ലഹരിക്കെതിരെ വേറിട്ട ചിന്തയുമായ് പുനര്‍ജന്മം

അവതരണത്തിലെ പുതുമകൊണ്ടും പ്രമേയത്തിന്റെ വ്യത്യസ്തത കൊണ്ടും ശ്രദ്ധേയമാകുകയാണ് പുനര്‍ജന്മം എന്ന ഹ്രസ്വ ചിത്രം .ശരത് ഹരിപ്പാട് തിരക്കഥയും സംവിധാനം നിര്‍വ്വഹിച്ച ഈ ഷോര്‍ട് ഫിലിം അഡിലൈഡിലുള്ള കറി ലീഫ് ക്രീയേഷന്‍സ് ആണ് നിര്‍മ്മിച്ചിരിക്കുന്നത് .മദ്യാസക്തി മുഖ്യ വിഷയമായി പ്രതിപാദിക്കുന്ന ഈ ചിത്രം ഹരിപ്പാടുള്ള ഒരു കൂട്ടം ചെറുപ്പക്കാരുടെ നിര്‍മ്മിതിയാണ്.

ശ്രീകുമാര്‍ ഹരിപ്പാടും ലേഖ ശ്രീഹരിയും പ്രധാന കഥാപാത്രങ്ങള്‍ ആയെത്തുന്ന ഷോര്‍ട്ടഫിലിമില്‍ ഹരിപ്പാടാണ് ലൊക്കേഷന്‍അരുണ്‍ രഘു ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് ശരത് ഹരിപ്പാടും സംഗീതം ഹരിപ്രസാദും സബ്ടൈറ്റില്‍സ് ലതീഷ് നാമത്തും നറേഷന്‍ മഹേഷ് സുബ്രഹ്മണ്യനും നിര്‍വഹിച്ചിരിക്കുന്നു. ശ്രീകുമാര്‍ കരുവറ്റ , മഹേഷ് ചെറുതന , അരുണ്‍ വിജയന്‍ , ,ശ്രീജാത് സുബ്രമണ്യന്‍ ,അരുണ്‍ മുരളി,സുനില്‍ നായര്‍ എന്നിവര്‍ക്കൊപ്പം സംവിധായകനും ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നു

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.