നുണ്ട്.

ഡെങ്കി വൈറസുകൾ പ്രധാനമായും നാലുതരമുണ്ട്. ഇത് ആർ.എൻ.എ. വൈറസാണ്. ഇവയിൽ ഏത് തരമാണോ ബാധിച്ചത് ആ വൈറസ് ടൈപ്പിനെതിരേ ദീർഘകാല പ്രതിരോധം കിട്ടും. എന്നാൽ മറ്റ് തരത്തിൽപ്പെട്ട ഡെങ്കി വൈറസ് ബാധയുണ്ടാകുകയാണെങ്കിൽ ശരീരം അതിനോട് അമിതമായി പ്രതികരിച്ച് ‘സൈറ്റോകോം സുനാമി’യുണ്ടാക്കി ഗുരുതരമായ സങ്കീർണതകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. കേരളത്തിൽ ഇവയിൽ നാല് തരത്തിൽപ്പെട്ട വൈറസുകളും ഒരുപോലെയുണ്ട് എന്നത് ഗൗരവമായി കാണേണ്ട കാര്യമാണ്.

കേരളത്തിൽ സമീപകാലത്ത് നടത്തിയ പഠനങ്ങളിൽ സ്കൂൾ വിദ്യാർഥികളിൽ ശരാശരി 30 ശതമാനം പേരിലും മുതിർന്നവരിൽ പകുതിയിലധികം പേരിലും ഡെങ്കി വൈറസിനെതിരെയുള്ള ആന്റിബോഡി കണ്ടെത്തിയിരുന്നു. ഇവിടെ ഡെങ്കി വ്യാപനം എത്രമാത്രമാണെന്ന് ഇതിൽനിന്ന് മനസ്സിലാക്കാവുന്നതാണ്. രോഗം പരത്തുന്ന വരയുള്ള കൊതുകുകൾ സുലഭവുമാണ്.

ഡെങ്കി വൈറസ് ബാധിതരിൽ പത്ത് ശതമാനത്തിൽ താഴെയുള്ളവർക്കാണ് രോഗം ഗുരുതരമാകുന്നത്. അതിനാൽ രോഗപ്രതിരോധ പ്രവർത്തനങ്ങൾക്കൊപ്പം ലക്ഷണങ്ങളുള്ളവരെ നേരത്തേ കണ്ടെത്തി രോഗനിർണയം നടത്തി മറ്റുള്ളവരിലേക്ക് പകരാതെ ശ്രദ്ധിക്കാനും ശ്രദ്ധവേണം.

ആദ്യ ആഴ്ച പ്രധാനം

പനിയുണ്ടായി ആദ്യ 5-6 ദിവസം കൊതുക് രക്തം കുടിക്കുമ്പോൾ വൈറസും കൊതുകിലെത്തുന്നു. അതിനാൽ ഈ ദിവസങ്ങളിൽ കൊതുകുകടി ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണം. പ്ലെയ്റ്റ്‌ലെറ്റുകളുടെ പരിശോധന മൂന്ന് ദിവസത്തിലൊരിക്കൽ മതി. പപ്പായ, കിവി, മറ്റു പഴങ്ങൾ ഇവയൊക്കെ പ്ലെയ്റ്റ്‌ലെറ്റുകളുടെ എണ്ണം കൂട്ടുമെന്ന് ഇതുവരെ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല.

പ്രധാന സങ്കീർണതകൾ

ശരീരത്തിലെ ചെറിയ രക്തക്കുഴലുകളിൽ (Capillaries) നിന്ന് പ്ലാസ്മ ദ്രാവകം ലീക്ക് ചെയ്തുണ്ടാകുന്ന ഷോക്കും രക്തത്തിലെ പ്ലെയ്റ്റ്‌ലെറ്റുകളുടെ എണ്ണം കുറഞ്ഞുണ്ടാകുന്ന രക്തസ്രാവവുമാണ് പ്രധാന സങ്കീർണതകൾ. ഇതൊക്കെ ഉണ്ടാകുന്നത് പനി വന്ന് 2-3 ദിവസം കഴിഞ്ഞാണ്.

