അബുദാബി:കഴിഞ്ഞ ദിവസം അബു ദാബി മുസ്സഫയിയില്‍ വയനാട് പ്രവാസി യുഎഇ അബുദാബി  കൂട്ടായ്മയുടെ എക്‌സിക്യൂട്ടീവുമാരുടെ യോഗം  ചേര്‍ന്നു.  യോഗത്തില്‍ കഴിഞ്ഞ കാല കൂട്ടയ്മയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് വിലയിരുത്തുകയും മുന്നോട്ടുള്ള കുട്ടയ്മയുടെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാനുള്ള ചര്‍ച്ചയും നടന്നു.

യോഗത്തില്‍ പ്രസാദ് ജോണ്‍ സ്വാഗതം പറയുകയും  സാബു പരിയാരത്തു റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും ചെയ്തു. കൂടാതെ എക്‌സിക്യൂട്ടീവ്  ഭാരവാഹികളായ ബഹു. ഹേമന്ത് ബി , സോണി കെ.ബി , നവാസ് ജെ , ബിനോയ് എം.എ, ഷബീര്‍,ദിവ്യ സോണി,വില്‍സണ്‍ പി.ജെ  എന്നിവര്‍ സംസാരിക്കുകയുണ്ടായി.