റിസ്ക് കാറ്റഗറിയിൽപ്പെട്ടവർ

  • ഒരു വയസ്സിന് താഴെയുള്ള കുട്ടികൾ, 60 വയസ്സ് കഴിഞ്ഞവർ.
  • ഗർഭിണികൾ
  • പ്രമേഹം, രക്താതിമർദം, കരൾ - വൃക്കരോഗികൾ, ഹൃദയരോഗികൾ.
  • മുൻപ് ഡെങ്കി രോഗം ഉണ്ടായിട്ടുള്ളവർ.
  • രക്തം കട്ടപിടിക്കുന്നതിനെതിരേ (ആൻറിപ്ലെയ്റ്റ്‌ലെറ്റ്) മരുന്ന് കഴിക്കുന്നവർ
  • ഇവർക്കൊക്കെ പ്രത്യേക നിരീക്ഷണത്തിൽതന്നെ ചികിത്സ നൽകണം.
‘ഇല്ല’ എന്നാണ് ഉത്തരമെങ്കിൽ

  • കഴിഞ്ഞ 12 മണിക്കൂറിനിടയിൽ നാല് ഗ്ലാസ് വെള്ളം കുടിക്കാൻ പറ്റി.
  • കഴിഞ്ഞ 12 മണിക്കൂറിനിടയിൽ രണ്ട് തവണ മൂത്രമൊഴിച്ചു.
  • വീട്ടിൽ മുറിക്കകത്ത് നടക്കാൻ പറ്റുന്നുണ്ട്.
ഇതിലേതെങ്കിലും ചോദ്യത്തിന് ‘ഇല്ല’ എന്നാണ് ഉത്തരമെങ്കിൽ രോഗിയെ ഉടൻ ആശുപത്രിയിലേക്ക് മാറ്റണം.

അപായ സൂചനകൾ

കഠിനമായ വയറുവേദന, തുടർച്ചയായ ഛർദി, തളർച്ച, രക്തസ്രാവത്തിന്റെ സൂചനകൾ, വിളർച്ച ,കൈകാലുകളിൽ തണുപ്പ്, തലകറക്കം, മയക്കം, ശ്വാസത്തിന് ബുദ്ധിമുട്ട്, നെഞ്ചുവേദന. ഇവ ഏതെങ്കിലുമുണ്ടായാൽ രോഗിയെ ഉടൻ ആശുപത്രിയിലെത്തിക്കണം.
രക്തസ്രാവം

രക്തത്തിലെ പ്ലെയ്റ്റ്‌ലെറ്റുകളുടെ എണ്ണം കുറയുന്നതുകൊണ്ട് രോഗിക്ക് ചർമത്തിലോ ആന്തരികമായോ രക്തസ്രാവമുണ്ടാകാം. ചർമത്തിൽ കടുക് വലുപ്പത്തിൽ ചുവന്ന പാടുകൾ ഉണ്ടാകുക. ബ്രഷ് ചെയ്യുമ്പോൾ മോണയിൽനിന്ന് രക്തം വരുക, മൂക്കിൽനിന്ന് രക്തം വരുക, കറുത്ത നിറത്തിൽ മലം പോകുക, ആർത്തവ സമയത്ത് കൂടുതൽ ബ്ലീഡിങ് ഉണ്ടാകുക എന്നിവ സൂചനകളാണ്.

മങ്കിപോക്‌സ്

മങ്കിപോക്‌സിന് കാരണമാകുന്ന വൈറസിനെ ആദ്യമായി കണ്ടെത്തിയത് കുരങ്ങിലായിരുന്നെങ്കിലും മനുഷ്യരിലേക്ക് പകർത്തുന്നതിൽ അണ്ണാൻ, എലി വർഗത്തിൽപെട്ട ജീവികൾക്കും പങ്കുണ്ടെന്നാണ് വിലയിരുത്തൽ. എന്നാൽ ഈ വൈറസിനെ ശരീരത്തിൽ സൂക്ഷിക്കുകയും പകർത്തുകയും ചെയ്യുന്ന തരത്തിൽ നാച്വറൽ റിസർവോയർ ആയ ജീവികൾ ഏതാണെന്നത് സംബന്ധിച്ച് പഠനങ്ങൾ പുരോഗമിക്കുന്നതേയുള്ളൂ.
വസൂരിയോട് സാമ്യമുള്ള ലക്ഷണങ്ങളാണ് മങ്കിപോക്‌സിലും കാണുന്നത്. വസൂരിയുടെ രോഗാണുവിനെപ്പോലെ പോക്‌സ് വൈറസ് കുടുംബത്തിലെ അംഗമാണ് മങ്കിപോക്‌സിന് ഇടയാക്കുന്ന ഓർത്തോ പോക്‌സ് വൈറസ്.

പകരുന്നത്

രോഗം ബാധിച്ച മൃഗങ്ങളുടെ രക്തത്തിൽനിന്നും ശരീരസ്രവങ്ങളിൽനിന്നും മനുഷ്യരിലേക്ക് രോഗം പകരാം. മൃഗങ്ങളുടെ മാംസം ശരിയായി വേവിക്കാതെ കഴിക്കുന്നതും രോഗപ്പകർച്ചയ്ക്ക് ഇടയാക്കാം. രോഗം ബാധിച്ച മനുഷ്യനിൽനിന്ന് മറ്റുള്ളവരിലേക്കും പകരാം. പ്ലാസന്റെ വഴി അമ്മയിൽനിന്ന് കുഞ്ഞിലേക്കോ ജനനസമയത്തോ അതിനുശേഷമോ രോഗം പകരാം.

ലക്ഷണങ്ങൾ

ലക്ഷണങ്ങൾ പ്രകടമാകാൻ 6 മുതൽ 15 ദിവസംവരെയെടുക്കും. പനി, തലവേദന, കഴലകളിൽ നീർവീക്കം, നടുവേദന, പേശിവേദന, ക്ഷീണം തുടങ്ങിയവയാണ് തുടക്കത്തിലുള്ള ലക്ഷണങ്ങൾ. പനി തുടങ്ങി മൂന്ന് ദിവസത്തിനുള്ളിൽ ചർമത്തിൽ തിണർപ്പുകൾ കാണാം. പിന്നീടത് സ്രവം നിറഞ്ഞ കുമിളകളായി, ഒടുവിൽ കരിഞ്ഞ പാടുകളായി മാറുന്നു. പൊതുവേ സങ്കീർണതകളിലേക്ക് നീങ്ങാതെ ഏതാനും ആഴ്ചകൾക്കുള്ളിൽ ഭേദമാകാറുണ്ട്. കുട്ടികളിലും രോഗപ്രതിരോധശേഷി കുറഞ്ഞവരിലും കൂടുതൽ കരുതൽ വേണം.

ചികിത്സ

രോഗലക്ഷണങ്ങൾക്കും സങ്കീർണതകൾക്കും അനുസരിച്ചുള്ള ചികിത്സാരീതിയാണ് നിലവിലുള്ളത്. സ്മോൾപോക്‌സിനെതിരേയുള്ള കുത്തിവെപ്പ്‌ മങ്കിപോക്സിനെതിരേയും 85 ശതമാനംവരെ ഫലപ്രദമാണെന്നാണ് വിലയിരുത്തൽ.

മറക്കരുത് നിപയെ

ലോകത്തെവിടെയും ഭീഷണിയുണ്ടാക്കാവുന്ന രോഗമായാണ് നിപയെ ലോകാരോഗ്യ സംഘടന വിലയിരുത്തുന്നത്. പാരമിക്സോ വിഭാഗത്തിൽപ്പെട്ട ആർ.എൻ.എ. വൈറസ് ആണ് നിപ. ഇവയിൽതന്നെ ബംഗ്ലാദേശ് ബി., മലേഷ്യ എം. എന്നിങ്ങനെ രണ്ട് തരമുണ്ട്. ഇതിൽ ആദ്യത്തെ തരത്തിൽപ്പെട്ട വൈറസുകളാണ് ഇവിടെ കണ്ടെത്തിയിട്ടുള്ളത്. ഈ വൈറസുകൾ പഴംതീനികളായ പെടെറോപ്പസ് (Pteropus medius) തരത്തിൽപ്പെട്ട വവ്വാലുകളിൽ, അവയിൽ യാതൊരു രോഗവുമുണ്ടാക്കാതെ കാലങ്ങളായി കഴിഞ്ഞുകൂടും. എപ്പോഴെങ്കിലും അവ വവ്വാലുകളിൽനിന്ന് ആകസ്മികമായി മനുഷ്യരിലെത്തിയാണ് രോഗം ഉണ്ടാക്കുന്നത്.

വവ്വാലിലുള്ള നിപ വൈറസുകൾ അവയുടെ ശരീരസ്രവങ്ങൾ (ഉമിനീർ, ശുക്ലം), മൂത്രം, മലം വഴി വിസർജിക്കപ്പെടുന്നുമുണ്ട്. വവ്വാലുകളുടെയും മനുഷ്യരുടെയും ശരീരത്തിനുപുറത്ത് ഈ വൈറസുകൾക്ക് അതിജീവന സാധ്യത 23 മണിക്കൂറുകൾ മാത്രമേയുള്ളൂ. പഴങ്ങളിൽ ഇവ പരമാവധി മൂന്നുദിവസത്തോളം ജീവിക്കാം.

രോഗാണുക്കൾ പ്രധാനമായും ശ്വാസകോശ സ്തരങ്ങൾ വഴിയാണ് അകത്ത് കടക്കുന്നത്. അവ പെരുകി തലച്ചോറിനെയോ ശ്വാസകോശങ്ങളെയോ ബാധിക്കാം. 2018-ൽ കോഴിക്കോട് ജില്ലയിൽ അൻപത്തിരണ്ടോളം വവ്വാലുകളെ പരിശോധിച്ചപ്പോൾ പത്തെണ്ണത്തിലും (19%) നിപ വൈറസിനെതിരെയുള്ള ആൻറിബോഡി കണ്ടെത്തിയിരുന്നു. കേരളത്തിൽ കണ്ടെത്തിയിട്ടുള്ള പഴംതീനി ബാറ്റ് സ്പീഷിസുകളിൽ, ഏഴ് സ്പീഷിസുകളിൽ സിറം പരിശോധനയിൽ നിപയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു.

രോഗമുണ്ടായവരിൽ 70 മുതൽ 100 ശതമാനംവരെ മരണസാധ്യതയുള്ളതിനാൽ കരുതിയിരിക്കേണ്ട രോഗമാണ് ഇത്. ഇതിനെ പ്രതിരോധിക്കാൻ വാക്സിനുകളോ ചികിത്സിക്കാനായി ഔഷധങ്ങളോ കണ്ടെത്തിയിട്ടില്ല.

മനുഷ്യരിലെത്താനുള്ള കാരണങ്ങൾ

വവ്വാലുകളുടെ സ്വാഭാവിക താവളങ്ങൾ നഷ്ടപ്പെടുമ്പോഴും ആവാസവ്യവസ്ഥ കൈയേറ്റം ചെയ്യപ്പെടുമ്പോഴും അവയ്ക്ക് ഭക്ഷ്യക്ഷാമം ഉണ്ടാകുമ്പോഴും ഉണ്ടാകുന്ന ഉത്കണ്ഠകൾ അവയുടെ പ്രതിരോധശേഷി കുറക്കും. അപ്പോൾ അവയിലെ വൈറസുകളുടെ പെരുപ്പം കൂടി വൈറസ് വിസർജനം ഉണ്ടാക്കാം. ഏപ്രിൽ മുതൽ ജൂൺ വരെയാണ് വവ്വാലുകളുടെ പ്രജനനകാലം. ഈ സമയങ്ങളിൽ മുതിർന്ന വവ്വാലുകളിൽ വൈറസ് പെരുപ്പത്തിന് സാധ്യതയുണ്ട്. മിക്കവാറും ഈ സീസണുകളിലാണ് നിപ ഔട്ട്ബ്രെയ്ക് ഉണ്ടായിട്ടുള്ളത്. പറക്കമുറ്റാത്ത വവ്വാൽ കഞ്ഞുങ്ങളും അവയുടെ മൂത്രത്തിലൂടെ കൂടുതൽ വൈറസുകളെ പുറത്തുവിടാൻ സാധ്യതയുണ്ട്. പരിക്ക് പറ്റിയ വവ്വാലുകളെയോ വവ്വാൽ കുഞ്ഞുങ്ങളെയോ വെറും കൈക്കൊണ്ട് തൊടരുത്.

ആരോഗ്യമാസികയിൽ പ്രസിദ്ധീകരിച്ചത്

കോഴിക്കോട് കെ.എം.സി.ടി .മെഡിക്കൽ കോളേജിൽ കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം പ്രൊഫസറും മേധാവിയുമാണ് ലേഖകൻ

Content Highlights: dengue fever, monkeypox, nipah fever, viral fever

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


AMIT SHA-NITISH KUMAR

1 min

2 ദിവസം മുമ്പും അമിത്ഷാ നിതീഷിനെ വിളിച്ചു, ഒന്നും പേടിക്കേണ്ടെന്ന് മറുപടി; പക്ഷെ നൈസായങ്ങ് ഒഴിവാക്കി

Aug 10, 2022

Most Commented